Local

ചെറിയ മഴ പെയ്താൽ പോലും  മാനത്തുമംഗലം ബൈപാസ് ജംഗ്ഷൻ വെള്ളക്കെട്ടിൽ
Local

ചെറിയ മഴ പെയ്താൽ പോലും  മാനത്തുമംഗലം ബൈപാസ് ജംഗ്ഷൻ വെള്ളക്കെട്ടിൽ

Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ: ഊട്ടി റോഡിലെ മാനത്തുമംഗലം ബൈപാസ് ജംഗ്ഷനിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ട്. കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിന്റെ കൂടി ഭാഗമാണ് ഈ ട്രാഫിക് ജംഗ്ഷൻ. ട്രാഫിക് ജംഗ്ഷനിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കിയിട്ടില്ല. ഇതാണു വെള്ളക്കെട്ടിനു കാരണം. കഴിഞ്ഞ വർഷം കനത്ത മഴയിൽ റോഡ് കാണാത്തവിധം   ദിവസങ്ങളോളം ഇവിടെ വെള്ളം കെട്ടി നിന്നിരുന്നു. ശാസ്ത്രീയ സംവിധാനം വഴി വെള്ളം ഒഴുക്കി കളയാൻ നടപടി എടുത്തില്ലെങ്കിൽ മഴക്കാലം വന്നാൽ ഇതുവഴി ഗതാഗതം അസാധ്യമാകും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ...
പെരിന്തൽമണ്ണ അർബൻ ബാങ്ക് സെന്റിനറി ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Local

പെരിന്തൽമണ്ണ അർബൻ ബാങ്ക് സെന്റിനറി ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Perinthalmanna RadioDate: 14-05-2023പെരിന്തൽമണ്ണ : 107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി കെട്ടിടം ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12.79 കോടി രൂപ ചെലവഴിച്ച കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണസംഘമാണ് നിർവഹിച്ചത്. 2160 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അഞ്ചുനിലക്കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യവും ഇടപാടുകാർക്കാവശ്യമായ മറ്റ് ആധുനിക സജ്ജീകരണങ്ങളുമുണ്ട്.ഏറ്റവും അടിയിൽ പാർക്കിങ്ങ്‌, താഴത്തെനിലയിൽ പ്രധാനശാഖ, ഒന്നാംനിലയിൽ ഹെഡ് ഓഫീസ്‌, രണ്ടാംനിലയിൽ ഡയറക്ടർ ബോർഡ് റൂം, സെമിനാർ ഹാൾ, ഐ.ടി. ഡിപ്പാർട്ട്‌മെന്റ് എന്നിവയും മൂന്നാംനിലയിൽ കോൺഫറൻസ് ഹാളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് ചെയർമാൻ സി. ദിവാകരൻ, വൈസ് ചെയർമാൻ പി.കെ. കുഞ്ഞുമോൻ, ഡയറക്ടർമാരായ സി.പി...
ഓരാടംപാലത്തിൽ അപകടം തുടർക്കഥ
Local

ഓരാടംപാലത്തിൽ അപകടം തുടർക്കഥ

Perinthalmanna RadioDate: 14-05-2023അങ്ങാടിപ്പുറം : ഓരാടംപാലത്തിൽ ലോറികൾ അപകടത്തിൽ പെടുന്നതും തോട്ടിലേക്കു മറിയുന്നതും പതിവാണ്. ഏറെയും വലിയ ചരക്കുവണ്ടികളും കണ്ടെയ്നർ ലോറികളുമാണ് പാലത്തിന്റെ കൈവരികളിൽ തട്ടി തോട്ടിലേക്കു മറിയാറുള്ളത്. പാലത്തിന്‌ ഇരുവശങ്ങളിലും റോഡിന് ആവശ്യത്തിനു വീതിയുണ്ട്. റോഡുകളുടെ വീതിക്കനുസരിച്ച് പാലത്തിനു വീതിയില്ല. കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടാറുള്ളത്. കുത്തനെ ഒരിറക്കത്തിനുശേഷം ചെറിയൊരു വളവ് പ്രവേശിക്കുന്നത് ഇടുങ്ങിയ പാലത്തിലേക്ക്. റോഡിന്റെ വീതി പാലത്തിനുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പാലത്തിനടുത്തെത്തുമ്പോൾ പെട്ടെന്ന് വേഗം കുറയ്ക്കാനാകാത്തതിനാൽ വണ്ടി കൈവരികളിൽ തട്ടി താഴെ പതിക്കുന്നു.രണ്ടുവർഷം മുൻപ് റോഡിനരികിൽ ഇരുമ്പുകമ്പി വളച്ചുകെട്ടിയിരുന്നു. കൈവരിയോടു ചേർന്ന് രണ്ട് ഡിവൈഡർ ബോർഡുകളും സ...
ഹജ് നിർവഹിക്കാൻ നടന്നു പോകുന്ന ശിഹാബ് ചോറ്റൂർ മദീനയിലെത്തി
Local

