Local

വിരൽത്തുമ്പിൽ എം.എൽ.എ പദ്ധതിയുടെ അവലോകനയോഗം ചേർന്നു
Local

വിരൽത്തുമ്പിൽ എം.എൽ.എ പദ്ധതിയുടെ അവലോകനയോഗം ചേർന്നു

Perinthalmanna RadioDate: 16-06-2023പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ. നടപ്പാക്കുന്ന 'വിരൽത്തുമ്പിൽ എം.എൽ.എ.' പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥമേധാവികളുടെ അവലോകന യോഗം ചേർന്നു.ലഹരി ഉപയോഗവും വിൽപ്പനയും സംബന്ധിച്ച വിവരങ്ങൾ 9847305060 എന്ന നമ്പറിൽ വാട്‌സാപ്പ് സന്ദേശത്തിലൂടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായും സമയബന്ധിതമായും നടപടികൾ സ്വീകരിക്കുന്ന വകുപ്പുകൾക്ക് പ്രത്യേകം അവാർഡ് നൽകുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച എം.എൽ.എ. പറഞ്ഞു.പരാതികൾ പരിശോധിച്ച് പരിഹാരംകാണുന്നതിന് എം.എൽ.എ. ഓഫീസിൽ പ്രത്യേക സംവിധാനമൊരുക്കും. പെരിന്തൽമണ്ണ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. നാടിന്റെ പൊതുവികസനവുമായി ബന്ധപ്പെട്ട പരാതികൾ...
ഹാപ്പി ബർത്ത് ഡേ മലപ്പുറം; ജില്ലക്ക് ഇന്ന് 54-ാം പിറന്നാൾ
Local

ഹാപ്പി ബർത്ത് ഡേ മലപ്പുറം; ജില്ലക്ക് ഇന്ന് 54-ാം പിറന്നാൾ

Perinthalmanna RadioDate: 16-06-2023മലപ്പുറം: ജില്ലക്ക് വെള്ളിയാഴ്ച 54-ാം പിറന്നാൾ ആഘോഷം. 1969 ജൂൺ 16നാണ് ജില്ല രൂപവത്കരിച്ചത്. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചാണ് ജില്ല 54ൽ എത്തി നിൽക്കുന്നത്. മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാർ കേരളപ്പിറവിക്ക് ശേഷം കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോട് ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനിയും പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്താണ് 1969 ജൂൺ 16ന് ജില്ല രൂപവത്കരിച്ചത്. ജില്ലയുടെ സിരാ കേന്ദ്രമായി മലപ്പുറം മുണ്ടുപറമ്പിൽ സ്ഥലം കണ്ടെത്തി കെട്ടിടം പണി ത് പ്രവർത്തനം ആരംഭിച്ചു. ഇന്നത്തെ സിവിൽ സ്റ്റേഷൻ നിൽക്കുന്ന കെട്ടിടത്തിൽ അന്ന് കരസേനയുടെ ക്യാമ്പ് പ്രവർത്തിക്കുകയായിരുന്നു.തിരുവ...
പെയ്യാൻ മടിച്ച് കാലവർഷം; സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷം
Local

പെയ്യാൻ മടിച്ച് കാലവർഷം; സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷം

Perinthalmanna RadioDate: 15-06-2023സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇനിയും ശക്തമായില്ല. ജൂൺ ഒന്നുമുതൽ 14വരെയുള്ള കണക്കനുസരിച്ച് 55 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 31 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഇതുവരെ 280.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 126 മി.മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ച ജില്ല. ബാക്കി 13 ജില്ലകളിലും വലിയ വ്യത്യാസത്തിൽ മഴക്കുറവ് രേഖപ്പെടുത്തി. കാസർകോട് (72ശതമാനം), വയനാട് (69 ശതമാനം) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.കാസർകോട് 398 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 111 മില്ലി മീറ്റർ മാത്രം. പത്തനംതിട്ടയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. 237 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 215.5 മില്ലി മീറ്റർ മഴ ലഭിച്ചു. 9 ശതമാനം മാത്രമാണ് കുറവുണ്ടായത്. തിരുവനന്തപുരം (-43), കൊല്ലം(-23), ...
റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് മോഷണം; അന്വേഷണം ഇഴയുന്നതായി പരാതി
Local

റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് മോഷണം; അന്വേഷണം ഇഴയുന്നതായി പരാതി

Perinthalmanna RadioDate: 15-06-2023പെരിന്തല്‍മണ്ണ: റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ നടന്ന ബൈക്ക് മോഷണങ്ങളുടെ അന്വേഷണം എങ്ങും എത്തിയില്ലെന്നു പരാതി. ചെറുകര സ്വദേശി കൊട്ടാരത്തിങ്ങല്‍ രാജേഷ് ഇതു സംബന്ധിച്ച്‌ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. കഴിഞ്ഞ മാസം 19 നാണ് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കളവ് പോയത്.ഇതേക്കുറിച്ചു പെരിന്തല്‍മണ്ണ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ അധികൃതര്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. ഒരു മാസത്തിനിടെ എട്ടോളം ബൈക്കുകള്‍ കവര്‍ന്നതായാണ് വിവരം.ചെറുകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ട്രെയിൻ യാത്രക്കാര്‍ നിര്‍ത്തിയിടുന്ന ബൈക്കുകളാണ് മോഷ്ടിക്കുന്നത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ പോലീസില്‍ പ...
പ്ലസ് വൺ അധിക ബാച്ച്; സൗകര്യം ഒരുക്കൽ സ്കൂളുകൾക്കു വെല്ലുവിളി
Local

പ്ലസ് വൺ അധിക ബാച്ച്; സൗകര്യം ഒരുക്കൽ സ്കൂളുകൾക്കു വെല്ലുവിളി

Perinthalmanna RadioDate: 15-06-2023മലപ്പുറം:  ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തേണ്ടിവരും. മറ്റു ജില്ലകളിൽനിന്നുള്ള അധിക ബാച്ചുകളാണ് ജില്ലയിലെ 14 സർക്കാർ സ്കൂളുകളിലേക്ക് മാറ്റി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 30% സീറ്റ് വർധനയോടെയാണ് ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 65 കുട്ടികളുണ്ടാകും. ഇപ്പോൾത്തന്നെ സ്ഥലപരിമിതിയുള്ള സ്കൂളുകൾക്ക് പുതിയ ബാച്ചുകൾക്കുകൂടി കെട്ടിടം കണ്ടെത്തുക വെല്ലുവിളിയാണ്. മറ്റു സൗകര്യങ്ങൾക്കായി തയാറാക്കിയ കെട്ടിടങ്ങൾ ഇതിനായി മാറ്റിവയ്ക്കേണ്ടിവരും. ഇത് കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.പെരിന്തൽമണ്ണ ജിജിഎച്ച്എസ്എസിൽ കെട്ടിട സൗകര്യം കുറവായതിനാൽ പുതുതായി അനുവദിച്ച ബയോളജി സയൻസ് ബാച്ച് ലൈബ്രറി മുറിയിൽ നടത്താനാണ് തീരുമാനം. മഞ്ചേരി ഗവ. ബോയ...
ജില്ലയിലെ ആദ്യ എ.ബി.സി കേന്ദ്രത്തിന്റെ നിർമ്മാണം മങ്കടയിൽ അടുത്ത മാസം ആരംഭിക്കും
Local

