Local

പ്ലസ് വൺ പ്രവേശനത്തിൻ്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Kerala, Local

പ്ലസ് വൺ പ്രവേശനത്തിൻ്റെ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 30-06-2023പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൽട്ട്  പ്രസിദ്ധീകരിച്ചു. പ്രവേശനം 2023 ജൂലൈ ഒന്നിന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകണം....................
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടു മൂർഖൻ പാമ്പുകളെ കൂടി പിടികൂടി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ടു മൂർഖൻ പാമ്പുകളെ കൂടി പിടികൂടി

Perinthalmanna RadioDate: 30-06-2023പെരിന്തൽമണ്ണ: പാമ്പു ഭീതിക്ക് അവധിയില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി രണ്ടു മൂർഖൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചു. ഇതോടെ ആശുപത്രിയിൽ നിന്ന് പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങൾ 22 ആയി.രോഗികളെ ഒഴിവാക്കിയ സർജിക്കൽ വാർഡിന്റെ പരിസരത്ത് നിന്നാണ് ഇവയെ കണ്ടത്. ഇതിനിടെ സർജിക്കൽ വാർഡിന്റെ പിൻഭാഗത്ത് നിന്ന് വലിയ മൂർഖൻ പാമ്പിന്റേതെന്ന് കരുതുന്ന ഉറയും കണ്ടെത്തി.പാമ്പുപിടിത്തവിദഗ്ധൻ സി. മുഹമ്മദ് സിറാജുദ്ദീനാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സിറാജുദ്ദീൻ എത്തിയത്.വൈകീട്ട് സർജിക്കൽ വാർഡിന്റെ പിൻഭാഗത്ത് നടത്തിയ പരിശോധനയിലാണ് പാമ്പിന്റെ ഉറ കണ്ടത്. തുടർന്ന് ജീവനക്കാരും ചേർന്ന് ഈ ഭാഗങ്ങളിലെ മടകളിൽ വ്യാപകമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.  ................................................
മങ്കട ടൗണ്‍ സൗന്ദര്യവത്കരിക്കുന്നു
Local

മങ്കട ടൗണ്‍ സൗന്ദര്യവത്കരിക്കുന്നു

Perinthalmanna RadioDate: 29-06-2023മങ്കട : മങ്കട മണ്ഡലത്തിലെ പ്രധാന ടൗണുകളിലൊന്നായ മങ്കട ടൗണ്‍ സൗന്ദര്യ വത്കരിക്കുന്നു. ഇതിനായി 49 ലക്ഷം രൂപയുടെ പ്രവൃത്തി ഉടനെന്നു മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.ഒട്ടനവധി വിദ്യാഭ്യാസ, പൊതു സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഏറെ ജനതിരക്കേറിയ സ്ഥലമാണ് മങ്കട ടൗണ്‍. ടൗണ്‍ നവീകരിക്കുന്നതിന് എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തീകരിച്ചതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.റോഡിന് വീതികൂട്ടി നടപ്പാതയും പുതിയ ഡ്രൈനേജും ഹാൻഡ് റെയിലും പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും സമാന രീതിയില്‍ മണ്ഡലത്തിലെ മറ്റു ടൗണുകളും നവീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perin...
വില്ലേജ് ഓഫിസുകളിലെ ആവശ്യങ്ങൾ ചർച്ച ചെയ്ത് റവന്യൂ അസംബ്ലി
Local

വില്ലേജ് ഓഫിസുകളിലെ ആവശ്യങ്ങൾ ചർച്ച ചെയ്ത് റവന്യൂ അസംബ്ലി

Perinthalmanna RadioDate: 29-06-2023പെരിന്തൽമണ്ണ : പെരിന്തൽമണ്ണ താലൂക്കിൽ 12 വില്ലേജുകളിൽ മികച്ച സൗകര്യങ്ങളുളള ഒന്ന് സ്മാർട്ട് വില്ലേജാക്കാൻ സർക്കാറിലേക്ക് നിർദ്ദേശിക്കും. കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസിൽ നടന്ന റവന്യൂ അസംബ്ലിയിലാണ് തീരുമാനം. പെരിന്തൽമണ്ണ വില്ലേജ് ഓഫിസിനെ സ്മാർട്ട് വില്ലേജ് ആക്കാനാണ് നിർദ്ദേശിക്കുക. താലൂക്കിലെ 12 വില്ലേജ് ഓഫിസുകളിൽ സേവനം മെച്ചപ്പെടുത്താൻ സൗകര്യങ്ങൾ വർധിപ്പിക്കും. ഇതിനായി കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ വാങ്ങാൻ നജീബ് കാന്തപുരം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിക്കും. യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഇൻചാർജ് എസ്. എസ്. ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ മണി കണ്ഠൻ, റവന്യൂ റിക്കവറി ചുമതലയുളള ഹബീബ് റഹ്മാൻ, ഹൈറുൽ ബഷീറ, ജയ്സൺ, അജകുമാർ എന്നിവരും 11 വില്ലേജ് ഓഫിസർമാരും പങ്കെടുത്തു..............................
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും മൂർഖൻ പാമ്പിനെ പിടികൂടി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും മൂർഖൻ പാമ്പിനെ പിടികൂടി

Perinthalmanna RadioDate: 29-06-2023പെരിന്തൽമണ്ണ: പാമ്പ് ഭീതി ഒഴിയാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. ബുധനാഴ്‌ച ഒ.പി. ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് ഒരു മൂർഖൻ കുഞ്ഞിനെക്കൂടി പിടികൂടി. ഇതോടെ 12 ദിവസത്തിനിടെ 20 മൂർഖൻ കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽനിന്നു പിടിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ ജീവനക്കാരാണ് ഒ.പി. ടിക്കറ്റ് കൗണ്ടറിനു സമീപം പാമ്പിൻകുഞ്ഞിനെ കണ്ടത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വൈകീട്ട് അഞ്ചോടെയാണ് കൗണ്ടറിന്റെ ചില്ലിനടുത്ത് വീണ്ടും കണ്ടത്. അവിടെയെത്തിയിരുന്ന പാമ്പുപിടുത്തക്കാരൻ സിറാജാണ് പാമ്പിൻ കുഞ്ഞിനെ പിടികൂടിയത്.മുൻപ് പത്ത് പാമ്പുകളെ പിടികൂടിയ ജീവനക്കാരൻ സനൂപും സഹായത്തിനുണ്ടായിരുന്നു. ഒ.പി. യിൽ തിരക്കുള്ള സമയമല്ലായിരുന്നതിനാൽ ആളുകളുണ്ടായില്ല.ബാക്കി പാമ്പുകളെ കണ്ടെത്തിയ പഴയ ഓപ്പറേഷൻ തിയേറ്റർ കെട്ടിടത്തിനും കാന്റീനിനും ഇടയിലുള്ള കെട്ടിടത്തിലാണ് ഒ.പി. കൗണ്ടർ...
ആംബുലൻസുകൾക്കും രക്ഷയില്ല; ഗതാഗത കുരുക്കൊഴിയാതെ മങ്കട ടൗൺ
Local

ആംബുലൻസുകൾക്കും രക്ഷയില്ല; ഗതാഗത കുരുക്കൊഴിയാതെ മങ്കട ടൗൺ

Perinthalmanna RadioDate: 28-06-2023മങ്കട: അടിക്കടി ദുരിതമായി കൊണ്ടിരിക്കുന്ന മങ്കട മേലെ അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസുകളും കുടുങ്ങി കിടക്കുന്ന സാഹചര്യം ഉണ്ടാകുന്നു. നിത്യേനയെന്നോണം ഇതാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആംബുലൻസുകൾ കടന്നു പോകാനാകാതെ മിനിറ്റുകളോളം കുടുങ്ങിയ സാഹചര്യമുണ്ടായി. നാലും കൂടിയ മങ്കട മേലെ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ ആളില്ലാത്ത സാഹചര്യത്തിലാണ് മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.ഗതാഗത കുരുക്കിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്കും പെരിന്തൽമണ്ണയിലെക്കും പോകുന്ന ആംബുലൻസുകൾക്ക് തടസം നേരിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിലേക്കും അവിടെ നിന്നു തിരിച്ച് മഞ്ചേരി മെഡിക്കൽ കോളജിലേക്കുമായി നിരവധി ആംബുലൻസുകൾ രോഗികളുമായി കടന്നു പോകുന്ന ഈ റോഡിൽ മങ്കട മേലെ ജംഗ്ഷനിലാണ് ഏറെ പ്രശ്നം ഉണ്ടാകുന്നത്.വർഷങ്ങൾ മുമ്പ് തന്നെ ബസ് സ്റ്റോ...
വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Local

വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Perinthalmanna RadioDate: 28-06-2023പെരിന്തൽമണ്ണ : വിൽപ്പനക്കായി എത്തിച്ച 750 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ്‌ ചെയ്തു. മൊറിഗാവ് സ്വദേശി അഹിദുൽ ഇസ്‍ലാമിനെയാണ്‌ (27) പുലാമന്തോളിൽനിന്ന് അറസ്റ്റ്‌ ചെയ്തത്. അസം, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് തീവണ്ടിയിൽ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ചെറിയ പാക്കറ്റുകളിലാക്കി ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും മറ്റും ഒളിപ്പിച്ച് ആവശ്യക്കാർക്ക് പറയുന്നിടത്ത് എത്തിച്ചാണ് വിൽപ്പന നടത്തുന്നത്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന...
അലിഗഡ് യൂണിവേഴ്സിറ്റി വികസനത്തിന് ഉന്നതതല യോഗം ചേരുമെന്ന് എംഎൽഎ
Local

അലിഗഡ് യൂണിവേഴ്സിറ്റി വികസനത്തിന് ഉന്നതതല യോഗം ചേരുമെന്ന് എംഎൽഎ

Perinthalmanna RadioDate: 28-06-2023പെരിന്തൽമണ്ണ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിന്റെ സമഗ്ര വികസനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ നജീബ് കാന്തപുരം എംഎൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.കാമ്പസിലേക്കുള്ള റോഡ് നിർമാണവും കൂടുതൽ കോഴ്സുകൾ നേടിയെടുക്കുന്നതും മറ്റു അടി സ്ഥാന വികസനവും അജണ്ടയാക്കിയ യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനിച്ചത്. റോഡ് നിർമാണത്തിനു ഡിപിആർ തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും.പ്രവർത്തനങ്ങൾ വേഗമാക്കാൻ പൊതു മരാമത്ത് വകുപ്പിന് നിർദേശം നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. യോഗത്തിൽ അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന...
മെഹന്ദി ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും മെഗാ ഒപ്പനയും നടത്തി
Local

മെഹന്ദി ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും മെഗാ ഒപ്പനയും നടത്തി

Perinthalmanna RadioDate: 27-06-2023താഴേക്കോട്: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്ദി ഫെസ്റ്റും മെഗാ ഒപ്പനയും മാപ്പിളപ്പാട്ട് മത്സരവും നടത്തി. മത്സരങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾക്ക് എൻ എസ് എസ് യൂണിറ്റ്, റേഞ്ചർസ്‌ ആൻഡ്‌ റോവർസ്‌ യൂണിറ്റ് വളന്റിയേർസ് നേതൃത്വം നൽകി. അധ്യാപകരായ ദീപ, തുഷാര, സീമ, ഷാജിറ, ഷക്കീല, സമീറ, ഫൈസൽ, സുബൈർ, അനസ് ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whats...
പരിയാപുരത്ത് വീണ്ടും മോഷണം; നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു
Local

പരിയാപുരത്ത് വീണ്ടും മോഷണം; നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

Perinthalmanna RadioDate: 27-06-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് മില്ലുംപ‌ടിയിൽ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം 72 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്ന വീടിന്റെ ഗേറ്റിന് മുൻവശത്തെ ജാറത്തിന്റെ നേർച്ചപ്പെട്ടിയുടെ പൂട്ടു തകർത്താണ് പണം മോഷ്‌ടിച്ചത്. അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മാസങ്ങളായി മോഷ്‌ടാക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ആഴ്‌ചകൾക്ക് മുൻപ് 72 പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം ന‌ടന്ന പുതുപറമ്പിൽ സിബിയുടെ വീടിനു മുൻവശത്താണ് മീറ്ററുകൾ അകലെ പുതിയ മോഷണം. വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ മാസം അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഓഫിസിൽ മോഷണം നടന്നിരുന്നു. ഈ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പ്രദേശത്തെ ചില വീടുകളിലും മോഷണ ശ്രമം ഉണ്ടായി. പരിയാപുരത്തെ വീട്ടിൽ മോഷണം നടന്നതിന്റെ അടുത്ത ദിവസ...