താനൂർ ബോട്ട് അപകടം; മരിച്ചവരിൽ പെരിന്തൽമണ്ണ സ്വദേശികളും
Perinthalmanna RadioDate: 07-05-2023താനൂരിൽ ബോട്ട് മറിഞ്ഞ് 18 മരണം. മരിച്ചവരിൽ പെരിന്തൽമണ്ണ സ്വദേശികളും. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശികളായ അഫ്ലാഹ്, അൻഷിദ് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ആറു കുട്ടികളുൾപ്പെടുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേർ ബോട്ടിലുണ...










