Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ മഞ്ഞളാംകുഴി അലി എംഎൽഎ സമരത്തിലേക്ക്
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ മഞ്ഞളാംകുഴി അലി എംഎൽഎ സമരത്തിലേക്ക്

Perinthalmanna RadioDate: 18-08-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  മഞ്ഞളാംകുഴി അലി എംഎൽഎ സമരത്തിലേക്ക്. പ്രതിപക്ഷ എംഎൽഎയോട് കാണിക്കുന്ന അവഗണന മൂലമാണ് നിരവധി തവണ സബ് മിഷനിലൂടെ ആവശ്യപ്പെട്ടിട്ടും റോഡ് നവീകരണത്തിന് ഫണ്ട്  അനുവദിക്കാത്തതെന്ന് എംഎൽഎ മഞ്ഞളാംകുഴി അലി പറഞ്ഞു. അങ്ങാടിപ്പുറം പെരിന്തൽമണ്ണ റോഡിന്റെ പുത്തനങ്ങാടി മുതൽ വെങ്ങാട് ഗോകുലം വരെയുള്ള ഭാഗം  മാത്രമാണ് നവീകരിക്കാൻ ഇനി ബാക്കിയുള്ളത് ഇത് എംഎൽഎയുടെ അനാസ്ഥയാണെന്ന് ഭരണപക്ഷവും കുറ്റപ്പെടുത്തുന്നു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴിചാരൽ അല്ല പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാരും പറയുന്നു.  റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂർക്കനാട് പഞ്ചായത്ത് കർഷക ദിനത്തിൽ പങ്കെടുക്കാൻ എത്തിയ എംഎൽഎക്ക് നേരെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായ...
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്ടോബർ 30 വരെ നീട്ടി
Kerala, Local

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്ടോബർ 30 വരെ നീട്ടി

Perinthalmanna RadioDate: 18-08-2023സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയ പരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്തുവാൻ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു...
വിദ്യാർഥികൾക്കും പൊതു ജനത്തിനുമായി എഫ്സിഐ ഗോഡൗൺ ആദ്യമായി തുറന്നു നൽകി
Local

വിദ്യാർഥികൾക്കും പൊതു ജനത്തിനുമായി എഫ്സിഐ ഗോഡൗൺ ആദ്യമായി തുറന്നു നൽകി

Perinthalmanna RadioDate: 18-08-2023അങ്ങാടിപ്പുറം: എഫ്സിഐ ഗോഡൗണിന്റെ കവാടങ്ങൾ ഇന്നലെ പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും മുന്നിൽ തുറന്നു. കുന്നുകൂടി കിടക്കുന്ന നാടിന്റെ കരുതൽ ഭക്ഷ്യധാന്യ ശേഖരം കണ്ട് വിദ്യാർഥികൾക്ക് അദ്ഭുതം, അഭിമാനം. അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗൺ ആരംഭിച്ച ശേഷം അപൂർവമായി മാത്രമാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വലിയ തോതിൽ ഭക്ഷ്യ ധാന്യ ശേഖരം സൂക്ഷിക്കുന്നതിനാൽ സുരക്ഷ കൂടി കണക്കിൽ എടുത്തായിരുന്നു പ്രവേശന നിരോധനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് എഫ്സിഐ അധികൃതർ ഇന്നലെ ഗോഡൗൺ പൂർണമായി കാണാനും സംശയ നിവാരണത്തിനും അവസരം ഒരുക്കിയത്.ഒട്ടേറെ വിദ്യാർഥികൾ ഇന്നലെ എഫ്സിഐ ഗോഡൗൺ കാണാനെത്തി. മാനേജർ വി.എസ്.ഷിജു മോൻ വിദ്യാർഥികൾക്ക് കാര്യങ്ങൾ വിവരിച്ചു നൽകി. അടുത്തു തന്നെ വിപണിയിലെ ത്താനിരിക്കുന്ന പോഷക മൂല്യമേറിയ പച്ചരിയും വിദ്യാർഥികൾക്ക് കാണിച്ചു ...
അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ഹെവി ലോറി മറിഞ്ഞ് അപകടം
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ഹെവി ലോറി മറിഞ്ഞ് അപകടം

Perinthalmanna RadioDate: 18-08-2023അങ്ങാടിപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു സമീപം ഹെവി ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയോടെയാണ് അങ്ങാടിപ്പുറം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ലോറി മറിഞ്ഞ് അപകടമുണ്ടായത്. ലോറിയിൽ നിറയെ ആക്രി സാമഗ്രികളാണ് ഉണ്ടായിരുന്നത്. അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ തൊട്ടു മുൻപുള്ള പ്രദേശത്താണ് അപകടം ഉണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട ഹെവി ലോറി റോഡരികിലെ വൈദ്യുത കാലിൽ ഇടിച്ചാണ് നിന്നത്. ഇതോടെ വൈദ്യുത കാലും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാദത്തിൽ ലോറിക്കും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽ...
നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും
India, Kerala, Local

നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും

Perinthalmanna RadioDate: 18-08-2023നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെ സർവേ നടപടികൾ ഹൈദരാബാദ് ആസ്ഥാനമായ ആർവി അസോഷ്യറ്റ്സിനു ചുമതല. സർവേ നടത്തുന്നതിനു 4.3 കോടി രൂപയ്ക്കു ടെൻഡർ ഉറപ്പിച്ചു. ലിഡാർ സർവേ നടത്തുന്ന ഏജൻസിയും റെയിൽവേ അധികൃതരുമായി ഈയാഴ്ച ഒടുവിൽ ചർച്ച നടത്തുന്നതോടെ നടപടികൾക്ക് തുടക്കമാവും. സർവേ പൂർത്തിയാക്കാനുള്ള കാലയളവ് 12 മാസമാണെങ്കിലും വൈകാതെ നടപടി പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കുകയാണ് ലക്ഷ്യം. അലൈൻമെൻ്റ്, ട്രാഫിക് സ്റ്റഡി, പാലങ്ങളുടെയും ടണലുകളുടേയും കണക്ക്, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പദ്ധതി രേഖ വരുന്നതോടെയാകും നിർദിഷ്ട റെയിൽ പാതയ്ക്ക് എത്ര ചെലവു വരുമെന്നറിയാനാകൂ. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഡിപിആറിലെ അലൈൻമെൻ്റ് കൂടി പരിഗണിച്ചുള്ള സർവേയാണു നടക്കുക. 130 കിലോ മീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന ട്രാക്കായിരുന്നു ഡിഎംആർസിയുടെ റിപ്പോർട്ടി...
തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം
Kerala, Latest, Local

തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

Perinthalmanna RadioDate :18-08-2023തൃശൂര്‍ കണിമംഗലത്തിന് സമീപം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും.കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്; 80 ലക്ഷത്തിൻ്റെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല
Local

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്; 80 ലക്ഷത്തിൻ്റെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല

Perinthalmanna RadioDate: 04-08-2023പെരിന്തൽമണ്ണ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്. പട്ടാമ്പി റോഡിലുള്ള പിടി.സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജൻസിയിൽ വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തയാളെ കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ വർഷം സംസ്ഥാന ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും ഇവിടെ വിൽപന നടത്തിയ ടിക്കറ്റിനു ലഭിച്ചിരുന്നു. 40 വർഷത്തോളമായി സെയ്തലവി ലോട്ടറി ഏജൻസി തുടങ്ങിയിട്ട്. ഇന്നലെ സൈതലവിയുടെ മകൻ സജാദിന്റെ നേതൃത്വത്തിൽ കടയിൽ എത്തിയവർക്ക് ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ തകരാറിലായ ബസ് യാത്രക്കാർ തള്ളി താഴെ ഇറക്കി
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ തകരാറിലായ ബസ് യാത്രക്കാർ തള്ളി താഴെ ഇറക്കി

Perinthalmanna RadioDate: 02-08-2023അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിന് നടുവിൽ ബസ് തകരാറിലായി. വളാഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് തകരാറിലായത്. ഏറെ ഗതാഗതക്കുരുക്കുള്ള സമയത്ത് പാലത്തിൽ ബസ് കുടുങ്ങിയതോടെ ഒരു വശത്തെ ഗതാഗതം പൂർണമായും നിലച്ചു. ബസിലെ യാത്രക്കാർ ബസ്സിൽനിന്ന് ഇറങ്ങി ബസ് തള്ളിമാറ്റി ബസ് പാലത്തിന് താഴെയിറക്കി. ബസ് താഴെ ഇറക്കിയെങ്കിലും അങ്ങാടിപ്പുറം ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B8bFzD8KOmd4Ats...
അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ ഉദ്യോഗസ്ഥരില്ല; എൻജിനിയറിങ് വിഭാഗം പൂട്ടി
Local

അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ ഉദ്യോഗസ്ഥരില്ല; എൻജിനിയറിങ് വിഭാഗം പൂട്ടി

Perinthalmanna RadioDate: 02-08-2023അങ്ങാടിപ്പുറം : പഞ്ചായത്തിൽ എൻജിനിയറിങ് വിഭാഗം അടച്ചുപൂട്ടി. മൂന്ന് ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയതോടെയാണ് ഈ അവസ്ഥ വന്നത്. രണ്ട് ഓവർസിയർമാരും ഒരു അസിസ്റ്റന്റ് എൻജിനീയറുമാണ് ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്. ഒന്നരമാസം മുൻപ് സ്ഥലം മാറിപ്പോയ ഓവർസിയർമാരുടെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല.നിലവിലുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയർ തിങ്കളാഴ്‌ച തുവ്വൂരിലേക്ക് സ്ഥലംമാറിപ്പോയി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ ഇവിടെ ഒരുദിവസം 50 മുതൽ 60 അപേക്ഷകൾ കെട്ടിടവുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്. നാട്ടുകാർ പഞ്ചായത്തോഫീസിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി.കുറച്ചുദിവസത്തേക്ക് അവധിക്കുവരുന്ന പ്രവാസികളും വീട്ടുനമ്പർ ലഭിക്കാത്തതിനാൽ പണി പൂർത്തിയാക്കാനാകാതെ തിരിച്ചുപോകുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി പറയണം എന്നറിയാത്ത അവസ്ഥയിലാണ് പ്രസിഡന്റ് കോഴിപ്...
ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം
Local

ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം

Perinthalmanna RadioDate: 26-07-2023പെരിന്തൽമണ്ണ: ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം. തളി ക്ഷേത്രത്തിനും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനും ഇടയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മീൻ ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ വന്നിരുന്ന മറ്റൊരു ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാന്‍  ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മീൻ ലോഡുമായി പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവർ വാഹനത്തിൽ നിന്നും ഇറക്കാൻ പറ്റാത്ത വിധം വാഹനത്തിൽ കുടുങ്ങി പോയിരുന്നു. തുടർന്ന് 15 മിനിറ്റുകൾക്ക് ശേഷമാണ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഡ്രൈവറും കൂടെ ഉണ്ടായിരുന്ന സഹായിയും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. പൊലീസും ഫയർ ഫോഴ്‌സും ട്രോമാകെയർ പ്രവർത്തകരും രക്ഷാ പ്രവർത്തനങ്ങൾക്ക് സ്ഥലത്ത് എത്തിയിരു...