Local

എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി
Local

എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 20-06-2023എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച  ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമത്രിയുടെ അടുപ്പക്കാര്‍...
പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ; നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം
Local

പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ; നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം

Perinthalmanna RadioDate: 20-06-2023മലപ്പുറം : പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നൽകും. ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ കളക്ടർ വി.ആർ. പ്രേംകുമാറാണ് ഇക്കാര്യമറിയിച്ചത്.നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില 30-നകം തീരുമാനിക്കും. ഭൂമി വിട്ടുനൽകുന്ന ഓരോ വ്യക്തിക്കും നൽകേണ്ട നഷ്ടപരിഹാരം നിർണയിച്ച് ജൂലായ് 30-നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനൽകിയവർ സെപ്റ്റംബർ 30-നകം ഒഴിയണം. സ്ഥലമൊഴിഞ്ഞ് പരമാവധി ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക നൽകും.വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ...
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും
Local

ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും

Perinthalmanna RadioDate: 20-06-2023അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിലായി 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിന്റെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം പത്ര പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളിലായാണ് 100 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കുക. ഇതിൽ രണ്ട് ഘട്ടമായി 16 കോടിയുടെ വികസന പ്രവർത്തനങ്ങൾ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ മാത്രം നടക്കും. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ ഡിസംബർ 31-നകം അവസാനിക്കും. രണ്ടാം ഘട്ട പ്രവർത്തനം അടുത്ത വർഷം ജൂൺ മാസത്തോടെയും പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാട...
വായനാദിനത്തിൽ ഓപ്പൺ ലൈബ്രറി ഒരുക്കി കക്കൂത്ത് ജിഎൽപി സ്കൂൾ
Local

വായനാദിനത്തിൽ ഓപ്പൺ ലൈബ്രറി ഒരുക്കി കക്കൂത്ത് ജിഎൽപി സ്കൂൾ

Perinthalmanna RadioDate: 19-06-2023പെരിന്തൽമണ്ണ: വായന വാരാചരണത്തിന്റെ ഭാഗമായി ജി എം എൽ പി കക്കൂത്ത് സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഓപ്പൺ ലൈബ്രറി സൗകര്യമൊരുക്കി. പുസ്തകങ്ങൾ എല്ലാവർക്കും കാണത്തക്ക വിധത്തിൽ സ്കൂളിലെ ചുമരിൽ തയ്യാറാക്കിയ പ്രത്യേകം സ്റ്റാൻഡുകളിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ നോക്കി തെരഞ്ഞെടുത്തു വായിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്ന സ്കൂൾ ഓപ്പൺ ലൈബ്രറി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ ഐ.എ.എസ് വിദ്യാർത്ഥികളായ സമയ, നന്ദന, എം ടി എ പ്രസിഡന്റ് ഷെറീന എന്നിവർക്ക് പുസ്തകം നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ യുട്യൂബ് ചാനൽ ഫേസ്ബുക് പേജ് എന്നിവയുടെ ഉൽഘാടനം പെരിന്തൽമണ്ണ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ നിർവഹിച്ചു. സ്കൂൾ വാർഷിക കലണ്ടറിന്റെ പ്രകാശനം വാർഡ് കൗൺസിലർ ശ്രീമതി സീനത്ത് നിർവഹിച്ചു...
സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേര്‍
Local

സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേര്‍

Perinthalmanna RadioDate: 19-06-2023മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ 12 പേരും ഡെങ്കിപ്പനി ബാധിച്ച്‌ 13 പേരും മരിച്ചു.അതേസമയം പകര്‍ച്ച വ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പനി ബാധിച്ചവരുടെ എണ്ണം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 30-ല്‍ കൂടുതല്‍ ആളുകള്‍ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 20-ല്‍ കൂടുതല്‍ ആളുകള്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------...
പുലാമന്തോൾ പാലത്തിലെ കുഴികൾ മരണക്കെണിയാവുന്നു
Local

പുലാമന്തോൾ പാലത്തിലെ കുഴികൾ മരണക്കെണിയാവുന്നു

Perinthalmanna RadioDate: 19-06-2023പുലാമന്തോൾ: നിർമിച്ച് രണ്ട് പതിറ്റാണ്ടിനോട് അടുത്തിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ പുലാമന്തോൾ കുന്തിപ്പുഴ പാലത്തിലെ കുഴികൾ മരണ ക്കെണിയായി മാറി. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിലെ പാലത്തിന്റെ തുടക്കത്തിൽ തന്നെയുള്ള കുഴിയിൽ ചാടിയ ഓട്ടോറിക്ഷ മറിഞ്ഞ് കഴിഞ്ഞ ദിവസം ഡ്രൈവർ മരിച്ചിരുന്നു.നിയന്ത്രണം വിട്ട് ഫുട്പാത്തിൽ കയറിയ ഓട്ടോ റോഡിലേക്ക് തെറിച്ച് വീണ ഡ്രൈവറുടെ തലയിലേക്ക് മറിയുകയുമായിരുന്നു. 10 വർഷമായി പാടെ തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.ചെറിയ വാഹനങ്ങൾ കുഴികളിൽവീണ് മറിയുന്നതും വലിയ വാഹനങ്ങൾ പോലും തകരാറിലാവുന്നതും പതിവാണ്. ദീർഘദൂര സർവിസുകളടക്കം ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് രാപ്പകൽ ഭേദമന്യേ ഇതിലൂടെ സഞ്ചരിക്കുന്നത്. പാലം അറ്റകുറ്റപ്പണി നടത്തണമെന്ന് പല തവണ പരാതി പെട്ടെങ്കിലും അധികാരികൾ പുറം തിരിഞ്ഞു നിൽക്കുകയാണ...
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
Local

