അങ്ങാടിപ്പുറത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ വെളിച്ചമില്ല
Perinthalmanna RadioDate: 30-04-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡിൽ വെളിച്ചമില്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ബൾബുകൾ ഫ്യൂസായതിനുശേഷം മാറ്റിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിലൂടെ രാജ്യറാണി അടക്കം രാത്രി മൂന്നു സർവീസുകളുണ്ട്. ഷൊർണൂരിൽനിന്ന് തിരിച്ച് രാജ്യറാണി എക്‌സ്‍പ്രസ് പുലർച്ചെ 4.15-നു അങ്ങാടിപ്പുറത്തെത്തും. രാത്രി 8.45-നു ഷൊർണൂരിലേക്കും തിരിച്ച് നിലമ്പൂരിലേക്കുമായി രണ്ട് എക്‌സ്‍പ്രസ് വണ്ടികളും രാത്രി 10.25-നു രാജ്യറാണി എക്‌സ്‍പ്രസും അങ്ങാടിപ്പുറത്തെത്തുന്നുണ്ട്.ഇതിനുപുറമേ വൈകീട്ട് 6.30-നു നിലമ്പൂരിലേക്ക് എക്‌സ്‍പ്രസ് വണ്ടിയും ഉണ്ട്. ഒട്ടേറെപ്പേർ അങ്ങാടിപ്പുറത്തുനിന്ന് ഈ വണ്ടികളെ ആശ്രയിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളുടെ വെളിച്...










