Local

ടാങ്കർ ലോറിമറിഞ്ഞ സ്ഥലത്ത് താൽക്കാലിക സുരക്ഷ ഒരുക്കി
Local

ടാങ്കർ ലോറിമറിഞ്ഞ സ്ഥലത്ത് താൽക്കാലിക സുരക്ഷ ഒരുക്കി

Perinthalmanna RadioDate: 08-09-2023പെരിന്തൽമണ്ണ : പെട്രോളുമായെത്തിയ ടാങ്കർ ലോറി നിയന്ത്രണംവിട്ട് കുളത്തിലേക്കു മറിഞ്ഞ സ്ഥലത്തെ റോഡരികിൽ തത്കാല മുന്നറിയിപ്പൊരുക്കി അധികൃതർ. നിർമാണം പുരോഗമിക്കുന്ന റോഡിന്റെ വശത്ത് വീപ്പകൾവെച്ച് അപകട റിബൺ കെട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിന് പണി നടക്കുന്ന റോഡിൽ മുന്നറിയിപ്പില്ലാത്തതും കാരണമായതായി ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തത്കാല മുന്നറിയിപ്പൊരുക്കിയത്.മുണ്ടത്തു പാലത്തിന്റെ എതിർവശത്തെ നിർമാണപ്രവർത്തനങ്ങളും വ്യാഴാഴ്ച തുടങ്ങിയിട്ടുണ്ട്. പാലം നിർമാണവുമായി ബന്ധപ്പെട്ട് റോഡ് മെറ്റലും മണലും നിറച്ചിരിക്കുകയാണ്. എതിരേ വാഹനം വന്നപ്പോൾ റോഡിന്റെ വശത്തേക്ക് നിർത്തിക്കൊടുക്കുകയും റോഡ് ഇടിഞ്ഞ് ടാങ്കർ ലോറി മറിയുകയുമായിരുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞത്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ എം.എൽ.എ.യും മറ്റും റോഡ് പ്രവൃത്തിയിലെ അനാസ്ഥയാണ്...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മുതൽ
Kerala, Local

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മുതൽ

Perinthalmanna RadioDate: 08-09-2023പുതുപ്പള്ളി∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. കോട്ടയം ബസേലിയസ് കോളജിൽ രാവിലെ 8 മുതലാണ് വോട്ടെടുപ്പ്. ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യ ചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡി...
കെഎസ്ആർടിസി ബസുകൾ മൂസക്കുട്ടി സ്റ്റാൻഡിലും കയറണമെന്ന ആവശ്യം ശക്തമാകുന്നു
Local

കെഎസ്ആർടിസി ബസുകൾ മൂസക്കുട്ടി സ്റ്റാൻഡിലും കയറണമെന്ന ആവശ്യം ശക്തമാകുന്നു

Perinthalmanna RadioDate: 07-09-2023പെരിന്തൽമണ്ണ : നിത്യേന നൂറുകണക്കിന് യാത്രക്കാരെത്തുന്ന പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ്‌സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസുകളും കയറുന്നതിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റാൻഡിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് നിലവിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലോ ഡി.വൈ.എസ്.പി. ഓഫീസിന് സമീപത്തോ എത്തണം.ഓട്ടോറിക്ഷയെയും മറ്റും ആശ്രയിച്ച് ഇവിടെയെത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ബസുകൾ എവിടെയാണ് നിർത്തുന്നതെന്ന് അറിയാത്ത സ്ഥിതിയുമുണ്ട്. മിക്ക സ്വകാര്യ ബസ്‌സ്റ്റാൻഡുകളിലും കെ.എസ്.ആർ.ടി.സി. കൂടി കയറാറുണ്ട്. സ്വകാര്യ ബസുകൾ നിർത്തിയാലും മൂസക്കുട്ടി സ്റ്റാൻഡിൽ സ്ഥലസൗകര്യമുള്ളതിനാൽ കെ.എസ്.ആർ.ടി.സി.യ്ക്കും യാത്രക്കാരെ കയറ്റിയിറക്കാനാകും. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് വരുന്നവർ പലപ്പോഴും പെരിന്തൽമണ്ണ ടൗണിലെ ഗതാഗതക്കുരുക്കുമൂലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത...
പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Local

പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Perinthalmanna RadioDate: 07-09-2023കോട്ടയം : പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്.അതേസമയം, യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കിൽ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്. ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ, 20 മേശകളിലായാണ് എണ്ണുക.എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂലംഎക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂലംപു...
പെരിന്തൽമണ്ണയിലെ ടാങ്കര്‍ അപകടത്തിന് കാരണം  പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ
Local

