Local

ഷൊർണ്ണൂർ -നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു
Local

ഷൊർണ്ണൂർ -നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 26-05-2023അങ്ങാടിപ്പുറം: ഷൊർണൂർ - നിലമ്പൂർ റെയിൽ പാതയുടെ വികസനത്തിന് ആക്കം കൂട്ടിക്കൊണ്ട് പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. വൈദ്യുത കാലുകൾ സ്ഥാപിക്കുന്ന പ്രവർത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്. പാലക്കാട് ഡിവിഷനിൽ നിലവിൽ ഷൊർണൂർ - നിലമ്പൂർ പാതയിൽ മാത്രമാണ് വൈദ്യുതീകരണം പൂർത്തിയാക്കാനുള്ളത്. 66 കിലോ മീറ്റർ പാതയിൽ നാല് കിലോമീറ്റർ വരുന്ന അങ്ങാടിപ്പുറം വാണിയമ്പലം നിലമ്പൂർ യാർഡുകളും ഉൾപ്പെടെ 70 കിലോമീറ്റർ വൈദ്യുതീകരിക്കുന്നതിന് 1300 കാലുകളാണ് സ്ഥാപിക്കുന്നത്. ഈ വർഷാവസാനത്തോടെ തന്നെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.സതേൺ റെയില്‍വേക്ക് കീഴിലുള്ള എട്ട് വൈദ്യുതീകരണ പ്രൊജക്ടുകളിൽ ഒന്നാണിത്. ഇവക്കെല്ലാം കൂടി 587.53 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ വൈദ്യുതിക്ക് മേലാറ്റൂരിൽ ആണ് ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമിക്കുക. മേലാറ്റൂരിലെ 110...
തിരൂർ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ
Local

തിരൂർ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ

Perinthalmanna RadioDate: 26-05-2023മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്.പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം...
അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായി പരാതി
Local

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായി പരാതി

Perinthalmanna RadioDate: 25-05-2023പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തു. ആലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------...
പെരിന്തൽമണ്ണയിൽ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു
Local

പെരിന്തൽമണ്ണയിൽ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു

Perinthalmanna RadioDate: 25-05-2023പെരിന്തൽമണ്ണ: വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ തുറക്കും മുമ്പെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരിന്തൽമണ്ണ സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന തറയിൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, ബസുകളുടെ വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യ ദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. പരിശോധ...
ട്രക്കിങ്ങിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി
Local

ട്രക്കിങ്ങിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

Perinthalmanna RadioDate: 25-05-2023കരുവാരക്കുണ്ട്: ഏഴു മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്ക് ഒടുവിൽ കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി. സൈലൻറ് വാലി ബഫർ സോണിൽ ഉൾപ്പെട്ട കൂമ്പൻ മലവാരം കാണാൻ പോയ രണ്ടു പേരാണ് ചേരിമല ഭാഗത്ത് കുടുങ്ങിയത്. മൂന്നംഗ സംഘമാണ് ട്രക്കിങ്ങിന് പോയത്. ഒരാൾ നേരത്തേ തന്നെ രക്ഷപ്പെട്ട് താഴെയെത്തി.മാമ്പുഴ പൊടുവണ്ണി സ്വദേശികളായ പൊൻകളത്തിൽ യാസീൻ, ചക്കാലക്കുന്നൻ അൻസൽ എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിൽ ഉണ്ടായിരുന്ന കല്ലിങ്ങൽ ഷംനാദാണ് താഴെയിറങ്ങിയത്. ഷംനാദ് നൽകിയ വിവരം അനുസരിച്ച് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ രാത്രി ഏറെ വൈകിയാണ് ഇവരെ രക്ഷിക്കാനായത്.ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് മൂവരും മല കയറിയത്. മല കയറുന്നതിനിടെ കൂട്ടത്തിലൊരാൾക്ക് വീണു പരിക്കുപറ്റി. ഇയാൾക്കു നടക്കാൻ കഴിയാതായി...
കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനുപോയ രണ്ടു പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ തുടരുന്നു
Kerala, Local

കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനുപോയ രണ്ടു പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ തുടരുന്നു

Perinthalmanna RadioDate: 24-05-2023കരുവാരക്കുണ്ട്: ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മലയിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മല കയറാനെത്തിയ 3 പേരിൽ ഒരാൾ ഇറങ്ങി. മറ്റു രണ്ടുപേർ ഇറങ്ങാനാകാതെ മലമുകളിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ 3 പേർ ചേർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീണു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതായി. മൂന്നാമൻ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാൽ, കൂട്ടുകാർ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്നാണ് പൊലീസും അഗ്നിശമന സേനാ വിഭാഗവും...
പയ്യനാട് സ്റ്റേഡിയം രണ്ടാംഘട്ട വികസനം; ഗ്യാലറി ശേഷി വര്‍ധിപ്പിക്കും
Local

പയ്യനാട് സ്റ്റേഡിയം രണ്ടാംഘട്ട വികസനം; ഗ്യാലറി ശേഷി വര്‍ധിപ്പിക്കും

Perinthalmanna RadioDate: 24-05-2023പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസനത്തില്‍ ഗ്യാലറി ശേഷി വര്‍ധിപ്പിക്കാൻ ശ്രമം. സ്റ്റേഡിയം വികസനത്തിന്റെ പ്രാരംഭ നടപടികളുടെ ആദ്യഘട്ടമെന്നോണം ഉദ്യോഗസ്ഥ സംഘം സ്റ്റേഡിയം പരിശോധിച്ചു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, സ്പോര്‍ട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടര്‍ പ്രേം കൃഷ്ണ, സ്പോര്‍ട്സ് സെക്രട്ടറി, ചീഫ് എൻജിനീയര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.രണ്ടാംഘട്ട വികസനത്തിന് 45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശ പ്രകാരമാണ് സംഘമെത്തിയത്. സ്റ്റേഡിയം പരിശോധിച്ച സംഘം വിപുലീകരണം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തു. പ്രധാനമായും ഗാലറിയുടെ ശേഷി കൂട്ടുന്നതാണ് ചര്‍ച്ച ചെയ്തത്. ഗാലറിയിലെ സീറ്റ് 30,000 ആക്കാൻ ശ്രമം നടത്തും. നിലവില്‍ 20,000 ആണ് ശേഷി. ഗാലറിയുടെ ശേഷി കൂട്ടുമെന്ന് കായിക മന്ത്രി സന്തോഷ് ട്രോഫ...
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ജില്ലയിലെ 29 സ്‌കൂളുകൾ
Local

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ജില്ലയിലെ 29 സ്‌കൂളുകൾ

Perinthalmanna RadioDate: 24-05-2023മലപ്പുറം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട്അനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 29 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്നലെ (മെയ് 23) രാവിലെ 11.30ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാർഥികൾക്കായി തുറന്നു കൊടുത്തത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്തതിൽ 29ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആർ.എച്ച്.എസ്.എസ് നിലമ്പൂർ, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോ...
വൈലോങ്ങര -ഓരാടംപാലം ബൈപ്പാസിന് 16 കോടി അനുവദിച്ചു
Local

വൈലോങ്ങര -ഓരാടംപാലം ബൈപ്പാസിന് 16 കോടി അനുവദിച്ചു

Perinthalmanna RadioDate: 24-05-2023അങ്ങാടിപ്പുറം : വെലോങ്ങര - ഓരാടംപാലം ബൈപ്പാസ് നിർമാണത്തിന് പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള ജോലിക്ക് 16.09 കോടിയുടെ അനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു.ഭൂവുടമകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും യോഗം വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ. പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രൊപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് 16,09,46,735 രൂപയുടെ പുതുക്കിയ നിരക്കിന് അനുമതി നൽകിയത്.പുതുക്കിയ അലൈൻമെന്റ് പ്രകാരം പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിന് ആർ.ബി.സി.സി.കെ.യ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. പദ്ധതി വരുന്നതോടെ വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിൽനിന്ന് മലപ്പുറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ജങ്ഷനിൽ എത്താതെ ഈ ബൈപ്പാസ് വഴി ഓരാടംപാലം ഭാഗത്ത് പ്രവേശിക്കാനാകും...
പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ.എം.സി.സി നേതൃ സംഗമം
Local

പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ.എം.സി.സി നേതൃ സംഗമം

Perinthalmanna RadioDate: 23-05-2023പെരിന്തൽമണ്ണ: സി.എച്ച് സെന്ററിന്റെ  ആഭിമുഖ്യത്തിൽ നടന്ന കെഎംസിസി നേതൃ സംഗമം സെന്റർ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ ചാപ്റ്ററുകൾ തുടങ്ങാത്ത വിദേശ നാടുകളിൽ ചാപ്റ്ററുകൾ ആരംഭിക്കുവാൻ തീരുമാനമായി. നാട്ടിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും കെ.എം.സി.സി നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നതിന്. സി.എച്ച് സെന്റർ സേവനം പ്രയോജന പെടുത്തുവാനും തീരുമാനമായി. സി.എച്ച് സെന്ററിന്റെ കെട്ടിട നിർമ്മാണ പുരോഗതിയിൽ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. ദുബായ്, അൽഐൻ എന്നീ കെ.എം.സി.സി കളും, തച്ചനാട്ടുകര പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയും സെന്ററിനു വേണ്ടി നോമ്പു കാലത്ത് സ്വരൂപിച്ച ഫണ്ട് പ്രസിഡണ്ട് കെ.പി.എ മജീദ് എംഎൽഎ യെ ഏൽപ്പിച്ചു. ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നാലകത്...