Local

അര്‍ബന്‍ സഹകരണ ബാങ്ക് സെന്‍റിനറി ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തു
Local

അര്‍ബന്‍ സഹകരണ ബാങ്ക് സെന്‍റിനറി ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 17-05-2023പെരിന്തല്‍മണ്ണ: അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ സെന്‍റിനറി ബില്‍ഡിംഗ് മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണയിലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളെ സഹായിക്കുന്നതിനു നേതൃത്വപരമായ പങ്ക് വഹിക്കുന്ന സഹകരണ സ്ഥാപനമാണ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് പെരിന്തല്‍മണ്ണയുടെ സെന്‍റിനറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം, എംഎല്‍എ പി.അബ്ദുള്‍ ഹമീദ് എംഎല്‍എ, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി.ഷാജി, മുന്‍ മന്ത്രിമാരായിരുന്ന പാലോളി മുഹമ്മദ് കുട്ടി, മുന്‍ എംഎല്‍എ വി. ശശികുമാര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി.രമേശന്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പെരിന്തല്‍മണ്ണ പി.ഷംസുദ്ധീന...
കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കും
Local

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കും

Perinthalmanna RadioDate: 17-05-2023സംസ്ഥാനത്ത് കാലവർഷം ഇത്തവണ ജൂൺ നാലിന് എത്തിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ദിവസം വൈകിയായിരിക്കും മൺസൂൺ എത്തുക എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധാരണ രീതിയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവർഷം നേരത്തെ എത്തിയിരുന്നു. 2019-ലും 2021-ലും വൈകിയായിരുന്നു സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്.അതേസമയം, മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വക...
പെരിന്തൽമണ്ണയിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
Local

പെരിന്തൽമണ്ണയിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

Perinthalmanna RadioDate: 16-05-2023പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാരിന്‍റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ ഓഫീസ് പരിസരം ശുചീകരിച്ചു മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി.ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ നെച്ചിയില്‍ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സന്തോഷ് കുമാര്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ. അബ്ദുള്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജൂണ്‍ അഞ്ചിനു പരിസ്ഥിതി ദിനത്തോടു കൂടി സമാപിക്കുന്ന രീതിയിലാണ് നഗരസഭ ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദ...
കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
Local

കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

Perinthalmanna RadioDate: 16-05-2023പെരിന്തൽമണ്ണ: കാർഷിക മേഖലയ്ക്ക് പിന്തുണ നൽകുന്ന നയമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും രജിസ്ട്രേഷൻ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും പെരിന്തൽമണ്ണയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  പുതിയ കാർഷിക സംസ്‌കൃതി സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു. കാർഷിക ഉത്പാദനത്തിനും അതിന്റെ വളർച്ചയ്ക്കും അങ്ങേയറ്റത്തെ പ്രധാന്യമാണ് സർക്കാർ നൽകുന്നത്. മില്ലറ്റ് കൃഷി വ്യാപിപ്പിക്കാൻ ബജറ്റിൽ പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. നാളികേര കർഷകർക്കായി 34 കോടി വകയിരുത്തി. റബറിന്റെ വില സ്ഥിരത ഉറപ്പ് വരുത്താൻ 600 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂല്യവർധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവൽകൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.കൃഷി മന്ത്രി പി....
മുഖ്യമന്ത്രിക്കു നേരെ പെരിന്തൽമണ്ണയിൽ കരിങ്കൊടി പ്രതിഷേധം
Local

മുഖ്യമന്ത്രിക്കു നേരെ പെരിന്തൽമണ്ണയിൽ കരിങ്കൊടി പ്രതിഷേധം

Perinthalmanna RadioDate: 16-05-2023പെരിന്തൽമണ്ണ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ പെരിന്തൽമണ്ണയിൽ യൂത്ത് ലീഗിന്‍റെ കരിങ്കെ‍ാടി പ്രതിഷേധം. പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോ സമീപത്ത് വെച്ചാണ് പെരിന്തൽമണ്ണയിലെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പെരിന്തൽമണ്ണ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ഷിഫ കൺവെൻഷൻ സെൻ്ററിൽ അടുത്ത പരിപാടിക്കായി മുഖ്യമന്ത്രി ഇതു വഴി യാത്ര ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ പ്രവർത്തകർ മുൻകൂട്ടി ഈ പ്രദേശത്ത് തമ്പടിച്ചിരുന്നു. തുടർന്ന് 11:30 ഓടെയാണ് കരിങ്കൊടി കാട്ടിയത്. താനൂർ ബോട്ട് അപകടത്തിൽ കുറ്റക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുക ആണെന്നും എ.ഐ ക്യാമറയിലെ അഴിമതിയിൽ  മുഖ്യമന്ത്രിക്കും വലിയ പങ്ക് ഉണ്ടെന്നും ഇതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.per...
രാജ്യാറാണി എക്സ്പ്രസ് ഉൾപ്പെടെ മെയ് 22 വരെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി
Local

രാജ്യാറാണി എക്സ്പ്രസ് ഉൾപ്പെടെ മെയ് 22 വരെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 15-05-2023ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റ പണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്20ാം തീയതിയിലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി21-ാം തീയതിയിലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യാറാണി എക്സ്പ്രസ് റദ്ദാക്കി22-ാം തീയതിയിലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യാറാണി എക്സ്പ്രസ് റദ്ദാക്കി21-ാം തീയതിയിലെ തിരു: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി22-ാം തീയതിയിലെ മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി21-ാം ലെ കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി22 -ാം തീയതിയിലെ ലോകമാന്യ തിലക്  - കൊച്ചുവേളി ഗരീബ് രഥ്...
പെരിന്തൽമണ്ണ ബി.ആർ.സി അധ്യാപക സംഗമം ആരംഭിച്ചു.
Local

പെരിന്തൽമണ്ണ ബി.ആർ.സി അധ്യാപക സംഗമം ആരംഭിച്ചു.

Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ: പൊതു വിദ്യാഭ്യാസ വകുപ്പും  സമഗ്ര ശിക്ഷ കേരളയും നേതൃത്വം നൽകുന്ന ചതുർദിന അധ്യാപക സംഗമത്തിന്റെ ആദ്യ സ്പെല്ലിന് തുടക്കം കുറിച്ചു. പെരിന്തൽമണ്ണ, മേലാറ്റൂർ സബ് ജില്ലകളിലെ മൂന്നു സെൻ്ററുകളിലായി മെയ് 15 മുതൽ 24 വരെയുള്ള ദിവസങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ബി ആർ സി തല  പരിശീലനത്തിൻ്റെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവ.മോഡൽ  ഹയർസെക്കന്ററി  സ്കൂളിൽ   പെരിന്തൽമണ്ണ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചർ നിർവഹിച്ചു. പെരിന്തൽമണ്ണ ബി പി സി  വി.എൻ  ജയൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി അനിൽ സ്വാഗതം പറഞ്ഞു. ബി.ആർ.സി  ട്രെയിനർമാരായ സി.ടി ശ്രീജ, എം.പി സുനിൽ കുമാർ ആർ.പി മാരായ ബിമൽ, റഷീദ് എന്നിവർ സംസാരിച്ചു.മേലാറ്റൂർ ആർ.എം.ഹയർ സെക്കന്ററി സ്കൂൾ സെന്ററിൽ മേലാറ്റൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും ആർ.എ...
ഒടമല മഖാമിൽ 4 മാസം നീണ്ടുനിന്ന നേർച്ചക്ക് പരിസമാപ്തി
Local

ഒടമല മഖാമിൽ 4 മാസം നീണ്ടുനിന്ന നേർച്ചക്ക് പരിസമാപ്തി

Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ: ഒടമല  മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ്  ഫരീദ് ഔലിയ (റ)വിന്റെ നാലു മാസം നീണ്ടു നിന്ന ഈ വർഷത്തെ നേർച്ചക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പരിസമാപ്തി. മഖാം നേർച്ച സമാപനത്തോടനുബന്ധിച്ച്  ശനിയാഴ്ച രാത്രി  നടന്ന മഖാം സിയാറത്തിന് കെ കെ സി എം തങ്ങൾ വഴിപ്പാറ നേതൃത്വം നൽകി. തുടർന്ന് നടന്ന ദുആ സമ്മേളനത്തിൽ  മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസർ ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. ഏലംകുളം ബാപ്പു മുസ്ലിയാർ  ദുആ സമ്മേളനത്തിന് നേതൃത്വം നൽകി.ചടങ്ങിൽ സയ്യിദ് ഹബീബുള്ള തങ്ങൾ, മുഹമ്മദ്‌ ഹാജി, അഷ്‌റഫ്‌ മൗലവി,  ഉസ്മാൻ ദാരിമി, ഫവാസ് ഹുദവി,കരീം മൗലവി,അബുബക്...
വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു
Local

വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു

Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ:നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൻഎംഎംഎസ്, മാത് സ് ടാലന്റ് സേർച് പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ നടന്ന അനുമോദന ചടങ്ങ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.അബ്ദുൽ സലാം ആധ്യക്ഷ്യം വഹിച്ചു. നബീൽ വട്ടപ്പറമ്പ് സെമിനാർ നയിച്ചു. ഇർഷാദ് അലി, അനുപമ, എൻ.എം.ഫസൽ വാരീസ്, സാബിർ കാളികാവ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള ഉപഹാരം എംഎൽഎ സമ്മാനിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാ...
കയർ ഭൂവസ്ത്രം പദ്ധതി; മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്
Local

കയർ ഭൂവസ്ത്രം പദ്ധതി; മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്

Perinthalmanna RadioDate: 15-05-2023എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ ഭൂവസ്ത്രം പദ്ധതിയുടെ ഭാഗമായി കയർ വികസന വകുപ്പ് ഒരുക്കിയ മേലാറ്റൂർ കുളത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമാണ്. മേലാറ്റൂർ ചെമ്മാണിയോട് ഭാഗത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കയർ വികസന വകുപ്പും സംയുക്തമായി പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് നിർമിച്ച 64 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മേലാറ്റൂർ കുളത്തിന്റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മണ്ണൊലിപ്പ് തടയുക, മണ്ണ് സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ മണ്ണ്, ജിയോടാക്‌സ് കയർ, മുളയാണി എന്നിവ കൊണ്ട് നിർമിച്ച മേലാറ്റൂർ കുളത്തിന്റെ മാതൃക പരിസ്ഥിതി സൗഹൃദം എന്ന സന്ദേശത്തെ വിളിച്ചോതുന്നതാണ്. ഇത് കൂടാതെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിർമിച്ച വൈക്കം കയർ, മുപ്പിരി കയർ, ബേപ്പൂർ കൈപ്പിരി കയർ, കൊയിലാണ്ടി കയർ എന്നിവയുടേയും കയർ കൊണ്ട് നിർമിച്ച ഗ്രോബാഗ് , ചെടി ചട്ടി എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട...