അങ്ങാടിപ്പുറത്ത് വരി മറികടന്നുവന്ന ബസിനെ പിന്നോട്ടിറക്കിച്ച് പോലീസ്
Perinthalmanna RadioDate: 13-04-2023അങ്ങാടിപ്പുറം: വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടുകിടക്കുമ്പോൾ വരി തെറ്റിച്ച് കയറിവന്ന സ്വകാര്യ ബസ് എത്തിയത് ഡിവൈ.എസ്.പി.യുടെ മുൻപിലേക്ക്. ഉടനുണ്ടായി നടപടി. വണ്ടി നേരേ റിവേഴ്സ്. പിന്നോട്ടുപോയി മറ്റു വാഹനങ്ങളുടെ പിറകിലായി സ്ഥാനം പിടിച്ച ബസ് പിന്നെ പോയത് വരിയിലെ അച്ചടക്കം പാലിച്ച്.മലപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ഏറെ പതുക്കെയാണ് മുന്നോട്ടുപോയിരുന്നത്. അതിനിടയ്ക്ക് മഞ്ചേരിയിൽനിന്ന്് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന ബസാണ് തളി ക്ഷേത്രത്തിനു മുൻവശത്ത് നിര തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടന്ന് മുന്നിലേക്ക് കയറാൻ ശ്രമിച്ചത്. ഇതു കണ്ട് ഔദ്യോഗിക വാഹനത്തിൽ മലപ്പുറത്തേക്ക് പോകുകയായിരുന്ന പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ വാഹനത്തിൽ നിന്നിറങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ട്...