ഹജ് നിർവഹിക്കാൻ നടന്നു പോകുന്ന ശിഹാബ് ചോറ്റൂർ മദീനയിലെത്തി

Perinthalmanna RadioDate: 13-05-2023മലപ്പുറം: ഹജ് കർമം നിർവഹിക്കാനായി മക്കയിലേക്കു നടന്നു പോകുന്ന ശിഹാബ് ചോറ്റൂർ മദീനയിലെത്തി. ബുധനാഴ്ച വൈകിട്ടാണു മദീനയിൽ എത്തിയതെന്നു ബന്ധുക്കൾ അറിയിച്ചു. കുറച്ചുദിവസം ശിഹാബ് മദീനയിൽ താമസിക്കും. പ്രദേശത്തെ പള്ളികൾ സന്ദർശിച്ചു പ്രാർഥന നിർവഹിച്ച ശേഷമായിരിക്കും മക്കയിലേക്കു പോകുക. ഹജ്ജിന്റെ 20 ദിവസം മുൻപു മക്കയിൽ എത്താനാണു തീരുമാനം. ഹജ് നിർവഹിച്ച ശേഷം വീണ്ടും മദീനയിലെത്തും. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണു ശിഹാബ് ചോറ്റൂർ വീട്ടിൽനിന്ന് യാത്രതിരിച്ചത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങൾ പിന്നിട്ട ശേഷം കഴിഞ്ഞമാസം പത്തിനാണു സൗദിയിലെത്തിയത്. യാത്രയ്ക്കിടയിൽ ഭക്ഷണം, താമസ സൗകര്യം എന്നിവ നൽകി ഒട്ടേറെപ്പേർ ശിഹാബിനെ സഹായിച്ചതായി ബന്ധുക്കൾ പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്...
പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്ക്
Local

പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്ക്

Perinthalmanna RadioDate: 13-05-2023പെരിന്തൽമണ്ണ: സമൻസുമായി എത്തിയ പൊലീ സ് സംഘത്തെ പ്രതി ആക്രമിച്ചതിനെ തുടർന്നു സിവിൽ പൊലീസ് ഓഫിസർക്കു പരുക്കേറ്റു. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടി കേസിലെ പ്രതി ആമയൂർ പടപറമ്പിൽ സുബൈറിനെ (30) തേടി എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ സുബൈറിനെയും പിതാവ് സെയ്തലവി (55), അയൽവാസി പടിഞ്ഞാറേ തിൽ രതീഷ് കുമാർ (35) എന്നിവരെയുമാണു കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.വലതു കയ്യിലെ ചെറു വിരലിന്റെ എല്ലിനു പൊട്ടലേറ്റ, പെരിതൽമണ്ണ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൂട്ടിലങ്ങാടി കൊളപ്പറമ്പ് തണ്ടയത്തിൽ ഷക്കീൽ (36) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സുബൈറിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു....
പോലീസിന്റെ മിന്നൽ പരിശോധന; ഒറ്റദിവസം 671 കേസുകൾ
Local

പോലീസിന്റെ മിന്നൽ പരിശോധന; ഒറ്റദിവസം 671 കേസുകൾ

Perinthalmanna RadioDate: 13-05-2023മലപ്പുറം : സുരക്ഷാ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായും കുറ്റ കൃത്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കുന്നതിനുമായി പോലീസ് ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഒട്ടേറെപ്പേർ പിടിയിലായി. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 671 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.മയക്കു മരുന്ന്, ലഹരിവില്പനക്കാർ, അനധികൃത ഒറ്റനമ്പർ ലോട്ടറിമാഫിയകൾ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരാണ് വലയിലായത്.മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം കേസുകൾ രജിസ്റ്റർചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ വരും ദിവസങ്ങളിൽ പിടിയിലാക്കാനുള്ള ശ്രമത്തിലാണ്.അനധികൃത മണൽക്കടത്തിന് എട്ടു കേസുകൾ രജിസ്റ്റർ ചെയ്ത്‌ ആറു പ്രതികളെ അറസ്റ്റു ചെയ്തു. ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പ...
ദൃശ്യവിസ്മയമായി തൂതപ്പൂരം
Local

ദൃശ്യവിസ്മയമായി തൂതപ്പൂരം

Perinthalmanna RadioDate: 13-05-2023തൂത: ഇരുവിഭാഗം തട്ടകദേശങ്ങൾ മത്സരസ്വഭാവത്തിൽ ഒരുക്കിയ എഴുന്നള്ളിപ്പുകളിൽ കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും ദൃശ്യവിസ്മയത്തിൽ പൂത്തുവിടർന്ന് തൂതപ്പൂരം. ആഹ്ലാദാവേശത്തിന്റെ ആർപ്പുവിളികളിൽ പൂരപ്പറമ്പും പുഴയോരവും നിറഞ്ഞുകവിഞ്ഞ് പുരുഷാരം.ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകളിലെ തൂതപ്പാലത്തിനോടു ചേർന്നുള്ള പുഴയോരഗ്രാമങ്ങളിലെ തട്ടകദേശങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന്‌ പാനച്ചടങ്ങുകൾക്കുശേഷം ചെറുപൂരങ്ങൾ വെളിച്ചപ്പാടിന്റെയും വാദ്യഘോഷങ്ങളുടെയുടെയും തിറ, പൂതൻ നാടൻകലാരൂപങ്ങളുടെയും ചവിട്ടുകളിയുടെയും അകമ്പടിയിൽ കൊട്ടിപ്പുറപ്പെട്ടു. തട്ടകദേശങ്ങളിലാകെ വർണം വിതറിയാണ് ചെറുപൂരങ്ങൾ തൂതയിലെത്തിയത്. തലപ്പൊക്കം കാണിച്ച ഗജനിരകൾ പൂരപ്പറമ്പിൽ എ, ബി വിഭാഗം എഴുന്നള്ളിപ്പുകളായി മുഖാമുഖം അണിനിരന്നു. എ, ബി വിഭാഗം എഴുന്നള്ളിപ്പുകളിൽ പൊൻതിടമ്പേന്തിയ 15 വീതം ആനകൾ അണിനിരന്നു.എ ...
ഒടമല മഖാം നേർച്ച സമാപന പരിപാടികൾക്ക് നാളെ തുടക്കം
Local

ഒടമല മഖാം നേർച്ച സമാപന പരിപാടികൾക്ക് നാളെ തുടക്കം

Perinthalmanna RadioDate: 12-05-2023പെരിന്തൽമണ്ണ: ഒടമല  മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ്  ഫരീദ് ഔലിയ (റ)വിന്റെ ഈ വർഷത്തെ നേർച്ചയുടെ സമാപന പരിപാടികൾക്ക് നാളെ തുടക്കം. മഖാം സിയാറത്ത്, ദുആ സമ്മേളനം, മത പ്രഭാഷണം, ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിപുലമായ പരിപാടികളോടെ മെയ് 13,14 തീയതികളിലായി ഒടമല  മഖാം പരിസരത്ത് വെച്ച് നടക്കും.മെയ് 13 (ശനിയാഴ്ച) രാത്രി ഏഴുമണിക്ക് നടക്കുന്ന മഖാം സിയാറത്തിന് കെ കെ സി എം തങ്ങൾ വഴിപ്പാറ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ദുആ സമ്മേളനത്തിൽ  മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസർ ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്ലിയാർ  ദുആ സമ്മേളനത്തിന് നേതൃത്വം...
പയ്യനാട് സ്റ്റേഡിയം വിപുലീകരണത്തിന് 45 കോടിയുടെ ഭരണാനുമതി
Local

പയ്യനാട് സ്റ്റേഡിയം വിപുലീകരണത്തിന് 45 കോടിയുടെ ഭരണാനുമതി

Perinthalmanna RadioDate: 12-05-2023മലപ്പുറം: പയ്യനാട് സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കുന്ന മൊയ്തീൻകുട്ടി മെമ്മോറിയൽ ഇൻഡോർ സ്‌പോർട്സ് കോംപ്ലക്സിന് 45 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഇത് മൂന്നാംതവണയാണ് പദ്ധതിക്കു ഭരണാനുമതി ലഭിക്കുന്നത്. 2017-ൽ മലപ്പുറത്ത് പദ്ധതിക്കു ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ സ്ഥലതർക്കം വന്നപ്പോൾ പദ്ധതി പയ്യനാടിനു കിട്ടി. 2019-ൽ പയ്യനാടിലേക്കു മാറാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കൺസൾട്ടന്റായ കിറ്റ്കോ രണ്ടാമതും ഭരണാനുമതി നേടുകയുണ്ടായി. എസ്റ്റിമേറ്റ് നടപടിയുമായി നീങ്ങുന്നതിനിടയിൽ കിറ്റ്കോ പദ്ധതിയിൽനിന്നു മാറി.തുടർന്ന് കാലതാമസം നേരിട്ട പദ്ധതിക്ക് വ്യാഴാഴ്‌ചയാണ് മൂന്നാമത്തെ ഭരണാനുമതി കിട്ടിയത്. ഗാലറി വിപുലീകരണം, ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ, ഹോക്കി ഗ്രൗണ്ട് എന്നിവ അടങ്ങിയതാണ് മൊയ്തീൻകുട്ടി മെമ്മോറിയൽ ഇൻഡോർ സ്‌പോർട്സ് കോംപ്ലക്സ്. കിഫ്ബി ഫ...
ഒരോടംപാലത്തിൻ്റെ കൈവരിയിൽ ടാങ്കർ ലോറി ഇടിച്ച് അപകടം
Local

ഒരോടംപാലത്തിൻ്റെ കൈവരിയിൽ ടാങ്കർ ലോറി ഇടിച്ച് അപകടം

Perinthalmanna RadioDate: 12-05-2023പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ഒരോടം പാലത്തിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. ഇന്ന് പുലർച്ചയോടെ മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ടാങ്കർ ലോറി ഇടിച്ചു അപകടം ഉണ്ടായത്. ഒരോടം പാലത്തിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട ടാങ്കർ പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ചെയ്സ് ഉൾപ്പെടുത്തി തകർന്നു. അതേ സമയം ലോറിയുടെ അടി ഭാഗത്തെ ടാങ്കറിൽ നിന്നും ഡീസൽ പുറത്തേക്ക് ഒഴുകി തുടങ്ങി. പിന്നീട് അഗ്നി ശമനസേന എത്തിയാണ് റോഡിൽ നിന്നും ഡീസൽ നീക്കം ചെയ്തത്. പുലർച്ചെയുണ്ടായ അപകടത്തിൽ ഏറെനേരം ഇതു വഴിയുള്ള ഗതാഗതം നിശ്ചലമായി. പെരിന്തൽമണ്ണ സവിത ജംഗ്ഷൻ വരെ നീണ്ട ഗതാഗത കുരുക്ക് ടാങ്കർ റോഡിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് പൂർണ്ണ സ്ഥിതിയിൽ ആയത്.................................................കൂടുതൽ...