വിവരാവകാശ നിയമപ്രകാരം വിവരം നൽകിയില്ല; നഗരസഭാ ഉദ്യോഗസ്ഥന് 18,000 രൂപ പിഴ
Perinthalmanna RadioDate: 22-06-2023പെരിന്തൽമണ്ണ : വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തതിന് നഗരസഭാ ഉദ്യോഗസ്ഥനിൽനിന്ന് 18,000 രൂപ പിഴ ഈടാക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. 2008-ൽ പെരിന്തൽമണ്ണ നഗരസഭയിലെ സൂപ്രണ്ടും അന്നത്തെ പൊതു വിവരാവകാശ ഓഫീസറുമായിരുന്ന കെ.വി. വേലായുധനിൽനിന്ന് തുക ഈടാക്കാനാണ് ഉത്തരവിട്ടത്.തിരൂർക്കാട് സ്വദേശി അനിൽ ചന്ദ്രത്തിൽ 2008-ൽ നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാത്തതുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ നിർമിച്ച ബസ്‌സ്റ്റാൻഡ് കെട്ടിടത്തിനു നൽകിയ പെർമിറ്റ്, അപേക്ഷ, പ്ലാൻ എന്നിവയും ഇവ സംബന്ധിച്ച് എൻജിനീയർ നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ പകർപ്പുമാണ് അനിൽ ആവശ്യപ്പെട്ടത്.യഥാസമയം നൽകാത്തതിനാൽ 2010 ഫെബ്രുവരി 15-ന് വിവരാവകാശ കമ്മിഷൻ ഈ ഉദ്യോഗസ്ഥന് പിഴ ചുമത്തിയിരുന്നു. ഇതിനെതിരേ നഗരസഭ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ഉചിതമായ തീരുമാനമെടുക്കാൻ നിർദേശി...