ജില്ലയിലെ ആദ്യ എ.ബി.സി കേന്ദ്രത്തിന്റെ നിർമ്മാണം മങ്കടയിൽ അടുത്ത മാസം ആരംഭിക്കും

Perinthalmanna RadioDate: 14-06-2023മലപ്പുറം: തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രത്തിന്റെ നിർമ്മാണം ജൂലായിൽ ആരംഭിക്കും. മങ്കടയിലെ കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം നിർമ്മിക്കുന്ന സെന്ററിനായി 42 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. കണ്ണൂർ പടിയൂരിലെ എ.ബി.സി കേന്ദ്രത്തിന്റെ അതേ മാതൃകയിലാണ് മങ്കടയിലും സെന്റർ നിർമ്മിക്കുക. പ്രീ ഫാബ് കെട്ടിടമാണ് പടിയൂരിലേത്. ഈ മാസം 17ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദ്, വന്ധ്യംകരണത്തിൽ പ്രാവീണ്യം നേടിയ ഡോ. കാർത്തികേയൻ, ഡോ.മധുസൂദനൻ എന്നിവർ പടിയൂരിലെ എ.ബി.സി കേന്ദ്രം സന്ദർശിക്കും. അതിന് ശേഷം എത്ര തുക പദ്ധതി നടത്തിപ്പിന് വേണമെന്ന കാര്യത്തിൽ ധാരണയാകും.രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രമെന്ന നി...
തൂതപ്പാലത്തിനടുത്ത് പുഴയിലെ മൺപാത ഒലിച്ചു പോകുന്നു
Local

തൂതപ്പാലത്തിനടുത്ത് പുഴയിലെ മൺപാത ഒലിച്ചു പോകുന്നു

Perinthalmanna RadioDate: 14-06-2023തൂത: മുണ്ടൂർ, തൂത നാലുവരിപ്പാത വികസനത്തിനായി തൂതപ്പുഴയിൽ പുതിയപാലം നിർമാണത്തിന്റെ ഭാഗമായി തൂതപ്പാലത്തിന്റെ കിഴക്കുഭാഗത്ത് പുഴയിൽ കുറുകെ ഉണ്ടാക്കിയ താത്‌കാലിക മൺപാത ഒലിച്ചു പോയി തുടങ്ങി. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് മൺപാതയുടെ മധ്യഭാഗം ഏറക്കുറെ തകർന്നു കഴിഞ്ഞു.നാലു വരിപ്പാതയുടെ വികസനത്തിന്റെ ഭാഗമായി പാതയോരത്തെ മണ്ണും കല്ലുമാണ് തൂതപ്പുഴയിൽ താത്‌കാലിക മൺപാത ഉണ്ടാക്കാനായി നിക്ഷേപിച്ചത്. പൊളിച്ചു മാറ്റിയ പഴയ റോഡിന്റെ ടാറിങ് പ്രതലം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തൂതപ്പാലത്തിനടുത്ത് നിക്ഷേപിച്ചാണ് പുതിയ മൺപാതയുടെ പണി തുടങ്ങിയിരുന്നത്. മൺപാതയുടെ നിർമാണത്തിനായി വലിയതോതിൽ ഉതിർമണ്ണ് മാസങ്ങൾക്ക് മുമ്പാണ് പുഴയിൽ തള്ളിയത്. ഒരുമാസംമുമ്പ് പാലം നിർമാണത്തിന്റെ ഭാഗമായുള്ള മൺപാതയുടെ പണി പൂർണമായും നിലച്ചു.മഴക്കാലം തുടങ്ങിയതോടെ മൺപാതയുടെ മധ്യഭാഗത്തെ കല്ലും മണ...
കൂട്ടമായി തെരുവുനായ്ക്കൾ; റോഡിലിറങ്ങാൻ പേടിച്ച് ജനം
Local

കൂട്ടമായി തെരുവുനായ്ക്കൾ; റോഡിലിറങ്ങാൻ പേടിച്ച് ജനം

Perinthalmanna RadioDate: 14-06-2023പെരിന്തൽമണ്ണ: പത്തോളം തെരുവുനായ്ക്കളുടെ കൂട്ടത്തിനാൽ റോഡിലിറങ്ങി നടക്കാൻ പേടിച്ച് പെരിന്തൽമണ്ണ എസ്.എം.യു.പി. സ്‌കൂൾ പ്രദേശത്തെ ജനങ്ങൾ. വീനസ് റോഡ്‌ മുതൽ തുടങ്ങുന്ന നായ്ക്കളുടെ വിളയാട്ടം വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കടക്കം ഭീഷണിയാകുന്നു.എസ്.എം.യു.പി. സ്‌കൂളിലേക്ക് വരുന്നവരും ഗവ. ഹൈസ്‌കൂളിലേക്കും പ്രസന്റേഷൻ സ്‌കൂളുകളിലേക്കും നടന്നുപോകുന്ന കുട്ടികളുമാണ്‌ രക്ഷിതാക്കൾ കൂടെയില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലുള്ളത്. ആദിവാസിക്കുട്ടികൾ താമസിച്ച് പഠിക്കുന്ന സായി സ്‌നേഹതീരത്തിലെ നിരവധി കുട്ടികൾക്കും ഇതുവഴിയാണ് പോകേണ്ടത്.ഇവരെ വാർഡനോ മറ്റോ സ്ഥിരമായി കൂടെപ്പോയി കൊണ്ടുവിടുകയാണ്. പത്തോളം നായ്ക്കളുടെ കൂട്ടമാണുള്ളതെന്ന് പ്രദേശവാസിയായി കെ.വി. മുഹമ്മദ് ഷെരീഫ് പറയുന്നു. വഴിനടക്കാൻ ഭയന്ന് ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇ...
ഇരുൾ വീണാൽ പല റൂട്ടുകളിലും സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുന്നത് പതിവായി<br>
Local

ഇരുൾ വീണാൽ പല റൂട്ടുകളിലും സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുന്നത് പതിവായി

Perinthalmanna RadioDate: 14-06-2023പെരിന്തൽമണ്ണ: സന്ധ്യ കഴിഞ്ഞാൽ പല റൂട്ടുകളിലും സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുന്നത് പതിവായി. ഇതു മൂലം യാത്രക്കാർ കുറച്ചൊന്നുമല്ല ദുരിതം അനുഭവിക്കുന്നത്. പട്ടാമ്പി, ചെർപ്പുളശ്ശേരി, വളാഞ്ചേരി തുടങ്ങിയ ദൂര സ്ഥലങ്ങളിലേക്ക് വൈകിട്ട് 7 കഴിഞ്ഞാൽ മിക്ക ബസുകളും സർവീസ് നടത്തുന്നില്ല. പെരിന്തൽമണ്ണയിൽ നിന്ന് ഏലംകുളം, മുതുകുർശി, തൂത, ഒടമല, വലമ്പൂർ, പരിയാപുരം, പിലാത്തിത്തോട്, അരക്കുപറമ്പ്, പാണ്ടിക്കാട്, മണ്ണാർമല, കൂട്ടിൽ, കീഴാറ്റൂർ എന്നിവിടങ്ങളിലേക്കും ഇത് തന്നെയാണ് സ്ഥിതി.ബസുകൾ അനധികൃതമായി ട്രിപ്പുകൾ മുടക്കുന്നതിനാൽ യാത്രക്കാർക്ക് വലിയ തുക നൽകി ടാക്സി വാഹനങ്ങളെയോ ഓട്ടോറിക്ഷകളെയോ ആശ്രയിക്കേണ്ടി വരുന്നു.വൈകി സർവീസ് നടത്തുന്ന പല ബസുകളും രാത്രി ഗ്രാമ പ്രദേശങ്ങളിൽ നിർത്തിയിടുന്നവയാണ്. അവ ട്രിപ്പ് മുടക്കുന്നതിനാൽ ഗ്രാമ വാസികൾക്ക് രാവിലെ പെരിന്തൽമണ്ണ ന...
പനി നിസാരമായി കാണരുത്; സ്വയം ചികിത്സ വേണ്ട; കർശന ജാഗ്രതാ നിർദ്ദേശം
Local

പനി നിസാരമായി കാണരുത്; സ്വയം ചികിത്സ വേണ്ട; കർശന ജാഗ്രതാ നിർദ്ദേശം

Perinthalmanna RadioDate: 13-06-2023മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെ എം എസ് സി എല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ...