Local

ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്
Local

ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്

Perinthalmanna RadioDate: 10-04-2023മലപ്പുറം: ചൂട് കനത്തതോടെ തീപിടിത്തം അണയ്ക്കാനുള്ള വെള്ളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലയിലെ ഫയർഫോഴ്സ്. എട്ട് ഫയർസ്‌റ്റേഷനുകളിൽ മലപ്പുറം, പൊന്നാനി, തിരൂർ,​ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളം സംഭരിച്ച് വയ്ക്കാനുള്ള ടാങ്കുകളുള്ളത്. ഇതിൽ മലപ്പുറത്തും തിരൂരും ഒഴികെ മറ്റൊരിടത്തും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള ജലസ്രോതസ്സില്ല. കുളങ്ങളെയും പുഴകളെയും സ്വകാര്യ കിണറുകളെയും ആശ്രയിക്കുകയാണ് മറ്റ് ഫയർസ്റ്റേഷനുകൾ. തീയണയ്ക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം വേണ്ടിവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വെള്ളം കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയയ്ക്കാനാ...
ഹയർ സെക്കൻഡറിയിൽ വ്യവസ്ഥ കർശനമാക്കണമെന്ന് വിദഗ്ധസമിതി; ഒരു ക്ലാസിൽ പരമാവധി 50 കുട്ടികൾ മതി
Local

ഹയർ സെക്കൻഡറിയിൽ വ്യവസ്ഥ കർശനമാക്കണമെന്ന് വിദഗ്ധസമിതി; ഒരു ക്ലാസിൽ പരമാവധി 50 കുട്ടികൾ മതി

Perinthalmanna RadioDate: 10-04-2023ഹയർ സെക്കൻഡറിയിൽ ഒരു ക്ലാസിൽ പരമാവധി അമ്പതു വിദ്യാർഥികളെ മാത്രമേ പ്രവേശിക്കാവൂവെന്ന വ്യവസ്ഥ കർശനമാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി.പഠനത്തിൽ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധനൽകാൻ ഈയൊരു ഏകീകൃത വ്യവസ്ഥ വേണമെന്നാണ് പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ.ആനുപാതികമായി അധികബാച്ചുകൾ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടും.ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പഠിക്കാനും ശുപാർശ നൽകാനും രൂപവത്കരിച്ച സമിതിയുടെ മേഖലാതല പരിശോധന പൂർത്തിയായി. വൈകാതെ സർക്കാരിനു റിപ്പോർട്ടു നൽകും.വയനാട്, ഇടുക്കി ജില്ലകളിലും വിദ്യാർഥികൾ കുറവുള്ള ബാച്ചുകളുണ്ടെന്നാണ് കണ്ടെത്തൽ. ആദിവാസി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ കുട്ടികൾ കുറവാണെങ്കിലും ഈ ബാച്ചുകൾ നിലനിർത്താനാവും ശുപാർശ. ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ...
യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍
Local

യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

ᴩᴇʀɪɴᴛʜᴀʟᴍᴀɴɴᴀ ʀᴀᴅɪᴏᴅᴀᴛᴇ: 10-04-2023പെരിന്തല്‍മണ്ണ: ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് റിമന്‍ഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ദമ്ബതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഫഹ്‌നയുടെ മാതാവ് റമദാന്‍ അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ച്‌ വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടത്. പൊലീസിന്റെ നിര...
റമദാനില്‍ വിശ്വാസികള്‍ക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി
Local

റമദാനില്‍ വിശ്വാസികള്‍ക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി

Perinthalmanna RadioDate: 10-04-2023പെരിന്തൽമണ്ണ: റമദാന്‍ വ്രതത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക് കെ.എസ്.ആര്‍.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു.ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് കെ.എസ്.ആര്‍.ടി.സി അവസരമൊരുക്കുന്നത്.ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയില്‍നിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്ബുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം ലഭിക്കുക. തൃശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച്‌ വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീക...
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിമുഖ പരിശീലന പരിപാടി സംഘടിപ്പിച്ചു
Local

