Local

അങ്ങാടിപ്പുറം ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷം

Local

അങ്ങാടിപ്പുറം ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷം

Perinthalmanna RadioDate: 16-12-2025 അങ്ങാടിപ്പുറം : ഐഎച്ച്ആർഡി സ്കൂൾ, മൗലാനാ നഴ്സിങ് കോളജ് എന്നിവ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. 40 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗങ്ങളിൽ തെരുവു നായ്ക്കളെ ഭയന്ന് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിലാണ് കൂടുതലായും നായ്ക്കൾ കൂട്ടത്തോടെ വഴിയിൽ ഇറങ്ങുന്നത്.ഐഎച്ച്ആർഡി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ, മൗലാനാ നഴ്സിങ് കോളജിലേക്ക് പോകുന്ന വിദ്യാർഥികൾ, തൊട്ടടുത്തുള്ള ജുമാ മസ്ജിദിലേക്ക് എത്തുന്ന വിശ്വാസികൾ, കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾ ഇവരെല്ലാം കടന്നുപോകുന്ന വഴിയിലാണ് കൂട്ടമായി നായ്ക്കൾ സംഘടിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് റസിഡൻസ് അസോസിയേഷൻ ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നേരത്തെ നൽകിയിരുന്നു .എന്നാൽ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കോടതിയുടെ നിർദേശം ഉണ്ടായിട്ടുപോലും തെരുവുനായ്ക്കളെ പിടികൂടാൻ യാതൊരു സംവിധാനവും ...
പെരിന്തൽമണ്ണയിൽ യുഡിഎഫ് എൽഡിഎഫിനേക്കാൾ കൂ‌ടുതലായി നേടിയത് 2409 വോട്ടുകൾ

Local

പെരിന്തൽമണ്ണയിൽ യുഡിഎഫ് എൽഡിഎഫിനേക്കാൾ കൂ‌ടുതലായി നേടിയത് 2409 വോട്ടുകൾ

Perinthalmanna RadioDate: 15-12-2025 പെരിന്തൽമണ്ണ: നഗരസഭയിലെ പല വാർഡുകളിലും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെട്ടത് വളരെ ചുരുങ്ങിയ വോട്ടുകൾക്ക്.ആകെയുള്ള 37 സീറ്റുകളിൽ 21 സീറ്റുകൾ നേടിയ യുഡിഎഫ് നഗരസഭയിൽ എൽഡിഎഫിനേക്കാൾ കൂ‌ടുതലായി നേടിയത് 2409 വോട്ടുകളാണ്. നഗരസഭയിൽ യുഡിഎഫ് 17,950 വോട്ടും എൽഡിഎഫ് 15,541 വോട്ടുകളുമാണ് നേടിയത്. എൻഡിഎ 579 വോട്ടുകൾ നേടി. എൻഡിഎക്ക് പ്രതീക്ഷിച്ച അധിക വോട്ടുകൾ നേടാനായില്ല. നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് 15–ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ പച്ചീരി സുരയ്യയാണ്. എൽഡിഎഫിലെ പി.ഹബീബയെ 527 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ തോൽപിച്ചത്.നഗരസഭയിലെ ആകെയുള്ള 46,139 വോട്ടർമാരിൽ 11,879 പേർ ഇത്തവണ വോട്ടു ചെയ്‌തില്ല. 34,260 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.നഗരസഭയിലെ ചില വാർഡുകളിൽ വലിയ തോതിൽ ആളുകൾ പോളിങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ 74.25 ശതമാനം പേരാണ് വോട്ട് രേഖപ്...
സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്‌മസ് പരീക്ഷയ്ക്ക് തുടക്കമായി

Local

സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്‌മസ് പരീക്ഷയ്ക്ക് തുടക്കമായി

