Local

തകർന്ന് വെള്ളക്കെട്ടിൽ മുങ്ങി പൂപ്പലം – വലമ്പൂർ സ്കൂൾ റോഡ്
Local

തകർന്ന് വെള്ളക്കെട്ടിൽ മുങ്ങി പൂപ്പലം – വലമ്പൂർ സ്കൂൾ റോഡ്

Perinthalmanna RadioDate: 20-07-2023പൂപ്പലം: പൂപ്പലത്ത് നിന്ന് വലമ്പൂർ സ്കൂൾ പടിയിലേക്കുള്ള റോഡ് പകുതിയോളം തകർന്ന നിലയിൽ, കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ റോഡ് കീറി പൂർണമായി മൂടി കോൺക്രീറ്റ് ചെയ്യുകയോ പൂർവ സ്ഥിതിയിൽ ആക്കുകയോ ചെയ്യാതെ ആയിട്ടതാണ് ദുരിതമായത്. 700 മീറ്ററുള്ള റോഡിൽ ആറ് മാസം മുമ്പാണ് പകുതി ടാറിങ് നടത്തിയത്. ബാക്കി ഭാഗമാണ് വലിയ കുഴികളും വെള്ള കെട്ടുമായി കിടക്കുന്നത്. വെള്ളക്കെട്ട് കാരണം ചെറു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതുവഴി നടക്കാനാവാത്ത സ്ഥിതിയാണ്. ശേഷിക്കുന്ന ഭാഗം പ്രവൃത്തി നടത്താൻ നിലവിൽ പദ്ധതികളൊന്നും വെച്ചിട്ടില്ല. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം മുൻ കൈയെടുത്ത് കിടങ്ങ് കീറിയ ഭാഗം പൂർവ സ്ഥിതിയിൽ ആക്കണമെന്നും ബാക്കി റോഡ് അടിയന്തരമായി പ്രവൃത്തി നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ട് നികത്താൻ ഉടൻ നടപടി സ്വീകരിക്കണം. മദ്റസയിലേക്കും സ്കൂളിലേക്കും ഇതു വഴ...
കർക്കിടകത്തിൽ നാലമ്പല ദർശനത്തിന് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി
Local

കർക്കിടകത്തിൽ നാലമ്പല ദർശനത്തിന് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

Perinthalmanna RadioDate: 20-07-2023മലപ്പുറം: കർക്കിടക മാസത്തിൽ തീർത്ഥാടകർക്ക് ഏറെ പ്രിയങ്കരമായ നാലമ്പല ദർശനത്തിന് അവസരമൊരുക്കി മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. സംസ്ഥാനത്തെ ഏറെ പ്രശസ്തമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്‌ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുന്നത്. ക്ഷേത്രങ്ങളിലെ ദേവസ്വവുമായി സഹകരിച്ചാണ് യാത്രകൾ. ജൂലൈ 23ന് പുലർച്ചെ നാലിന് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട്  ഉച്ച പൂജയ്ക്ക് മുമ്പായി ദർശനം പൂർത്തിയാക്കി രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി തീർത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാർക്ക് മുൻകൂട്ടി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ദർശനത്തിനായി പ്രത്യേക സൗകര്യവ...
ജെ.ആർ.സി.യുടെ സ്‌നേഹവീടിൻ്റെ നിർമാണത്തിന് തുടക്കം കുറിച്ചു
Local

ജെ.ആർ.സി.യുടെ സ്‌നേഹവീടിൻ്റെ നിർമാണത്തിന് തുടക്കം കുറിച്ചു

Perinthalmanna RadioDate: 20-07-2023പട്ടിക്കാട്: ജെ.ആർ.സി. മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നിർമിച്ചു നൽകുന്ന ഈവർഷത്തെ സ്‌നേഹവീടിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു. പൂപ്പലം ഒ.എ.യു.പി. സ്കൂൾ വിദ്യാർഥിക്കാണ് ഈവർഷം വീട് നിർമിച്ച് നൽകുന്നത്. വീടിന്റെ കുറ്റിയടിക്കൽ കർമം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ നിർവഹിച്ചു. പ്രഥമാധ്യാപകൻ കെ.കെ. മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ജൂലി, ശിഹാബ്, ജെ.ആർ.സി. സബ്ജില്ല സെക്രട്ടറി രഞ്ജിത്ത്, കോ-ഓർഡിനേറ്റർ അബി കരുവാരക്കുണ്ട്, പാർവതി കല്ലാറയിൽ, എം.എസ്.ടി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. സഫീർ, പി.ടി.എ. പ്രസിഡന്റ് റിയാസ്, എസ്.എം.സി. ചെയർമാൻ യാസർ തുടങ്ങിയവർ പങ്കെടുത്തു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദ...
തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
Local

തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Perinthalmanna RadioDate: 19-07-2023തിരൂർ: ബുധനാഴ്‌ച തിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കും. സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. തിരൂർ ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും തിരൂർ നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്ന് ബസ് തൊഴിലാളി യൂണിയൻ നേതാക്കളായ റാഫി തിരൂർ, ജാഫർ ഉണ്യാൽ, സച്ചിദാനന്ദൻ, ഷൗക്കത്ത് എന്നിവർ പറഞ്ഞു. തിരൂർ ബസ്‌ സ്റ്റാൻഡിൽ നിന്നുള്ള മുഴുവൻ ബസുകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന്...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മൂന്നാം വർഷത്തിലേക്ക്
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മൂന്നാം വർഷത്തിലേക്ക്

Perinthalmanna RadioDate: 15-07-2023പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നു നജീബ് കാന്തപുരം എംഎല്‍എ. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി വികസന സമിതി അംഗങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ മുസ്തഫ, എൻ.എം. സക്കീര്‍ ഹുസൈൻ, ഡോ. നിലാര്‍ മുഹമ്മദ്, പി.ടി.എസ്. മൂസു, ഡോ. അബൂബക്കര്‍ തയ്യില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, കുറ്റീരി മാനുപ്പ, ജോസ് വര്‍ഗീസ്, ശിവദാസൻ, ജോസ് പണ്ടാരപ്പള്ളി, ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് നുസൈബ, ജില്ലാ ആശുപത്രി ഡയാലിസിസ് ടെക്നീഷ്യൻ ജിതിൻ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗി...
അങ്ങാടിപ്പുറം ഉൾപ്പെടെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 303 കോടി അനുവദിച്ചു
Local

അങ്ങാടിപ്പുറം ഉൾപ്പെടെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 303 കോടി അനുവദിച്ചു

Perinthalmanna RadioDate: 14-07-2023സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 195.54 കോടി രൂപയും ലഭിക്കും.ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവെച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്.സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയി...
വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകര്‍ഷകന്
Local

വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകര്‍ഷകന്

Perinthalmanna RadioDate: 14-07-2023ആലിപ്പറമ്പ്: വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകർഷകന്. ആനമങ്ങാട് കൃഷ്ണപ്പടിയിലെ ഒലിയത്ത് അയ്യപ്പൻ (70) ആണ് ഒന്നാം സമ്മാനമായ 75 ലക്ഷത്തിന് അർഹനായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയിയായത്.സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസിൽനിന്നാണ് ടിക്കറ്റെടുത്തത്. കേരള സ്റ്റേറ്റ് കോർപ്പറേഷൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു. അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകർഷകരാണ്. ഉപജീവനമാർഗവും ഇതാണ്. മൂന്ന് പെൺമക്കളാണ് ഇവർക്കുള്ളത്. അനിത, അനില, അനിഷ എന്നിവർ. സമ്മാനത്തുക കൊണ്ട് കടബാധ്യതകൾ തീർക്കണമെന്നും സ്ഥിരമായി വരുമാനം ലഭിക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalma...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ക്രെയിൻ കുടുങ്ങി; ദേശീയ പാതയിൽ രാത്രിയും ഗതാഗത കുരുക്ക്
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ക്രെയിൻ കുടുങ്ങി; ദേശീയ പാതയിൽ രാത്രിയും ഗതാഗത കുരുക്ക്

Perinthalmanna RadioDate: 13-07-2023അങ്ങാടിപ്പുറം: മേൽപ്പാലത്തിലേക്ക് കയറിയ ക്രെയിൽ പാലത്തിന് മുകളിൽ വെച്ച് തകരാറായി. ക്രെയിൽ പാലത്തിൽ നിർത്തിയിടേണ്ടി വന്നത് കാരണം അങ്ങാടിപ്പുറത്ത് രാത്രിയും രൂക്ഷമായ ഗതാഗത കുരുക്കിലകപ്പെട്ടു. യാത്രക്കാർ ഏറെനേരം വലഞ്ഞു.ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെയിൻ പാലത്തിന് നടുവിൽ തകരാറിലായത്. ഇതോടെ  വാഹനങ്ങളുടെ നീണ്ട നിര തന്നെ രാത്രി ഏറെ വൈകിയും രൂപപ്പെട്ടു.പെരിന്തൽമണ്ണ ഭാഗത്ത് ജൂബിലി ജംഗ്ഷൻ വരെയും അങ്ങാടിപ്പുറം ഭാഗത്തേക്ക് ഒരോടംപാലം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. രാത്രി പത്ത് മണിക്ക് ശേഷം ക്രെയിൻ പാലത്തിൽ ഇറക്കിയതിന് ശേഷമാണ്  ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.  .................................................
റോഡിലാകെ തെരുവുനായകൾ; ഭയന്നു വിറച്ച് യാത്രക്കാർ
Local

റോഡിലാകെ തെരുവുനായകൾ; ഭയന്നു വിറച്ച് യാത്രക്കാർ

Perinthalmanna RadioDate: 13-07-2023പൊതുനിരത്തുകളിൽ തെരുവുനായശല്യം രൂക്ഷമായത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. സംസ്ഥാനപാതകളിലും ഗ്രാമീണ റോഡുകളിലുമെല്ലാം തെരുവുനായകൾ വിഹരിക്കുകയാണ്. പ്രഭാത സവാരിക്കാരെയും പത്ര വിതരണക്കാരെയും മദ്രസകളിലേക്ക് കാൽനടയായി പോകുന്ന വിദ്യാർഥികളെയും തെരുവുനായകൾ പിൻതുടർന്ന് ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലടക്കം തെരുവുനായകൾ തമ്പടിക്കുകയാണ്. വിതരണത്തിനായി എത്തിക്കുന്ന പത്രക്കെട്ടുകളും കടകളുടെ ഷട്ടറുകളിൽ വെച്ചു പോകുന്ന പത്രങ്ങളുമെല്ലാം തെരുവുനായകൾ കടിച്ചുകീറി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. വീടുകളിലെ പോർച്ചുകളിൽ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളുടെ സീറ്റുകളും നായ്ക്കൾ കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്.റോഡുകളിൽ അലക്ഷ്യമായി നടക്കുന്ന തെരുവു നായകളുടെ കൂട്ടങ്ങൾ ഗതാഗതത്തിനും വലിയ ഭീഷണിയാവുകയാണ്.  .......................................
ജില്ലാ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ ജീവനക്കാർക്കു മുൻപിൽ വിശദീകരിച്ചു
Local

ജില്ലാ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ ജീവനക്കാർക്കു മുൻപിൽ വിശദീകരിച്ചു

Perinthalmanna RadioDate: 13-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലെ വിവരങ്ങൾ ആശുപത്രിയിലെ ജീവനക്കാർക്ക് മുന്നിൽ വിശദീകരിച്ചു. ജീവനക്കാർ നിർദേശിച്ച ഭേദഗതികൾകൂടി ഉൾപ്പെടുത്തിയുള്ള മാസ്റ്റർപ്ലാനിന്റെ അന്തിമരൂപവും എസ്റ്റിമേറ്റ് തുക അടക്കമുള്ള വിവരങ്ങളുമാണ് വിശദീകരിച്ചത്. ആകെ 108 കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണ് മാസ്റ്റർ പ്ലാനിലുള്ളത്. ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. സി.കെ. ബിന്ദു, ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കാണ് വീഡിയോ ആയി മാസ്റ്റർപ്ലാൻ വിശദീകരിച്ചത്.പൊതുമേഖലാ സ്ഥാപനമായി കെൽ ആണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. മാസ്റ്റർപ്ലാനിന്റെ അന്തിമരൂപം ജില്ലാ പഞ്ചായത്തിന് കൈമാറും. തുടർന്ന് ജില്ലാപഞ്ചായത്ത് ഇതു സർക്കാരിലേക്ക് അംഗീകാരത്തിനായി കൈമാറും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ തുടർന്നുള്ള കെട്ടിട നിർമാണങ്ങളടക്കമുള്ള വികസന പ്രവർത്തന...