Local

വൈലോങ്ങര- ഒരോടംപാലം ബൈപ്പാസ് ; അനധികൃതമായി അതിരുകല്ലിട്ടതായി ഭൂവുടമകൾ
Local

വൈലോങ്ങര- ഒരോടംപാലം ബൈപ്പാസ് ; അനധികൃതമായി അതിരുകല്ലിട്ടതായി ഭൂവുടമകൾ

Perinthalmanna RadioDate: 24-06-2023പെരിന്തൽമണ്ണ: വൈലോങ്ങര ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭൂമിയിൽ അനധികൃതമായി അതിരുകല്ല് സ്ഥാപിച്ചതായി ഭൂവുടമകൾ. വിജ്ഞാപനമോ നോട്ടീസോ നൽകാതെയും തങ്ങളെ അറിയിക്കാതെയുമാണ് കല്ല് സ്ഥാപിച്ചതെന്നും ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ഭൂമിയേറ്റെടുക്കൽ തഹസിൽദാർക്കും പരാതി നൽകിയതായും ഭൂവുടമകൾ അറിയിച്ചു.കൃഷിഭൂമിയിലൂടെ മേച്ചേരിപ്പറമ്പ് കോളനിയിലേക്കുള്ള റോഡിനായി നേരത്തെ നാലു സെന്റ് സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത ഭൂവുടമകളുമുണ്ട്.മൂന്നരമീറ്റർ വീതിയിലാണ് ഈ റോഡ് ഇപ്പോഴുമുള്ളത്. എന്നാൽ ഈ റോഡ് ഒഴിവാക്കി ഭൂമിയുടെ മറുഭാഗത്തുകൂടിയാണ് ബൈപ്പാസിന് അതിരുകല്ലിട്ടിട്ടുള്ളത്.ഇത് കൃഷിഭൂമി ഇല്ലാതാക്കുന്നതാണെന്നും ഇവർ പറഞ്ഞു. നിലവിലുള്ള അലൈൻമെന്റ് താഴ്ന്ന പ്രദേശത്തുകൂടിയാണെന്നും റോഡുണ്ടാക്കിയാൽ മഴക്കാലത്ത് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഇവർ പറഞ്ഞു. പി. അസൈനാ...
പാമ്പുകളുടെ താവളമായി ജില്ലാ ആശുപത്രി; ഇന്ന് പിടികൂടിയത് 2 പാമ്പുകളെ
Local

പാമ്പുകളുടെ താവളമായി ജില്ലാ ആശുപത്രി; ഇന്ന് പിടികൂടിയത് 2 പാമ്പുകളെ

Perinthalmanna RadioDate: 23-06-2023പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇന്ന് രണ്ട് പാമ്പിനെ കൂടി പിടികൂടി. അതിൽ ഒന്നിനെ സർജിക്കൽ വാർഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളിൽ നിന്നാണ് പിടി കൂടിയത്. വാതിൽ അഴിച്ചുമാറ്റിയ ശേഷം ട്രോമാകെയർ പ്രവർത്തകർ അടക്കമുള്ളവർ ചേർന്ന് പാമ്പിനെ കുപ്പിയിലാക്കിവാതിലിന്റെ ഫ്രെയ്മിനുള്ളിൽ വെള്ളമൊഴിച്ചാണ് പാമ്പിനെ പുറത്തെത്തിച്ച് പിടികൂടിയത്. വ്യാഴാഴ്ച സർജിക്കൽ വാർഡിനോടു ചേർന്നുള്ള പഴയ ഓപ്പറേഷൻ തീയേറ്ററിൽ മുറിയിൽ മൂന്ന് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ 16 പാമ്പുകളെയാണ് ഇവിടെ നിന്നു പിടികൂടിയത്.ബുധനാഴ്ചയോടെ മുഴുവൻ രോഗികളേയും സർജിക്കൽ വാർഡിൽനിന്ന് മാറ്റിയതിനാൽ വാർഡും പരിസരവും ആളൊഴിഞ്ഞിരിക്കുകയാണ്. പാമ്പ് വരുന്നതെന്ന് കരുതുന്ന മാളങ്ങൾ അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവീകരണം കഴിഞ്ഞ ശേഷമായിരിക്കും ഇനി സർജിക്കൽ വാർഡ് തുറക്കുക. ...
നഗരസഭയിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും
Local

നഗരസഭയിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും

Perinthalmanna RadioDate: 23-06-2023പെരിന്തൽമണ്ണ: നഗരസഭയുടെ സമീപ പ്രദേശങ്ങളിലും ജില്ലാ ആശുപത്രിയിലും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി അവലോകനയോഗം ചേർന്നു. എല്ലാ വാർഡുകളിലും കെട്ടിക്കിടക്കുന്ന വെള്ളം, മാലിന്യം എന്നിവ ഒഴിവാക്കുന്നതിനും ക്ലോറിനേഷൻ നടത്തുന്നതിനും തീരുമാനിച്ചു. ഇതിന് ആശാവർക്കർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ്തല ശുചിത്വസമിതി എന്നിവർ നേതൃത്വംനൽകും.സംസ്ഥാനസർക്കാരിന്റെ തീരുമാനപ്രകാരം എല്ലാവരും 24, 25 തീയതികൾ ഡ്രൈ ഡേ ആയി ശുചീകരണ പ്രവർത്തനം നടത്താനും തിരുമാനിച്ചു. ബോധവത്കരണ നടപടികളും കൈക്കൊള്ളും. നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം അധ്യക്ഷൻ പി. ഷാജി ഉദ്ഘാടനംചെയ്തു. അംഗം അമ്പിളി മനോജ് അധ്യക്ഷതവഹിച്ചു. അഡ്വ. ഷാൻസി നന്ദകുമാർ, കൃഷ്ണപ്രിയ, മെഡിക്കൽ ഓഫീസർ തസ്‌നീം, ഡോ. എ. മനോജ്കുമാർ, ഡോ. സാബിറ, നഗരസഭാ സെക്രട്ടറി ജി. മിത്...
കീഴാറ്റൂർ തീവെപ്പ്‌ ; ഓഫീസ് പ്രവർത്തനം നിലച്ചു
Local

കീഴാറ്റൂർ തീവെപ്പ്‌ ; ഓഫീസ് പ്രവർത്തനം നിലച്ചു

Perinthalmanna RadioDate: 23-06-2023പട്ടിക്കാട്: തീവെപ്പിനെ ത്തുടർന്ന്‌ കീഴാറ്റൂർ പഞ്ചായത്ത്‌ ഓഫീസ്‌ പ്രവർത്തനം വ്യാഴാഴ്‌ച പൂർണമായും നിലച്ചു. കംപ്യൂട്ടറുകളും ഫയലുകളും ഫർണിച്ചറുകളും കത്തിനശിച്ചതിനാൽ ഔദ്യോഗിക ജോലികളും പൊതുജന സേവനങ്ങളുമാണ് നിലച്ചത്. ഓഫീസിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനാൽ വെള്ളവും വെളിച്ചവും ഇല്ല.2022 ഏപ്രിൽ മാസത്തിനു മുൻപുള്ള പേപ്പർ ഫയലുകൾ ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം കത്തിനശിച്ചു.2022-ന് ശേഷമുള്ള ഫയലുകൾ ഐ.എൽ.ജി.എം.എസ്. സോഫ്റ്റ്‌വേറിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ ഇവ നഷ്ടപ്പെടില്ല. വെള്ളിയാഴ്‌ച പി.ഡബ്ള്യു.ഡി. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നഷ്ടം കണക്കാക്കും. താത്കാലികമായി ആറു കംപ്യൂട്ടറുകൾ എത്തിച്ച് ശനിയാഴ്‌ച മുതൽ പഞ്ചായത്തിന്‍റെ മുകൾനിലയിൽ ഓഫീസ് സജ്ജമാക്കി പ്രവർത്തനം തുടങ്ങാനാണ് ആലോചന.  ..................................................
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് ഇതുവരെ പിടിച്ചത് 14 പാമ്പുകളെ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് ഇതുവരെ പിടിച്ചത് 14 പാമ്പുകളെ

