Local

പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കം; പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
Local

പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കം; പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Perinthalmanna RadioDate: 31-05-2023പെരിന്തൽമണ്ണ : പുലാമന്തോൾ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറി ഇറങ്ങണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമുള്ള ഉത്തരവിനെ തുടർന്നാണ്‌ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് ഇല്ലാതെ നടത്തുന്ന പണിമുടക്കിൽ യാത്രക്കാര്‍ ദുരിതത്തിലായി .ഇന്ന് ബുധനാഴ്ച രാവിലെയാണ്  ബസുകളുടെ പണിമുടക്ക് തുടങ്ങിയത്. പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സമര കാരണമെന്ന് പറയുന്നു. പെട്ടെന്നുള്ള ബസ് സമരം കാരണം നിരവധി യാത്രക്കാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടിലായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്ക...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര നിർമാണത്തിന്റെ ടെൻഡർ നടപടി തുടങ്ങി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര നിർമാണത്തിന്റെ ടെൻഡർ നടപടി തുടങ്ങി

പട്ടിക്കാട്, ചെറുകര സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുംPerinthalmanna RadioDate: 31-05-2023പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ മേൽക്കൂര നിർമാണത്തിന്റെയും ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നതിന്റെയും ടെൻഡർ നടപടി തുടങ്ങി. പ്ലാറ്റ്ഫോം നീളം കൂട്ടൽ പൂർത്തീകരിക്കുന്നതോടെ നിലമ്പൂർ- ഷൊർണൂർ പാതയിൽ ക്രോസിങ് സ്റ്റേഷനുകളുടെ എണ്ണം കൂടുകയും ട്രെയിനുകൾ അനിയന്ത്രിതമായി വൈകുന്നത് അവസാനിക്കുകയും ചെയ്യും. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മേൽക്കൂര നിർമാണത്തിന് നാലു മാസവും ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്ന പ്രവൃത്തിക്ക് ഒരു വർഷവുമാണ് കാലാവധി അനുവദിച്ചത്. അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലവിൽ ഏറെ അസൗകര്യങ്ങൾക്ക് നടുവിലാണ് പട്ടിക്കാട്, ചെറുകര സ്റ്റേഷനുകൾ. അങ്ങാടിപ്പുറം സ്റ്റേഷനിൽ രണ്ട...
പെരിന്തൽമണ്ണ നഗരസഭയുടെ സവിധം പദ്ധതിക്ക് തുടക്കം
Local

പെരിന്തൽമണ്ണ നഗരസഭയുടെ സവിധം പദ്ധതിക്ക് തുടക്കം

Perinthalmanna RadioDate: 30-05-2023പെരിന്തൽമണ്ണ: നഗരസഭ 2023-24 ബജറ്റിൽ പ്രഖ്യാപിച്ച് വിധവകളുടെ ക്ഷേമത്തിനു ഊന്നൽ നൽകി നടപ്പിലാക്കുന്ന "സവിധം" പദ്ധതിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് നിർവഹിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിൽ അവസരം, സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം എന്നിവ അടങ്ങുന്ന പദ്ധതിയാണ് സവിധം.സംരംഭകയും സാമൂഹ്യ പ്രവർത്തകയുമായ തനൂറ ശ്വേത മേനോൻ, ഗൈനകോളജിസ്റ്റ് ഡോ. മുംതാസ് തുടങ്ങിയവർ വിശിഷ്ട്ടാതിഥികളായി പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.wha...
മുതുകുർശി എളാടിൽ വീടിന്റെ പിൻവാതിൽ തകർത്ത് 20 പവൻ കവർന്നു
Local

മുതുകുർശി എളാടിൽ വീടിന്റെ പിൻവാതിൽ തകർത്ത് 20 പവൻ കവർന്നു

Perinthalmanna RadioDate: 30-05-2023ഏലംകുളം : മുതുകുർശി എളാട്ട് വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി കവർച്ച. വീട്ടുകാരില്ലാത്ത സമയത്ത് നടത്തിയ കവർച്ചയിൽ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. എളാട് കുന്നത്തുപറമ്പൻ വാസുദേവന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയിരുന്നു. രാത്രി 11.30-ാടെയാണ് മടങ്ങിയെത്തിയപ്പോളാണ് വീടിന്റെ പിൻവാതിലിന്റെ അടിഭാഗത്തെ പലക തകർത്തുമാറ്റിയ നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്ത...
പെരിന്തൽമണ്ണ ഹണിട്രാപ്പ് കേസ്; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Local

പെരിന്തൽമണ്ണ ഹണിട്രാപ്പ് കേസ്; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 30-05-2023പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറു പേർക്ക് എതിരേ പോലീസ് കേസ് എടുക്കുകയും സംഭവത്തിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു. താഴെക്കോട്.. മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന, 37 വയസ്സ് ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടിൽ ഷബീറലി 37 വയസ്സ് താഴെക്കോട് ബിടത്തി സോദേശി ജംഷാദ് 22 വയസ്സ് എനിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച്  മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുക ആയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തി...
സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത തുടരുന്നു
Local

സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത തുടരുന്നു

Perinthalmanna RadioDate: 29-05-2023സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത തുടരുന്നു. ഇത് പ്രകാരം ഇന്ന് അഞ്ച് ജില്ലകലിൽ യെല്ലോ അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ നാളെയും ജാഗ്രത നിർദ്ദേശം രണ്ട് ജില്ലകളിൽ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മധ്യ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ  ജില്ലക്കളിലാണ് മഴ സാധ്യത ഏറ്റവും കൂടുതൽ. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ ക...
അപകട ഭീഷണിയായി നിന്നിരുന്ന മരം ട്രോമാകെയർ പ്രവർത്തകർ മുറിച്ചുമാറ്റി
Local

അപകട ഭീഷണിയായി നിന്നിരുന്ന മരം ട്രോമാകെയർ പ്രവർത്തകർ മുറിച്ചുമാറ്റി

Perinthalmanna RadioDate: 29-05-2023പെരിന്തൽമണ്ണ: പട്ടാമ്പി റോട്ടിൽ ഗവ:കാന്റീന് പുറക് വശത്തായി കടകൾക്കും ഗവ:കാന്റീനും അപകട ഭീഷണിയായി നിന്നിരുന്ന ഉണങ്ങിയ പടുമരം മുറിച്ചുമാറ്റി മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ പ്രവർത്തകർ. മഴക്കാലം തുടങ്ങിയാൽ ചെറിയകാറ്റ് അടിച്ചാൽ പോലും മറിഞ്ഞു വീഴും എന്ന രീതിയിൽ നിന്നിരുന്ന പാടുമരം, പെരിന്തൽമണ്ണ നഗരത്തിലെ പഴക്കംമേറിയ കെട്ടിടത്തിനും സമീപത്തെ തിരക്കേറിയ കടകൾക്കും ഭീഷണിയാണ്‌ എന്നും മറിഞ്ഞു വീണാൽ ഒരു പക്ഷെ വൻ ദുരന്തത്തിലേക്ക് അത് കാരണമാകും എന്നും പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ, മലപ്പുറം  ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ അറിയിക്കുകയും യൂണിറ്റ് ലീഡർ ഫവാസ് മങ്കടയുടെ നേതൃത്വത്തിലുള്ള സംഘo മരം മുറിച്ചു മാറ്റുകയുമായിരുന്നു.ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലീ, ഷുഹൈബ് മാട്ടായ,റഹീസ് കുറ്റീരി, സുധീഷ് ഒലിങ്കര, സുമേഷ...
സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ ഐഫോൺ എടുക്കാനും അഗ്നിരക്ഷാസേന
Local

സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ ഐഫോൺ എടുക്കാനും അഗ്നിരക്ഷാസേന

Perinthalmanna RadioDate: 29-05-2023പെരിന്തൽമണ്ണ:  കുളക്കടവിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ ഐഫോൺ അഗ്നിരക്ഷാസേന വീണ്ടെടുത്തു. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോൺ 12 പ്രോ ആണ് ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിൽ വീണു പോയത്.ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു. സെൽഫിയെടുക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീണു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമ‍ാരായ പി.മുഹമ്മദ് ഷിബിൻ, എം.കിഷോർ എന്നിവർ സ്കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. 8 മീറ്ററോളം ആഴമുള്ള കുളത്തിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ. കാര്യമായ കേടുപാടില്ലെന്ന് ഉടമ പറഞ്ഞു...........................
അപകടക്കെണിയായി ഓരാടംപാലം; തിരിഞ്ഞു നോക്കാതെ അധികൃതർ
Local

അപകടക്കെണിയായി ഓരാടംപാലം; തിരിഞ്ഞു നോക്കാതെ അധികൃതർ

Perinthalmanna RadioDate: 29-05-2023അങ്ങാടിപ്പുറം : കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാടിനും അങ്ങാടിപ്പുറത്തിനും ഇടയിലുള്ള ഓരാടംപാലം പുതുക്കി പണിയണമെന്ന ആവശ്യം എങ്ങും എത്തിയില്ല. ഇറക്കം കഴിഞ്ഞ് വളവ് തിരിഞ്ഞ് എത്തുന്ന ഓരാടം പാലത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. നേരത്തെ മരാമത്ത് എൻ.എച്ച് വിഭാഗത്തിന്റെ സംരക്ഷണയിൽ ആയിരുന്നു കോഴിക്കോട് - പാലക്കാട് ദേശീയപാത. പല റോഡുകളും ദേശീയപാത അതോറിറ്റി ഏറ്റെടുത്ത കൂട്ടത്തിൽ ഈ റോഡും ഉൾപ്പെട്ടു. ഇക്കാരണത്താൽ നേരത്തെ ദേശീയപാത അതോറിറ്റിക്ക് നൽകിയ പ്രൊപ്പോസൽ കാലഹരണപ്പെട്ട സ്ഥിതിയാണ്.വീതിയുള്ള റോഡിൽ നിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോൾ കൈവരികൾ ഇടിച്ചു തകർത്ത് ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുകയാണ്. ഓരോ വർഷവും പാലത്തിലും സമീപത്തെ വളവിലും നിരവധി അപകടങ്ങൾ സംഭവിക്കുന്നു.ചരക്ക് ലോറികൾ പലവട്ടം പാലത്തിന്റെ കൈവരികൾ തകർത്ത് താഴെ ച...
ഒറ്റ ദിവസം വാർത്തയിൽ നിറഞ്ഞ് ചീരട്ടാമലയിലെ മിനി ഊട്ടി
Local

ഒറ്റ ദിവസം വാർത്തയിൽ നിറഞ്ഞ് ചീരട്ടാമലയിലെ മിനി ഊട്ടി

Perinthalmanna RadioDate: 28-05-2023പെരിന്തൽമണ്ണ: ചീരട്ടാമലയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട മിനി ഊട്ടി ഇന്നലെ വാർത്തായായത് പൊലീസിന്റെ നടപടിയിലൂടെ. രാവിലെ പതിനൊന്നരയോടെ 2 പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഒന്നരയോടെയാണ് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, ഡിവൈഎസ്‌പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാഹനങ്ങളിലായി വലിയ പൊലീസ് സംഘം പ്രതികളുമായി തെളിവെടുപ്പിന് സ്ഥലത്തെത്തിയത്. ആളു കൂടാതിരിക്കാൻ തെളിവെടുപ്പിന്റെ കൃത്യമായ സ്ഥലം മുൻകൂട്ടി പറയാതെയാണ് പൊലീസ് സംഘം എത്തിയത്.എന്നാൽ ആദ്യമായാണ് ചീരട്ടാമലയിലേക്ക് ഇത്രയും വലിയ പൊലീസ് സന്നാഹം എത്തുന്നത്. നിമിഷങ്ങൾക്കകം നാട്ടുകാർ തടിച്ചു കൂടി. പിന്നീടാണ് സിദ്ദീഖ് കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതാണെന്ന് വ്യക്തമായത്. കോഴിക്കോട്ടെ ഹോട്ടലുടമയെ ലോ‍ഡ്‌ജ് മുറിയിൽ അരുംകൊല ന‌ടത്തിയ സംഭവത്തിലെ തെളിവ...