Local

കേരളത്തില്‍ വ്യാപക മഴ തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Local

കേരളത്തില്‍ വ്യാപക മഴ തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 26-07-2023സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ വ്യാപകമായി ലഭിക്കാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ന് മഴ കനക്കും. ശക്തമായ മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്...
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ
Local

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

Perinthalmanna RadioDate: 26-07-2023പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായി പെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്. വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തും.പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്‌നങ്ങളില്ല എന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേ...
വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി പൊതു വിപണിയില്‍ പരിശോധന നടത്തി
Local

വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി പൊതു വിപണിയില്‍ പരിശോധന നടത്തി

Perinthalmanna RadioDate: 25-07-2023അങ്ങാടിപ്പുറം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് അങ്ങാടിപ്പുറം ടൗണില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. പഴം പച്ചക്കറി വില്‍പ്പന ശാലകൾ, മത്സ്യ മാംസ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ പലചരക്ക് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ആകെ 15 സ്ഥാപനങ്ങൾ പരിശോധന നടത്തിയതിൽ 9 സ്ഥാപനങ്ങളില്‍ ക്രമക്കേടുകൾ കണ്ടെത്തി. അമിത ലാഭമെടുത്ത് വില്‍പ്പന നടത്തിയതായി കണ്ടെത്തിയ പച്ചക്കറി കടകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഉൽപ്പന്നങ്ങളുടെ പേരു  വിവരങ്ങൾ രേഖപ്പെടുത്താത്ത പാക്കറ്റുകളിൽ വിൽപ്പന നടത്തിയതിനും കൃത്യമായി അളവ് തൂക്ക ഉ...
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പരാതി നല്‍കി
Local

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പരാതി നല്‍കി

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിലുള്ള സൈഫുള്ള താനിക്കാടൻ എന്ന വ്യക്തി ചാരിറ്റിയുടെ പേരിൽ ഭിന്നശേഷിക്കാരെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത വളരെ വേദനാജനകമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ധാരാളം ചാരിറ്റികൾ മലപ്പുറം ജില്ലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ വച്ച് ഈ വിഷയത്തിൽ   കേസെടുക്കണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ശക്തമായി ആവശ്യപ്പെടുന്നു.അതോടൊപ്പം ഇത്തരത്തിൽ പ്രവർത്തിക്കുന്ന മറ്റു ഗ്രൂപ്പുകൾ ഉണ്ടോയെന്ന് അസന്വേഷിക്കുകയും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുകയും പാവപ്പെട്ട ഭിന്നശേഷിക്കാരെ ഇത്തരം ആളുകളിൽനിന്നും രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പെരിന്തൽമണ്ണ സബ് ഇൻസ്...
നഗരസഭയിലെ ലൈഫ് പദ്ധതി; 16 കുടുംബങ്ങളെക്കൂടി പരിഗണിക്കും
Local

നഗരസഭയിലെ ലൈഫ് പദ്ധതി; 16 കുടുംബങ്ങളെക്കൂടി പരിഗണിക്കും

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ : നഗരസഭയിലെ പി.എം.വൈ. നഗര ലൈഫ് പദ്ധതിയിൽ വീട് വേണ്ടെന്നറിയിച്ച് പിൻവാങ്ങിയവരുടെ ഒഴിവിലേക്ക്‌ 16 കുടുംബങ്ങളെക്കൂടി പരിഗണിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.അതിദരിദ്രരും അപ്പീലിലൂടെ അപേക്ഷ നൽകി പട്ടികയിൽ വന്നവരുമായ കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. 20 കുടുംബങ്ങളാണ് പദ്ധതിയിൽനിന്ന് പിൻവാങ്ങിയിരുന്നത്. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) മാറ്റിനൽകാൻ കുടുംബശ്രീ ഡയറക്ടറുടെ നിർദേശമുണ്ട്. വാർഡ് സഭകളിൽ ചർച്ച നടത്തിയ ശേഷമാണ് 16 കുടുംബങ്ങളെ പരിഗണിക്കുന്നത്നഗരസഭയിലെ രണ്ടാംഘട്ട ലൈഫ് പദ്ധതിയിൽ 165 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഇതിലെ 20 കുടുംബങ്ങളാണ് വിവിധ കാരണങ്ങൾ ബോധിപ്പിച്ച് വീട് വേണ്ടെന്ന് നഗരസഭയെ അറിയിച്ചത്. വീട് അനുവദിക്കുന്നതിനു മുൻപ് ഭൂമി സ്വന്തമാക്കാമെന്നു കരുതിയവർക്ക് ഉദ്ദേശിച്ച പ്രദേശത്ത് ഭൂമി കിട്ടാത്തത് വീട് വേണ്ടെന്നുവെക്കാൻ കാരണമായിട്ടുണ്ട...
ഇനി മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു
Local

ഇനി മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു

Perinthalmanna RadioDate: 25-07-2023സംസ്ഥാനത്ത്  പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല.  500 രൂപയാണു മാസ്‌ക് ധരിക്കാത്തതിനു പിഴയായി ചുമത്തിയിരുന്നത്.ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി 2022 ഏപ്രില്‍ 27ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആണ് പിന്‍വലിച്ചത്.  2020 മാര്‍ച്ചിലാണു സംസ്ഥാനത്ത് ആദ്യമായി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്.കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്‌ക് ധരിക്കാതായി. എന്നാല്‍, കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെ...
കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി
Local

കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ : ഭിന്നശേഷിക്കാർക്ക് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി. പെരിന്തൽമണ്ണ സ്വദേശി സൈഫുള്ളയ്ക്കെതിരേ മാനന്തവാടി ഡിവൈ.എസ്.പി.ക്ക്‌ വയനാട് സ്വദേശിനിയാണു പരാതി നൽകിയത്. ആരോപണ വിധേയന്റെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാൻ ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവം പെരിന്തൽമണ്ണയിൽ ആയതിനാൽ പരാതി ഇവിടേക്കു കൈമാറി. കേസിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്‌പെക്ടർ പ്രേംജിത്ത് അറിയിച്ചു. പ്രതിയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരടങ്ങുന്ന വാട്‌സാപ്പ് കൂട്ടായ്‌മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസികോല്ലാസത്തിനായി യാത്രകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.................................................
പെരിന്തൽമണ്ണ- മലപ്പുറം റൂട്ടിൽ 31 മുതൽ ഓർഡിനറി ബസുകളുടെ അനിശ്ചിതകാല സമരം
Local

പെരിന്തൽമണ്ണ- മലപ്പുറം റൂട്ടിൽ 31 മുതൽ ഓർഡിനറി ബസുകളുടെ അനിശ്ചിതകാല സമരം

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ: മലപ്പുറം -പെരിന്തൽമണ്ണ റൂട്ടിൽ 31 മുതൽ സ്വകാര്യ ഓർഡിനറി ബസ് തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ഏരിയ കമ്മിറ്റി പ്രസിഡന്റ് വി. ഹനീഫ, സെക്രട്ടറി മാടാല മുഹമ്മദലി എന്നിവർ അറിയിച്ചു.ഈ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അനധികൃത സ്റ്റോപ്പുകളിൽ നിർത്തിയും സമയക്ലിപ്തത ഇല്ലാതെയുമാണ് ഓടുന്നത്. ഇതുമൂലം ഓർഡിനറി ബസുകളുടെ ജീവനക്കാർ കനത്ത സാമ്പത്തികനഷ്ടത്തിലാണ്. ബന്ധപ്പെട്ട അധികൃതർക്ക് നിവേദനങ്ങൾ പലതവണ നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ആംബുലൻസിന് മുകളിലേക്ക് വീണു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ആംബുലൻസിന് മുകളിലേക്ക് വീണു

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ: കനത്ത മഴയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് ദേശീത പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകൾക്ക് മുകളിലേക്ക് വീണു. ഇന്ന് രാവിലെ 8 മണിയോടെയാണ്  മതില്‍ ഇടിഞ്ഞു വീണത്.  ആ സമയം ആംബുലൻസിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സമീപത്ത് ഉണ്ടായിരുന്ന ചുമട്ട് തൊഴിലാളികളാണ് മതിൽ തകർന്ന് വീണത് കണ്ടത്. ഉടൻ തന്നെ മറ്റ് ആംബുലൻസ് ഡ്രൈവർമാരെ വിവരം അറിയച്ചതിനാൽ സമീപത്ത് ഉണ്ടായിരുന്ന മറ്റ് ആംബുലൻസുകൾ അവിടെ നിന്ന്  മാറ്റിയതിനാൽ കൂടുതൽ ആംബുലൻസ് മുകളിലേക്ക് മതിൽ വീണില്ല. ആശുപത്രി കാൻ്റീന് സമീപത്തുള്ള മതിലാണ് തകർന്ന് വീണത്. മതിലും സമീപത്തുള്ള മരങ്ങളും  അപകട ഭീഷണിയാണെന്ന് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ്  ആംബുലൻസ് ഡ്രൈവർമാർ പറയുന്നത്.............................
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Local

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 23-07-2023കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ23-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്24-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്25-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ...