Local

പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷനെ തിരഞ്ഞെടുത്തു
Local

പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷനെ തിരഞ്ഞെടുത്തു

Perinthalmanna RadioDate: 10-05-2023പെരിന്തൽമണ്ണ: നഗരസഭ ഭരണസമിതി പുതിയ വിദ്യാഭ്യാസ, കലാ കായിക സ്ഥിരം സമിതി അധ്യക്ഷനെ തെരഞ്ഞെടുത്തു. 33-ാം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവുമായ മൻസൂർ നെച്ചിയിലാണ് പുതിയ അധ്യക്ഷൻ. പി. എസ്. സന്തോഷ് കുമാർ രാജിവെച്ചതിനെ തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുത്തത്. നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ജില്ല വ്യവസായ വികസന ഓഫിസർ രഞ്ജിത് ബാബു അധ്യക്ഷത വഹിച്ചു. മേയ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിലാണ് മൻസൂർ നെച്ചിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ആരോഗ്യ സ്ഥിരം സമിതിയിൽ അംഗമായിരുന്നു. ജിതേഷ്, മുഹമ്മദ് സുനിൽ, സക്കീന സെയ്ത്, കെ.സി. ഹസീന എന്നിവരാണ് വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ മറ്റ് അംഗങ്ങൾ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്ക...
വൈദ്യുതക്കമ്പിയും മീറ്ററും കിട്ടാനില്ല; പുതിയ ലൈൻ വലിക്കുന്നതും അറ്റകുറ്റപ്പണിയും പ്രതിസന്ധിയിൽ
Local

വൈദ്യുതക്കമ്പിയും മീറ്ററും കിട്ടാനില്ല; പുതിയ ലൈൻ വലിക്കുന്നതും അറ്റകുറ്റപ്പണിയും പ്രതിസന്ധിയിൽ

Perinthalmanna RadioDate: 10-05-2023മഞ്ചേരി ∙‍ കെഎസ്ബിയിൽ വൈദ്യുതക്കമ്പിക്കും എനർജി മീറ്ററിനും ക്ഷാമം. ത്രീഫെയ്സ്, സിംഗിൾ ഫെയ്സ് കണ്ടക്ടർ ആവശ്യപ്പെടുന്നതിന്റെ പകുതി പോലും ‍ലഭിക്കുന്നില്ല. പുതിയ ലൈൻ വലിക്കുന്നതിനെയും അറ്റകുറ്റപ്പണിയെയും ബാധിക്കുന്നു. മഴക്കാലത്തിനു മുൻപു മുന്നൊരുക്കം നടത്തിയില്ലെങ്കിൽ വഴികളിൽ ഇരുട്ടു വീഴും.കെഎസ്ഇബി മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ഡിവിഷൻ ഉൾപ്പെടുന്ന മഞ്ചേരി സർക്കിളിൽ ‍ മാസം ശരാശരി 1300 മുതൽ 1500 വരെ കണക്‌ഷൻ നൽകാൻ ആവശ്യമായ കമ്പിയും മീറ്ററും ആവശ്യമാണ്. നിലവിൽ 1800 എനർജി മീറ്റർ ആവശ്യമുണ്ട്. ജനുവരി മുതലാണ് സംസ്ഥാനത്ത് മൊത്തത്തിലുള്ള ക്ഷാമം. സർക്കിൾ ഓഫിസ് മുഖേന പലപ്പോഴായി സാധനങ്ങളുടെ കുറവ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, സർവീസ് കണക്‌ഷൻ നൽകൽ‍, വൈദ്യുതി പദ്ധതിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ബാധിക്കുന്...
ഡോക്ടറുടെ കൊലപാതകം; സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു
Local

ഡോക്ടറുടെ കൊലപാതകം; സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു

Perinthalmanna RadioDate: 10-05-2023ഡോക്ടറുടെ കൊല പാതകത്തെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം, കെജിഎംഒഎ എന്നീ സംഘടനകള്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ,  മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. കോർപ്പറേറ്റ്, കോ–ഓപ്പറേറ്റീവ്, ഇഎസ്ഐ മേഖലയിലെ എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കുകയാണ്.ഡോക്ടർമാർക്കെതിരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്ന് ഐഎംഎ   സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി ആവശ്യപ്പെട്ടു. ഡോക്ടർമാർക്ക് ആത്മവിശ്വാസത്തോടെ രോഗികളെ പരിശോധിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഐഎംഎ സംസ്ഥാന കമ്മിറ്റി ചേര...
കഴിഞ്ഞ മാസം ജില്ലയില്‍  വാഹനാപകടങ്ങൾ കൂടി
Local

കഴിഞ്ഞ മാസം ജില്ലയില്‍  വാഹനാപകടങ്ങൾ കൂടി

Perinthalmanna RadioDate: 10-05-2023മലപ്പുറം: മാർച്ച്  മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർധന. എന്നാൽ,  ജീവൻ പൊലിഞ്ഞവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം ജില്ലയിലാകെ നടന്നത് 283 വാഹനാപകടങ്ങൾ. മരിച്ചത് 36 പേർ. മാർച്ചിൽ ഇത് യഥാക്രമം 279, 37 ആയിരുന്നു. ഏപ്രിലിൽ പരുക്കേറ്റവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. മാർച്ചിൽ 322  പേർക്കായിരുന്നു പരുക്കേറ്റതെങ്കിൽ ഏപ്രിലിൽ ഇത് 364 ആയി. ഏപ്രിൽ മാസത്തെ അപകടങ്ങളുമായി ബന്ധപ്പെട്ട മറ്റു കണക്കുകൾ ഇങ്ങനെയാണ്.അപകടത്തിനു കാരണമായ വാഹനങ്ങൾ∙ഇരുചക്രം: 77∙ലോറി, മിനി ലോറി : 25∙കാർ: 76∙ഓട്ടോ: 37∙സ്വകാര്യ ബസുകൾ: 12∙കെഎസ്ആർടിസി ബസുകൾ: 5അപകട മേഖലയായി തിരൂർ∙കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ അപകടം നടന്നത് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കണക്കുകൾ ഇങ്ങനെയാണ്.∙തിരൂർ: 25∙10നു മുകളിൽ അപകടങ്ങൾ നടന്ന സ്റ്റേഷൻ പരിധികൾ ഇവയാ...
ദിവേഷ്‌ലാലിന്റെ മോചനത്തിനുള്ള 46 ലക്ഷം രൂപയും സമാഹരിച്ചു
Local

ദിവേഷ്‌ലാലിന്റെ മോചനത്തിനുള്ള 46 ലക്ഷം രൂപയും സമാഹരിച്ചു

Perinthalmanna RadioDate: 10-05-2023പട്ടിക്കാട്: പാണക്കാട് മുനവ്വറലി തങ്ങളുടെ ആഹ്വാനത്തെത്തുടർന്ന് നാട്ടുകാർ ഒരുമെയ്യോടെ കൈകോർത്തപ്പോൾ ദിവേഷ് ലാലിന്റെ മോചനത്തിനുള്ള വഴിയും തുറന്നു. നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ടു നീങ്ങി ഈജിപ്ത് സ്വദേശി മരിച്ച സംഭവത്തിൽ വലമ്പൂർ, മുള്ള്യാകുർശ്ശി സ്വദേശി ദിവേഷ് ലാൽ ഖത്തറിൽ നിയമനടപടി നേരിടുകയാണ്. മോചനത്തിനായി അടയ്ക്കേണ്ടത് 46 ലക്ഷം രൂപയായിരുന്നു. ഭീമമായ ഈ തുക കണ്ടെത്താൻ നിർധനരായ കുടുംബത്തിന് മാർഗമുണ്ടായിരുന്നില്ല.ഈ മാസം പതിനാലിനു മുൻപ് അപകടത്തിൽമരിച്ച ഈജിപ്തുകാരന്റെ കുടുംബത്തിന് 46 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറിയാൽ മാത്രമേ ദിവേഷിനെ മോചിപ്പിക്കാനാവൂ. തുക കണ്ടെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് ദിവേഷ് ലാലിന്റെ കുടുംബം സഹായംതേടി പാണക്കാട്ടെത്തിയത്.പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ സമിതി രൂപവത്കരിച്ച് പ്രവർത്തനവും തുട...
സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക് മാത്രം
Local

സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക് മാത്രം

Perinthalmanna RadioDate: 09-05-2023മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ല്‍ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്ന് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തല്‍ പഠനം പാഠ്യ പദ്ധതിയിൽ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ്‌വാക്കായി.കേരളത്തില്‍ ഒരുവര്‍ഷം ശരാശരി 1000 മുതല്‍ 1200 പേര്‍ വരെ മുങ്ങിമരിക്കുന്നുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കൂടുതലും പതിനെട്ട് വയസിന് താഴെയുള്ളവര്‍. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്.തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജസ്റ്റി...
വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞു
Local

വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞു

Perinthalmanna RadioDate: 09-05-2023വളാഞ്ചേരി: ദേശീയ പാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ചൊവാഴ്ച രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവര്‍ രാജുവിന് നിസാര പരിക്കേറ്റു. പ്രധാന വളവിലെ സുരക്ഷ ഭിത്തിയിലിടിച്ച്‌ റോഡരികിലാണ് ലോറി മറിഞ്ഞത്. പൊലീസ് എത്തിമേല്‍ നടപടികള്‍ സ്വീകരിച്ചു.മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ലോറി അപകടം നടന്ന് രണ്ടു മാസം തികയുന്നതിന് മുന്‍പേയാണ് വീണ്ടും അപകടം നടന്നത്. മാര്‍ച്ച്‌ 17നായിരുന്നു മൂന്നു പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ ദുരന്തം നടന്നത്. ലോറി ഡ്രൈവര്‍ ചാലക്കുടി അലമറ്റംകുണ്ട് ചൂളക്കല്‍ ഉണ്ണികൃഷ്ണന്‍ (55), ലോറി ഉടമ ചാലക്കുടി വടക്കുഞ്...
താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം
Local

താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം

Perinthalmanna RadioDate: 08-05-2023താനൂര്‍: 22 പേര്‍ മരിക്കാനിടയായ ബോട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകട സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത വന്‍ ദുരന്തമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ചികിത്സയില്‍ കഴിഞ്ഞ 10 പേരില്‍ രണ്ടുപേര്‍ ആശുപത്രിവിട്ടു. എട്ടുപേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആശ്വസിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുഃഖകര...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ബിഎംഎസ് പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകളെ ബാധിക്കും
Local

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ബിഎംഎസ് പണിമുടക്ക് തുടങ്ങി, ദീർഘദൂര സർവീസുകളെ ബാധിക്കും

Perinthalmanna RadioDate: 08-05-2023ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ്  വിലയിരുത്തൽ. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിട്ടുണ്ട്. ഏപ്രിലിലെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽ...
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി
Local

താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി

Perinthalmanna RadioDate: 08-05-2023മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മൽ റസീന, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെമകൾ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ  മകൾ നൈറ, താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയി...