ഇൻഡോർ മാർക്കറ്റിന് മുൻകൂർ പണം മുടക്കിയവർ പരാതിയുമായി താലൂക്കുതല അദാലത്തിൽ
Perinthalmanna RadioDate: 15-04-2023പെരിന്തൽമണ്ണ: നഗരസഭയുടെ ഇൻഡോർ മാർക്കറ്റ് നിർമാണം തുടങ്ങും മുമ്പ് കട മുറികൾക്ക് വൻ തുക നൽകി ലേലം പിടിച്ചവർക്ക് ഉറപ്പു നൽകിയ കെട്ടിട സൗകര്യമോ മുടക്കിയ പണമോ ലഭിക്കാത്തതിനാൽ പരാതിയുമായി താലൂക്കുതല പരാതി പരിഹാര അദാലത്തിൽ. മേയ് 18ന് നടക്കുന്ന പെരിന്തൽമണ്ണ താലൂക്കുതല അദാലത്തിൽ രണ്ടു മന്ത്രിമാർ പങ്കെടുക്കും. ഇതിനകം താലൂക്ക് ആസ്ഥാനത്ത് ഒരേ വിഷയത്തിൽ പരാതികൾ ലഭിച്ചത് ഇക്കാര്യത്തിലാണ്. പണം മുടക്കിയ ഏഴു പേരാണ് നഗരസഭ ഉറപ്പു നൽകിയ മുറി ലഭിച്ചില്ലെന്നും സർക്കാർ പദ്ധതിയെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചതെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയത്. 38.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ഇൻഡോർ മാർക്കറ്റിനായി മുൻകൂർ പണം വാങ്ങിയും നഗരസഭ ഭൂമി ഈടുവെച്ച് വായ്പ എടുത്തും കെട്ടിടം പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ, വൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെ നഗരസഭക്ക് കെട്ടിടം പൂർ...