Perinthalmanna RadioDate: 23-06-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിനോടു ചേർന്നുള്ള പഴയ ഓപ്പറേഷൻ തീയേറ്റർ മുറിയിൽ വ്യാഴാഴ്ച മൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ ആറ് ദിവസത്തിനിടെ പിടികൂടിയ പാമ്പിൻകുഞ്ഞുങ്ങളുടെ എണ്ണം 14 ആയി. ഡി.എം.ഒ. യുടെയും എം.എൽ.എ. യുടെ സന്ദർശനത്തിന് ഇടെയാണ് ഇവയെ കണ്ടത്.ഉച്ചയോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുടെ സന്ദർശനത്തിന് ഇടെയാണ് രണ്ടെണ്ണത്തെ കണ്ടെത്തിയത്. വൈകീട്ട് മൂന്നോടെ നജീബ് കാന്തപുരം എം.എൽ.എ. ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു മൂന്നാമത്തെ പാമ്പിനെക്കൂടി കണ്ടത്. എം.എൽ.എ. യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദുവും ജീവനക്കാരും പാമ്പുകളെ കണ്ട സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെയാണ് ഇത് എത്തിയത്. ആശുപത്രി ജീവനക്കാരിയടക്കമുള്ളവർ ഇതിനെ കുപ്പി കൊണ്ട് അടച്ച് ബക്കറ്റിലാക്കി. പിന്നീട് ജില്...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സുരക്ഷ ഉറപ്പാക്കാൻ തീരുമാനം
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സുരക്ഷ ഉറപ്പാക്കാൻ തീരുമാനം

Perinthalmanna RadioDate: 23-06-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ രോഗികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനുമുള്ള നടപടികൾ സ്വീകരിക്കാൻ അടിയന്തര യോഗത്തിൽ തീരുമാനം. സർജിക്കൽ വാർഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയ സാഹചര്യത്തിലാണ് നജീബ് കാന്തപുരം എം.എൽ.എ. യുടെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നത്.പാമ്പുകളുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തും. ഇതിന് സന്നദ്ധസംഘടനകളുടെയും വനംവകുപ്പിന്റെയും സഹായം തേടും. പരിശോധന നടത്താനും പാമ്പിന്റെ സാന്നിധ്യമില്ലാതാക്കുന്നതിന് നടപടിയെടുക്കാനും വനംവകുപ്പിനോട് നിർദേശിച്ചു. ആശുപത്രി പരിസരങ്ങളിലെ പുൽക്കാടുകൾ വെട്ടി വൃത്തിയാക്കും. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ നികത്തുന്നതും ഡോക്ടർമാരുടെയും അനുബ...
വഴിവക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉപഹാരം; ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റുകള്‍ നല്‍കി
Local

വഴിവക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉപഹാരം; ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റുകള്‍ നല്‍കി

Perinthalmanna RadioDate: 22-06-2023തലയിൽ ഹെൽമെറ്റ് ഉണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ.  നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും നല്‍കി ഹെൽമറ്റുകൾ. ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ്  യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെൽമറ്റ് വിതരണം.കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന...
വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ
Local

വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ

Perinthalmanna RadioDate: 22-06-2023പെരിന്തൽമണ്ണ: വിദേശത്ത് ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്‌ത് വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒറ്റപ്പാലം ലക്കിടി സ്വദേശി ഇബ്രാഹിം ബാദുഷ (47) ആണ് അറസ്റ്റിലായത്. ചെറുകര സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.2022 സെപ്റ്റംബറിലാണ് സംഭവം. 92,000 രൂപ വാങ്ങി കബളിപ്പിച്ച് മരുഭൂമിയിൽ ഒട്ടകത്തെ മേയ്‌ക്കുന്നതിന് അയച്ചതായാണ് പരാതി.യുവാവ് കെഎംസിസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. പിന്നീട് പണം തിരികെ ലഭിക്കുന്നതിനായി നിരന്തര ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.ഒറ്റപ്പാലം പത്തിരിപ്പാലയിലെ ട്രാവൽസ് ഉടമ സക്കീറും കൂട്ടുപ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സക്കീർ ഒളിവിലാണ്. പ്രതിക്കെതിരെ ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. ................................................കൂടുതൽ വാർത്തകൾക്ക് w...
പഞ്ചായത്ത് ഒഫീസിന് തീയിട്ട സംഭവം; മുജീബിൻ്റേത് ദുരിത ജീവിതം
Local

പഞ്ചായത്ത് ഒഫീസിന് തീയിട്ട സംഭവം; മുജീബിൻ്റേത് ദുരിത ജീവിതം

Perinthalmanna RadioDate: 22-06-2023പെരിന്തൽമണ്ണ: ലൈഫ് പദ്ധതിയിൽ വീട് കിട്ടാത്തതിന്റെ നിരാശയിലാണ് 47കാരനായ മുജീബ് റഹ്മാൻ കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന ഒരു വീട്ടിലാണ് മുജീബും കുടുംബവും താമസിക്കുന്നത്. വർഷങ്ങളായി മുജീബ് ഒരു വീടിന് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുന്നു.50 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ പഞ്ചായത്തിന്റെ പട്ടികയിൽ മുജീബ് 94ാമതായിരുന്നു. വീട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുജീബ് ആകെ നിരാശയിലായിരുന്നു. ഇടത് കാൽ മുറിച്ചു മാറ്റിയ ഉമ്മ സൈനബയുടേയും ഏക ആശ്രയമാണ് മുജീബ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തകർന്നു വീഴാറായ ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.ഈ പഞ്ചായത്തിൽ ഇതിലും പരിതാപകരമായ വീട് ഉണ്ടാകുമോ എന്നാണ് നാട്ടുകാരും ചോദിക്കുന്നത്. മഴ പെയ്ത് ചോരാതിരിക്കാൻ കുട കൊണ്ട് മറച്ചിരിക്കുന്ന അവസ്ഥയാണ്. പെട്ടി...
എ.ബി.സി കേന്ദ്രം വൈകും; സ്ഥല ലഭ്യത വെല്ലുവിളി
Local

എ.ബി.സി കേന്ദ്രം വൈകും; സ്ഥല ലഭ്യത വെല്ലുവിളി

Perinthalmanna RadioDate: 22-06-2023മങ്കട: തെരുവുനായ വന്ധ്യംകരണ കേന്ദ്രം (എ.ബി.സി)​ നിർമ്മിക്കാൻ മങ്കട കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന വിലയിരുത്തലിൽ മഞ്ചേരിയിൽ ഒഴിഞ്ഞു കിടക്കുന്ന നാലേക്കർ റവന്യൂ ഭൂമി ആവശ്യപ്പെടാൻ തീരുമാനം. ഭൂമി ആവശ്യപ്പെട്ട് നേരത്തെ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. വീണ്ടും ജില്ലാ കളക്ടറെ കാണാനാണ് തീരുമാനം. പ്രീ ഫാബ് മോഡലിൽ നിർമ്മിച്ച എ.ബി.സി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കണ്ണൂർ പടിയൂരിൽ എത്തിയിരുന്നു. ആളൊഴിഞ്ഞ 50 സെന്റ് സ്ഥലത്താണ് പടിയൂരിലെ എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രതിദിനം പത്ത് നായകളെ വന്ധ്യംകരിക്കാനാനും ഇവയെ സംരക്ഷിക്കാനുമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കൂടുതൽ തെരുവുനായകളെ എത്...