Local

ഭക്ഷ്യസുരക്ഷാ വിഭാഗം; ഓപ്പറേഷൻ മത്സ്യ ശക്തമാക്കും
Local

ഭക്ഷ്യസുരക്ഷാ വിഭാഗം; ഓപ്പറേഷൻ മത്സ്യ ശക്തമാക്കും

Perinthalmanna RadioDate: 27-06-2023മലപ്പുറം : വലിയപെരുന്നാൾ ആഘോഷവും ട്രോളിങ് നിർത്തിയതും കണക്കിലെടുത്ത് ഓപ്പറേഷൻ മത്സ്യ ശക്തമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാഗം. പെരിന്തൽമണ്ണ, മലപ്പുറം, ചട്ടിപ്പറമ്പ്, മങ്കട ഭാഗങ്ങളിൽ ഇതിനകം വകുപ്പ് പരിശോധന തുടങ്ങി. പെരിന്തൽമണ്ണയിൽ മാത്രമാണ് ഫോർമാലിൻ അടങ്ങിയ മീൻ പിടികൂടിയത്. രണ്ടുകിലോ നത്തോലിയിലായിരുന്നു ഫോർമാലിൻ കണ്ടെത്തിയത്. ഇതു നശിപ്പിച്ചു.മൊബൈൽ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പലയിടത്തും ഐസ് വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വലിയ മത്സ്യങ്ങളിൽ ഐസ് ആവശ്യത്തിനിട്ടില്ലെങ്കിൽ കേടുവരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മുറിച്ച് കഷണങ്ങളാക്കി വിൽക്കുമ്പോൾ. ഐസിന്റെ അളവ് കുറയ്ക്കരുതെന്ന് കച്ചവടക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കാനുള്ള ശ്രമത്തിലാണെന്ന് മലപ്പുറം സർക്കിൾ ഫുഡ് സേഫ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന്  ഇതുവരെ പിടിച്ചത് 19 മൂർഖൻ പാമ്പുകളെ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന്  ഇതുവരെ പിടിച്ചത് 19 മൂർഖൻ പാമ്പുകളെ

Perinthalmanna RadioDate: 27-06-2023പെരിന്തൽമണ്ണ : പാമ്പുഭീതിക്കിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആശ്വാസദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ 10 ദിവസത്തിനിടെ മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടാത്ത ഒരേയൊരു ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ 17നു രാവിലെ ആദ്യ പാമ്പിനെ, സർജിക്കൽ വാർഡിൽ അഡ്‌മിറ്റായിരുന്ന ആൾ കണ്ടെത്തിയതു മുതൽ പിന്നീട് ഓരോ ദിവസവും വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ഈ കെട്ടിടത്തിൽ പാമ്പിനെ കണ്ടെത്തുകയും പിടികൂടുകയും ചെയ്‌തിരുന്നു.  19 മൂർഖൻ പാമ്പുകളെയാണു ഞായറാഴ്‌ച വരെ കണ്ടെത്തിയത്. ആദ്യ പാമ്പിനെ കണ്ട നാൾ മുതൽ ആശുപത്രിയിലെ ജീവനക്കാർ പുലർത്തിയ അതീവ ജാഗ്രതയും നിരീക്ഷണവുമാണു ദുരന്തസാധ്യത ഒഴിവാക്കിയത്. പാമ്പിനെ പിടികൂടാനുള്ള, പ്രത്യേക കമ്പിക്കൊളുത്ത് സ്ഥാപിച്ച വടി വരെ ചില നഴ്‌സിങ് ജീവനക്കാർ ഇവിടെ തയാറാക്കിവച്ചിട്ടുണ്ട്. കൂടാതെ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് അംഗങ്ങളും ദിനേനയെന്നോണം തിരച്ചിലും...
ജില്ല ആശുപത്രിയിൽ മാതൃ-ശിശു ചികിത്സക്ക് ഇനിയും വേണം സൗകര്യങ്ങൾ
Local

ജില്ല ആശുപത്രിയിൽ മാതൃ-ശിശു ചികിത്സക്ക് ഇനിയും വേണം സൗകര്യങ്ങൾ

Perinthalmanna RadioDate: 27-06-2023പെരിന്തൽമണ്ണ: പ്രസവ സമയത്തും പ്രസവാനന്തരവും ഉയർന്ന നിലവാരമുള്ള മാതൃ പരിചരണം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ലേബർ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷ്യേറ്റിവ് (ലക്ഷ്യ പൂരാർഥത്തിൽ നടപ്പാ വേണ്ട ആശുപത്രിയാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി. 2.44 കോടി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ലക്ഷ്യ കാളിറ്റി സ്റ്റാൻഡേർഡ് അനുസരിച്ച് 2018 -19 പദ്ധതി പ്രകാരം നിലവിലുള്ള മാതൃശിശു ഇരുനില കെട്ടിടത്തിന്റെ മുകളിൽ മൂന്നാം നില നിർമിച്ചത്. പ്രസവ വാർഡിലും ലേബർ റൂമിലും അമ്മക്കും കുഞ്ഞിനും ലഭിക്കേണ്ട ചികിത്സയും പരിചരണവും സൗകര്യങ്ങളും ഉയർത്തലാണ് ലക്ഷ്യ പദ്ധതി. പദ്ധതി പ്രകാരം ഏറ്റവും ആധുനിക പരിചരണമാണ് നൽകേണ്ടത്. മൂന്നു നില കെട്ടിടത്തിൽ ഇതിനുഉള്ള ഭൗതിക സൗകര്യങ്ങളുണ്ട്. തടസ്സം നഴ്സിങ്, പാരാ മെഡിക്കൽ ജീവനക്കാരുടെ കുറവാ ണ്. 150 കിടക്കകളിലേക്ക് എങ്കിലുമുള്ള നഴ്സിങ് പാരാമെഡ...
പതിയിരിക്കുന്ന അപകടം അറിയാതെ മണ്ണാർമല കാണാൻ സന്ദർശകരേറുന്നു
Local

പതിയിരിക്കുന്ന അപകടം അറിയാതെ മണ്ണാർമല കാണാൻ സന്ദർശകരേറുന്നു

Perinthalmanna RadioDate: 26-06-2023പട്ടിക്കാട്: മഴയത്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ മണ്ണാർമലയിലേക്ക് സന്ദർശകർ ഏറെയെത്തുന്നു. ആറു മലകളാൽ ചുറ്റപ്പെട്ട നാടാണ് ഈ പ്രദേശം. പെരിന്തൽമണ്ണയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെയാണ് വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പ്രദേശം. തിണ്ടിലിയംകുന്ന് എന്ന പേരുള്ള ഏറ്റവും ഉയരം കൂടിയ മലയിൽനിന്ന് താഴെ കോട മഞ്ഞിനാൽ മൂടപ്പെട്ട കാഴ്ച ആസ്വദിക്കാൻ ദൂരെ പ്രദേശങ്ങളിൽ നിന്നുപോലും ഒട്ടേറെ സന്ദർശകാരാണ് എത്തുന്നത്. കുന്നിൻമുകളിൽ ടെന്റ് കെട്ടി താമസിക്കുകയും ചെയ്യാറുണ്ട്.കുന്നിൻ മുകളിലെത്തിയാൽ മൂന്നുഭാഗവും അഗാധ ഗർത്തമാണ്. ഇവിടെ സുരക്ഷയ്ക്കായി യാതൊരു സംവിധാനവുമില്ല. അതുകൊണ്ടുതന്നെ മതിയായ സുരക്ഷയില്ലാതെയുള്ള മലകയറ്റം അപകടഭീഷണിയും ഉയർത്തുന്നുണ്ട്. സന്ദർശകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും താഴേക്ക് വലിച്ചെറിയുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മല...
ഹോട്ടലിനെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ
Local

ഹോട്ടലിനെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ

Perinthalmanna RadioDate: 26-06-2023പെരിന്തൽമണ്ണ: മനഴി ബസ്‌ സ്റ്റാൻഡിന് അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിനും ഉടമയ്ക്കുമെതിരേ യൂട്യൂബിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റ്. കൊച്ചി ചാണക്യ ന്യൂസ് റിപ്പോർട്ടറും യൂട്യൂബറുമായ പൂക്കോട്ടുംപാടം അഞ്ചാം മൈൽ സ്വദേശി വേനാനിക്കോട് ബൈജു(44)വിനെയാണ് പെരിന്തൽമണ്ണ പോലീസ് പൂക്കോട്ടും പാടത്തു നിന്ന് ഞായറാഴ്‌ച അറസ്റ്റു ചെയ്തത്.പൂക്കോട്ടുംപാടം പോലീസ്‌ സ്റ്റേഷനിലെ റൗഡി പട്ടികയിൽ പെട്ടയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുറഹ്‌മാൻ നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലിൽ മാനേജരുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിനു സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറയുന്നു. വർഗീയ വിദ്വേഷ പ്രചാരണം നടത്തുക, പൊതു സ്ഥലത്ത് മദ്യപിക്കുക, റോഡിൽ ഗതാഗതതടസ്സം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം ത...
ട്രോമാകെയറിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി പരിസരം വൃത്തിയാക്കി
Local

ട്രോമാകെയറിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി പരിസരം വൃത്തിയാക്കി

Perinthalmanna RadioDate: 26-06-2023പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ പാമ്പ് ഭീതിക്കിടെ കഴിഞ്ഞ ദിവസം വലിയ പാമ്പിനെ കണ്ടു. ഞായറാഴ്‌ച മൂന്നോടെ കാന്റീനിനു സമീപത്താണ് പാമ്പിനെ കണ്ടത്. മാളത്തിലേക്കു കയറിപ്പോകുകയായിരുന്നു പാമ്പ്. ആശുപത്രി ശുചീകരണത്തിലായിരുന്ന ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രിയുടെ പഴയ ശസ്ത്രക്രിയാമുറിയിൽനിന്ന് 19-ാമത്തെ മൂർഖൻകുഞ്ഞിനെയും പിടികൂടി. ജീവനക്കാരും ട്രോമാകെയർ പ്രവർത്തകരും ചേർന്നാണ് പിടിച്ചത്. അതേസമയം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയ കെട്ടിടത്തിന്റെ പിൻഭാഗം മുഴുവനായും ട്രോമാകെയർ പ്രവർത്തകരും ജീവനക്കാരും ചേർന്ന് വൃത്തിയാക്കി. ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ 15 അംഗ സംഘമാണ് വൃത്തിയാക്കിയത്. പുൽക്കാടുകൾ പൂർണമായും വെട്ടിനീക്കി. ഇവിടെ ഉണ്ടായിരുന്ന സ്ലാബുകളും മറ്റും ഇളക്കി പരി...
സംസ്ഥാനത്ത് കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവ്
Local

സംസ്ഥാനത്ത് കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവ്

Perinthalmanna RadioDate: 24-06-2023കേരളത്തിഷ കാലവര്‍ഷമെത്തിയതായുള്ള അറിയിപ്പ് ലഭിച്ച് ആഴ്കള്‍ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവ്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം  മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചിട്ടുള്ളത്. വയനാട്  ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയില്‍ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർഗോഡ് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് വന്നിട്ടുള്ളത്.കേരളത്തിൽ ഉയർന്ന താപനില 31-35 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയാണുള്ളത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കൊങ്കൺ, മഹാരാഷ്ട്ര തീരങ്ങളിൽ ഇതോടെ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി

Perinthalmanna RadioDate: 24-06-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുക, എച്ച്.എം.സി. യോഗങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. രക്ത ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, പദ്ധതികളിലെ അഴിമതി അന്വേഷിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി ഇ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് എം. ഷാഹിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. അനീഷ്, ബ്ലോക്ക് സെക്രട്ടറി ഇ. ഷിജിൽ, കെ.ടി. ജിജീഷ്, സ്വരൂപ് തുടങ്ങിയവർ പ്രസംഗിച്ചു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------------------...
പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപം രാജവെമ്പാല
Local

പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപം രാജവെമ്പാല

Perinthalmanna RadioDate: 24-06-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ പാമ്പ് ശല്യത്തിന് ഇടയിൽ പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ പാടത്ത് രാജവെമ്പാലയെ കണ്ടെത്തിയത് ഭീതി പടർത്തി. വ്യാഴാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സാമാന്യം വലുപ്പമുള്ള പാമ്പിനെ കണ്ടത്. പത്തി വിടർത്തിയ പാമ്പ് ശബ്ദം കേട്ടപ്പോൾ താഴ്ന്ന് പുൽക്കാടുകൾക്ക് ഇടയിലേക്ക് നീങ്ങിയെന്ന് കണ്ടവർ പറഞ്ഞു.പഴയ നഗരസഭാ ഓഫീസിന് സമീപത്ത് കൂടി ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന റോഡിന്റെ വശത്താണ് പാമ്പിനെ കണ്ടത്. മുൻപ് പാടമായിരുന്ന ഇവിടെ ഏറെ കാലമായി കൃഷി ഒന്നുമില്ലാതെ പുൽക്കാടുകൾ നിറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. മുൻപ് ഈ ഭാഗത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്ന് പ്രദേശ വാസികൾ പറയുന്നു. അതേ സമയം രാജ വെമ്പാലയെ കണ്ടെത്തി പിടി കൂടുന്നത് ഇപ്പോൾ പ്രയാസമാണെന്ന് പാമ്പു പിടിത്തക്കാർ പറഞ്ഞു. കാടു പിടിച്...
ലോകം കീഴടക്കിയ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍
Local

ലോകം കീഴടക്കിയ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍

Perinthalmanna RadioDate: 24-06-2023വിശ്വകിരീടത്തിന്‍റെ സുവര്‍ണ ശോഭയില്‍ അര്‍ജന്‍റൈൻ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍. കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവില്‍ ഖത്തറില്‍ വിശ്വ കിരീടവും നേടി ഫുട്ബാള്‍ ലോകം കീഴടക്കിയ മെസ്സിയുടെ പിറന്നാളിന് ഇത്തവണ മാധുര്യമേറും.സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിര്‍ത്തുന്ന ഓള്‍റൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളില്‍ എന്നേ സുല്‍ത്താൻപട്ടമുറപ്പിച്ച താരമാണ് മെസ്സി. യൂറോപിന്‍റെ കളിത്തട്ടുകള്‍ വിട്ട് അമേരിക്കൻ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കാറാനിരിക്കെയാണ് താരത്തിന്‍റെ പിറന്നാള്‍. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഇന്‍റര്‍ മിയാമി ക്ലബിലേക്കാണ് താരം ഇനി പോകുന്നത്.2021ല്‍ അര്‍ജന്‍റീനക്കായി കോപ്പ അമേരിക്ക കിരീടം നേടികൊടുത്ത മെസ്സിയുടെ നായകമികവിലാണ് കഴിഞ്ഞവര്‍ഷം ഫൈനലിസിമ...