പെരിന്തൽമണ്ണയിലെ ടാങ്കര്‍ അപകടത്തിന് കാരണം  പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ

Perinthalmanna RadioDate: 07-09-2023പെരിന്തല്‍മണ്ണ: ഊട്ടി റോഡില്‍ മുണ്ടത്തപ്പാലം പൊളിച്ചു നിര്‍മിക്കുന്ന ഭാഗത്ത് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിന്റെ പ്രധാന കാരണം പ്രവൃത്തി സമയത്തിന് തീര്‍ക്കാത്തതും വേണ്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാത്തതും. പൊതു മരാമത്ത് ഉദ്യോഗസ്ഥരും കെ.എസ്.ടി.പിയുമാണ് കുറ്റക്കാരെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.സംസ്ഥാന പതയില്‍ മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കിലോമീറ്റര്‍ ഭാഗം 140 കോടി എസ്റ്റിമേറ്റിട്ട് പൂര്‍ത്തിയാക്കാൻ കരാര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കിയിരിക്കുകയാണ്. പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അതിനെതിരെ എടുക്കേണ്ട നടപടികളിലേക്കൊന്നും കടന്നതുമില്ല.മാര്‍ച്ച്‌ 18നാണ് ഊട്ടി റോഡിലെ മുണ്ടത്തപ്പാലം പൊളിച്ചത്. 2020 സെപ്റ്റംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് പ്രവൃത്തി 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. എന്നാല്‍, ഇപ്പോഴും 52 ...
പരിയാപുരത്ത് കിണറുകളിലെ ഡീസൽ കലർന്ന വെളളം മാറ്റിയില്ല
Local

പരിയാപുരത്ത് കിണറുകളിലെ ഡീസൽ കലർന്ന വെളളം മാറ്റിയില്ല

Perinthalmanna RadioDate: 07-09-2023അങ്ങാടിപ്പുറം : പരിയാപുരത്ത് ഡീസൽ കലർന്ന കിണറുകളിലെ ജലം നീക്കംചെയ്യുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികളുടെ പരാതി.കൂടുതൽ ടാങ്കർ ലോറികൾ എത്തിച്ച് കിണറുകളിലെ വെള്ളം മുഴുവനായും നീക്കുമെന്ന വാഗ്‌ദാനം നടപ്പാകാത്തതിന്റെ ആശങ്കയിലാണിവർ. ഡീസൽ കലർന്ന കിണറുകളിലെ ജലം നീക്കംചെയ്താൽ വ്യാപനം ഒഴിവാകുമെന്നാണ് കഴിഞ്ഞദിവസം സന്ദർശിച്ച വിവിധ വകുപ്പുമേധാവികൾ അറിയിച്ചിരുന്നത്. ഈ നിർദേശം ഉൾപ്പെട്ട റിപ്പോർട്ട് കളക്ടർക്ക് നൽകിയതായും അറിയുന്നു.മഴ കനത്തതോടെ ഡീസലിന്റെ വ്യാപനസാധ്യത കൂടുകയാണ്. കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡീസൽ കലർന്ന ജലം നീക്കാൻ നയാര പെട്രോളിയം കമ്പനിയോട് ആവശ്യപ്പെടണമെന്നും ആവശ്യമുയർന്നു. കമ്പനിയുടെ സെയിൽസ് ഓഫീസർ അപകടത്തിൽ മറിഞ്ഞ ടാങ്കറിന്റെ ചിത്രമെടുത്തു പോയതല്...
പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും
Local

പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും

Perinthalmanna RadioDate: 07-09-2023മലപ്പുറം: പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും. ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച നാല് ഡിപ്പോകളിലും 35.54 ലക്ഷം രൂപ ഓടിയെടുത്തു. കെഎസ്‌ആര്‍ടിസി വടക്കൻ മേഖലയില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 119 ശതമാനം നേട്ടമുണ്ടാക്കാനായി. അവധിദിനമായ ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ നാലു വരെയുള്ള ദിവസങ്ങളിലും മികച്ച നേട്ടമുണ്ടാക്കാനായി.ഡിപ്പോകളില്‍ മലപ്പുറമാണ് വരുമാനത്തില്‍ മുന്നില്‍. 36 ഷെഡ്യൂളുകളില്‍ 138 സര്‍വീസ് നടത്തി 10,16,648 രൂപ ലഭിച്ചു. 9,04,953 രൂപ വരുമാനമുണ്ടാക്കി പെരിന്തല്‍മണ്ണ രണ്ടാമതായി. 36 ഷെഡ്യൂളുകളില്‍ 137 സര്‍വീസുകളാണ് നടത്തിയത്. 37 ഷെഡ്യൂളുകളില്‍ 134 സര്‍വീസ് നടത്തി നിലമ്പൂര്‍ 9,00,177 രൂപയും 35 ഷെഡ്യൂളുകളില്‍ 138 സര്‍വീസുകള്‍ നടത്തി പൊന്നാനി 7,32,980 രൂപയും വരുമാനമുണ്ടാക്കി. എല്ലാ ഡിപ്പോകളും...
ടാങ്കർ മറിഞ്ഞ ഭാഗത്തെ വെള്ളം പരിശോധിച്ചു; അഗ്നിബാധക്ക് സാധ്യതയില്ലെന്ന് അഗ്നിശമനസേന
Local

ടാങ്കർ മറിഞ്ഞ ഭാഗത്തെ വെള്ളം പരിശോധിച്ചു; അഗ്നിബാധക്ക് സാധ്യതയില്ലെന്ന് അഗ്നിശമനസേന

Perinthalmanna RadioDate: 07-09-2023പെരിന്തൽമണ്ണ: ടാങ്കർ മറിഞ്ഞ് പെട്രോൾ ചോർന്ന ഭാഗത്ത് അഗ്നിബാധക്ക് സാധ്യതയില്ലെന്ന് അഗ്നിശമനസേന ഉറപ്പ് വരുത്തി. 1000 ലിറ്ററോളം പെട്രോൾ ചോർന്നെന്നാണ് ഫയർ ഫോഴ്സ് വിഭാഗം പറയുന്നത്. ചതുപ്പിലെ വെള്ളത്തിലാണ് പെട്രോൾ കലർന്നത്. ചൊവ്വാഴ്ച രാ ത്രി 12ന് ശേഷം നടന്ന അപകടത്തിൽ ടാങ്കർ നിവർത്തി ചോർച്ച തടഞ്ഞത് ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ്. പിന്നീട് ഇന്ധനം മാറ്റിയ ശേഷം വൈകീട്ട് ആറോടെ ക്രെയിൻ ഉപ യോഗിച്ച് ടാങ്കർ ചതുപ്പിൽ നിന്ന് കയറ്റി. വെള്ളത്തിന്റെ സാമ്പിൾ എടുത്ത് കത്തിച്ചാണ് അപകടമില്ലെന്ന് ഉറപ്പാക്കിയത്. വൻ തോതിൽ വെള്ളം പമ്പ് ചെയ്തതും മഴ പെയ്തതും കണക്കിലെടുത്താണ് അഗ്നിബാധക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കിയത്. പെട്രോൾ സ്വമേധയാ നിർവീര്യമാവുമെന്നും ഡീസൽ അവിടെ നിലനിൽക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഇന്ധനം ചോർന്നതിനെ തുടർന്ന് ഈ ഭാഗത്ത് ബുധനാഴ്ച പുലർച്ച മുതൽ ഗതാഗതവും ...
പെരിന്തൽമണ്ണ ഊട്ടി റോഡില്‍ ടാങ്കർലോറി മറിഞ്ഞ് അപകടം; നേരിയ തോതിൽ ഇന്ധന ചോര്‍ച്ച
Local

പെരിന്തൽമണ്ണ ഊട്ടി റോഡില്‍ ടാങ്കർലോറി മറിഞ്ഞ് അപകടം; നേരിയ തോതിൽ ഇന്ധന ചോര്‍ച്ച

Perinthalmanna RadioDate: 06-09-2023പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ ഊട്ടി റോഡിലെ മുണ്ടത്ത് പാലത്തിൽ നിന്നുമാണ് ടാങ്കർ ലോറി താഴേക്ക് വീണത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി വെള്ളക്കെട്ടിലേക്കാണ് മറിഞ്ഞത്. ഇപ്പോഴും നേരിയ തോതില്‍ ഇന്ധനം ചോരുന്നുണ്ട്. എന്നാല്‍ ഇന്ധനം ചോരുന്നത് വെള്ളക്കെട്ടിലേക്ക് ആയതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നത്.തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ഇന്ധനം മാറ്റാനുള്ള പ്രവൃത്തിയാണ് നടന്നു വരുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിയ ശേഷം പെട്രോള്‍ മാറ്റാനാണ് ഫയര്‍ഫോഴ്‌സിന്റെ തീരുമാനം. ഊട്ടി റോഡിൽ മാനത്ത്മംഗലം ചിലീസ് ജംഗ്ഷൻ ...
എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം
Local

എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം

Perinthalmanna RadioDate: 01-09-2023ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ക്ക് വ്യാപകമായി വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലര്‍ക്കും തപാലില്‍ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ എസ്എംഎസ് ആയാണ് നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ല...