Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളംകൂട്ടൽ ഈ മാസം പൂർത്തിയാകും
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളംകൂട്ടൽ ഈ മാസം പൂർത്തിയാകും

Perinthalmanna RadioDate: 07-06-2023മേലാറ്റൂർ : റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച മുൻപാണ് പ്രവർത്തികൾ തുടങ്ങിയത്. ഇപ്പോൾ കരികല്ല് ഉപയോഗിച്ച് കൊണ്ട് സൈഡ് ഭാഗം കെട്ടി പൊക്കുന്ന ജോലിയാണ് നടക്കുന്നത്. സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നീളം കുറവ് കാരണം നിലവിൽ 12 ബോഗികളിൽ നിന്നു മാത്രമേ ഇറങ്ങാനും കയാനും സാധിച്ചിരു ന്നത്.ദീർഘദൂര സർവീസ് നടത്തുന്ന രാജ്യറാണി, എറണാകുളം, കോട്ടയം തീവണ്ടികളിൽ യാത്ര ചെയ്തു വരുന്നവർക്ക് പലപ്പോഴും റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങേണ്ട ഗതികേടിലായിരുന്നു.യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് ബിജെപി മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ 16 ബോഗികളിലേക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യപ്രദമാകും.നീളം കൂട്ടുന്...
എ.ഐ ക്യാമറ പിടികൂടുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ അയക്കുന്നത് മുടങ്ങി
Local

എ.ഐ ക്യാമറ പിടികൂടുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ അയക്കുന്നത് മുടങ്ങി

Perinthalmanna RadioDate: 06-06-2023നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഐടിഎംഎസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാർ കാരണം റോഡ് ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ ചലാൻ അയയ്ക്കുന്നതു മുടങ്ങി. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ സെർവറിൽ ഉണ്ടായ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മോട്ടർവാഹന വകുപ്പ് വിഷയം എൻഐസിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.ഇന്നലെ 28,891 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങൾ കെൽട്രോണിന്റെ സെർവറിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങൾ പിന്നീട് വിവിധ ജില്ലകളിലെ മോട്ടർ വാഹനവകുപ്പ് ഓഫിസുകളിലേക്ക് അയയ്ക്കും. ഉദ്യോഗസ്ഥർ പരിശോധിച്ച് അനുമതി നൽകിയശേഷം ചലാൻ രൂപീകരിക്കാനായി ഡൽഹിയിലെ സെർവറിലേക്ക് അയയ്ക്കും. എൻഐസി ചലാൻ റജിസ്റ്റർ ചെയ്ത് കെൽട്രോണിന്റെ സെർവറിലേക്ക് അയ...
പെരിന്തൽമണ്ണയിൽ സവിധം പദ്ധതിയുടെ ആദ്യ യൂണിറ്റ് സംരംഭം ആരംഭിച്ചു
Local

പെരിന്തൽമണ്ണയിൽ സവിധം പദ്ധതിയുടെ ആദ്യ യൂണിറ്റ് സംരംഭം ആരംഭിച്ചു

Perinthalmanna RadioDate: 06-06-2023പെരിന്തൽമണ്ണ: നഗരസഭ വിധവകൾക്ക് ഊന്നൽ നൽകി  ആവിഷ്കരിച്ച സവിധം പദ്ധതിയുടെ ആദ്യ യൂണിറ്റ് സംരംഭം ആരംഭിച്ചു. പെരിന്തൽമണ്ണയിലെ പിടിഎം കോളേജ് കാന്റീൻ നടത്തുന്നതിന് തയ്യാറായി വന്ന സക്കീന, സാജിത, ഖദീജ എന്നിവരുടെ  യൂണിറ്റ് ആണ് സംരംഭം ആരംഭിച്ചത്. മെയ് മാസം 24 ന് സവിധം പദ്ധതിയുടെ ഉദ്ഘടാനം സബ്കളക്ടർ ശ്രീധന്യ ഐഎഎസ് നിർവഹിച്ചിരുന്നു. സമൂഹത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിന്  നിരവധി സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നതിനും സംരംഭം ആരംഭിക്കുന്നതിനും എല്ലാം സന്നദ്ധമായി വരുന്നത്കൂടുതൽ ആളുകൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പെരിന്തൽമണ്ണ നഗരസഭ പ്രതീക്ഷിക്കുന്നത്. കാന്റീൻ നടത്തിപ്പ് ഉത്ഘാടനവും ചുമതല കൈമാറ്റവും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ നിർവഹിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perintha...
50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കമായി
Local

