Local

വീടുപണി നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വാർപ്പ് ഷീറ്റ് മോഷ്ടിക്കുന്ന നാലുപേർ പിടിയിൽ
Local

വീടുപണി നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വാർപ്പ് ഷീറ്റ് മോഷ്ടിക്കുന്ന നാലുപേർ പിടിയിൽ

Perinthalmanna RadioDate: 04-06-2023പെരിന്തൽമണ്ണ : വീടുപണി നടക്കുന്ന സ്ഥലങ്ങളിലെത്തി വാർപ്പിനുപയോഗിക്കുന്ന ഷീറ്റുകളും മറ്റും മോഷ്ടിക്കുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് പൂച്ചിറപ്പാടത്ത് വീട്ടിൽ അൽത്താഫ് (23), തമിഴ്‌നാട് രാശിപുരം അമ്മാശിനാമക്കൽ മാവട്ടം മണികണ്ഠൻ (31), കണ്ണൂർ മയ്യിൽ ജൂബിലി ക്വാർട്ടേഴ്‌സിൽ ദീപക് (25), എറണാകുളം മരങ്ങാട് ധർമരാജ് (38) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി കാണപ്പെട്ട അൽത്താഫ്, മണികണ്ഠൻ, ദീപക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് മോഷണവിവരം അറിഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തുടർന്ന് സംഘത്തിലെ ധർമരാജ് പെരിന്തൽമണ്ണയിലെ ആക്രിക്കടയിൽ പണം വാങ്ങാനായി വരുന്നുണ്ടെന്ന വിവരം അറിഞ്ഞു.ഇതോടെ പോലീസ് ഇൻസ്പെക്ടർ പ...
മേലാറ്റൂർ- പുലാമന്തോൾ റോഡ് പണി രണ്ടര വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല
Local

മേലാറ്റൂർ- പുലാമന്തോൾ റോഡ് പണി രണ്ടര വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല

Perinthalmanna RadioDate: 04-06-2023പെരിന്തൽമണ്ണ: ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ കരാർ നൽകിയ മേലാറ്റൂർ - പുലാമന്തോൾ പാത രണ്ടര വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. പുലാമന്തോൾ മുതൽ ചെറുകര വരെ ഓട്ടയടയ്ക്കുക മാത്രമാണ് ചെയ്തത്. മഴ പെയ്താൽ റോഡ് തകരും എന്നതിനാലാണ് ടാറിങ് നടത്താത്തതെന്ന വാദമാണ് അധികൃതർ പറയുന്നത്. മാസങ്ങളായി പെരിന്തൽമണ്ണ ചില്ലീസ് ജംക്ഷനിൽ നടക്കുന്ന പാലത്തിന്റെ പണി ഇനിയും പൂർത്തിയായില്ല. കഴിഞ്ഞ മാർച്ച് 17ന് ആണ് മുണ്ടത്ത് പാലം പൊളിച്ച് പണിയുന്നതിനായി റോഡ് അടച്ചിട്ടത്.ചെറിയ വാഹനങ്ങൾ കടന്നു പോകാനായി തോട് നികത്തി മണ്ണിട്ട് റോഡ് ഉണ്ടാക്കിയിരിക്കുക യാണ്. ഏറെ തിരക്കേറിയ പാതയിൽ വലിയ വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പാലം പണി പൂർത്തിയാകും എന്നാണ് അധികൃതർ പറയുന്നത്. പ്രവൃത്തി നീളുന്നതിന് കാരണം നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും മഴയുമാണെന്നും പറയുന്...
ട്രോമാ കെയർ രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടാൻ പെരിന്തൽമണ്ണ തഹസിൽദാറും
Local

ട്രോമാ കെയർ രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടാൻ പെരിന്തൽമണ്ണ തഹസിൽദാറും

Perinthalmanna RadioDate: 03-06-2023പെരിന്തൽമണ്ണ: ദുരന്ത മുഖങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന് രക്ഷാ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ കൈത്താങ്ങുമായി പെരിന്തൽമണ്ണ തഹസിൽദാറും, പെരിന്തൽമണ്ണ സിവിൽ സ്റ്റേഷൻ ഓഫിസിൽ വെച്ച് രക്ഷാ പ്രവർത്തന ഉപകരണം പെരിന്തൽമണ്ണ തഹസിൽദാറും (ഇൻസിഡന്റ് കമാൻഡറും ) ട്രോമാകെയർ പെരിന്തൽമണ്ണ ഉപദേശക സമിതി അംഗം കൂടിയായ മായ, ഡെപ്യൂട്ടി തഹസിൽദാർമാരായ രാഗി പി, ഷിബു എന്നിവർ ചേർന്ന് യൂണിറ്റ് പ്രവർത്തകർക്ക് കൈമാറി. ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, പ്രസിഡന്റ് ഷഫീദ് പാതായിക്കര, വാഹിദ അബു, ഫാറൂഖ് പൂപ്പലം എന്നിവർ ചേർന്ന് രക്ഷാ പ്രവർത്തന ഉപകരണം ഏറ്റുവാങ്ങി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------...
ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: ഉടമകള്‍ ഓഗസ്റ്റ് 30നകം ഭൂമി ഒഴിയണം
Local

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: ഉടമകള്‍ ഓഗസ്റ്റ് 30നകം ഭൂമി ഒഴിയണം

Perinthalmanna RadioDate: 03-06-2023മലപ്പുറം: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീല്‍ഡ് ദേശീയ പാതയ്ക്കായി മലപ്പുറം ജില്ലയില്‍ ഏറ്റെടുക്കുന്ന കൈവശങ്ങളുടെ ഉടമകള്‍ ഓഗസ്റ്റ് 30നകം ഭൂമി വിട്ടൊഴിയേണ്ടി വരും.വിലനിര്‍ണയത്തിന്‍റെ ഭാഗമായുള്ള കെട്ടിട പരിശോധനയും ഭൂമിയുടെ വില നിര്‍ണയവും അന്തിമ ഘട്ടത്തിലാണ്. ഈ മാസം നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയാകും. 29നകം ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാര നിര്‍ണയ ഉത്തരവ് കൈമാറും. പിന്നീട് രണ്ട് മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നല്‍കുക. ഒഴിഞ്ഞു പോകാനുള്ള ഉത്തരവ് കൃത്യ സമയത്ത് നല്‍കിയാല്‍ ഓഗസ്റ്റ് 30 വരെ മാത്രമാകും ഉടകള്‍ക്ക് അവരുടെ ഭൂമിയില്‍ തങ്ങാനാകുക.4012 കൈവശങ്ങളാണ് ഗ്രീൻഫീല്‍ഡ് പാതയ്ക്കായി ഏറ്റെടുക്കുന്നത്. ഇതിന്‍റെ ഉടമകള്‍ക്കെല്ലാം വെവ്വേറെ ഉത്തരവുകള്‍ നല്‍കും.ഇവര്‍ ഒഴിഞ്ഞ് രണ്ടു ദിവസത്തിനകം നഷ്ട പരിഹാരം നല്‍കുമെന്ന് ദേശീയപാത അഥോറിറ്റി അധികൃതര്‍ പറഞ്ഞു...
വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടു വളർത്തിയ യുവാവ് പൊലീസ് പിടിയിൽ
Local

വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടു വളർത്തിയ യുവാവ് പൊലീസ് പിടിയിൽ

Perinthalmanna RadioDate: 03-06-2023പെരിന്തൽമണ്ണ: പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന താഴെക്കോട് പൂവത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ്(32) പെരിന്തൽമണ്ണ സിഐ പ്രേംജിത്തും എസ്ഐ ഷിജോ സി.തങ്കച്ചനും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികൾക്കിടയിലാണു കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. പ്രതിക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ടു നിലമ്പൂർ എക്‌സൈസ് വിഭാഗത്തിൽ കേസുണ്ട്.  കഞ്ചാവുചെടി പൂക്കുന്നതു കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്. കഞ്ചാവുചെടി പൊലീസ് പിഴുതുമാറ്റി........................
പരാതികളും നിർദ്ദേശങ്ങളും കേൾക്കാൻ പെരിന്തൽമണ്ണയിൽ വിരൽത്തുമ്പിൽ എം.എൽ.എ
Local

പരാതികളും നിർദ്ദേശങ്ങളും കേൾക്കാൻ പെരിന്തൽമണ്ണയിൽ വിരൽത്തുമ്പിൽ എം.എൽ.എ

Perinthalmanna RadioDate: 03-06-2023പെരിന്തൽമണ്ണ : പൊതു ജനങ്ങളുടെ അഭിപ്രായ നിർദേശങ്ങളും പരാതികളും കേൾക്കുന്നതിനും പരിഹാരത്തിനുമായി പുതിയ സംവിധാനമൊരുക്കി നജീബ് കാന്തപുരം എം.എൽ.എ. ‘വിരൽത്തുമ്പിൽ എം.എൽ.എ.’ എന്ന പേരിലാണ് നിയോജക  മണ്ഡലത്തിൽ പദ്ധതി തുടങ്ങുന്നത്.മണ്ഡലത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദേശങ്ങൾ തേടുന്നതിനൊപ്പം പരാതി കേട്ട് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ. പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ പ്രത്യേക വാട്‌സ്ആപ്പ് നമ്പർ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും 9847305060 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് മെസേജ് ചെയ്യാം. പരാതിയുടെ പകർപ്പ് ബന്ധപ്പെട്ട വകുപ്പു മേധാവികൾക്കും എം.എൽ.എ. ഓഫീസിലും ലഭിക്കും. പരാതിയിൽ വിവിധ ഓഫീസുകൾ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാതിക്കാരന് സ...
അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ 2 പേർ പെരിന്തൽമണ്ണയിൽ പിടിയിൽ
Local

അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ 2 പേർ പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 03-06-2023പെരിന്തൽമണ്ണ : തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേർ പെരിന്തൽമണ്ണയിൽ പിടിയിലായി. കന്യാകുമാരി മാർത്താണ്ഡം മഠത്ത് വിളാകം വീട്ടിൽ ശിവകുമാർ (43), ചിറ്റൂർ നല്ലേപ്പിള്ളി തെക്കേദേശം മാനംകുറ്റി ദിനേശ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാസം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി, മൂസക്കുട്ടി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിന്ന് രണ്ട് ഇരുചക്ര വാഹനങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വാഹനത്തിൽ പെരിന്തൽമണ്ണയിലേക്കു വരുകയായിരുന്ന ദിനേശിനെ രഹസ്യ വിവരത്തെത്തുടർന്ന് പൊന്ന്യാകുർശിയിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുപ്പൂരിൽനിന്നാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. പെരിന്തൽമണ്ണയിൽ നിന്ന് കാണാതായ വാഹനങ്ങളിലൊന്ന് ആനക്കയം...
പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ
Local

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ

Perinthalmanna RadioDate: 03-06-2023പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 69030 പേര്‍ അപേക്ഷ കണ്‍ഫേം ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്- 7688 പേര്‍. മലപ്പുറം ജില്ലയില്‍ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്.അപേക്ഷ സമര്‍പ്പണത്തിന്‍റെ മുന്നോടിയായി 91620 പേര്‍ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്‌:തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂര്‍- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോ...
പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള  റോഡിൽ കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു
Local

പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള  റോഡിൽ കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 02-06-2023പെരിന്തൽമണ്ണ: പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ടൗണിലേക്ക് എത്തി ചേരാനുള്ള അപ്രോച്ച് റോഡുകൾക്ക് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു. നഗരസഭാ ടൗൺ സ്ക്വയറിന് സമീപത്തു കൂടി കോഴിക്കോട് റോഡിലേക്ക് എത്തുന്ന റോഡിലാണ് ഏറെ പ്രയാസം. വാഹനങ്ങളും കാൽനട യാത്രക്കാരുടെയും വലിയ തിരക്കുള്ള റോഡിൽ പലപ്പോഴും ഏറെ പ്രയാസപ്പെട്ടാണ് സൈഡ് നൽകുന്നത്.റോഡിൻ്റെ രണ്ടു വശവും വലിയ താഴ്ചയാണ്. വല്ലപ്പോഴും പെയ്യുന്ന മഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ട ഈ താഴ്ന്ന ഭാഗങ്ങളിൽ മഴക്കാലം ആകുന്നതോടെ കുളമാകും. വയൽ പ്രദേശമായ ഇവിടെ റോഡുകൾ നിർമിച്ചതോടെ നീരൊഴുക്ക് തടസപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെടുകയാണ്.തിരക്കേറിയ ഈ റോഡിൽ എല്ലാ സമയവും വാഹനങ്ങളും കാൽനട യാത്രക്കാരും വലിയ തോതിൽ കടന്നു പോകുന്നുണ്ട്. ഓട്ടോ റിക്ഷകൾക്കും ബൈക്കുകൾക്കും മാത്രമാണ് പ്രവേശന അനുമതി എങ്കിലും മറ്റ് വാഹനങ്ങളും കടന്നു പോകുന്നുണ്...
വീണ്ടും ശ്രദ്ധാ കേന്ദ്രമായി പെരിന്തൽമണ്ണ; ഉപതിരഞ്ഞെടുപ്പിലേക്കു പോകുമോ?
Local

വീണ്ടും ശ്രദ്ധാ കേന്ദ്രമായി പെരിന്തൽമണ്ണ; ഉപതിരഞ്ഞെടുപ്പിലേക്കു പോകുമോ?

Perinthalmanna RadioDate: 01-06-2023പെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ സംസ്ഥാനമാകെ ശ്രദ്ധിച്ച മണ്ഡലമാണ് പെരിന്തൽമണ്ണ. 38 വോട്ടിന്റെ ഭൂരിപക്ഷവും തപാൽ വോട്ടുകളെച്ചൊല്ലിയുള്ള തർക്കവുമായി മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. തപാൽവോട്ടുകളിൽ കൃത്രിമം നടന്നുവെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ പെരിന്തൽമണ്ണ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു.*എന്തായിരുന്നു പ്രശ്നം?*നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും മറ്റും ഇല്ലാത്തതിന്റെ പേരിൽ ഇതു പരിഗണിക്കാനാവില്ലെന്ന നിലപാട് വരണാധികാരിയായിരുന്ന സബ് കലക്‌ടർ സ്വീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകൾക്കു ത...