Local

രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേസുകള്‍ കേരളത്തിൽ
Kerala, Local

രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേസുകള്‍ കേരളത്തിൽ

Perinthalmanna RadioDate: 17-04-2023രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത് ആശ്വാസകരമാണ്.രാജ്യത്ത് നിലവിൽ 60,313 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ 9,111 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് റിപ്പോർട്ട് ചെയ്തത്. 8.40% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94%. 24 മണിക്കൂറിനിടെ നടന്ന 27 മരണങ്ങൾ‌ അടക്കം ആകെ മരണസംഖ്യ 5,31,141 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്സീൻ നൽ‌കിയ...
ഇന്ന് ഇരുപത്തിയേഴാം രാവ്; ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍
Local

ഇന്ന് ഇരുപത്തിയേഴാം രാവ്; ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍

Perinthalmanna RadioDate: 17-04-2023പെരിന്തൽമണ്ണ: വിശുദ്ധ റംസാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ലൈലത്തുല്‍ ഖദ്‌ര്‍ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ്‌ ഇന്ന്.അല്ലാഹുവിന്‍റെ അനുഗ്രഹമായാണ്‌ ഇരുപത്തിയേഴാം രാവിനെ മുസ്‌ലിങ്ങള്‍ കണക്കാക്കുന്നത്‌. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആയിരം മാസം സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ ഇരുപത്തിയേഴാം രാവ്.ആദ്യത്തെ രണ്ട്‌ പത്ത്‌ ദിനങ്ങളിലെ വ്രതത്തിലൂടെ അല്ലാഹുവിന്‍റെ കാരുണ്യവും പാപമോചനവും നേടി അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിന്‍റെ പ്രാര്‍ത്ഥനയിലൂടെ വിശ്വാസിക്ക്‌ നരകമോചനം പ്രതീക്ഷിക്കാം.പതിവിലേറെ തയാറെടുപ്പുകളാണ് ഇരുപത്തിയേഴാം രാവില്‍ പള്ളികളില്‍ നടത്തിയിട്ടുള്ളത്. നോമ്പ് തുറ മുതല്‍ ഇടയത്താഴം വരെ വിശ്വാസികള്‍ക്കായി പള്ളികളില്‍ ഒരുക്കുന്നുണ്ട്. സാധാരണയുള്ള തറാവീഹ്, വിത്‌റ്...
വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി
Local

വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി

Perinthalmanna RadioDate: 17-04-2023ഏലംകുളം: നാടിന്റെ ഐക്യവും ഒരുമയും ഊട്ടിയുറപ്പിച്ച് വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി. അഡ്വ. ടി.കെ. ശങ്കരന്റെ വീട്ടിലായിരുന്നു ഇഫ്താർ ഒരുക്കിയത്. പരസ്പര സ്നേഹത്തിലൂടെ പ്രാദേശിക ഐക്യം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒമ്പത് വർഷം മുമ്പ് രൂപം കൊണ്ട ഓർഗനൈസേഷൻ ഫോർ റീജനൽ യൂനിറ്റി ആൻഡ് മ്യൂച്വൽ അമിറ്റിയുടെ (ഒരുമ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കൂട്ടായ്മ പ്രസിഡന്റിന്റെ വീട് ആതിഥ്യമരുളുകയായിരുന്നു.രാഷ്ട്രീയ -മത- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, കുന്നക്കാവ് മഹ...
എത്ര പേർ ഹെൽത്ത് കാർഡെടുത്തു; ജില്ലയില്‍ കൃത്യമായി കണക്കില്ല!
Local

എത്ര പേർ ഹെൽത്ത് കാർഡെടുത്തു; ജില്ലയില്‍ കൃത്യമായി കണക്കില്ല!

Perinthalmanna RadioDate: 16-04-2023മലപ്പുറം: ഹോട്ടൽ, ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയെങ്കി ലും ജില്ലയിൽ ഭൂരിപക്ഷം പേരുടെയും കൈവശം കാർഡില്ല. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരാണ് ഹെൽത്ത് കാർഡ് എടുക്കേണ്ടത്. ഇല്ലാത്തവർക്ക് എതിരെ നോട്ടിസ് നൽകി പിഴ ഈടാക്കാനാണ് നിർദേശം. ജില്ലയിൽ ഇതിനകം എത്രപേർ ഹെൽത്ത് കാർഡ് എടുത്തെന്നും എത്രപേർ എടുക്കാൻ ഉണ്ടെന്നുമുള്ള കണക്കുകൾ ആരോഗ്യ വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷ വകുപ്പിന്റെയോ കൈവശമില്ല.പരിശോധന എന്തൊക്കെഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ശാരീരിക പരിശോധനയും രക്തം, കാഴ്ച, ത്വക്ക്, നഖങ്ങൾ എന്നിവയുടെയും പരിശോധന നടത്തും. ടൈഫോയ്ഡ്, മ...
വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു
Local

വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു

Perinthalmanna RadioDate: 16-04-2023വിഷുവും മറ്റു ആഘോഷങ്ങളും മുന്നില്‍ കണ്ടു കൃഷിയിറക്കിയ കര്‍ഷകര്‍ വരള്‍ച്ചയുടെ ആഘാതത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നു.വരള്‍ച്ചയെ തുടര്‍ന്ന് നാണ്യവിളകളും ഹൃസ്വകാല വിളകളും പൂര്‍ണമായും നാശത്തിന്‍റെ വക്കിലെത്തിയതായി കര്‍ഷകര്‍. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ വളര്‍ത്തിയെടുത്ത ആയിരക്കണക്കിന് നേന്ത്രവാഴകളും പച്ചക്കറികളുമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാസമായി പകല്‍ സമയത്ത് അനുഭവപ്പെടുന്ന വെയിലിന് ഒരിക്കലും അനുഭവപ്പെടാത്ത അതിശക്തമായ ചൂടാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.ജലസേചനം നടത്തുന്ന പച്ചക്കറികളുടെ ഇലകളും കായ്കളും വേനല്‍ ചൂടില്‍ കരിഞ്ഞുണങ്ങുന്നത് ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്നു കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. മലയോര മേഖലയില്‍ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് വാഴകളാണ് മൂപ്പെത്തും മുന്പേ ശക്തമായ ചൂടില്‍ ഒടിഞ്ഞു വീണത്. ഇന്നത്തെ വിലയില്‍ ഒരു വാഴക്...
വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ജില്ലയിലെ യാത്രക്കാർക്ക് ആശ്വാസമായി
Local

വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ജില്ലയിലെ യാത്രക്കാർക്ക് ആശ്വാസമായി

Perinthalmanna RadioDate: 16-04-2023കേന്ദ്ര സർക്കാർ കേരളത്തിനു വിഷു സമ്മാനമായി സമർപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് മലപ്പുറം ജില്ലയിലെ യാത്രക്കാർക്ക് ഏറെ ഗുണകരമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിലാണ് നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.ഏതാനും ദിവസത്തിനുള്ളിൽ സമയക്രമം പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ദീർഘദൂര യാത്രക്കാർക്കും തിരുവനന്തപുരം ആർസിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചികിത്സക്ക് പോകുന്ന രോഗികൾക്കും ജോലി ആവശ്യാർഥം നിത്യവും ദീർഘദൂര യാത്ര നടത്തുന്നവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് വന്ദേ ഭാരത് ട്രെയിനും തിരൂരിൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പും. ദീർഘ കാലമായി തീവണ്ടി യാത്രക്കാർ ആഗ്രഹിച്ചിരുന്ന ഒരു സംരംഭമാണ് യാഥാർഥ്യമാകാൻ പോകുന്നത്.....................................
സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Local

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Perinthalmanna RadioDate: 16-04-2023സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തിൽ ഏഴ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ​ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂ...
സ്വതന്ത്ര മാതൃശിശു ആശുപത്രിയാകാൻ കാത്ത് പെരിന്തൽമണ്ണ മാതൃ ശിശു ആശുപത്രി
Local

സ്വതന്ത്ര മാതൃശിശു ആശുപത്രിയാകാൻ കാത്ത് പെരിന്തൽമണ്ണ മാതൃ ശിശു ആശുപത്രി

Perinthalmanna RadioDate: 16-04-2023പെരിന്തൽമണ്ണ: ജില്ല പ്രസവ വാർഡിലെ 30 കിടക്കകളും നാലു ഗൈനക്കോളജി ഡോക്ടർമാരെയും ഏതാനും നഴ്സുമാരെയും വെച്ച് പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ മാതൃ ശിശു ആശുപ്രതി സ്വതന്ത്ര മാതൃശിശു ആശുപത്രിയാവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. പത്തു വർഷം മുമ്പ് പണിത ബ്ലോക്കിലേക്ക് ജില്ല ആശുപത്രി പ്രസവ വാർഡ് മാറ്റിയാണ് ഇത്രയും കാലം മാതൃശിശു ബ്ലോക്കാക്കി മുന്നോട്ടു പോയത്. എൻ. എച്ച്.എം പദ്ധതിയിൽ 2.44 കോടി ഉപയോഗിച്ച് ഇതിന് മുകളിൽ 2021ൽ ഒരു നിലകൂടി പണിതിട്ടുണ്ട്. മുകളിൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തിന് 50 കിടക്കകളും പ്രസവ ശേഷമുള്ളവർക്കുള്ള വാർഡുമാണ്. താഴെ സർജിക്കൽ വാർഡ്, 30 പേർക്കുള്ള തിയറ്റർ കോംപ്ലക്സ്, ശിശു രോഗ വിഭാഗം എന്നിവയും ഉൾപ്പെടും. ആന്റി നാറ്റൽ വാർഡ്, പോസ്റ്റ് നാറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, പീ ഡിയാട്രിക് സ്പെഷൽ വാർഡ് എന്നീ നാലു വാർഡുകൾക്കുള്ള കെട്ടിടമാണ് ഇത്. ഇവ ...
പുനർനിർമാണം പൂർത്തിയാക്കി ബസ് സ്‌റ്റാൻഡ് റോഡ് തുറന്നു
Local

പുനർനിർമാണം പൂർത്തിയാക്കി ബസ് സ്‌റ്റാൻഡ് റോഡ് തുറന്നു

Perinthalmanna RadioDate: 15-04-2023പെരിന്തൽമണ്ണ: മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡ് റോഡ് തുറന്നു. ബസ് സ്‌റ്റാൻഡിലേക്കുള്ള ജൂബിലി–ബൈപാസ് റോഡ് പുനർ നിർമാണത്തിനായി മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിലേറെ പൂർണമായും പിന്നീട് ഭാഗികമായും റോഡ് അടച്ചിട്ടു. ഏറെക്കാലം പാടേ തകർന്ന റോഡ് വിവിധ ഘട്ടങ്ങളിലായി ഒന്നര കോടിയോളം രൂപ ചെലവിലാണ് നവീകരിച്ചത്.  ജനുവരി 7 മുതലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് അടച്ചിട്ടത്.  ഒരു മാസത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനം. മുൻ നിശ്ചയ പ്രകാരമുള്ള പ്രവൃത്തിക്കൊപ്പം മറ്റൊരു കലുങ്കും ഓവുചാലും നിർമിക്കേണ്ടി വന്നു. റോഡ് നവീകരണം കാര്യക്ഷമമാക്കുന്നതിനായി 2 ഓവുപാലങ്ങളും അഴുക്കുചാലും പുനർ നിർമിക്കേണ്ടി വന്നതോടെ നിർമാണം നീളാൻ കാരണമായി. ബസുകളുടെ വഴി മുടങ്ങിയതോടെ ബസ് സ്‌റ്റാൻഡിലും ടൗണിലെ റോഡുകളിലുമായി ബസുകൾ വട്ടം കറങ്ങി. ബസ് സ്‌റ്റാൻഡിലേ...
വെന്തുരുകി കേരളം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു
Local

വെന്തുരുകി കേരളം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

_Perinthalmanna Radio_Date: 15-04-2023സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ചൂട്. പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച 40.1 ഡിഗ്രിയാണ്. തൃശൂര്‍ വെള്ളാനിക്കരയില്‍ 37.8, പുനലൂരില്‍ 37.4, കോട്ടയത്ത് 37 ഡിഗ്രി താപനില രേഖപ്പെടുത്തി.അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് മാപിനികളില്‍ പാലക്കാട് മലമ്ബുഴ ഡാമിലും മംഗലം ഡാമിലും 42 ഡിഗ്രി രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 10 സ്റ്റേഷനില്‍ 40നു മുകളിലാണ്. ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അടുത്ത ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നും വേനല്‍ മഴ മാറിനില്‍ക്കുന്നതിനാലാണ് ഇതെന്നും കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ...