Local

സംസ്ഥാനപാതയിൽ കുന്നപ്പള്ളിയിൽ ഓവുപാലം അടഞ്ഞ് വെള്ളക്കെട്ട്
Local

സംസ്ഥാനപാതയിൽ കുന്നപ്പള്ളിയിൽ ഓവുപാലം അടഞ്ഞ് വെള്ളക്കെട്ട്

Perinthalmanna RadioDate: 08-07-2023പെരിന്തൽമണ്ണ: നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ കുന്നപ്പള്ളി ആലും കൂട്ടത്ത് ഓവുപാലം അടഞ്ഞ് വെള്ളക്കെട്ട്. റോഡിന്റെ ഭാഗത്ത് വെള്ളം കെട്ടി നിന്നതോടെ ഗതാഗതവും പ്രയാസത്തിലായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറുന്ന സ്ഥിതിയുമായിരുന്നു. നീർച്ചോലയിലെ വെള്ളം പോകുന്ന വലിയ പൈപ്പ് മണ്ണും ചെളിയും വന്ന് അടഞ്ഞതായിരുന്നു കാരണം. ഇതോടൊപ്പം ജൽജീവൻ മിഷൻ പദ്ധതിക്കായി സ്ഥാപിച്ച വലിയ പൈപ്പും ഒഴുക്കിന് തടസ്സമായി.ഈ പൈപ്പ് അശാസ്ത്രീയമായാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെയാണ് റോഡിലും വീട്ടു മുറ്റത്തും വെള്ളം നിറഞ്ഞത്. നാലു ദിവസമായി ദുരിതം തുടർന്നതോടെ നാട്ടുകാർ നജീബ് കാന്തപുരം എം.എൽ.എ. യോട് പരാതി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പ്രദേശം സന്ദർശിച്ച എം.എൽ.എ റോഡ് കരാറുകാരായ കെ.എസ്. ടി.പി., ജലവകുപ്പ് ഉദ്യോഗസ്ഥൻ വിളിച്ചു വരുത്തി.വെള്ളക്കെട്ട് ...
കാലവർഷത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് നാശനഷ്ടം
Local

കാലവർഷത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് നാശനഷ്ടം

Perinthalmanna RadioDate: 07-07-2023മലപ്പുറം: കാലവർഷം കനത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം റിപ്പോർട്ടു ചെയ്തു. പൂർണ്ണമായും ആറ് വീടുകൾ തകർന്നു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്കാണിത്. ഇന്ന് (ജൂലൈ ഏഴ്) 26 വീടുകളാണ് ഭാഗികമായി നശിച്ചത്. തിരൂർ-രണ്ട്, പൊന്നാനി -ഏഴ്, തിരൂരങ്ങാടി-രണ്ട്, ഏറനാട്-അഞ്ച്, കൊണ്ടോട്ടി-ഒമ്പത് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി ഇന്ന് തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ആറ് കുടുംബങ്ങളിൽ നിന്നായി 19 പേരാണ് ക്യാമ്പിൽ കഴിയുന്നത്. (ആൺ-ഏഴ്, പെൺ-ഏഴ്, കുട്ടികൾ -അഞ്ച്). ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------...
ഭീഷണിയായി നിന്നിരുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി ട്രോമാകെയർ പ്രവർത്തകർ
Local

ഭീഷണിയായി നിന്നിരുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 07-07-2023പെരിന്തൽമണ്ണ: കുന്നപ്പള്ളി വളയംമൂച്ചി എരവിമംഗലം റോഡിൽ റോഡിനു കുറുകെ വഴിയാത്രകാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റി മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. മഴ ശക്തമാകുന്നതോടെ അപകട സാധ്യത കണ്ടുകൊണ്ട് ഇരുപതാം വാർഡ് കൗൺസിലർ ഷർലിജ വില്ലേജ് ഓഫീസർ ഷൈജുമായി ബന്ധപെടുകയും അദ്ദേഹം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാനും ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രക്ഷാധികാരി കൂടിയായ പി. ഷാജിയെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ ഈ ധൗത്യം ഏറ്റെടുക്കുകയുമായിരുന്നു. യൂണിറ്റ് ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ഷ...
കേരളത്തിൽ മഴ  ആശങ്കയൊഴിയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല
Kerala, Local

കേരളത്തിൽ മഴ  ആശങ്കയൊഴിയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല

Perinthalmanna RadioDate: 07-07-2023ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ  അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂർ ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തെരച്ചിൽ തുടരുകയാണ്. കോട്ടയം തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തി മൂടിയത്. മോട്ടോർ തറയോട് ...
പെരിന്തൽമണ്ണ ജില്ല ആശുപത്രി ദുരിതാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തും
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രി ദുരിതാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തും

Perinthalmanna RadioDate: 07-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സ്ഥിതി ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ പുതിയ തസ്തിക സൃഷ്ടിക്കൽ, എൻ.എച്ച്.എം വഴി അധിക ജീവക്കാരെ നിയമിക്കൽ എന്നീ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ജില്ല പഞ്ചായത്ത് അധ്യക്ഷ എം. കെ. റഫീഖയുടെ നേതൃത്വത്തിലുളള സർവകക്ഷി സംഘം തിരുവനന്തപുരത്ത് ജൂലൈ 11നാണ് ആരോഗ്യ മന്ത്രിയെ കാണുക. എം.എൽ.എമാരെയും ഉൾപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എച്ച്.എം.സി അംഗങ്ങളായ ഇ. രാജേഷ്, കുറ്റീരി മാനുപ്പ, ഹംസ പാലൂർ, എസ്. അബ്ദുസ്സലാം എന്നിവരാണ് സംഘത്തിലുണ്ടാവുക.വിവിധ സർക്കാർ പദ്ധതികളിലായി 20 ഡോക്ടരും 39 സ്റ്റാഫ് നഴ്സും അടക്കം 176 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്ന ഇവിടെ ആകെ 39 താൽക്കാലിക ജീവനക്കാരാണിപ്പോൾ. ഇതിൽ ...
പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Local

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Perinthalmanna RadioDate: 06-07-2023പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (7.7.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയ പ്രകാരം നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട്  കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ ...
ശക്തമായ മഴ തുടർന്നിട്ടും മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് അവധിയില്ല; അവധി പൊന്നാനി താലൂക്കില്‍ മാത്രം
Local

ശക്തമായ മഴ തുടർന്നിട്ടും മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് അവധിയില്ല; അവധി പൊന്നാനി താലൂക്കില്‍ മാത്രം

Perinthalmanna RadioDate: 06-07-2023പെരിന്തൽമണ്ണ: ശക്തമായ മഴ തുടർന്നിട്ടും മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് അവധിയില്ല. പൊന്നാനി താലൂക്കിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത്  ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.  തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരാൻ സാധ്യത ഉള്ളത് കൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടും ജില്ലയിലെ അവധി പൊന്നാനി താലൂക്കിൽ മാത്രമായി ഒതുങ്ങി. രാവിലെ തുടങ്ങുന്ന മഴയിൽ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിയാണ് സ്കൂളുകളിലേക്കും മദ്രസ്സകളിലേക്കും എത്തുന്നത്.ഓറഞ്ച് അലേർട്ട് ഇല്ലാത്ത ജില്ലകൾ ഉൾപ്പെടെ ഇന...
കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ 45 വീടുകള്‍ക്ക് നാശനഷ്ടം
Local

കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ 45 വീടുകള്‍ക്ക് നാശനഷ്ടം

Perinthalmanna RadioDate: 05-07-2023മലപ്പുറം: കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. ചൊവ്വാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 45 വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി. നാലു വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകൾ ഭാഗികമായും തകര്‍ന്നു. പൊന്നാനി താലൂക്കിലാണ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്.  തിരൂര്‍-4, പൊന്നാനി,-19, തിരൂരങ്ങാടി-3, പെരിന്തല്‍മണ്ണ-1, ഏറനാട്-4, നിലമ്പൂര്‍ -1, കൊണ്ടോട്ടി-9 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 13 കുടുംബങ്ങളില്‍ നിന്നായി 66 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio....
പെരിന്തൽമണ്ണയിലെ വൈദ്യുതി ലോഡ് കുറക്കാൻ പുതിയ സബ്സ്റ്റേഷന് നിർദേശം
Local

പെരിന്തൽമണ്ണയിലെ വൈദ്യുതി ലോഡ് കുറക്കാൻ പുതിയ സബ്സ്റ്റേഷന് നിർദേശം

Perinthalmanna RadioDate: 05-07-2023പെരിന്തൽമണ്ണ : വൻകിട ഷോപ്പുകളും മാളുകളും ഉയരുന്നതിന് ഇടയിൽ പെരിന്തൽമണ്ണയിൽ വൈദ്യുതി ലോഡ് കുറക്കാൻ സമീപത്തെ പട്ടിക്കാട് പുതിയ സബ് സ്റ്റേഷന് ആലോചന. വൈദ്യുതി മേഖലയിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതി നിധികളുടെയും യോഗം ചേർന്നു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഡിവിഷനിലെ പെരിന്തൽമണ്ണ, പട്ടിക്കാട്, താഴേക്കോട്, പുലാമന്തോൾ സെക്ഷനുകളിൽ നിലവിൽ 95,177 ഉപഭോക്താക്കളാണ്. പട്ടിക്കാട് 110 കെ.വി ലൈൻ കടന്നു പോവുന്ന ഭാഗത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താനും നടപടികൾ ആരംഭിക്കാനും പ്രാഥമിക ധാരണയായി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. ..........................
പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Local

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Perinthalmanna RadioDate: 05-07-2023മലപ്പുറം: കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (6.7.2023) അവധി പ്രഖ്യാപിച്ചു.  യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®...