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

Perinthalmanna RadioDate: 18-06-2023പെരിന്തല്‍മണ്ണ: പെരിന്തലമണ്ണ നിയോജക മണ്ഡലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സിവില്‍ സര്‍വീസ്‌ അക്കാദമിയില്‍ ചേര്‍ന്ന വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനമിധികളുടെയും സംയുക്‌ത യോഗത്തില്‍ തീരുമാനിച്ചു.നജീബ്‌ കാന്തപുരം എം.എല്‍.എ. യോഗം ഉദ്‌ഘാടനം ചെയ്‌തു. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം. മുസ്‌തഫ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടര്‍ ആര്‍. രേണുക നിലവിലെ പകര്‍ച്ച വ്യാധികളുടെ സ്‌ഥിതി ഗതികള്‍ വിവരിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി 4, പുലാമന്തോള്‍ 3, കീഴാറ്റൂര്‍ 6, ഏലംകുളം 6, ആലിപ്പറമ്ബ്‌ 17, താഴേക്കോട്‌ 11, വെട്ടത്തൂര്‍ 25, മേലാറ്റൂര്‍ 28, എടപ്പറ്റ 18 എന്നിങ്ങനെയാണ്‌ ഈ വര്‍ഷം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. മലയോര പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി ...
വളാഞ്ചേരി റോഡിന്റെ വശങ്ങൾ ഉയർന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു
Local

വളാഞ്ചേരി റോഡിന്റെ വശങ്ങൾ ഉയർന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു

Perinthalmanna RadioDate: 18-06-2023അങ്ങാടിപ്പുറം : പുനർ നിർമാണം നടത്തിയ വളാഞ്ചേരി റോഡിന്റെ വശങ്ങൾ ഉയർന്നു നിൽക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. റോഡ് ഉയർത്തിയപ്പോൾ വശങ്ങൾ നിരപ്പാക്കാത്തതു കാരണമാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. കാൽനടക്കാർക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു.‌ഏറെക്കാലമായി തകർന്നുകിടക്കുന്ന റോഡ് രണ്ടാഴ്ച മുൻപാണ് പുതുക്കിപ്പണിതത്. റോഡ് ഉയർത്തിയെങ്കിലും വശങ്ങൾ നിരപ്പാക്കിയില്ല. ശനിയാഴ്ച രാവിലെ പള്ളിപ്പടി ഭാഗത്ത് റോഡിൽനിന്നിറങ്ങി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ വൈലോങ്ങരയിൽ മറ്റൊരു ഓട്ടോറിക്ഷയും ബൈക്കും അപകടത്തിൽപ്പെട്ടു. പരിക്കേറ്റ യാത്രക്കാർ ചികിത്സയിലാണ്.‌ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. റോഡിന്റെ വശങ്ങൾ നിരപ്പാക്കി വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ...
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് പൊതു വിപണിയിൽ സംയുക്ത പരിശോധന
Local

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് പൊതു വിപണിയിൽ സംയുക്ത പരിശോധന

Perinthalmanna RadioDate: 18-06-2023പെരിന്തൽമണ്ണ : കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും, അമിതവില ഈടാക്കുന്നതിനുമെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ വ്യാപാരസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി.  പൊതു വിതരണം, ലീഗൽ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകുകയും രേഖകൾ ഹാജരാക്കാൻ നിർദേശം നൽകുകയും ചെയ്തു. അരി, പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വില്പനശാലകൾ, മൊത്തവ്യാപാര ശാലകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിലായിരുന്നു പരിശോധന. പൊതു വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ, ഡെപ്യൂട്ടി തഹസിൽദാർ ശാഗി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ മണികണ്ഠൻ, അസി. സബ് ഇൻസ...
നിലമ്പൂർ– മേട്ടുപ്പാളയം റൂട്ടിൽ വന്ദേമെട്രോ ട്രെയിനിന് സാധ്യത
Local

നിലമ്പൂർ– മേട്ടുപ്പാളയം റൂട്ടിൽ വന്ദേമെട്രോ ട്രെയിനിന് സാധ്യത

Perinthalmanna RadioDate: 18-06-2023അങ്ങാടിപ്പുറം: റെയിൽവേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു. 5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റർ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല. നിലമ്പൂർ– മേട്ടുപ്പാളയം,എറണാകുളം– കോഴിക്കോട്, കോഴിക്കോട്– പാലക്കാട്, പാലക്കാട്– കോട്ടയം, എറണാകുളം– കോയമ്പത്തൂർ, മധുര– ഗുരുവായൂർ, തിരുവനന്തപുരം– എറണാകുളം, കൊല്ലം– തിരുനെൽവേലി, കൊല്ലം– തൃശൂർ, മംഗളൂരു– കോഴിക്കോട് എന്നീ റൂട്ടുകളിലാണു കേരളത്തിൽ വന്ദേമെട്രോ ട്രെയിനുകൾക്കു സാധ്യത. ഇതിൽ നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാകാനുണ്ട്. ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാണു ബോർഡ് തീരുമാനമെടുക്കുക. പൂർണമ...