വീടുകളിൽ നിന്ന് കിലോക്ക് 10 രൂപ ഈടാക്കി പ്ലാസ്റ്റിക് ഇതര മാലിന്യമെടുക്കും
Perinthalmanna RadioDate: 28-05-2023പെരിന്തൽമണ്ണ : നഗരസഭയിലെ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവ മാലിന്യം വീട്ടുകാരിൽ നിന്ന് വില ഈടാക്കി നഗരസഭ ശേഖരിക്കും. ഒരു കിലോ ഗ്രാമിന് 10 രൂപ തോതിലാണ് വീട്ടുകാർ നൽകേണ്ടത്. നിലവിൽ പ്ലാസ്റ്റിക് കവറുകളും അനുബന്ധ വസ്തുക്കളും മാത്രമാണ് ഹരിത കർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്നത്. അതിൽ ഉൾപ്പെടാത്ത വസ്തുക്കളാണ് വാർഡുകളിലെ ഒരു കേന്ദ്രത്തിൽ വെച്ച് നഗരസഭ പണം ഈടാക്കി ഏറ്റെടുക്കുക. നഗരസഭയിൽ 50 ബ്യൂട്ടി സ്പോട്ടുകൾ പൊതുജന പങ്കാളിത്തത്തോടെ സജ്ജീകരിക്കും.34 വാർഡുകളിലും ഓരോ ബ്യൂട്ടി സ്പോട്ടുകൾ കൗൺസിലറുടെയും പൊതു ജനങ്ങളുടെ കൂടി അഭിപ്രായത്തോടെ നിർമിക്കും. നഗര പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലുമാണ് ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുക. വീടുകളിൽ എത്തി വീട്ടുകാർക്ക് വില നൽകി സ്വകാര്യ ഏജന്റുമാർ ശേഖരിക്കുന്ന പാഴ്വസ്തുക്കളാണ് ഇത്തരത്തിൽ ഏറ്റെടുക്കുക. വില ക...










