പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ദുരിതാവസ്ഥ ഇന്ന് മന്ത്രിയെ ധരിപ്പിക്കും
Perinthalmanna RadioDate: 11-07-2023പെരിന്തൽമണ്ണ: സർക്കാറും ആരോഗ്യ വകു പ്പും തുടരുന്ന അവഗണനക്കിടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ ദുരിതാവസ്ഥ ജനപ്രതിനിധികൾ ചൊവ്വാഴ്ച ആരോഗ്യ മന്ത്രി വീണ ജോർജിനെ ധരിപ്പിക്കും. 177 കിടക്കകളുള്ള ആശുപത്രിയിൽ 60നും 70നും ഇടയിലാണ് മിക്കപ്പോഴും കിടത്തിച്ചികിത്സ.അത്യാഹിത വിഭാഗത്തിൽ വേണ്ട വിധം ചികിത്സ നൽകാനാവുന്നില്ല. എട്ടു മാസമായി ആശുപത്രിയിൽ സൂപ്രണ്ടില്ല. പ്രവർത്തനം മെച്ചപ്പെടുത്താൻ ജില്ല കലക്ടർ നിർദ്ദേശിച്ച കാര്യങ്ങൾ ഡി.എം.ഒയോ ആശുപത്രി അധികൃതരോ നടപ്പാക്കാൻ താൽപര്യമെടുക്കുന്നില്ല. അത്യാഹിത വിഭാഗം കാര്യക്ഷമമാക്കാൻ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച് എമർജൻസി ഓപറേഷൻ സംവിധാനം പുനഃ സ്ഥാപിക്കണമെന്നാണ് ഏറെനാളായി ഉയരുന്ന ആവശ്യം.ജില്ല ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ ഡെപ്യൂട്ടേഷനിലോ വർക്ക് അറേജ്മെന്റിലോ മറ്റു ആശുപത്രികളിലേക്ക് മാറ്റാതിരിക്കുക, മാറ്റിയവര...