50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കമായി

Perinthalmanna RadioDate: 06-06-2023പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ പെരിന്തൽമണ്ണ നഗരസഭ തുടക്കമിട്ടു. 34 വാർഡുകളിലും ഓരോ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വാർഡംഗത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തത്തോടെയും നഗര പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലുമാണ് സൗന്ദര്യവത്കരണം നടത്തുക.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ഓഫീസ് പരിസരത്ത് നിർമിക്കുന്ന ബ്യൂട്ടി സ്പോട്ടിൽ വൃക്ഷത്തൈ നട്ട് നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. ലെൻഡ്, ഡി.വൈ.എഫ്.ഐ., ജനാധിപത്യ മഹിളാ അസോസിയേഷൻ, ഫയർ സ്റ്റേഷൻ റെസിഡൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, നഗരസഭയിലെ വിവിധ സ്കൂളുകൾ, കുടുംബശ്രീ തുടങ്ങിയവ ഓരോ കേന്ദ്രങ്ങൾ സൗന്ദര്യവത്കരിച്ചു നൽകാമെന്ന് നഗരസഭയെ അറിയിച്ചിട്ടുണ്ട്.…………………………………………കൂടുതൽ വാർ...
നഗരസഭയുടെ ആധുനിക ഇൻഡോർ മാർക്കറ്റിന് 30 കോടി രൂപ വായ്‌പയെടുക്കും
Local

നഗരസഭയുടെ ആധുനിക ഇൻഡോർ മാർക്കറ്റിന് 30 കോടി രൂപ വായ്‌പയെടുക്കും

Perinthalmanna RadioDate: 06-06-2023പെരിന്തൽമണ്ണ : നഗരസഭയുടെ പ്രധാന നിർമാണ പദ്ധതികളിലൊന്നായ ആധുനിക ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണത്തിനു വഴിതെളിയുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.യു.ആർ.ഡി.എഫ്.സി.) നിന്ന് 30 കോടി രൂപ വായ്‌പയെടുക്കാനാണു തീരുമാനം.തിങ്കളാഴ്‌ച അടിയന്തര കൗൺസിൽ യോഗത്തിൽ ഏക അജൻഡ പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണു പാസാക്കിയത്. ഒൻപതു ശതമാനം പലിശ നിരക്കിൽ ലഭിക്കുന്ന വായ്‌പ എട്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. നഗരസഭയുടെ തനതു വരുമാനത്തിൽ നിന്നോ പ്ലാൻഫണ്ടിൽ നിന്നോ തിരിച്ചടവ് നടത്തുന്നതിന് അനുമതിക്കും കരാറിൽ ഏർപ്പെടുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനം ലഭ്യമാക്കുന്നതിനാണ് കൗൺസിൽ യോഗം ചേർന്നത്.വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം നഗരസഭ സന്ദർശിച്ചിരുന്നു. നിർദിഷ്‌ട മാതൃക...
പ്ലസ്‌വൺ പ്രവേശനം; മൂന്നു ദിവസത്തിനകം 2.26 ലക്ഷം അപേക്ഷകൾ
Local

