Local

ഇലക്ട്രിക് പോസ്റ്റിന് മുകളിൽകൂടി വീണ മരം മുറിച്ചുമാറ്റി ട്രോമാകെയർ പ്രവർത്തകർ
Local

ഇലക്ട്രിക് പോസ്റ്റിന് മുകളിൽകൂടി വീണ മരം മുറിച്ചുമാറ്റി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 13-06-2023പെരിന്തൽമണ്ണ: മാനത്തുമംഗലം ചീരട്ടാമണ്ണ അൽഷിഫ റെസിഡൻഷ്യൽ കോംപ്ലക്സിന് സമീപം റോഡിനു കുറുകെ ഇലക്ട്രികൽ പോസ്റ്റിനു മുകളിൽ കൂടി മരം വീണ് ഗതാഗതവും വൈദ്യുതി തടസ്സവും ഉണ്ടായതിനെ തുടർന്ന് പെരിന്തൽമണ്ണ കെഎസ്ഇബി  എഇഒ സിദ്ധീഖ് മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ യൂണിറ്റ് ലീഡർ ഫവാസ് മങ്കടയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, യൂണിറ്റ് സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ജിൻഷാദ് പൂപ്പലം, റെനിൻ ഏലംകുളം എന്നിവർ ചേർന്നു മുറിച്ചു മാറ്റി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ &...
ഓർമകളിൽ ഇ.എം.എസ്; ഇന്ന് ഇ.എം.എസിന്റെ 114-ാം ജന്മദിനം
Local

ഓർമകളിൽ ഇ.എം.എസ്; ഇന്ന് ഇ.എം.എസിന്റെ 114-ാം ജന്മദിനം

Perinthalmanna RadioDate: 13-06-2023ഏലംകുളം : കുന്തിപ്പുഴയോരത്തെ ഏലംകുളം മന ഇന്നും പ്രൗഢിയൊട്ടും കുറവില്ലാതെ നിൽക്കുന്നു. മഴക്കാലത്തിന്റെ തണുപ്പുമായി പുഴയിലെ വെള്ളവും പച്ചപ്പുമായി മനയുടെ പരിസരവും. 1909 ജൂൺ 13-ന് ഈ മനയിൽ ജനിച്ച ഒരാളുടെ പേരിലാണ് ഏലംകുളം ഗ്രാമം ലോകമൊട്ടുക്കും പ്രസിദ്ധമായത്. ലോകത്താദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 114-ാം ജന്മദിനമാണ് ചൊവ്വാഴ്ച.ഉൾഗ്രാമത്തിൽ സമ്പന്നതയുടെ മടിത്തട്ടിൽനിന്ന് സാധാരണക്കാരനുവേണ്ടി പോരാടാനുറച്ച് ഇറങ്ങിയ അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ഏലംകുളത്തിന് ആവേശമാണ്. അതൊട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നവിധത്തിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകങ്ങളും. സാധാരണക്കാരന് നിലവാരമുള്ള ചികിത്സയെന്ന ലക്ഷ്യവുമായി തുടങ്ങിയ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രി ഇന്ന് രജതജൂബിലി ആഘോഷത്തിലാ...
അങ്ങാടിപ്പുറത്ത് വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് 72 പവൻ കവർന്നു
Local

അങ്ങാടിപ്പുറത്ത് വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് 72 പവൻ കവർന്നു

Perinthalmanna RadioDate: 13-06-2023അങ്ങാടിപ്പുറം : പരിയാപുരം മില്ലുംപടിയിൽ അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് 72 പവന്റെ ആഭരണവും 20000 രൂപയും കവർന്നു. സിബി പുതുപ്പറമ്പിലിന്റെ വീട്ടിലാണ് ഞായറാഴ്‌ച രാത്രി മോഷണം നടന്നത്. വിദേശ കറൻസി റിയാലും നഷ്‌ടപ്പെട്ടിട്ടുണ്ട്.അബുദാബി റിഗ്ഗിൽ ജോലിചെയ്യുന്ന സിബി അവധിയിൽ നാട്ടിലെത്തിയിരുന്നെങ്കിലും കുടുംബവുമൊത്ത് ഞായറാഴ്‌ച ഉച്ചയോടെ മകളുടെ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തേക്കു പോയതായിരുന്നു. രാത്രി 10.30-നാണ് മോഷ്‌ടാവ് അകത്തുകടന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നതെന്ന് പോലീസ് പറഞ്ഞു.വീടിന്റെ പിറകു വശത്തെ മതിൽ ചാടിക്കടന്ന് അടുക്കളവാതിൽ പിക്കാസും ആയുധങ്ങളും ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിൽത്തന്നെയുള്ള ആയുധങ്ങളാണ് മോഷണത്തിനായി ഉപയോഗിച്ചത്. വീടിനകത്തെ മുറികളുടെ വാതിലുകളും അലമാരകളും കുത്തിപ്പൊളിച്ചു. എല്ലാ അലമ...
റൺവേ റീകാർപറ്റിങ് പൂർത്തിയായെങ്കിലും 24 മണിക്കൂർ സർവീസിന് ഇനിയും കാത്തിരിപ്പ്
Local

റൺവേ റീകാർപറ്റിങ് പൂർത്തിയായെങ്കിലും 24 മണിക്കൂർ സർവീസിന് ഇനിയും കാത്തിരിപ്പ്

Perinthalmanna RadioDate: 12-06-2023കരിപ്പൂർ: റൺവേ റീകാർപറ്റിങ് ജോലി പൂർത്തിയായെങ്കിലും കോഴിക്കോട് വിമാനത്താവളം 24 മണിക്കൂർ വിമാന സർവീസിനു സജ്ജമാകാൻ ഇനിയും കാത്തിരിക്കണം. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രെയ്നേജ് ജോലി പുരോഗമിക്കുന്നുണ്ട്. ഇലക്ട്രിക്കൽ ജോലികളും പൂർത്തീകരിക്കാനുണ്ട്. റീകാർപറ്റിങ് നടത്തി ബലപ്പെടുത്തിയ റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ജോലി എങ്ങുമെത്തിയിട്ടില്ല. വിമാനം റൺവേയിൽനിന്നു തെന്നിയാൽ അപകടം ഒഴിവാക്കാനാണു വശങ്ങൾ മണ്ണിട്ടു നിരപ്പാക്കുന്നത്.ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണു റീകാർപറ്റിങ് ജോലി ഏറ്റെടുത്തത്. നിശ്ചിത കരാർ കാലാവധിക്കു മുൻപുതന്നെ ജോലി പൂർത്തീകരിക്കാനായി. അതേസമയം, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്നതിന് ഇനിയും ആയിരക്കണക്കിനു ലോഡ് മണ്ണ് വേണം. മണ്ണ് കിട്ടാനുണ്ടെങ്കിലും ജിയോളജി വകുപ്പിൽനിന്നു രേഖകൾ യഥാസമയം ...
മഴക്കാലം തുടങ്ങിയിട്ടും പെയ്യാൻ മടിച്ചു മഴമേഘങ്ങൾ
Local

മഴക്കാലം തുടങ്ങിയിട്ടും പെയ്യാൻ മടിച്ചു മഴമേഘങ്ങൾ

Perinthalmanna RadioDate: 12-06-2023മലപ്പുറം: മഴക്കാലമായിട്ടും പെയ്യാൻ മടിച്ചു മഴമേഘങ്ങൾ. ഈ മാസം ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയിലെ മഴക്കുറവ് 61%. സാധാരണ രീതിയിൽ ഈ കാലയളവിൽ ലഭിക്കേണ്ടത് 182 മില്ലിമീറ്റർ മഴ. ലഭിച്ചതാകട്ടെ വെറും 70.4 മില്ലിമീറ്റർ. മഴക്കാലത്തിന്റെ അടുത്ത ഘട്ടത്തിൽ ഈ കുറവ് കൂടി നികത്തുന്ന മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റാണ് ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനു കാരണം. ചുഴലിയുടെ പ്രഭാവം കാരണം കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നു. ഇതോടെ, മഴ തീരപ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങി. ഉൾപ്രദേശങ്ങളിൽ മഴയുടെ ലഭ്യത കുറഞ്ഞു. ഈ മാസം 14 വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം  നിലനിൽക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. അതിനാൽ, നിലവിൽ ലഭിക്കുന്ന മഴ 14 വരെ പ്രതീക്ഷിച്ചാൽ മതി. പിന്നീട് 2–3 ദിവസം മഴ കുറയും. 18...
പെരിന്തൽമണ്ണ – താമരശ്ശേരി റൂട്ടിൽ ഒരു മാസത്തിനിടെ 3 ബസുകൾ പിൻവലിച്ച് കെഎസ്ആർടിസി
Local

പെരിന്തൽമണ്ണ – താമരശ്ശേരി റൂട്ടിൽ ഒരു മാസത്തിനിടെ 3 ബസുകൾ പിൻവലിച്ച് കെഎസ്ആർടിസി

Perinthalmanna RadioDate: 12-06-2023പെരിന്തൽമണ്ണ: ഒരു മാസത്തിനിടെ പെരിന്തൽമണ്ണ താമരശ്ശേരി റൂട്ടിൽ കെഎസ്ആർടിസി പിൻവലിച്ചത് ഇരു ദിശകളിലേക്കുമുള്ള 3 വീതം ദീർഘദൂര സർവീസുകൾ, ഗുരുവായൂരിൽ നിന്ന് പെരിന്തൽമണ്ണ വഴി ഇരിട്ടിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് 7ന് പിൻവലിച്ചത്. തൃശൂരിൽ നിന്നു പെരിന്തൽമണ്ണ വഴി കാസർകോട്ടേക്കും കൽപറ്റയിലേക്കും തിരിച്ചും ഉള്ള സർവീസുകൾ കഴിഞ്ഞ മാസം ആരംഭിച്ച് രണ്ടാഴ്ചയ്ക്കിടെ പിൻവലിച്ചിരുന്നു.പെരിന്തൽമണ്ണയിൽ രാവിലെ 7.25ന് ആയിരുന്നു ഗുരുവായൂർ - ഇരിട്ടി ബസ് എത്തിയിരുന്നത്. തിരിച്ചുള്ള സർവീസ് രാത്രി 9.35ന് ആണ് പെരിന്തൽമണ്ണ കടന്നിരുന്നത്. ജില്ലയിലെ മഞ്ചേരി, അരീക്കോട്, കോഴിക്കോട് ജില്ലയിലെ മുക്കം എന്നിവിടങ്ങളിലെ യാത്രക്കാർക്കാണ് ഇത് ആശ്വാസമായിരുന്നത്.അതേ സമയം നിലവിൽ തൃശൂരിൽ പുലർച്ചെ 3 മണി കഴിഞ്ഞ് എത്തിയാൽ ഈ റൂട്ടിൽ നേരിട്ടൊരു ബസ് കിട്ടണമെങ്കിൽ 8 മണിക്കൂറിലധികം കാത്...
പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ
Local

പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 11-06-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ശിവക്ഷേത്ര കുളത്തിൽ കുരുത്തിയിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പ് ഉണ്ടെന്ന് മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ വാർഡ് കൗൺസിലർ സന്തോഷ്‌ കുമാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതായിക്കര എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് ഫോറെസ്റ്റ് വകുപ്പിന് കൈമാറുമെന്ന് യൂണിറ്റ് ലീഡർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr------...
റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം
Local

റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം

Perinthalmanna RadioDate: 11-06-2023നിലമ്പൂർ: റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ- വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം. ഇതു സംബന്ധിച്ച് 2007ലെ വിജ്ഞാപനം റെയിൽവേ പുനപ്രസിദ്ധീകരിച്ചു. പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്പൂർ റോഡ് സ്റ്റേഷനുകളിൽ വിവാഹ ആൽബങ്ങളുടെ ഉൾപ്പടെ ചിത്രീകരണം വർദ്ധിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം വീണ്ടും ഇറക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.യാത്രക്കാർക്കും റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും തടസമില്ലാത്തവിധമാണ് സിനിമ ഉൾപ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയിൽവേ സ്റ്റേഷനിൽ അനുമതി നൽകുക.ഇതിനായി റെയിൽവേ സ്റ്റേഷനുകളെ എക്സ്, വൈ, ഇസെഡ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. എക്സ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ ഏറ്റവും ഉയർന്ന നിരക്കും ഇസെഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ കുറഞ്ഞ നിരക്കുമാണുള്ളത്.................................................കൂടുതൽ വാർത്തകൾക്ക് www...
പ്ലസ്‌വണ്‍ പ്രവേശനം; മലപ്പുറത്ത് 80,922 അപേക്ഷകള്‍, 26,307 പേര്‍ക്ക് സീറ്റില്ല
Local

പ്ലസ്‌വണ്‍ പ്രവേശനം; മലപ്പുറത്ത് 80,922 അപേക്ഷകള്‍, 26,307 പേര്‍ക്ക് സീറ്റില്ല

Perinthalmanna RadioDate: 11-06-2023മലപ്പുറം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ പ്ലസ്‌വണ്ണിന് മതിയായ അപേക്ഷകരില്ലാതെ സീറ്റൊഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറത്ത് വേണ്ടത് അഞ്ചു ജില്ലകളില്‍ ലഭിച്ച ആകെ അപേക്ഷകള്‍ക്കു തുല്യം എണ്ണം സീറ്റുകള്‍.മലപ്പുറം ജില്ലയില്‍ ഇത്തവണ 80,922 അപേക്ഷകളാണ് ലഭിച്ചത്. ഇടുക്കി (12,655), കോട്ടയം (22,862), പത്തനംതിട്ട (13,994), വയനാട് (12,025), കാസര്‍കോട് (19,415) ഉള്‍പ്പെടെ ആകെ 80,951 അപേക്ഷകരാണുള്ളത്.സര്‍ക്കാര്‍ ക്വാട്ടയില്‍ മലപ്പുറത്ത് 31,395 സീറ്റും എയ്ഡഡ് വിഭാഗത്തില്‍ 23,220 സീറ്റുമടക്കം 54,615 സീറ്റാണ് ആകെയുള്ളത്. ഇതോടെ അപേക്ഷിച്ച 26307 പേര്‍ പുറത്താവും. ജില്ലയിലെ 11,291 അണ്‍എയ്ഡഡ് സീറ്റുകളില്‍ പണം നല്‍കി ഉപരിപഠനം നേടിയാലും 15,016 പേര്‍ക്ക് സീറ്റുണ്ടാവില്ല.എസ്.എസ്.എല്‍.സി വിജയിച്ച 77,926 അപേക്ഷകരും സി.ബി.എസ്.ഇയില്‍ നിന്ന് 2016 പേരും ഐ.സി.എസ്.ഇ 29, മറ്റു...
മഴ പെയ്താൽ അഴുക്കു ചാലുകളിലെ വെള്ളവും മാലിന്യവും റോഡിൽ
Local

മഴ പെയ്താൽ അഴുക്കു ചാലുകളിലെ വെള്ളവും മാലിന്യവും റോഡിൽ

Perinthalmanna RadioDate: 11-06-2023പെരിന്തൽമണ്ണ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഴുക്കു ചാലുകളിൽ നിന്ന് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തത് ദുരിതമായി. നഗരത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മഴ പെയ്താൽ അഴുക്കു ചാലിൽ നിന്ന് വലിയ തോതിൽ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.ചാലുകൾ നികന്ന നിലയിൽ ആയതിനാൽ കാര്യമായി വെള്ളം ഒഴുകി പോകാത്തതാണ് പ്രതിസന്ധി. സമീപത്തെ വ്യാപാര സ്ഥാ മപനങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയുണ്ട്. റോഡിൽ നിന്ന് ഓടയിലേക്ക് വെള്ളം ഒഴുകി പോകുന്നതിനായി അവിടവിടെയായി ഒരുക്കിയ ഓവുകളിലൂടെ വെള്ളം തിരിച്ച് റോഡിലേക്ക് ഒഴുകുകയാണ്.ഇന്നലെ പെയ്ത മഴയിൽ പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ബൈപാസ് ജംക്ഷൻ പരിസരത്ത് വലിയ വെള്ളക്കെട്ടുണ്ടായി.കഴിഞ്ഞ ദിവസം മാനത്തുമംഗലം ബൈപാസിൽ വെള്ളം നിറഞ്ഞ് കടകളിലേക്ക് വെള്ളം കയറി നാശ നഷ്ടങ്ങളുണ്ടായി. മാത്രമല്ല അഴുക്കു ചാലിലെ മാലിന്...