Local

വലിയങ്ങാടി മുണ്ടത്ത് പാലം നിർമാണം പുരോഗമിക്കുന്നു
Local

വലിയങ്ങാടി മുണ്ടത്ത് പാലം നിർമാണം പുരോഗമിക്കുന്നു

Perinthalmanna RadioDate: 21-05-2023പെരിന്തൽമണ്ണ: നഗരസഭയിൽ മാനത്ത്മംഗലം ബൈപ്പാസ് ജങ്ഷനിലെ വലിയങ്ങാടി മുണ്ടത്ത് പാലത്തിൻ്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. കാലവർഷം ആരംഭിക്കും മുമ്പ് പ്രവൃത്തികൾ പരമാവധി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിൽ, പലയിടങ്ങളിലായി 138.5 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടന്നു വരുന്നുണ്ട്. വലിയങ്ങാടി മുണ്ടത്ത് പാലം നവീകരണ ജോലിയും ഇതിൽ ഉൾപ്പെടും. പാലം നവീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡ് അടച്ചു. സമാന്തര റോഡ് തുറന്ന് ചെറു വാഹന ഗതാഗതം അതുവഴി തിരിച്ച് വിട്ടിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് 17നാണ് മുണ്ടത്ത് പാലം പൊളിച്ചു പണിയുന്നതിനായി റോഡ് അടച്ചത്. ചെറിയ വാഹനങ്ങൾ കടന്നു പോകാനായി മണ്ണിട്ട് തോട് നികത്തിയാണ് സമാന്തര റോഡ് പണിതിരിക്കുന്നത്. തിരക്കേറിയ പെരിന്തൽമണ്ണ - ഊട്ടി റോഡിൽ വലിയ വാഹനങ്ങൾ പൊന്യാകുർശി, ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുക...
പ്ലസ് വണ്‍ ഏകജാലക പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം
Local

പ്ലസ് വണ്‍ ഏകജാലക പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം

Perinthalmanna RadioDate: 20-05-2023പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം ആരംഭിക്കും. മൂന്ന് അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം.പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരമായാല്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്.ഇത്തവണ നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...
പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിന് നാക് എ ഗ്രേഡ്
Local

പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിന് നാക് എ ഗ്രേഡ്

Perinthalmanna RadioDate: 20-05-2023പെരിന്തൽമണ്ണ: യുജിസിക്കു കീഴിലുള്ള ദേശീയ മൂല്യനിർണയ സമിതിയുടെ (നാക്) പരിശോധനയിൽ പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിന് ഉയർന്ന എ ഗ്രേഡ് ലഭിച്ചു. ആകെയുള്ള മൂല്യ നിർണയ പോയിന്റിൽ നാലിൽ 3.11 നേടിയാണ് കോളജ് ഉയർന്ന ഗ്രേഡിന് അർഹത നേടിയത്. 5 വർഷം മുമ്പ് നടന്ന ഒന്നാംഘട്ട അക്രഡിറ്റേഷനിൽ കോളജിന് ബി ഗ്രേഡാണ് ലഭിച്ചത്. കഴിഞ്ഞ മാസം 27, 28 തീയതികളിലായി നാക് വിദഗ്ധ സംഘം നടത്തിയ മൂല്യനിർണയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ദേശീയ മൂല്യനിർണയ സമിതിയുടെ ഗ്രേഡ് പ്രഖ്യാപനം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://...
Local

താഴേക്കോട് പി ടി എം സ്കൂളിലെ നാല് ഇരട്ടകൾക്ക് ഫുൾ എ പ്ലസ്

Perinthalmanna RadioDate: 20-05-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതിച്ച  (699) താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് നൂറു ശതമാനം വിജയം. 86 വിദ്യാർഥികൾ ഫുൾ എ പ്ലസുകളും 45 വിദ്യാർത്ഥികൾ 9 എ പ്ലസുകളും നേടി.ഇവരിൽ നാലു ഇരട്ടകൾ ഫുൾ എ പ്ലസ് നേടിയത് അത്യപൂർവ്വ സംഭവമായി .കരിങ്കല്ലത്താണി ചേലപ്പറമ്പിൽ അസ്ലമിന്റെയും വഹീദയുടെയും ഇരട്ടകളായ മുഹമ്മദ് അയ്മൻ ,ആയിഷ യുംന. നാട്ടുകൽ മണലുംപുറം മന്നത്തിൽ കിഴക്കേതിൽ ശങ്കരന്റെയും രുഗ്മിണിയുടെയും ഇരട്ടകളായസുപ്രീത ,സുപ്രിയ. നാട്ടുകൽ കുന്നുംപുറം  കുലുക്കംപാറ ബഷീറിന്റെയും ഷാനിതയുടെയും ഇരട്ടകളായ അമൽ ബിൻ ബഷീർ ,അമർ ബിൻ ബഷീർ. താഴേക്കോട് ചെമ്മല മുഹമ്മദ് ഷിഹാബിന്റെയും ശറഫുന്നിസയുടെയും ഇരട്ടകളായനാജിയ ശിഹാബ് ,റാനിയ ശിഹാബ്‌ എന്നീ നാല് ഇരട്ടകളാണ് ഫുൾ എ പ്ലസ് നേടി സ്കൂളിന്റെ ചരിത്ര വിജയത...
കുന്തിപ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം; 30 വർഷം മുൻപ് മരിച്ചയാളുടേതെന്നു സൂചന
Local

കുന്തിപ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം; 30 വർഷം മുൻപ് മരിച്ചയാളുടേതെന്നു സൂചന

Perinthalmanna RadioDate: 20-05-2023പെരിന്തൽമണ്ണ : കുന്തിപ്പുഴയിൽ മണലായ കണ്ടൻചിറ കടവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം 30 വർഷം മുൻപ് മരിച്ചയാളുടേതാണെന്നു സൂചന. പുഴയുടെ സമീപപ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളുടെ മകൻ ഇതുസംബന്ധിച്ച് പോലീസിന് മൊഴിനൽകി. എന്നാൽ വിദഗ്ധപരിശോധനയ്ക്കയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങൾ ലഭിക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.30 വർഷം മുൻപ് 85-ാം വയസ്സിൽ മരിച്ച പിതാവിന്റെ മൃതദേഹം വീടിനു സമീപമാണ് സംസ്‌കരിച്ചിരുന്നത്. പുതിയ വീട് നിർമിക്കുന്നതിനായി മണ്ണ് മാന്തിയപ്പോഴാണ് ചൊവ്വാഴ്‌ച അസ്ഥികൂടം ലഭിച്ചത്. ബുധനാഴ്‌ച രാത്രി ഇത് പുഴയിൽ ഒഴുക്കുകയായിരുന്നു.എന്നാൽ വെള്ളം കുറവായതിനാൽ ഒഴുകിപ്പോയില്ലെന്നാണു മകൻ പോലീസിനോടു പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. തറ മാന്തിയ സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട കുഴി കണ്ടെത്തിയിട്ടുണ്ട്. മകനിൽനിന്ന് പോലീസ് വിശദവിവരങ്ങൾ ശേഖര...
മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടൽ തുടങ്ങി
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടൽ തുടങ്ങി

Perinthalmanna RadioDate: 20-05-2023മേലാറ്റൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള ജോലികൾ തുടങ്ങി. 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും സ്റ്റേഷന്റെ വടക്ക് ഭാഗത്താണ് പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നത്. പ്ലാറ്റ് ഫോമിന്റെ നീളക്കുറവ് കാരണം നിലവിൽ 12 ബോഗികളിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിക്കുന്നുള്ളൂ. കൂടൂതൽ ബോഗികളുള്ള ദീർഘദൂര തീവണ്ടികളിലെ യാത്രക്കാർക്ക് ഇത് വലിയ ദുരിതമാണുണ്ടാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംയുക്തമായി 2020 ഒക്ടോബറിൽ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്നാണ് പ്ലാറ്റ് ഫോം നവീകരണത്തിനായി റെയിൽവേ 44 ലക്ഷം രൂപ അനുവദിച്ചത്. 42,63,308 രൂപയ്ക്ക് കൊച്ചിയിലെ ലമോസ് ടെക്‌നോളജി സൊല്യൂഷനാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്......
പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ഈ മാസം ആട്ടപ്പൊടി കടലാസിൽ മാത്രം
Local

പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ഈ മാസം ആട്ടപ്പൊടി കടലാസിൽ മാത്രം

Perinthalmanna RadioDate: 19-05-2023പെരിന്തൽമണ്ണ: താലൂക്കിലെ റേഷൻ കടകളിൽ ഈ മാസം ആട്ടപ്പൊടി കടലാസിൽ മാത്രം. അധികൃതർ ഇതു സംബന്ധിച്ച് നൽകിയ അറിയിപ്പിലും ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിൽ ലഭിക്കുന്ന സന്ദേശത്തിലും മുൻഗണനേതരം- സബ്സിഡി (നീല)ക്കാർക്കും മുൻഗണനേതരം (വെള്ള) കാർഡുകാർക്കും 2 കിലോഗ്രാം ആട്ട ലഭിക്കുമെന്ന് പറയുന്നുണ്ട്.എന്നാൽ റേഷൻ കടകളിലൊന്നും ആട്ടപ്പൊടി ഇത്തവണ ലഭിച്ചിട്ടില്ല. മൊബൈലിൽ എത്തുന്ന അറിയിപ്പ് കണ്ട് കടകളിൽ എത്തുന്നവർ വെറും കയ്യോടെ മടങ്ങുകയാണ്. കഴിഞ്ഞ മാസവും 2 കിലോഗ്രാം ആട്ടപ്പൊടി പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നെങ്കിലും താലൂക്കിലെ ചില കടകളിൽ 1 കിലോഗ്രാം മാത്രമാണ് ലഭിച്ചത്. ആറു മാസത്തിലേറെയായി ഈ വിഭാഗങ്ങൾക്ക് ആട്ടപ്പൊടി ലഭിച്ചിരുന്നില്ല. ഗോതമ്പിന്റെ ലഭ്യത കുറവ് മൂലം ആട്ടപ്പൊടി ഒഴിവാക്കിയിരുന്നു.കഴിഞ്ഞ മാസം മുതലാണ് പുനസ്ഥാപിച്ച് അറിയിപ്പ് എത്തിയത്. എന്നാൽ എല്ലാം രേഖകളിലേ ഉള...
ഇൻഡോർ മാർക്കറ്റ് നിർമിക്കാൻ മുൻകൂറായി കോടികൾ നൽകിയവർ മന്ത്രിമാർക്ക് മുമ്പിൽ
Local

ഇൻഡോർ മാർക്കറ്റ് നിർമിക്കാൻ മുൻകൂറായി കോടികൾ നൽകിയവർ മന്ത്രിമാർക്ക് മുമ്പിൽ

Perinthalmanna RadioDate: 19-05-2023പെരിന്തൽമണ്ണ: മുറികൾ വാടകക്ക് നൽകാൻ മുൻകൂർ ഡെപ്പോസിറ്റ് പിരിച്ച് പെരിന്തൽമണ്ണ നഗരസഭ തുടങ്ങി വെച്ച 38.5 കോടിയുടെ ഇൻഡോർ മാർക്കറ്റ് പദ്ധതിയിൽ പണം നൽകി പ്രതിസന്ധിയിലായവർ മന്ത്രിമാർക്ക് മുമ്പിൽ. താലൂക്ക്തല അദാലത്തിൽ മന്ത്രിമാരായ ആൻ്റണി രാജും വി.അബ്ദു റഹ്മാൻ എന്നിവരോടാണ് നൽകിയ പണമോ കരാർ പ്രകാരമുള്ള മുറിക ഈ ആവശ്യപ്പെട്ടത്. 90ഓളം പേരെ പ്രതിനിധീകരിച്ച് 17 പരാതികളാണ് അദാലത്തിൽ എത്തിയത്. ആദ്യം ലഭിച്ച പരാതിയിൽ മന്ത്രി ആൻ്റണി രാജു പെരിന്തൽമണ്ണ നഗരസഭ സൂപ്രണ്ടിനെ വിളിച്ച് വിശദീകരണം നേടി. കെട്ടിടം നിർമിക്കും മുമ്പ് ലേലം നടത്തി പണം വാങ്ങിയിരുന്നു എന്നും നേരത്തെ അവിടെ നില നിന്നിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ചു നീക്കിയതാണെന്നും പുതിയത് നിർമിക്കാൻ വായ്പക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. പുതിയ മാർക്കറ്റ് കെട്ടിടം നിർമിക്കാൻ വായ്പ അനുവദിച...
ജില്ലയിലെ ആദ്യ കെ-സ്റ്റോർ അരക്കുപറമ്പിൽ തുറന്നു
Local

ജില്ലയിലെ ആദ്യ കെ-സ്റ്റോർ അരക്കുപറമ്പിൽ തുറന്നു

Perinthalmanna RadioDate: 19-05-2023താഴേക്കോട് : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ജില്ലയിലെ ആദ്യ കെ-സ്റ്റോർ താഴേക്കോട് ഗ്രാമ പ്പഞ്ചായത്തിലെ അരക്കുപറമ്പ് പുത്തൂരിൽ പ്രവർത്തനം തുടങ്ങി. 27-ാം നമ്പർ റേഷൻ കടയാണ് കെ-സ്റ്റോർ ആക്കി മാറ്റിയത്.റേഷൻ കടകളുടെ നവീകരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതുതായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് കെ സ്റ്റോർ പദ്ധതി. ശബരി ഉൽപ്പന്നങ്ങൾ, ചോട്ടു ഗ്യാസ്, മിൽമ ഉൽപ്പന്നങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ, സിഎസ്സി സേവനങ്ങൾ എന്നിവ കെ- സ്റ്റോർ വഴി ജനങ്ങൾക്ക് ഇനി മുതൽ ലഭ്യമാകും.നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ അധ്യക്ഷയായി. വാർഡംഗം ഫസീല, പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ, ടി.ടി. മുഹമ്മദാലി, ഓങ്ങല്ലൂർ ഹമീദ്, മുഹമ്മദാലി, വി.പി. റഷീദ്, ടി.എ. രജീഷ് കുമാർ, എസ്. സതീഷ്, കെ. പ്രവീൺ ത...
മോഷ്ടാക്കളെ ഭയന്ന് അങ്ങാടിപ്പുറവും പരിസരവും
Local

മോഷ്ടാക്കളെ ഭയന്ന് അങ്ങാടിപ്പുറവും പരിസരവും

Perinthalmanna RadioDate: 19-05-2023അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മോഷണസംഭവങ്ങൾ പെരുകുന്നു. റെയിൽവേ ഗേറ്റിനടുത്തും സമീപപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ബുധനാഴ്ച രാത്രി രണ്ടു വീടുകളിലും സ്കൂളിലും മോഷണം നടന്നു. ഈയിടെയായി ഒൻപതിടങ്ങളിലാണ് മോഷണശ്രമം നടന്നത്. അഞ്ചുപേരടങ്ങുന്ന സംഘം കൂട്ടമായാണ് മോഷണത്തിനെത്തുന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.രാത്രി 11.55 മുതൽ 1.15 വരെയുള്ള സമയത്താണ് തരകൻ ഹൈസ്കൂളിൽ മോഷണം നടന്നത്. മുഴുവൻ സമയവും മോഷ്ടാക്കൾ ഓഫീസിനകത്തും പുറത്തുമായി ചെലവഴിച്ചു. ഓഫീസ് വാതിൽ തള്ളി തുറന്നാണ് ഉള്ളിൽ കടന്നിട്ടുള്ളത്. മൂന്നു ലാപ്ടോപ്പ്, ഡിജിറ്റൽ ക്യാമറ, ആറു അലമാരകൾ, മേശ, സി.സി.ടി.വി. ക്യാമറ എന്നിവ അടിച്ചുപൊട്ടിച്ചു. അലമാരയ്ക്കുള്ളിലെ സാധനങ്ങളൊക്കെ വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. ഒരു ലാപ്ടോപ്പ് മോഷണംപോയിട്ടുണ്ട്. തരകൻ സ്കൂ...