Local

എടപ്പറ്റ സ്മാർട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Local

എടപ്പറ്റ സ്മാർട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 06-05-2023മേലാറ്റൂർ: മുഴുവൻ കുടുംബങ്ങൾക്കും റവന്യൂ സ്മാർട് കാർഡ് നൽകാൻ സർക്കാർ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. എടപ്പറ്റ സ്മാർട് വില്ലേജ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാർഡ് നൽകാനാണ് ലക്ഷ്യമിടുന്നത്. മുഴുവൻ രേഖകളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായകമാവും. കേരളത്തിലെ മുഴുവൻ റവന്യൂ ഓഫീസുകളും നവംബർ ഒന്ന് മുതൽ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു എ ലത്തീഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാർ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിർമിച്ചിട്ടുള്ളത്.  മേലാറ്റൂർ-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇത് പൂർണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അട...
പെരിന്തൽമണ്ണ നഗരസഭയിൽ സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
Local

പെരിന്തൽമണ്ണ നഗരസഭയിൽ സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

Perinthalmanna RadioDate: 06-05-2023പെരിന്തൽമണ്ണ: നഗരസഭയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങൾ രാജിവെച്ച ഒഴിവിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് മൻസൂർ നെച്ചിയിലും ആരോഗ്യ സ്ഥിരംസമിതിയിലേക്ക് പി.എസ്. സന്തോഷ്‌കുമാറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനായിരുന്ന സന്തോഷ്‌കുമാറും ആരോഗ്യ സ്ഥിരംസമിതി അംഗമായിരുന്ന നെച്ചിയിൽ മൻസൂറും തത്‌സ്ഥാനങ്ങൾ രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.പെരിന്തൽമണ്ണ അർബൻ സഹകരണബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ടാണ് സന്തോഷ്‌കുമാർ രാജിവെച്ചത്. ഇതോടെ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ അധ്യക്ഷനില്ലാതായി. പകരം ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനാണ് ആരോഗ്യ സ്ഥിരംസമിതിയിൽനിന്ന്‌ മൻസൂറിനെ രാജിവെപ്പിച്ച് വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്കെത്തിച്ചത്. സി.പി.എം. അംഗങ്ങളായ ഇരുവരും 32, 33 വാർഡുകളിലെ പ്രതിനിധികളാണ്. ഒൻപതിനാണ്...
റോഡ് ക്യാമറ പിഴ 20 മുതൽ തന്നെ; നിയമലംഘനങ്ങൾ കുറയുന്നതായി വിലയിരുത്തൽ
Local

റോഡ് ക്യാമറ പിഴ 20 മുതൽ തന്നെ; നിയമലംഘനങ്ങൾ കുറയുന്നതായി വിലയിരുത്തൽ

Perinthalmanna RadioDate: 06-05-2023റോഡ് ക്യാമറ പദ്ധതി അഴിമതി ആരോപണ കുരുക്കിലായെങ്കിലും നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഈ മാസം 20നു തന്നെ ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചു. എന്നാൽ, ഇതു ക്രമേണ കുറയുകയാണ്. ഇന്നലെ 2.65 ലക്ഷം നിയമ ലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.12 വയസ്സിൽ താഴെയെങ്കിൽ മൂന്നാമന് ഇളവ്ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴയിൽനിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാ...
രാജ്യറാണി ട്രെയിൻ നിർത്തിയില്ല; വിനോദ സഞ്ചാരികൾക്ക് യാത്ര മുടങ്ങി
Local

രാജ്യറാണി ട്രെയിൻ നിർത്തിയില്ല; വിനോദ സഞ്ചാരികൾക്ക് യാത്ര മുടങ്ങി

Perinthalmanna RadioDate: 05-05-2023രാജ്യറാണി ട്രെയിൻ ഒരു മിനിറ്റ് പോലും സ്റ്റേഷനിൽ നിർത്താത്തതിനാൽ യാത്രക്കാർക്ക് ട്രെയിൻ കയറാനാവാതെ മടങ്ങുന്നതു പതിവായി. കഴിഞ്ഞ ദിവസം രാത്രി 9.50ന് തിരുവനന്തപുരത്തേക്ക് പോകാൻ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ 20 പേർക്ക് ട്രെയിനിൽ കയറാനാവാതെ യാത്ര മുടങ്ങി.വിനോദ യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ മാസം 20ന് ടിക്കറ്റ് റിസർവ് ചെയ്ത ഐലാശേരിയിലെ 14 പേർ, തിരുവനന്തപുരം ആശുപത്രിയിലേക്ക് പോകുന്ന നീലാഞ്ചേരിയിലെ 3 സ്ത്രീകളും ഒരു കുട്ടിയും, വിനോദ യാത്രയ്ക്കു പോകുന്ന തെയ്യംപാടിക്കുന്നിലെ 3 പേർ എന്നിവരുടെ യാത്രയാണ് ട്രെയിൻ വേഗത്തിൽ സ്റ്റേഷൻ വിട്ടതോടെ മുടങ്ങിയത്.ട്രെയിൻ വേഗത്തിൽ എടുത്തതിനാൽ കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് യാത്രക്കാർ പറഞ്ഞു. പല കംപാർട്ടുമെന്റുകളുടെയും വാതിൽ അ‍ടഞ്ഞു കിടന്നതായും യാത്രക്കാർ പറഞ്ഞു. യാത്രക്കാർ അങ്ങാടിപ്പുറം റ...
പെരിന്തൽമണ്ണ നഗരസഭയിൽ തിരഞ്ഞെടുപ്പ് ഇന്ന്
Local

പെരിന്തൽമണ്ണ നഗരസഭയിൽ തിരഞ്ഞെടുപ്പ് ഇന്ന്

Perinthalmanna RadioDate: 05-05-2023പെരിന്തൽമണ്ണ : നഗരസഭയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികളിലെ ഓരോ അംഗങ്ങൾ രാജിവെച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 11-ന് നഗരസഭാ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും സഹകരണബാങ്ക് ജീവനക്കാരനുമായ 32-ാം വാർഡ് കൗൺസിലർ പി.എസ്. സന്തോഷ്‌കുമാർ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടൊപ്പം ആരോഗ്യ സ്ഥിരം സമിതിയിൽ അംഗമായിരുന്ന 33-ാം വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിലും സ്ഥിരം സമിതി അംഗത്വം രാജി വെച്ചിരുന്നു. ഈ ഒഴിവുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിനു ശേഷം ഒൻപതിന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്റെ തിരഞ്ഞെടുപ്പും നടക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സ...
മഴയിൽ സ്കൂൾമതിൽ വീടിനു മുകളിലേക്ക് വീണു
Local

മഴയിൽ സ്കൂൾമതിൽ വീടിനു മുകളിലേക്ക് വീണു

Perinthalmanna RadioDate: 04-05-2023ആലിപ്പറമ്പ്: സ്കൂളിന്റെ മതിൽ തകർന്ന് വീടിനും കടയ്ക്കും മുകളിലേക്ക് വീണു. തൂത ഡി.യു.എച്ച്.എസ്. സ്കൂളിന്റെ നാലു മീറ്ററോളം ഉയരമുള്ള കോൺക്രീറ്റ് മതിലാണ് ചക്കിത്തൊടി പാത്തുമ്മയുടെ വീടിനും തൊട്ടടുത്ത കടമുറിയുടെയും മുകളിലേക്ക് വീണത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് സംഭവം. കോൺക്രീറ്റ് ചെയ്ത് ഉയർത്തിയ ഭാഗത്ത് മണ്ണിട്ട് നികത്തിയിരുന്നു. മഴയിൽ കോൺക്രീറ്റ് മതിലുൾപ്പെടെ മണ്ണിട്ട് നികത്തിയ ഭാഗം തകരുകയായിരുന്നു. വീടിനും കടമുറിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആവശ്യമായ കനമില്ലാതെയാണ് കോൺക്രീറ്റ് മതിൽ നിർമിച്ചതെന്നും നിർമാണത്തിലെ അപാകമാണ് മതിൽ തകരാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്...
മേലാറ്റൂർ- പുലാമന്തോൾ പാത നവീകരണം ഇഴയുന്നു; സമര പ്രഖ്യാപനവുമായി എംഎൽഎ
Local

മേലാറ്റൂർ- പുലാമന്തോൾ പാത നവീകരണം ഇഴയുന്നു; സമര പ്രഖ്യാപനവുമായി എംഎൽഎ

Perinthalmanna RadioDate: 04-05-2023പെരിന്തൽമണ്ണ:  മേലാറ്റൂർ - പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണത്തിലെ മെല്ലെപ്പോക്കിന് എതിരെ സമര പ്രഖ്യാപനവുമായി നജീബ് കാന്തപുരം എംഎൽഎ. നിർമാണം ഊർജിതം ആക്കിയില്ലെങ്കിൽ കരാറുകാരുടെ വാഗ്ദാന ലംഘനത്തിന് എതിരെ 16 മുതൽ അനിശ്ചിത കാല റോഡ് ഉപരോധം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. മുൻപ് പെരിന്തൽമണ്ണയിൽ റോഡ് നിർമാണം സ്തംഭനാവസ്ഥയിലായ സമയത്തും എംഎൽഎ സമരവുമായി രംഗത്ത് എത്തിയിരുന്നു.പിന്നീട് പെരിന്തൽമണ്ണ മുതൽ കുന്നപ്പള്ളി വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള പണിയാണ് ഇപ്പോൾ ഇഴഞ്ഞു നീങ്ങുന്നത്. ഈ ഭാഗത്തെ പണി കഴിഞ്ഞ മാസം 30 നകം തീർക്കുമെന്ന് നിർമാണത്തിന് നേതൃത്വം നൽകുന്ന കെഎസ്ടിപി ഉദ്യോഗസ്ഥർ താലൂക്ക് സഭയിലെത്തി ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പണി എവിടെയും എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത...
കെഎസ്ആര്‍ടിസിയ്‌ക്ക് ആശ്വാസം; ഗ്രാമവണ്ടി സര്‍വീസ് ബമ്പര്‍ ഹിറ്റ്
Local

കെഎസ്ആര്‍ടിസിയ്‌ക്ക് ആശ്വാസം; ഗ്രാമവണ്ടി സര്‍വീസ് ബമ്പര്‍ ഹിറ്റ്

Perinthalmanna RadioDate: 03-05-2023കെ.എസ്.ആര്‍.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയ്ക്ക് ജന പ്രിയമേറുന്നു.കെ.എസ്.ആര്‍.ടി.സി ഉത്തര മേഖലയില്‍ ഇതുവരെ ഏകദേശം 8874600 രൂപയാണ് ഗ്രാമവണ്ടിയുടെ വരുമാനം.മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന കെ .എസ് .ആര്‍ .ടി .സി യുടെ ഉത്തര മേഖലയില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ സെപ്‌തംബറിലാണ് ജില്ലയില്‍ ചാത്തമംഗലത്ത് ഗ്രാമവണ്ടി ഓടി തുടങ്ങിയത്. ദിവസം 4995 രൂപയാണ് ശരാശരി വരുമാനം. സ്‌കൂള്‍ സമയത്തെ സര്‍വീസുകള്‍ കഴിഞ്ഞ് ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, നായരുകുഴി, ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,നെച്ചൂളി കുടുംബാരോഗ്യ കേന്ദ്രം, വെളുത്തൂര്‍ ആയുര്‍വേദ ആശുപത്രി, നായരുകുഴി ഹോമിയോ ആശുപത്രി എ...
ഒടമല മഖാം നേർച്ച സമാപനം മെയ് 13,14 തീയതികളിൽ
Local

ഒടമല മഖാം നേർച്ച സമാപനം മെയ് 13,14 തീയതികളിൽ

Perinthalmanna RadioDate: 03-05-2023പെരിന്തൽമണ്ണ: ഒടമല  മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ്  ഫരീദ് ഔലിയ (റ)വിന്റെ  നാലു മാസം നീണ്ടു നിന്ന  നേർച്ചയുടെ സമാപന പരിപാടികൾ മെയ് 13,14 (ശനി, ഞായർ) തീയതികളിലായി നടക്കും. 13ന് രാത്രി ഏഴു മണിക്ക് മഖാം സിയാറത്ത്, മത പ്രഭാഷണം, ദുആ സമ്മേളനം 14ന് രാവിലെ 9 മണിക്ക്  മൗലിദ് പാരായണവും 10:30 മുതൽ അന്നദാനവും നടക്കും.നേർച്ചയുടെ വിജയത്തിന് വേണ്ടി മഹല്ല് മുദരിസ് മുഹമ്മദ് ശരീഫ് ഫൈസി, മഹല്ല് പ്രസിഡണ്ട്  സികെ മുഹമ്മദ്‌ ഹാജി, സയ്യിദ് സൈതലവി കോയ തങ്ങൾ, ഷമീർ ഫൈസി, കെ കെ മാനു ഹാജി എന്നിവർ മുഖ്യരക്ഷാധികാരികളായും വി പി മുസ്തഫ  ചെയർമാനായും, പി കെ മൊയ്തു കൺവീനറുമായും പിസി അബു ഹാജി ട്രഷററുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ...
എഐ ക്യാമറകൾ 19 മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതവകുപ്പ്
Local

എഐ ക്യാമറകൾ 19 മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതവകുപ്പ്

Perinthalmanna RadioDate: 03-05-2023തിരുവനന്തപുരം ∙ റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ഗതാഗത വകുപ്പ്. ഒരു മാസമാണു മുന്നറിയിപ്പിനു  നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായില്ല. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകും എന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------------...