Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്ങിൽ വീണ്ടും പ്രശ്നം
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്ങിൽ വീണ്ടും പ്രശ്നം

Perinthalmanna RadioDate: 24-04-2023അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു മുകളിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാകുന്നു. ചൂട്‌ കൂടിയതോടെ ടാറിങ്ങിന് രൂപമാറ്റം സംഭവിച്ചതാണ് കാരണം.ഇരുചക്ര വാഹനങ്ങൾ തെന്നിപ്പോകുന്നതിനാൽ യാത്രക്കാർ ഏറെ ആശങ്കയിലാണ്. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുമ്പോൾ ഇടതു വശത്താണ് ടാറിങ്ങിലെ മാറ്റം കൂടുതൽ കാണുന്നത്. ഈ ഭാഗത്ത് പാലത്തിനു മുകളിൽ റോഡ് ഇടത്തോട്ട് ചെരിഞ്ഞാണ് കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ പിടിത്തം കിട്ടാതെ ഒരു വശത്തേക്ക് ചെരിയുകയാണ്.പാലത്തിനു മുകളിലെ ടാറിങ്ങിന്റെ നിരപ്പില്ലാത്ത അവസ്ഥ ഇതിനു മുൻപും പ്രശ്നമായിരുന്നു. അന്ന് അഞ്ച് ദിവസത്തോളം ഈ വഴി വാഹനനിരോധനം ഏർപ്പെടുത്തി വീണ്ടും ടാറിങ് നടത്തുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ബൃഹത്തായ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം കിട്ടിയാൽ പ്രശ്നം പരിഹരിക്കുമെന്നും ദേശീയപാത...
പെരിന്തല്‍മണ്ണയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ തുറന്നു
Local

പെരിന്തല്‍മണ്ണയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ തുറന്നു

Perinthalmanna RadioDate: 24-04-2023പെരിന്തൽമണ്ണ: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പെരിന്തല്‍മണ്ണയില്‍  ചാര്‍ജിങ് സ്റ്റേഷന്‍ തുറന്നു. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഇ.വി ചാര്‍ജിങ് സ്റ്റേഷന്‍ വിഡിയോ കോൺഫറന്‍സ് വഴി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.  ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കുടുംബ ബജറ്റ് വലിയ രീതിയില്‍ കുറയ്ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധനവ് മൂലമുള്ള സാമ്പത്തിക ഭാരം കുറയ്ക്കാന്‍  ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് ഇത് വലിയ സഹായമാകും. സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ച് ഇ.വി ചാര്‍ജിങ് സംവിധാനം ഉപയോഗിക്കുന്നതുവഴി വൈദ്യുതി ഉപഭോഗത്തില്‍ വലിയ കുറവ് വരുത്താനും മലിനീകരണം കുറയ്ക്കാനും കഴിയും. വൈദ്യുതി എത്താത്ത പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജം എത്തിക്കുന്ന പദ്ധതി അട്ടപ്പാടിയലടക്കം പുരോഗമിച്ചു വരികയാണെന്നും...
പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും
Local

പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും

Perinthalmanna RadioDate: 24-04-2023പെരിന്തൽമണ്ണ 110 കെ.വി സബ്‌ സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (25-04-2023 ചൊവ്വ) രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5 മണി വരെ പെരിന്തൽമണ്ണ  സബ്‌ സ്റ്റേഷന് കീഴിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് മലപ്പുറം ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല
Kerala, Local

എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല

Perinthalmanna RadioDate: 24-04-2023എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമ ലംഘനങ്ങളും വർധിച്ചു.എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്...
പെരിന്തൽമണ്ണയിലെ അനെർട്ട് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം നാളെ
Local

പെരിന്തൽമണ്ണയിലെ അനെർട്ട് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം നാളെ

Perinthalmanna RadioDate: 23-04-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ അനെർട്ടിന്റെ സഹകരണത്തോടെ  സ : മൂസക്കുട്ടി സ്മാരക ബസ്റ്റാന്റിൽ സ്ഥാപിച്ച ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ നാളെ രാവിലെ 10 ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ ആദ്യത്തെ ഇ. വി. ചാർജിങ് സ്റ്റേഷൻ ആണ് പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്യുന്നത്.60 കിലോവാട്ട്, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ മെഷീനിലുണ്ട്. ടെസ്ല കാറുകളിൽ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗൺ. ഭാവിയിലെ മാറ്റം കൂടി ഉൾകൊള്ളാൻ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിങിനു 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.സ്.ടിയും നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമി...
താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിനുസമർപ്പിച്ചു
Local

താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നാടിനുസമർപ്പിച്ചു

Perinthalmanna RadioDate: 23-04-2023കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സർക്കാർ ടൂറിസം പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്ത്  താനൂർ ഒട്ടുംപുറം തൂവൽതീരത്ത് തയ്യാറാക്കിയ ഫ്‌ലോട്ടിങ് ബ്രിഡ്ജ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച...
ജില്ലയിൽ ഏഴ് ടേക്ക് ഓവർ സർവീസുകൾ; ടിക്കറ്റ് നിരക്കിളവിലും ബസിൽ ആളില്ല
Local

ജില്ലയിൽ ഏഴ് ടേക്ക് ഓവർ സർവീസുകൾ; ടിക്കറ്റ് നിരക്കിളവിലും ബസിൽ ആളില്ല

Perinthalmanna RadioDate: 23-04-2023മലപ്പുറം: ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളേക്കാൾ 30 ശതമാനം കുറവ് വരുത്തിയിട്ടും ടേക്ക് ഓവർ സർവീസുകൾ കെ.എസ്.ആർ.ടി.സിക്ക് ഉണർവേകുന്നില്ല. സ്വകാര്യ ബസുകളുടെ സൂപ്പർ ക്ലാസ് പെർമിറ്റ് തീരുന്ന മുറയ്ക്ക് ഏറ്റെടുക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ ഏഴ് സർവീസുകളാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ ഡിപ്പോകളിൽ നിന്നായി ഈമാസം 13നാണ് ടേക്ക് ഓവർ സർവീസ് ആരംഭിച്ചത്. മലപ്പുറത്ത് നിന്ന് രാവിലെ 5.40നും 6.05നും തൃശൂരിലേക്കും 6.52ന് കോഴിക്കോട്ടേക്കും ടേക്ക് ഓവർ സർവീസുണ്ട്. പെരിന്തൽമണ്ണയിൽ നിന്ന് രാവിലെ 5.30ന് താമരശ്ശേരിയിലേക്കും 6.45ന് കോഴിക്കോട്ടേക്കുമാണ് സർവീസ്. നിലമ്പൂരിൽ നിന്ന് രാവിലെ 5.30ന് തൃശൂരിലേക്കും 6.55ന് തിരുനെല്ലിയിലേക്കും സർവീസുണ്ട്. ഇവയെല്ലാം ഫാസ്റ്റ് പാസഞ്ചറാണ്. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിലാണ് ടേക്ക്...
ദേശീയ പാതയിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചു
Local

ദേശീയ പാതയിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചു

Perinthalmanna RadioDate: 23-04-2023പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും മാഞ്ഞുപോയ സീബ്രാ ലൈനുകൾ വർഷങ്ങൾക്ക് ശേഷം പുനഃസ്ഥാപിച്ചു. പെരിന്തൽമണ്ണ ട്രാഫിക് ജംങ്ഷൻ, അങ്ങാടിപ്പുറം അമ്പലപ്പടി, അങ്ങാടിപ്പുറം ജങ്ഷൻ, പോളിടെക്‌നിക് കോളേജിന് മുൻവശം എന്നിവിടങ്ങളിലാണ് സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചത്. അതേ സമയം തളി ക്ഷേത്രത്തിന് മുൻവശത്തെ പൂർണമായും മാഞ്ഞു പോയ വരകൾ ഇത്തവണ പുനഃസ്ഥാപിച്ചില്ല. ഇത് ദർശനത്തിന് എത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അർബൻ സഹകരണ ബേങ്ക്, എ.ടി.എം., മെഡിക്കൽ ലാബ് എന്നിവയടക്കം ഏറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ ഭാഗത്തെ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പോളിടെക്‌നിക് കോളേജിന് മുൻ വശത്തും സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചില്ല. തരകൻ സ്കൂൾ, ഐ.എച്ച്.ആർഡി., നഴ്‌സിങ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥ...
എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു
Local

എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു

Perinthalmanna RadioDate: 23-04-2023സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞു. ഈമാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതി‍ഞ്ഞത്. എന്നാല്‍ 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങൾ വർധിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.മെയ് 19 വരെ വാണിംഗ് നോട്ടീസ് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോര്‍ വാഹന ...
ജില്ലാ ആശുപത്രിയിൽ സി.എച്ച്. സെന്റർ പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു
Local

ജില്ലാ ആശുപത്രിയിൽ സി.എച്ച്. സെന്റർ പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു

Perinthalmanna RadioDate: 23-04-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരിന്തൽമണ്ണ സി.എച്ച്. സെന്റർ പെരുന്നാൾദിനത്തിൽ ഭക്ഷണം വിതരണംചെയ്തു. പെരുന്നാൾ ആഘോഷിച്ചും റംസാൻകാലത്ത് നൽകിവന്ന സൗജന്യ നോമ്പുതുറ ഭക്ഷണവിതരണത്തിന് സമാപനംകുറിച്ചുമാണ് ഭക്ഷണം വിതരണംചെയ്തത്. ലെഫ്. ജനറൽ ജി.എം. നായർ ഉദ്ഘാടനംചെയ്തു.ഫാ. ജോബിൻ പുളിമൂട്ടിൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായി. സി.എച്ച്. സെന്റർ വൈസ് പ്രസിഡന്റ് എം.എസ്. അലവി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ, മറ്റ് ഭാരവാഹികളായ എ.കെ. നാസർ, എസ്. അബ്ദുസലാം, കുറ്റീരി മാനുപ്പ, പെരിന്തൽമണ്ണ മണ്ഡലം ജിദ്ദ കെ.എം.സി.സി. ഭാരവാഹി ഹുസൈൻ കരിങ്കര, റഷീദ് കിഴിശ്ശേരി, മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.................................................കൂടുതൽ വ...