Local

മങ്കട ഗവ. ആശുപത്രിയിൽ രാത്രികാല ഒ.പി പുനഃരാരംഭിച്ചു
Local

മങ്കട ഗവ. ആശുപത്രിയിൽ രാത്രികാല ഒ.പി പുനഃരാരംഭിച്ചു

Perinthalmanna RadioDate: 03-07-2023മങ്കട : ഇടക്കാലത്ത് നിലച്ച രാത്രികാല പരിശോധന മങ്കട ഗവ. ആശുപത്രിയിൽ ജൂലൈ ഒന്നു മുതൽ പുനരാരംഭിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാത്രികാല സേവനം നടത്തുന്നത്. നേരത്തെ മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ രാത്രികാല ഒ.പി സൗകര്യം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് താലൂക്ക് ആശുപത്രികളിൽ മാത്രമേ രാത്രികാല ഒ.പി പാടുള്ളൂ എന്ന സർക്കാർ നില പാടിനെ തുടർന്ന് പ്രവർത്തനം നിർത്തി വെക്കുക ആയിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് രാത്രികാല ഒ.പി. പുനരാരംഭിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കിടത്തി ചികിത്സ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രിയാണിത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര...
ഒരാടംപാലത്ത് വീണ്ടും വാഹനാപകടം; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Local

ഒരാടംപാലത്ത് വീണ്ടും വാഹനാപകടം; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

Perinthalmanna RadioDate: 03-07-2023അങ്ങാടിപ്പുറം: ദേശീയ പാതയിലെ അങ്ങാടിപ്പുറം ഒരാടംപാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. കണ്ടെയ്നർ ലോറി ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഇതേ സമയം മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ ഒരാടം പാലത്ത് നിന്നും വലമ്പൂർ - പട്ടിക്കാട് വഴിയും,പെരിന്തൽമണ്ണയിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം കെഎസ്ഇബി  ഓഫീസിന് സമീപത്തെ റോഡിലൂടെ ചെരക്കാപ്പറമ്പ് വഴിയുമാണ് കടത്തി വിട്ടത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാത ഗതാഗത കുരുക്കിലായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------...
പരിയാപുരം കിഴക്കേ മുക്ക് ലൈഫ് വീടുകളിലെ കുടുംബങ്ങള്‍ക്ക് ആവശ്യം അപകട നിവാരണം
Local

പരിയാപുരം കിഴക്കേ മുക്ക് ലൈഫ് വീടുകളിലെ കുടുംബങ്ങള്‍ക്ക് ആവശ്യം അപകട നിവാരണം

Perinthalmanna RadioDate: 03-07-2023പെരിന്തല്‍മണ്ണ: കിടപ്പാടമില്ലാത്ത 14 കുടുംബങ്ങള്‍ക്ക് ചെങ്കുത്തായ മലമടക്കില്‍ ഭൂമിയും വീടും നല്‍കിയതില്‍ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത് അന്വേഷണത്തോട് ഒപ്പം പരിഹാരവും.വീഴ്ചകള്‍ അന്വേഷിക്കുന്നതോടൊപ്പം അനിവാര്യമായി വേണ്ടത് വീടുകള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മാണമാണ്.വിജിലൻസ് അന്വേഷണത്തോടെ പരിഹാരവും ഇവര്‍ പ്രതീക്ഷിക്കുന്നു. കുടുംബങ്ങള്‍ പലവട്ടം ഇക്കാര്യം ഉയര്‍ത്തി പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചതാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമടക്കം ഭീതിയിലാണ് ഇവിടെയുള്ളവര്‍. ഭവന നിര്‍മാണത്തിന് വേണ്ടത്ര സകര്യമില്ലാത്ത ഭൂമിയാണ് കുടുംബങ്ങള്‍ക്ക് ലഭിച്ചത്.വീടുകള്‍ പൂര്‍ത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മലവെള്ളപ്പാച്ചില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ദുര്‍ഘടമായ സ...
രക്തചന്ദന ബിസിനസിന്റെ പേരിൽ 50 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ
Local

രക്തചന്ദന ബിസിനസിന്റെ പേരിൽ 50 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

Perinthalmanna RadioDate: 02-07-2023പെരിന്തൽമണ്ണ: ആന്ധ്രയിൽനിന്ന് മലേഷ്യയിലേക്ക് രക്തചന്ദനം കയറ്റുമതി ചെയ്ത് വൻ ലാഭമുണ്ടാക്കുന്ന ബിസിനസ് തുടങ്ങാമെന്നു വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി അറസ്റ്റിൽ. താഴേക്കോട് പൂവ്വത്താണി സ്വദേശി പൊതിയിൽ തൊട്ടിപ്പറമ്പിൽ അബ്ദുൾറഫീഖിനെ(42)യാണ് പെരിന്തൽമണ്ണ ടൗണിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയിൽ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.മൂന്നു വർഷം മുൻപാണ് ബിസിനസുണ്ടെന്നും പണം മുടക്കിയാൽ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് അബ്ദുൾറഫീഖ് പരാതിക്കാരനെ പരിചയപ്പെടുന്നത്. തുടർന്ന് ആന്ധ്രയിൽ കൊണ്ടുപോയി അവിടത്തെ ചിലരെ ചന്ദന ബിസിനസിൽ പങ്കാളികളാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഒരു എം.എൽ.എ. ഉൾപ്പെടെ ആന്ധ്രയിലെയും മലേഷ്യയിലെയും ഉന്നതരുടെ കൂടെനിന്നെടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് വിശ്വസിപ്പ...
ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ് ; സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി
Local

ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ് ; സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി

Perinthalmanna RadioDate: 02-07-2023അങ്ങാടിപ്പുറം: ഓരാടംപാലം- വൈലോങ്ങര ബൈപ്പാസിന് പുതുക്കിയ അലൈൻമെന്റ് പ്രകാരമുള്ള പ്രവൃത്തിക്ക്‌ 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു. 2016-17-ലെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിക്ക് പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.പ്രവൃത്തി നടപ്പിലാക്കുന്ന നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ. പൊതുമരാമത്ത് വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ അനുമതി നൽകിയത്. 2016-ൽ 12.62 കോടി കിഫ്ബിയിൽനിന്ന് അനുവദിച്ച് ഉത്തരവാകുകയും ആർ.ബ...
പണി നിലച്ച കെട്ടിടങ്ങളും വെള്ളക്കെട്ടും തെരുവു നായ്ക്കളുടെയും കൊതുകിന്റെയും കേന്ദ്രം
Local

പണി നിലച്ച കെട്ടിടങ്ങളും വെള്ളക്കെട്ടും തെരുവു നായ്ക്കളുടെയും കൊതുകിന്റെയും കേന്ദ്രം

Perinthalmanna RadioDate: 01-07-2023പെരിന്തൽമണ്ണ: നിർമാണം നിലച്ചതും പാതിവഴിയിൽ നിർത്തിയതുമായ ബഹുനിലക്കെട്ടിടങ്ങൾ തെരുവുനായ്ക്കളുടെയും കൊതുകിന്റെയും വിഹാരകേന്ദ്രങ്ങളാകുന്നു. മഴ തുടങ്ങിയതോടെ ഈ കെട്ടിടങ്ങളുടെ താഴ്ഭാഗത്തെ വെള്ളക്കെട്ടുകളാണ് കൊതുകുകൾക്ക് വളരാൻ വഴിയൊരുക്കുന്നത്.നഗരസഭയിലെ മാനത്തുമംഗലം ബൈപ്പാസ് റോഡിലും മറ്റുമാണ് ഇത്തരം കെട്ടിടങ്ങൾ ഏറെയുള്ളത്. വെള്ളം നിറയുന്ന പ്രദേശമായതിനാലും മുഴുവൻ പണികളും തീരാത്തതിനാലും ഇത്തരം കെട്ടിടങ്ങളുടെ ഭൂഗർഭനിലകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. വ്യാപാരകേന്ദ്രങ്ങൾക്കായുള്ള ഇതുപോലത്തെ കെട്ടിടങ്ങളുടെ സമീപത്ത് താമസിക്കുന്ന വീട്ടുകാരാണ് കൊതുകുശല്യത്താൽ പ്രയാസത്തിലാകുന്നത്.സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ ഉടമകളെ കാണാനും സാധിക്കാത്തതിനാൽ പരാതി പറയാനും പറ്റുന്നില്ല. പണിക്കാർ മാത്രമാണ് പലയിടത്തുമുള്ളതെന്നും നാട്ടുകാർ പറയുന്നു. പാതി നിർമിച്ച...
മാലിന്യം കത്തിച്ചതിന് ഊരാളുങ്കലിന് 25,000 രൂപ പിഴയിട്ട് പെരിന്തൽമണ്ണ നഗരസഭ
Local

മാലിന്യം കത്തിച്ചതിന് ഊരാളുങ്കലിന് 25,000 രൂപ പിഴയിട്ട് പെരിന്തൽമണ്ണ നഗരസഭ

Perinthalmanna RadioDate: 01-07-2023പെരിന്തൽമണ്ണ : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കത്തിച്ചതിന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർക്ക് പെരിന്തൽമണ്ണ നഗരസഭ 25,000 രൂപ പിഴയിട്ടു. മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ വീഡിയോദൃശ്യം നഗരസഭയുടെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ ദൃശ്യം അയച്ച വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും.പട്ടാമ്പി റോഡിലെ കെട്ടിടത്തിന്റെ നിർമാണവേളയിലാണ് സംഭവം. കെട്ടിടത്തിനു പിന്നിൽ മാലിന്യം കത്തിക്കുന്ന ദൃശ്യങ്ങളാണ് നഗരസഭയ്ക്കു ലഭിച്ചത്. തുടർന്നും പരിശോധന കർശനമാക്കുമെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു. ഇത്തരം ദൃശ്യങ്ങൾ 9747888996 എന്ന നമ്പറിലേക്ക്‌ അയക്കാം. അയക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും. പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ...
ഒളിച്ചുകളിച്ച് കാലവർഷം; അരനൂറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ
Local

ഒളിച്ചുകളിച്ച് കാലവർഷം; അരനൂറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ

Perinthalmanna RadioDate: 01-07-2023കഴിഞ്ഞ 47 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവ്‌ മഴ രേഖപ്പെടുത്തിയത് 2023-ലെ ജൂണിൽ. 1900 മുതൽ 2023 വരെയുള്ള 123 വർഷത്തിൽ സംസ്ഥാനത്ത് ജൂണിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വർഷമായും 2023 രേഖപ്പെടുത്തും. 648 മില്ലി മീറ്റർ മഴയാണ് ജൂണിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത്. എന്നാൽ, ഈ വർഷം ലഭിച്ചത് 260.3 മില്ലി മീറ്റർമാത്രം. 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇക്കുറി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോടും (379.6 മി.മീ.) കുറവ് വയനാട്ടിലും (153.3 മി.മീ.) ആണ്.കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഇതിനുമുമ്പ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് 1976, 1962 വർഷങ്ങളിലെ ജൂണിലായിരുന്നു. 1962- ൽ 244.9 മില്ലി മീറ്റർ മഴയും 1976-ൽ 196.4 മി.മീ മഴയുമാണ് ലഭിച്ചത്. കാലവർഷക്കാറ്റിന്റെ കുറവും ജൂൺ ആറിന് അറബിക്കടലിൽ രൂപപ്പെട്ട ബിപോർ ജോയ് ചുഴലിക്കാറ്റുമാണ് കാലവർഷം ദുർബ...
പെരിന്തൽമണ്ണയിൽ പൂട്ടിക്കിടക്കുന്ന വീട്ടില്‍ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Local

പെരിന്തൽമണ്ണയിൽ പൂട്ടിക്കിടക്കുന്ന വീട്ടില്‍ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Perinthalmanna RadioDate: 30-06-2023പെരിന്തൽമണ്ണ : ആറു മാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. പെരിന്തൽമണ്ണ തോട്ടക്കരയിലുള്ള വീട്ടിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസര വാസികള്‍ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശരവണന്റെ ഭാര്യ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പെരിന്തല്‍മണ്ണ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം, അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൊലപാതകമാണോ എന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ അറിയൂ.................................................കൂടുതൽ വാർത്തകൾക്ക് www...
പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം
Local

പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം

Perinthalmanna RadioDate: 30-06-2023പെരിന്തൽമണ്ണ: പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുൽ ഫാറൂഖ് (40) എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ അഞ്ചു  പേരോടൊപ്പം പൊന്നാനിയിൽ കടൽ കാണാനെത്തിയ ഇദ്ധേഹം പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തന്നെ പോലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകht...