Local

പെരിന്തല്‍മണ്ണയില്‍ ഹരിത കര്‍മസേനയുടെ വാര്‍ഷികവും കുടുംബയോഗവും സംഘടിപ്പിച്ചു
Local

പെരിന്തല്‍മണ്ണയില്‍ ഹരിത കര്‍മസേനയുടെ വാര്‍ഷികവും കുടുംബയോഗവും സംഘടിപ്പിച്ചു

Perinthalmanna RadioDate: 03-05-2023പെരിന്തല്‍മണ്ണ: നഗരസഭയിലെ മാലിന്യസംസ്കരണ ശുചിത്വ രംഗത്തെ മുന്നണി പ്രവര്‍ത്തകരായ ഹരിത കര്‍മസേനയുടെ ഒന്നാം വാര്‍ഷികവും കുടുംബയോഗവും സംഘടിപ്പിച്ചു.പെരിന്തല്‍മണ്ണയില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ സേന പ്രസിഡന്‍റ് ഉഷാദേവി അധ്യക്ഷത വഹിച്ചു. നാടക കലാകാരി നിലന്പൂര്‍ ആയിഷ മുഖ്യാതിഥിയായിരുന്നു.ഹരിത കേരളം സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ശങ്കരനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ജി. മിത്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ അബ്ദുള്‍ നാസര്‍, മെംബര്‍ സെക്രട്ടറി കെ. രാജീവ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹൈദ്രോസ്, സിഡിഎസ് പ്രസിഡന്‍റ് പി.കെ വിജയ, ഹരിത കര്‍മസേന സെക്രട്ടറി കെ. സിന്ധു...
കരിപ്പൂര്‍ റണ്‍വേ റീകാര്‍പെറ്റിങ്; മണ്ണെടുക്കാന്‍ അനുമതി നീളുന്നു
Local

കരിപ്പൂര്‍ റണ്‍വേ റീകാര്‍പെറ്റിങ്; മണ്ണെടുക്കാന്‍ അനുമതി നീളുന്നു

Perinthalmanna RadioDate: 03-05-2023കരിപ്പൂര്‍: കോഴിക്കോട് വിമാന താവളത്തിലെ റണ്‍വേ റീകാര്‍പെറ്റിങ് പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുക്കുന്നതിനുള്ള ഖനനാനുമതി വൈകുന്നു. വിഷയത്തില്‍ ജില്ല ഭരണകൂടത്തിനും ജിയോളജി വിഭാഗത്തിനും വീഴ്ച വന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.പൊതുമേഖല സ്ഥാപനത്തിന്‍റെ വികസന പ്രവൃത്തിയാണെങ്കിലും മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണമെന്നാണ് ജിയോളജി വിഭാഗം വ്യക്തമാക്കുന്നത്. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കണം.പാരിസ്ഥിതികാനുമതി നല്‍കേണ്ടത് സംസ്ഥാനതല സമിതിയാണ്. ഇവര്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കുന്നത് കാത്തിരുന്നാല്‍ നിര്‍മാണം നീളും.പ്രവൃത്തി നീണ്ടാല്‍ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിനെ അടക്കം ബാധിക്കും.ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണാണ് റണ്‍വേയുടെ ഇരുവശങ്ങളിലുമായി നിക്ഷേപിക്കേണ്ടത്. ഇതിനായി കരാര്‍ ഏറ്റെടുത്ത കമ്ബനി ജനുവരിയില്‍ ജിയോളജി വിഭാഗത്തിന് അപേക്ഷ നല്...
എഐ ക്യാമറ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും മുന്നറിയിപ്പ് നോട്ടിസ് അയച്ച് തുടങ്ങിയില്ല
Local

എഐ ക്യാമറ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും മുന്നറിയിപ്പ് നോട്ടിസ് അയച്ച് തുടങ്ങിയില്ല

Perinthalmanna RadioDate: 02-05-2023തിരുവനന്തപുരം∙ എഐ ക്യാമറ വഴി കണ്ടെത്തുന്ന റോഡിലെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാതെ മുന്നറിയിപ്പ് നോട്ടിസ് അയയ്ക്കുന്നതിനെ ചൊല്ലി മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിൽ തര്‍ക്കം തുടരുന്നു. കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള ജീവനക്കാരെ കെല്‍ട്രോണ്‍ വിട്ടുനല്‍കിയില്ല.ഇതോടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഒരാള്‍ക്ക് പോലും നോട്ടിസ് അയച്ചില്ല. സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഒരു ദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകുമെന്നാണ് മോട്ടർ വാഹന വകുപ്പ് പറഞ്ഞിരുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന...
സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും
Local

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും

Perinthalmanna RadioDate: 02-05-2023സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക.ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------...
ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലം ഇപ്പോഴും കടലാസിൽ തന്നെ
Local

ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലം ഇപ്പോഴും കടലാസിൽ തന്നെ

Perinthalmanna RadioDate: 02-05-2023പെരിന്തൽമണ്ണ: ചെറുകരയിലും പട്ടിക്കാടും റെയിൽവേ മേൽപാലത്തിന് വിവിധ പദ്ധതികൾ പരിഗണനക്ക് വന്നെങ്കിലും സംസ്ഥാന പാതയിൽ ഇപ്പോഴും ട്രെയിൻ കടന്നു പോവാൻ ഗേറ്റ് അടച്ചിടേണ്ട അവസ്ഥ. ഇതോടെ ഗതാഗത കുരുക്കും വാഹനങ്ങളുടെ നീണ്ട നിരയും കാരണം ദുരിതത്തിലാണ് നാട്ടുകാർ. ചെറുകരയിൽ മേൽപ്പാലം പണിയാൻ 2018ൽ സാധ്യത പഠനവും ശേഷം നവംബറിൽ മണ്ണു പരിശോധനയും നടത്തിയിരുന്നു. നിലമ്പൂർ- പെരുമ്പിലാവ് പാതയിൽ ചെറുകരയിലെ റെയിൽവേ ക്രോസിങ് വാഹന ഗതാഗതത്തിന് ഏറെ ദുഷ്കരമാണ്. യാത്രാ ട്രെയിനുകൾക്ക് വേണ്ടി ക്രോസിങ്ങുകൾ അടച്ചിടുന്നത് 14 തവണയാണ്. യാത്രാ വണ്ടികൾക്ക് പുറമെ എഫ്.സി.ഐയുടെ ചരക്ക് വണ്ടികൾക്ക് വേണ്ടിയും അടച്ചിടണം. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലെക്ക് വരുന്ന ആംബുലൻസുകൾ റെയിൽവേ ക്രോസിങ്ങിൽ കുടുങ്ങുന്നത് പതിവാണ്.2009ൽ അലീഗഢ് സർവകലാശാല സെന്റർ വന്നതോടെ ചെറുകരയിലെ റെയിൽവേ സ്റ്റേഷനും സാധ്യത ...
തിരൂരിൽ വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്
Local

തിരൂരിൽ വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്

Perinthalmanna RadioDate: 01-05-2023മലപ്പുറം ∙ കേരളത്തിൽ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല.ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്...
എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു
Local

എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു

Perinthalmanna RadioDate: 01-05-2023വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും നിർമിതബുദ്ധി ക്യാമറകൾ ഉണർന്നതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങൾ കുറഞ്ഞു. ഡ്രൈവർമാർ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങൾ പിടികൂടുന്നുണ്ട്.ക്യാമറകളുടെ പരീക്ഷണം നടന്നപ്പോൾ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയിൽപതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങൾവരെ കണ്ടെത്തിയ ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഏപ്രിൽ 20-നാണ് ക്യാമറകൾ ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്. നിലവിൽ നോട്ടീസ് അയക്കുന...
പെരിന്തല്‍മണ്ണ പിടിഎം കോളജിലെ പരിശോധന പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി
Local

പെരിന്തല്‍മണ്ണ പിടിഎം കോളജിലെ പരിശോധന പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി

Perinthalmanna RadioDate: 01-05-2023പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്‍റ് കോളജിന്‍റെ രണ്ടാംഘട്ട അക്രഡിറ്റേഷനു വേണ്ടിയുള്ള മൂല്യനിര്‍ണയ പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാല പ്രഫസര്‍ എച്ച്‌.കെ സിംഗ് ചെയര്‍മാനും പ്രഫസര്‍ ശിവാജി സര്‍ഗാര്‍, പ്രഫ. ബസവരാജ് ഇവാലെ എന്നിവര്‍ അംഗങ്ങളുമായ ടീമാണ് മൂല്യനിര്‍ണയം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് നാക് സംഘം പ്രിന്‍സിപ്പലിന് കൈമാറി. വ്യാഴാഴ്ച ആരംഭിച്ച അക്രഡിറ്റേഷന്‍ നടപടികളുടെ സമാപനമായി എക്സിറ്റ് മീറ്റിംഗ് പ്രഫ. എച്ച്‌.കെ. സിംഗ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ഹംസ അധ്യക്ഷത വഹിച്ചു. ഡോ. നൂറുല്‍ അമീന്‍, ഡോ.സുഹൈല്‍ അബ്ദുറബ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. അഫ്സല്‍ ജമാല്‍, ഡോ ഹരിദാസ്, ഡോ.യു.പി യഹിയാഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.  പ്രഫ. സമീറ കുഞ്ഞു, പ്രഫ. പി. സുഷാന്ത്, ഡോ. രാഖി രാജ ഗോ...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
Local

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 01-05-2023പെരിന്തല്‍മണ്ണ: മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍കുന്നക്കാവ് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ കെ.എ.എം ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍.കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ബി.എഡ് അടക്കമുള്ള കോഴ്സുകളില്‍ ചേരുന്നതിന് വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. എന്നാല്‍, പ്രവേശനം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മുബീനെ സമീപിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പെരിന്തല്‍മണ്ണയിൽ എത്തി വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു..തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.അന്വേഷണത്തില...
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100 വാഹനങ്ങൾ
Local

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100 വാഹനങ്ങൾ

Perinthalmanna RadioDate: 01-05-2023പെരിന്തൽമണ്ണ: വിവിധ കേസുകളിൽപ്പെട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100ഓളം വാഹനങ്ങൾ. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊണ്ടി വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്. ലക്ഷങ്ങൾ വില മതിക്കുന്ന വാഹനങ്ങളടക്കം മഴയും വെയിലും കൊണ്ട് നശിക്കുന്നുണ്ട്. കാറുകൾ, ജീപ്പ്, ബൈക്ക്,​ ഓട്ടോറിക്ഷ,​ ലോറി അടക്കമുള്ള വാഹനങ്ങൾ മാസങ്ങളോളം പ്രവർത്തിപ്പിക്കാതെ നിറുത്തിയിടുമ്പോൾ തുരുമ്പെടുത്ത് ദ്രവിക്കുന്നുണ്ട്. നിയമനടപടികൾ നീളുന്നതും തൊണ്ടി വാഹനങ്ങൾ ഉടമയ്ക്ക് വിട്ടുനൽകുന്നതിലും ലേലം ചെയ്യുന്നതിലും വരുന്ന കാലതാമസമാണ് ഇതിന് കാരണം.മണൽ, മണ്ണ് മാഫിയകളിൽ നിന്ന് പിടികൂടുന്ന വാഹനങ്ങളിൽ മിക്കതിനും ശരിയായ രേഖകൾ ഉണ്ടാവാറില്ല. കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ഉൾപ്പെട്ട വാഹനങ്ങളുടെ അവസ്ഥയും ഇതു തന്നെ. ഇതിനാൽ തന്നെ ഉടമസ്ഥർ വാഹനം തേടിയെത...