സ്‌കൂള്‍ ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണം നടത്തി
Perinthalmanna RadioDate: 17-06-2023പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 3 ലക്ഷം രൂപ ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് അനുവദിച്ച പുസ്തകങ്ങളുടെ നിയോജക മണ്ഡലം തല വിതരണ ഉദ്ഘാടനം ആനമങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം നടന്നിരുന്നു. ഈ പുസ്തകോത്സവത്തില്‍ നിന്ന് വാങ്ങിയ പുസ്തകങ്ങളുടെ വിതരണമാണ് നടന്നത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കാണ് പുസ്തകം നല്‍കുന്നത്.ആനമങ്ങാട് ജി.എച്ച്.എസ്.എസില്‍ ആണ് നിയോജക മണ്ഡലം തല വിതരണോദ്ഘാടനം നടന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി.ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ ...