പ്ലസ്‌വൺ പ്രവേശനം; മൂന്നു ദിവസത്തിനകം 2.26 ലക്ഷം അപേക്ഷകൾ

Perinthalmanna RadioDate: 05-06-2023പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് മൂന്നുദിവസം പിന്നിട്ടതോടെ എസ്.എസ്.എൽ.സി. കഴിഞ്ഞവരിൽ പകുതിയിലധികംപേരും അപേക്ഷ സമർപ്പിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ മുൻവർഷങ്ങളിലെപ്പോലെ കാര്യമായ തടസ്സമൊന്നുമില്ലാത്തതിനാലാണിത്. അപേക്ഷാസമർപ്പണത്തിനുശേഷം പ്രിന്റെടുക്കുന്നതിനായിരുന്നു മുൻപ് പ്രധാന തടസ്സം. ഇത്തവണ അത്തരം പരാതികളില്ല. വെള്ളിയാഴ്ചവരെ അപേക്ഷ സ്വീകരിക്കും. മുൻവർഷങ്ങളിൽ അവസാനത്തീയതി പലപ്രാവശ്യം നീട്ടിയിരുന്നു. ഇത്തവണ അതു വേണ്ടിവരില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.ഞായറാഴ്ച രാത്രിവരെ 2,26,468 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇവരിൽ 2.15 ലക്ഷവും ഇത്തവണ എസ്.എസ്.എൽ.സി. കഴിഞ്ഞവരാണ്. ആകെ 4,17,864 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് ഈ വർഷം പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഇവരിൽ 51.5 ശതമാനവും ഇതിനോടകം അപേക്ഷ നൽകി.മുൻവർഷങ്ങള...
പരിസ്ഥിതി ദിനത്തിൽ മുസ്ലിം ലീഗ് ജില്ലാ ആശുപത്രിയില്‍ വൃക്ഷതൈകൾ നട്ടു
Local

പരിസ്ഥിതി ദിനത്തിൽ മുസ്ലിം ലീഗ് ജില്ലാ ആശുപത്രിയില്‍ വൃക്ഷതൈകൾ നട്ടു

Perinthalmanna RadioDate: 05-06-2023പെരിന്തൽമണ്ണ: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജില്ലാ ആശുപത്രിയില്‍  പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ നേതൃതത്തിൽ വൃക്ഷ തൈകൾ നട്ടു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ജലാൽ പച്ചീരി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൂരിയാടാൻ മുഹമ്മദ് സ്വാഗതവും ഹബീബ് മണ്ണേങ്ങൽ നന്ദിയും പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ നാലകത്ത് ബഷീർ, മണ്ഡലം സെക്രട്ടറി അസീസ് കൊളക്കാടൻ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി നാസർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, കൗൺസിലർ പത്തത്ത് ജാഫർ, എസ്.ടി.യു മണ്ഡലം പ്രസിഡന്റ്‌ ഉസ്മാൻ തെക്കത്ത് മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ ഇർഷാദ് സി, ഷാനവാസ് തോട്ടം, ഫിറോസ് വള്ളിൽ,  യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ പാക്കത്ത്,  ഹനീഫ പഠിപ്പുര, റഷീദ് കളത്തിൽ, റഫീഖ് പച്ചീരി, റാഷിദ്‌ മ...
ഇന്ന് ലോക പര‌ിസ്ഥിതിദിനം; പ്രതീക്ഷയായി നഗരസഭയുടെ പച്ചത്തുരുത്ത്
Local

ഇന്ന് ലോക പര‌ിസ്ഥിതിദിനം; പ്രതീക്ഷയായി നഗരസഭയുടെ പച്ചത്തുരുത്ത്

Perinthalmanna RadioDate: 05-06-2023പെരിന്തൽമണ്ണ : ചെങ്കൽപ്പാറകൾ നിറഞ്ഞ് തരിശായിക്കിടന്ന താഴപ്പറ്റക്കുന്ന് ഇപ്പോൾ പച്ചപ്പുതപ്പിട്ട് മനോഹരമായിരിക്കുന്നു. നിരവധി ജീവജാലങ്ങൾക്ക് ഫലവൃക്ഷങ്ങളാലും പൂക്കളാലും ആവാസമൊരുങ്ങുമ്പോൾ പരിസ്ഥിതിസംരക്ഷണത്തിന്റെ പുതുമാതൃകയാവുകയാണ് എരവിമംഗലത്തെ പച്ചത്തുരുത്ത്. പെരിന്തൽമണ്ണ നഗരസഭയുടെ അഞ്ചേക്കർ സ്ഥലത്തുള്ള ഈ കേന്ദ്രം ജില്ലയിലെ ഏറ്റവും വലിയ 'പച്ചത്തുരുത്താ'ണ്.മൂന്നു വർഷം മുൻപത്തെ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടതാണ് പദ്ധതി. ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തോടെ തുടങ്ങി വിജയപാതയിലെത്തിയ പച്ചത്തുരുത്ത് ബയോപാർക്ക് ആയി വികസിപ്പിക്കാനുള്ള ആലോചനയിലാണിപ്പോൾ നഗരസഭ. വ്യവസായപാർക്ക് നിർമിക്കുന്നതിന് നഗരസഭ ഇവിടെ ആറേക്കർ ഭൂമിയാണ് വാങ്ങിയത്. നഗരസഭയുടെ പി.എൻ. സ്മാരക മൈതാനത്തിനു നൽകിയ ഒരേക്കർ നൽകിയതിൽ ബാക്കിയുള്ള സ്ഥലത്താണ് 2020-ൽ പച്ചത്തുരുത്ത് നിർമിച്ചത്. സുരക്ഷാ...
ചെയർമാൻ സ്കോളർഷിപ്പ് ജേതാക്കളുമായി നഗരസഭാ ചെയർമാൻ കൂടികാഴ്ച്ച നടത്തി
Local

ചെയർമാൻ സ്കോളർഷിപ്പ് ജേതാക്കളുമായി നഗരസഭാ ചെയർമാൻ കൂടികാഴ്ച്ച നടത്തി

Perinthalmanna RadioDate: 04-06-2023പെരിന്തൽമണ്ണ: നഗരസഭയുടെ ചെയർമാൻ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ നീറ്റ് ടാലന്റ് എക്സാം റാങ്ക് ലിസ്റ്റ് ജേതാക്കളുമായി നഗരസഭ ചെയർമാൻ പി.ഷാജി കൂടിക്കാഴ്ച നടത്തി.130 പേർ പങ്കെടുത്ത നീറ്റ് ടാലന്റ് എക്സാമിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് സൗജന്യമായി മെർക്കുറി ക്രിസാലിസ് എൻട്രൻസ്  കോച്ചിംഗ് സെന്ററിൽ ഒരു വർഷത്തെ പരിശീലനം സൗജന്യമായി നൽകും. ജൂൺ 10 ന് ആരംഭിക്കുന്ന ബാച്ചിൽ വിദ്യാർത്ഥികൾ പഠനം ആരംഭിക്കും. നഗരസഭയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ പഴ്സൻ എ.നസീറ, സ്ഥിര സമിതി അധ്യക്ഷൻ നെച്ചിയിൽ മൻസൂർ എന്നിവർ പ്രസംഗിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പ...
എ ഐ ക്യാമറ പിഴ ഈടാക്കൽ നാളെ രാവിലെ 8 മുതൽ; കുട്ടികള്‍ക്ക് തത്കാലം പിഴയില്ല
Local

എ ഐ ക്യാമറ പിഴ ഈടാക്കൽ നാളെ രാവിലെ 8 മുതൽ; കുട്ടികള്‍ക്ക് തത്കാലം പിഴയില്ല

Perinthalmanna RadioDate: 04-06-2023സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴി പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്ക് ഒപ്പം ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ആന്റണി രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു.12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടു പോയാലാണ് പിഴ ഈടാക്കാത്തത്. പക്ഷേ നാലുവയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണം.ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് കുട്ടികളുടെ യാത്രയ്ക്ക് പിഴ ഈടാക്കുന്നതിൽ സാവകാശം നൽകുന്നത്. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം ...