Local

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ
Local

രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

Perinthalmanna RadioDate: 22-04-2023രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത് - 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. ട്രാഫിക്ക് വിഭാഗം ഐജി എ.അക്ബറിന്‍റെ നിർദേശപ്രകാരം സൗത്ത് സോണ്‍ ട്രാഫിക് എസ്പി എ.യു.സുനില്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ട്രാഫിക്ക് എസ്പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ...
വന്ദേഭാരതിന് സമയക്രമമായി; മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല, ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു
Kerala, Local

വന്ദേഭാരതിന് സമയക്രമമായി; മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല, ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു

Perinthalmanna RadioDate: 22-04-2023കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയ ക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25-ന് കാസർകോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30-നാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും. ഷൊർണൂറിൽ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. തിരൂർ ഒഴിവാക്കിയാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ല. ചെങ്ങന്നൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണിൽ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ രണ്ടുമിനിറ്റുമാണ് വന്ദേഭാരത് നിർത്തുക.വി...
മലപ്പുറം ജില്ലയിൽ 96 ശതമാനം മഴ കുറവ്
Local

മലപ്പുറം ജില്ലയിൽ 96 ശതമാനം മഴ കുറവ്

Perinthalmanna RadioDate: 22-04-2023മലപ്പുറം: മാർച്ച് ഒന്നുമുതൽ ഏപ്രിൽ 20 വരെയുള്ള 51 ദിവസം ജില്ലയിൽ പെയ്തത് 3.1 മില്ലിമീറ്റർ‌ മഴ മാത്രം. സാധാരണ ലഭിക്കുന്ന മഴയേക്കാൾ 96 ശതമാനം കുറവാണിത്. സാധാരണ 75 മില്ലിമീറ്റർ മഴയാണ് കിട്ടാറുള്ളത്.ചൂട് കൂടിയതിനൊപ്പം ഇതും ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണമായി. സംസ്ഥാന ശരാശരിയിലും വളരെ കുറവാണ് ജില്ലയിൽ ലഭിച്ച മഴ. സംസ്ഥാന തലത്തിൽ പെയ്ത വേനൽമഴയുടെ അളവിലും കുറവുണ്ട്. 47 ശതമാനമാണ് കുറവ്. സാധാരണ 98.7 മില്ലിമിറ്റർ മഴ കിട്ടുന്നിടത്ത് 52 മില്ലിമിറ്റർ മാത്രമാണ് ലഭിച്ചത്.സംസ്ഥാനത്തെ ഏറ്റവും കുറവ് മഴ കിട്ടിയ ജില്ലകളിൽ രണ്ടാംസ്ഥാനത്താണ് മലപ്പുറം. വേനൽമഴ മെച്ചപ്പെട്ടില്ലെങ്കിൽ വരുംദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വേനൽമഴ തീരെ കിട്ടാതിരുന്നത് കണ്ണൂരിലാണ്.100 ശ...
വലിയങ്ങാടി മുണ്ടത്ത് പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു
Local

വലിയങ്ങാടി മുണ്ടത്ത് പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു

Perinthalmanna RadioDate: 22-04-2023പെരിന്തൽമണ്ണ: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിലെ വലിയങ്ങാടി മുണ്ടത്ത് പാലത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ മാർച്ച് 17ന് ആണ് പാലം പൊളിച്ചു പണിയുന്നതിനായി റോഡ് അടച്ചത്. ചെറിയ വാഹനങ്ങൾ കടന്നു പോകാൻ തോട് നികത്തി മണ്ണിട്ട് റോഡ് ഉണ്ടാക്കിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. 45 ദിവസത്തിനകം പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഒരു മാസം പൂർത്തിയായിട്ടും പാലത്തിന്റെ നിർമാണം എവിടെയും എത്തിയിട്ടില്ല. അടിത്തറയ്ക്കുള്ള കുഴിയെടുക്കൽ മാത്രമാണ് പൂർത്തിയായത്. നിലവിലെ സാഹചര്യത്തിൽ പണി പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും.സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 138.5 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടര വർഷമായി. ഇപ്പോഴും പലയിടങ്ങളിലും പണി പാതി വഴിയിൽ കിടക്...
നാക് അംഗീകാരത്തിന് ഒരുങ്ങി പെരിന്തൽമണ്ണ. പി.ടി.എം. ഗവ. കോളേജ്
Local

നാക് അംഗീകാരത്തിന് ഒരുങ്ങി പെരിന്തൽമണ്ണ. പി.ടി.എം. ഗവ. കോളേജ്

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഭൗതികസൗകര്യങ്ങളിൽ വലിയ വികസനമുന്നേറ്റവുമായി നാക് അംഗീകാരം നേടാൻ സജ്ജമായിരിക്കുകയാണ് പെരിന്തൽമണ്ണ ഗവ. പി.ടി.എം. കോളേജ്. അക്കാദമികരംഗത്തെ മികവിനൊപ്പമാണ് അടുത്തകാലത്തെ ഭൗതികവികസനങ്ങളുമായി 48-ാം വർഷത്തിൽ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഗവ. കോളേജ് മുഖച്ഛായ മാറ്റുന്നത്.കേന്ദ്രസർക്കാരിന്റെ ദേശീയ ഉന്നതവിദ്യാഭ്യാസ മൂല്യനിർണയ ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ(നാക്) രണ്ടാംഘട്ട മൂല്യനിർണയസംഘം 27, 28 തീയതികളിൽ കോളേജ് സന്ദർശിക്കും. 1975-ൽ സ്ഥാപിച്ച കോളേജ് 2015-ൽ ഒന്നാംഘട്ട മൂല്യനിർണയത്തിൽ ബി ഗ്രേഡ് നേടിയിരുന്നു. അക്കാദമിക്‌ ബ്ലോക്ക് അടക്കം വലിയ പദ്ധതികളാണ് കോളേജിൽ ഇതിനകം പൂർത്തിയായിട്ടുള്ളത്.കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ആംഫി തിയേറ്ററും പണികഴിപ്പിച്ചിട്ടുണ്ട്. പുതിയ കാന്റീൻ കെട്ടിടം, ഡേ കെയർ സെന്റർ, അമിനിറ്റി സെന്റർ എന്നിവയു...
ഇരുചക്ര വാഹനത്തില്‍ നാലു വയസ്സിന് മുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും
Local

ഇരുചക്ര വാഹനത്തില്‍ നാലു വയസ്സിന് മുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും

Perinthalmanna RadioDate: 21-04-2023ഇരുചക്ര വാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്ക് ഒപ്പം യാത്രചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്കുമാത്രം. നാലു വയസ്സിനു മുകളിലുള്ള കുട്ടികളെ പൂര്‍ണ യാത്രികരായി പരിഗണിക്കും. ഹെല്‍മെറ്റ് നിര്‍ബന്ധം. കേന്ദ്രമോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 129-ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്.ഒമ്പതു മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടു പോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍ ക്രാഷ് ഹെല്‍മെറ്റ് (ബൈസിക്കിള്‍ ഹെല്‍മെറ്റ്) ഉപയോഗിക്കണം. നാലു വയസ്സുവരെ പ്രായമായ കുട്ടികളുമായി പോകുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(7)ലെ ഭേദഗതി ഫെബ്രുവരി മുതല്‍ നടപ്പായി....
റംസാനിൽ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയും ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ
Local

റംസാനിൽ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയും ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഇത്തവണത്തെ റമസാനിൽ അഞ്ച് വെള്ളിയാഴ്ച ലഭിച്ച സന്തോഷത്തിലാണ് വിശ്വാസികൾ. ഇന്നലെ മാസം കാണാത്തത് കൊണ്ടാണ് വിശ്വാസികൾക്ക് റമസാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയായ ഇന്നത്തെ ജുമുഅയും ലഭിച്ചത്. പതിവ് പോലെ തന്നെ ഇത്തവണയും വിശ്വാസികൾ നേരത്തേ തന്നെ പള്ളിയിൽ എത്തിയിരുന്നു. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ അതിരു കടക്കരുതെന്നും കുടുംബ ബന്ധം ഊട്ടിയുറപ്പിക്കണമെന്നും ഖത്വീബ്മാർ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL-----...
പെരിന്തൽമണ്ണയിൽ 2000 വീടുകളിലേക്ക് ബയോ ബിന്നുകൾ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണയിൽ 2000 വീടുകളിലേക്ക് ബയോ ബിന്നുകൾ വിതരണം ചെയ്തു

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഉറവിടമാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവമാലിന്യം വളമാക്കി മാറ്റുന്നതിനുള്ള 2000 ബയോ ബിന്നുകൾ നഗരസഭ വിതരണം ചെയ്തു.വീടുകളിലെ ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്കരിക്കുന്ന രീതിയിലേക്ക് സമൂഹമാകെ മാറുന്നതിനുള്ള ചുവടു വെപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറുന്നതിലൂടെ തോത് കുറയ്ക്കുന്നതിനും ഫല പ്രദമായി സംസ്കരിക്കുന്നതിനുമാകുമെന്ന് വിതരണോദ്ഘാടനം നിർവഹിച്ച് നഗരസഭാധ്യക്ഷൻ പി. ഷാജി പറഞ്ഞു.ആദ്യഘട്ടത്തിൽ ആയിരം പട്ടികജാതി വീടുകളിലേക്കും ആയിരം ജനറൽ വീടുകളിലേക്കുമായാണ് ബയോ ബിന്നുകൾ നൽകുന്നത്. നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അമ്പിളി മനോജ്, സുനിൽകുമാർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, ഹെൽത്ത് സൂപ്പർവൈസർ സി.കെ. അബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.....................................
ജില്ലയിൽ അനെർട്ടിന്റെ ആദ്യ ഇലക്ട്രിക്  ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ
Local

ജില്ലയിൽ അനെർട്ടിന്റെ ആദ്യ ഇലക്ട്രിക്  ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ജില്ലയിൽ അനർട്ടിന്റെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ 24-ന് തുടങ്ങും. രാവിലെ പത്തിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിക്കും. നഗരസഭയുടെ കീഴിലുള്ള മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലാണ് കേന്ദ്രം.60 കിലോവാട്ട്, 22 കിലോവാട്ട്, ടെസ്ല കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകളാണ് കേന്ദ്രത്തിലുള്ളത്. ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാം.പൂർണ ചാർജിങ്ങിന് 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടി.യും നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ (Electreefi) എന്ന ആപ്പിലൂടെ പണമടയ്ക്കാം.ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴിയായതിനാൽ ജീവനക്കാരുടെ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ജില്ലയിലെ ഇലക്‌ട്രിക്ക്...
ജില്ലാ ആശുപത്രിയിൽ ടോക്കൺ മെഷീൻ തകരാറിലാത് രോഗികൾക്ക് ദുരിതമാകുന്നു
Local

ജില്ലാ ആശുപത്രിയിൽ ടോക്കൺ മെഷീൻ തകരാറിലാത് രോഗികൾക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 20-04-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ രോഗികളുടെ സൗകര്യത്തിനായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ടോക്കൺ മെഷീനുകൾ തകരാറിലായി. ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിലും ഡോക്ടർമാരുടെ ഒപിക്ക് മുന്നിലും ഫാർമസിയിലും വരി നിന്ന് മടുക്കുകയാണ് ഇവിടെ എത്തുന്നവർ. കഴിഞ്ഞ ദിവസം ഫാർമസിക്ക് മുന്നിൽ ഏറെ നേരം വരി നിന്നതു മൂലം ഒരാൾ തലചുറ്റി വീണ സംഭവവും ഉണ്ടായി. ആളുകൾ വരി നിൽക്കുന്നത് ഒഴിവാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽറ്റി വിഭാഗം ഡോക്ടർമാരുടെ കാബിനു മുന്നിലും ടോക്കൺ മെഷീനുകൾ സ്ഥാപിച്ചത്. പ്രതിദിനം രണ്ടായിരത്തോളം പേരാണ് പല ദിവസങ്ങളിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. അതേ സമയം ടോക്കൺ മെഷീനുകളുടെ തകരാറ് പരിഹരിക്കുന്നതിന് കെൽട്രോൺ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും പരിഹരിക്കാൻ നിർദേശം നൽകിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എംകെ റഫീഖ അറിയ...