Perinthalmanna RadioDate: 15-12-2025 സംസ്ഥാനത്തെ സ്കൂളുകളിൽ അർധ വാർഷിക (ക്രിസ്മസ്) പരീക്ഷക്ക് ഇന്ന് തുടക്കമായി. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടം. ആദ്യഘട്ടം 15നാരംഭിച്ച് 23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും.അവധിക്ക് ശേഷം ജനുവരി ആറിനും പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്മസ് അവധിക്ക് 23ന് സ്കൂൾ അടയ്ക്കും. ജനുവരി നാല് വരെയാണ് അവധി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം മുടങ്ങും

Local

പെരിന്തൽമണ്ണയിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം മുടങ്ങും

Perinthalmanna RadioDate: 15-12-2025 പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും മറ്റന്നാളും ഡിസംബർ 15 (തിങ്കൾ), 16 (ചൊവ്വ), 17 (ബുധൻ) ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക. പെരിന്തൽമണ്ണ സെക്ഷന് കീഴിലുള്ള പാതായിക്കര, കുളിർമല എന്നീ ടാങ്കുകളിലേക്ക് രാമൻചാടി- അലിഗഡ് കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം എത്തിക്കുന്നതിന് ആയുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണിത്. ഗ്രാവിറ്റി മെയിനിൽ ഇന്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ നിലവിലെ പമ്പിങ് നിർത്തി വെക്കേണ്ടി വരുന്നതാണ് തടസ്സത്തിന് കാരണം.ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഡിജെ ഇല്ലാത്തത് പ്രവർത്തകർ പ്രകോപിതരായി; യുഡിഎഫിന്റെ ആഹ്ലാദപ്രകടനം മാറ്റി

Local

ഡിജെ ഇല്ലാത്തത് പ്രവർത്തകർ പ്രകോപിതരായി; യുഡിഎഫിന്റെ ആഹ്ലാദപ്രകടനം മാറ്റി

Perinthalmanna RadioDate: 15-12-2025 പെരിന്തൽമണ്ണ:  നഗരസഭയിൽ നേടിയ സമാനതകളില്ലാത്ത വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നട‌ത്തുന്ന ആഹ്ലാദ പ്രകടനത്തിന് ഡിജെ സംഘം നിർബന്ധമായും വേണമെന്ന് പ്രവർത്തകർ വാശി പിടിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം തുടക്കത്തിൽതന്നെ അവസാനിപ്പിച്ചു. ഇന്നലെ വൈകിട്ട് നഗരസഭാ ഓഫിസ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് നഗരം ചുറ്റി ടൗൺ സ്‌ക്വയറിൽ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. സ്‌ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രകടനത്തിന് എത്തിയിരുന്നു. ടിജെ സംഘത്തെ ഏൽപ്പിച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പച്ചീരി ഫാറൂഖും എം.എം.സക്കീർ ഹുസൈനും പറഞ്ഞു. എന്നാൽ അവസാന നിമിഷത്തിൽ ഇവർക്ക് വരാനാകില്ലെന്ന് അറിയിച്ച് കാലുമാറി.ഇതോടെ നിശ്ചയിച്ച പ്രകടനം ന‌ടത്താനും ടിജെ പാർട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ പിന്നീട് നടത്താനും തീരുമാനിച്ച് പ്രകടനം ആരംഭിച്ചു. മുൻമന...
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും

Local

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും

Perinthalmanna RadioDate: 14-12-2025 പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആശ്വാസവാര്‍ത്ത. പാസ്പോര്‍ട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡ് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും. ഇതോടെ ഈ രേഖയുടെ പേപ്പര്‍ രൂപം കൈയില്‍ കരുതേണ്ട ആവശ്യം ഇല്ലാതാകും. വിദേശകാര്യ മന്ത്രാലയവും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയവും ചേര്‍ന്നാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കും പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമ്ബോള്‍ ഇനി പരക്കം പായേണ്ടതില്ല. പേപ്പര്‍ രഹിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം.*എങ്ങനെ ലഭിക്കും?*പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയായാല്‍, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിലോക്കര്‍ അക്ക...
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

Local

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച

Perinthalmanna RadioDate: 14-12-2025 പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങള്‍ ചേരാന്‍ പാടില്ലായിരുന്നു. 21 ഞായര്‍ പൊതു അവധി ദിവസമാണ്. ഇൗ സാഹചര്യത്തില്‍ ഞായറാഴ്ച യോഗം ചേരാന്‍ സാധിക്കാതെ വന്നാല്‍ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പി...
കൊടിക്കുത്തിമല റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Local

കൊടിക്കുത്തിമല റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 14-12-2025 പെരിന്തൽമണ്ണ:കൊടിക്കുത്തിമല റോഡിൽ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് ഡിസംബർ 14 (ഞായർ) മുതൽ റോഡിലൂടെ വാഹന ഗതാഗതം നിയന്ത്രിക്കും. റോഡിന്റെ ടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ അമ്മിനിക്കാട് മുതൽ കൊടിക്കുത്തിമല റോഡിലൂടെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ ലെമൺ വാലിയിൽ യുഡിഎഫിന്റെ വിജയം ഒറ്റവോട്ടിന്

Local

പെരിന്തൽമണ്ണ ലെമൺ വാലിയിൽ യുഡിഎഫിന്റെ വിജയം ഒറ്റവോട്ടിന്

Perinthalmanna RadioDate: 14-12-2025 പെരിന്തൽമണ്ണ: നഗരസഭയിലെ സബിതയാണ് ഒറ്റവോട്ടിന് വിജയിച്ചത്. യുഡിഎഫിന്റെ തിളക്കമാർന്ന വിജയം പോലെത്തന്നെ ശ്രദ്ധേയമായി 37–ാം വാർഡ് ലെമൺ വാലിയിൽനിന്ന് ജനവിധി തേടിയ സബിതയുടെ ജയവും. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സബിത എൽഡിഎഫ് സ്ഥാനാർഥി സജിത വിനോദിനെ പരാജയപ്പെടുത്തിയത്. സബിത 500 വോട്ടും സജിത വിനോദ് 499 വോട്ടുമാണ് നേടിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുട...
പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുഴുവൻ സീറ്റും തൂത്തുവാരി യു.ഡി.എഫ്

Local

പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുഴുവൻ സീറ്റും തൂത്തുവാരി യു.ഡി.എഫ്

Perinthalmanna RadioDate: 13-12-2025 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ അപ്രമാദിത്യം. മറ്റു മുന്നണികളെ ബഹുദൂരം പിന്നിലാക്കിയ യു.ഡി.എഫ് ഏകപക്ഷീയമായാണ് ജില്ലാ പഞ്ചായത്ത് പിടിച്ചത്. 33 ഡിവിഷനുകളിൽ ഒന്നു പോലും എൽ.ഡി.എഫിന് വിട്ടു നൽകാതെയാണ് യു.ഡി.എഫ് വമ്പൻ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾക്ക് അഞ്ച് സീറ്റുണ്ടായിരുന്നത് ഇത്തവണ പൂജ്യമായി.വഴിക്കടവ്, ആതവനാട്, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളിൽ നിന്നായിരുന്നു നേരത്തെ ജില്ലാ പഞ്ചായത്തിൽ ഇടത് പ്രതിനിധികളുണ്ടായിരുന്നത്. എന്നാൽ ഇത്തവണ, സംസ്ഥാന സർക്കാറിനോടുള്ള ഭരണവിരുദ്ധ വികാരത്തെ തുടർന്ന് വലിയ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ പൊന്നാനി ഒഴികെയുള്ള 14 ഇടത്തും യു.ഡി.എഫ് ജയിച്ചു. പൊന്നാനിയിലും ശക്തമായ പോരാട്ടമാണ് നടന്നത്. പൊന്നാ...