Local

വലമ്പൂർ മിനി സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Local

വലമ്പൂർ മിനി സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 05-07-2023അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വലമ്പൂർ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷബീർ കറുമുക്കിൽ, മെമ്പർമാരായ ബഷീർ തൂമ്പലക്കാടൻ, വി പി ഖദീജ അസീസ്,മുൻ  പഞ്ചായത്ത് അംഗം  പി കെ സുബ്രമണ്യൻ, കെ. വി സുബൈർ, റഫീഖ് വലമ്പൂർ, ശിഹാബ്, ചെറിയ മുത്ത്, ജബ്ബാർ, നിസാർ, ഫൈസൽ,  തുടങ്ങിയവർ സംബന്ധിച്ചു. 8 ലക്ഷം രൂപ വകയിരുത്തിയാണ് പ്രൊജക്റ്റ്‌ നടപ്പാക്കുന്നത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ ത...
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഖനനത്തിന് വിലക്ക്
Local

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഖനനത്തിന് വിലക്ക്

Perinthalmanna RadioDate: 05-07-2023മലപ്പുറം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഖനനത്തിന് വിലക്ക്. എല്ലാ ഖനനവും നിര്‍ത്തി വയ്ക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തല്‍മണ്ണയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു
Local

പെരിന്തല്‍മണ്ണയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു

Perinthalmanna RadioDate: 05-07-2023പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്ന് പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.  പട്ടാമ്പി റോഡിലെ  പെട്രോൾ പമ്പിൻ്റെ പുറകിലാണ് മണ്ണിടിഞ്ഞ് വീണത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും ഒരു പിക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ ആളപായമില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ...
മഴക്കാല ട്രിപ്പുകളുമായി കെഎസ്ആർടിസി; ജില്ലയില്‍ നിന്ന് ഈ മാസം 33 വിനോദ യാത്രകൾ
Local

മഴക്കാല ട്രിപ്പുകളുമായി കെഎസ്ആർടിസി; ജില്ലയില്‍ നിന്ന് ഈ മാസം 33 വിനോദ യാത്രകൾ

Perinthalmanna RadioDate: 04-07-2023പെരിന്തൽമണ്ണ:  മഴക്കാല വിനോദയാത്രാ പരിപാടികളുമായി കളം നിറഞ്ഞ് കെഎസ്ആർടിസി. ഈ മാസം ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി 33 യാത്രകളാണ് വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി നടത്തുന്നത്. ഇനിയും കൂടുതൽ പേർ ആവശ്യവുമായി സമീപിച്ചാൽ എവിടേക്ക് വേണമെങ്കിലും വിനോദയാത്ര പോകാമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. മലപ്പുറം ഡിപ്പോയിൽ നിന്ന് ഈ മാസം 14 വിനോദയാത്രകളുണ്ട്. ഒന്നിന് നടത്തിയ മൂന്നാർ യാത്രയോടെയാണ് തുടക്കം കുറിച്ചത്.അതിരപ്പിള്ളി – മലക്കപ്പാറ, വാഗമൺ–രാമക്കൽമേട് ചതുരംഗപ്പാറ, മാമലക്കണ്ടം, സിയാറത്ത്, തിരുനെല്ലി, നാലമ്പലം എന്നീ മേഖലകളിലേക്കാണ് മറ്റു യാത്രകൾ.പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും മൂന്നാർ യാത്രയോടെയാണ് തുടക്കം. 6 ട്രിപ്പുകളിലായി നെല്ലിയാമ്പതി, വയനാട്, സിയാറത്ത്, മലക്കപ്പാറ, നെല്ലിയാമ്പതി എന്നിങ്ങനെയാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്. നിലമ്പൂർ ഡിപ്പോയിൽ നിന്...
മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു

Perinthalmanna RadioDate: 04-07-2023മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു. സുരേഷ് ഗോപി എം.പി. ആയിരുന്ന സമയത്ത് അനുവദിച്ച 44 ലക്ഷം ചെലവിലാണ് പ്ലാറ്റ് ഫോം നീളം കൂട്ടുന്നത്. മേയ് മൂന്നാം വാരത്തിലാണ് പണി തുടങ്ങിയത്.മണ്ണിട്ട് തറ ലെവൽ ചെയ്ത് കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തായി പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നത്.നിലവിൽ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ 12 ബോഗികളിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിക്കുന്നുള്ളൂ. കൂടുതൽ ബോഗികളുള്ള ദീർഘദൂര തീവണ്ടികളിൽനിന്ന് നേരിട്ട് പാളത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഇത് യാത്രക്കാർക്ക് ഏറെ ബദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.വർഷങ്ങളായുള്ള ഈ ദുരിതത്തിന് പ...
മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്
Kerala, Local

മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്

Perinthalmanna RadioDate: 04-07-2023സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.  മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം.  അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.എറണാകുളം, കാസർകോട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബി...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല

Perinthalmanna RadioDate: 04-07-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. കൂടുതൽ ആളുകളും ആശ്രയിക്കുന്ന വിഭാഗങ്ങളിൽ ഇപ്പോൾ മുൻപുണ്ടായിരുന്നത്ര ഡോക്ടർമാർപോലുമില്ല. പലതിലും ഒരാൾ മാത്രമാണുള്ളത്. അസ്ഥിരോഗ വിഭാഗത്തിൽ മുൻപ് നാലുപേരുണ്ടായിരുന്നത് ഇപ്പോൾ ഒരാളേയുള്ളൂ.കഴിഞ്ഞദിവസം ഈ ഡോക്ടർ ശസ്ത്രക്രിയകളുടെ തിരക്കിലായതിനാൽ ചികിത്സയ്ക്കെത്തിയ പലർക്കും മടങ്ങിപ്പോകേണ്ടി വന്നു. ഈ വിഭാഗത്തിലേക്ക് സ്ഥലംമാറ്റത്തിലൂടെ പുതിയ ഒരു ഡോക്ടർ എത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇദ്ദേഹത്തെ ഡെപ്യൂട്ടേഷനിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയുംചെയ്തു‌ഒട്ടേറെ സ്വകാര്യ ആശുപത്രികളുള്ള സ്ഥലമാണ് പെരിന്തൽമണ്ണ. ഇവിടങ്ങളിലേതടക്കം അപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരുടെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്യുന്നത് ജില്ലാ ആശുപത്രിയിലാണ്. എന്നാൽ ഫ...
ബലി പെരുന്നാളിനോട് അനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
Local

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Perinthalmanna RadioDate: 03-07-2023പെരിന്തൽമണ്ണ; മുനിസിപ്പാലിറ്റിയിലെ പാതായ്ക്കര കോവിലകംപടി എം.എസ്.എഫ്. യൂണിറ്റ് കമ്മിറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്ച് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായ് പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളേജ് ഗ്രൗണ്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. വാശിയേറിയ പോരാട്ടം പെരുന്നാൾ അവധിയിൽ കുട്ടികൾക്ക് പുതുമയേറിയതായി.യുപി സ്ട്രീറ്റ് സ്കൂൾപടി ജേതാക്കളായി.ടൂർണമെന്റിന് എം.എസ്.എഫ്. കോവിലകംപടി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ "ലഹരിയെ തുരത്താം" എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും എം.എസ്.എഫ്. കോവിലകംപടി യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.പരിപാടിക്ക് കുന്നത്ത് ഷംവീൽ, ഫാസിൽ മേലേതിൽ, ബാരിദ് കാട്ടുങ്ങൽ, സഹദ് പൊതിയിൽ, ഷഹൽ, അഫ്നാൻ കൈ നാറിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ......................................
മലപ്പുറം ജില്ലയിലും മഴ ശക്തമാകുന്നു; 4 ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Local

മലപ്പുറം ജില്ലയിലും മഴ ശക്തമാകുന്നു; 4 ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Perinthalmanna RadioDate: 03-07-2023മലപ്പുറം: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ നാലു ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ മൂന്നു മുതല്‍ ആറു വരെ തിയ്യതികളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതി ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.https://chat.whatsapp.com/FXWqNeniWKuCY5QVi...
പെരിന്തൽമണ്ണ കാദറലി ക്ലബ്ബിന്റെ ആംബുലൻസ് സേവനം തുടങ്ങി
Local

പെരിന്തൽമണ്ണ കാദറലി ക്ലബ്ബിന്റെ ആംബുലൻസ് സേവനം തുടങ്ങി

Perinthalmanna RadioDate: 03-07-2023പെരിന്തൽമണ്ണ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ കാദറലി സ്‌പോർട്‌സ് ക്ലബ്ബിന്റെ ആംബുലൻസ് പുറത്തിറക്കി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു. ഷറഫലി ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ ബാവ, ജില്ലാ സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് മങ്കട സുരേന്ദ്രൻ, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ രക്ഷാധികാരി വിനയൻ, വോളിബോൾ അസോ. അഖിലേന്ത്യ സെക്രട്ടറി നാലകത്ത് ബഷീർ, ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, നിഷ സുബൈർ, ജാഫർ കക്കൂത്ത്, ജോളി ജെയിംസ്, സി. സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------...