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിമുഖ പരിശീലന പരിപാടി സംഘടിപ്പിച്ചു

Perinthalmanna RadioDate: 09-04-2023പെരിന്തൽമണ്ണ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  നടത്താനിരിക്കുന്ന എസ്.ഐ പരീക്ഷാ അഭിമുഖത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും, ക്രിയ വിദ്യാഭ്യാസ പദ്ധതിയും  സംയുക്തമായി സംഘടിച്ച സൗജന്യ അഭിമുഖ പരിശീലന പരിപാടിക്ക് എത്തിയത് നൂറോളം ഉദ്യോഗാർഥികൾ. പൂര്‍ണ്ണമായും കേരള പി.എസ്.സിയുടെ എസ്.ഐ അഭിമുഖ മാതൃകയില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിശീലനത്തിന്  സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, മന: ശ്ശാസ്ത്രജ്ഞര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. മുൻ ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്...
കുടിവെള്ള സ്രോതസ്സുകൾ മലിനം; മഞ്ഞപ്പിത്തം തലപൊക്കുന്നു
Local

കുടിവെള്ള സ്രോതസ്സുകൾ മലിനം; മഞ്ഞപ്പിത്തം തലപൊക്കുന്നു

Perinthalmanna RadioDate: 09-04-2023മലപ്പുറം: വേനൽച്ചൂട് കടുത്തതോടെ സാംക്രമിക രോഗങ്ങളുടെ വ്യാപനം ജില്ലയിൽ കൂടുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. വേനൽ കടുത്തതിന് ശേഷം ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇക്കാലയളവിലാണ്. രണ്ടുവ‌‍ർഷം മുമ്പ് ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം വലിയ വെല്ലുവിളി ഉയ‌ർത്തിയിരുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ട സാഹചര്യം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. കുടിവെള്ളത്തിന് ടാങ്കറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കൂടിവരികയാണ്. വെള്ളം ശേഖരിക്കുന്നതിലെ മാനദണ്ഡങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ലെന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്. അതിസാരവുമായി ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒരാഴ്ചയ്ക്കിടെ 1,​367 പേർ ചികിത്സ തേടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ന...
വളാഞ്ചേരിയില്‍ വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും ഇക്കോഷോപ്പും യാഥാർത്ഥ്യമായി
Local

വളാഞ്ചേരിയില്‍ വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും ഇക്കോഷോപ്പും യാഥാർത്ഥ്യമായി

Perinthalmanna RadioDate: 09-04-2023വളാഞ്ചേരി: വന സംരക്ഷണത്തോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട്-തൃശൂര്‍ പാതയില്‍ വളാഞ്ചേരി കഞ്ഞിപ്പുരയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെയും ഇക്കോഷോപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പ്രകൃതി സംരക്ഷണമെന്ന ലക്ഷ്യം  മുന്നിൽ കണ്ടാണ് വനപ്രദേശമല്ലാതിരിന്നിട്ടും വളാഞ്ചേരി കേന്ദ്രമായി ഇത്തരത്തിലൊരു ഓഫീസ് ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെയുളളവർക്ക് പ്രകൃതിയുടെ സംരക്ഷകരാകാനുള്ള അറിവും പ്രചോദനവും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ടേക്ക് എ ബ്രേക്ക് മാതൃകയിൽ വിശ്രമ കേന്ദ്രമായും വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും...
സെർവർ തകരാറിനെ തുടർന്ന് ക്ഷേമ പെൻഷൻ മസ്റ്ററിങ്ങും റേഷന്‍ വിതരണവും മുടങ്ങി
Local

സെർവർ തകരാറിനെ തുടർന്ന് ക്ഷേമ പെൻഷൻ മസ്റ്ററിങ്ങും റേഷന്‍ വിതരണവും മുടങ്ങി

Perinthalmanna RadioDate: 09-04-2023സെർവർ തകരാറിനെത്തുടർന്ന് അക്ഷയകേന്ദ്രങ്ങളിൽ ക്ഷേമപെൻഷൻ മസ്റ്ററിങ്ങും റേഷൻകടകളിൽ ഭക്ഷ്യധാന്യ വിതരണവും മുടങ്ങി. ശനിയാഴ്ച രാവിലെ തുടങ്ങിയ തകരാർ രാത്രിയായിട്ടും പരിഹരിച്ചില്ല. നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി.) ആധാർ സെർവറിൽ അറ്റകുറ്റപ്പണി നടത്തിയതാണു പ്രശ്നത്തിനു കാരണമായതെന്നാണു വിവരം.ശനിയാഴ്ച രാവിലെ 10 മുതലായിരുന്നു തകരാർ. ഉച്ചയ്ക്ക് ഒന്നോടെ പ്രവർത്തനക്ഷമമായെങ്കിലും നാലുമണിയോടെ വീണ്ടും തകരാറിലായി. ആധാർ അധിഷ്ഠിതമായ മറ്റുസേവനങ്ങളെയും തകരാർ ബാധിച്ചതായാണു വിവരം. അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിനെത്തിയ ഒട്ടേറെ പെൻഷൻകാർ മണിക്കൂറുകൾ കാത്തുനിന്നശേഷം മടങ്ങി.റേഷൻ വിതരണം പൂർണമായും സ്തംഭനത്തിലായി. സംസ്ഥാനത്തെ 14,163 റേഷൻകടകളിലായി 1,17,993 പേർക്കു മാത്രമാണ് റേഷൻ നൽകാനായത്. ഒരു റേഷൻകടയിൽ ശരാശരി എട്ടുപേർക്കുവീതം മാത്രമാണു ഭക്ഷ്യധാന്യം നൽകാനായത്.സെർവർ...
കേരളത്തിൽ കോവിഡ് ബാധിതർ 10,000 കടന്നു; മാസ്ക് നിർബന്ധമാക്കിയേക്കും
Local

കേരളത്തിൽ കോവിഡ് ബാധിതർ 10,000 കടന്നു; മാസ്ക് നിർബന്ധമാക്കിയേക്കും

Perinthalmanna RadioDate: 09-04-2023സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നു. നിലവിൽ 10,609 പേർ രോഗ ബാധിതരായിട്ട് ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ ദിവസം മാത്രം 1801 പേർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. പരിശോധന കർശനമല്ലാതിരുന്നിട്ടും രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.അവധിക്കാല യാത്രകൾ കൂടുന്ന ഘട്ടത്തിൽ കോവിഡ് വ്യാപനം വേഗത്തിലാകാനുള്ള സാധ്യതയും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നുണ്ട്. മുഖാവരണം നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തര കോവിഡ് അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.കേരളമടക്കമുള്ള എട്ടു സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെയുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ റോഡും മുറ്റവും നവീകരിച്ചു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ റോഡും മുറ്റവും നവീകരിച്ചു

Perinthalmanna RadioDate: 09-04-2023പെരിന്തൽമണ്ണ: രോഗികൾക്ക് നടന്നു പോകാൻ പ്രയാസമാകുന്ന സ്ഥിതിയിൽ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയിലെ റോഡും മുറ്റവും കട്ട പാകി നവീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവിലാണ് തകർന്ന റോഡും പൊട്ടിപ്പൊളിഞ്ഞ മുറ്റവും കട്ട പാകി വൃത്തിയാക്കിയത്.നവീകരിച്ച റോഡും മുറ്റവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ ഉപയോഗത്തിനായി തുറന്നു കൊടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. എച്ച്.എം.സി. അംഗം ജോസ് ജോർജ്, ആർ.എം.ഒ. ഡോ. അബ്ദുൾ റസാഖ്, നഴ്‌സിങ് സൂപ്രണ്ട് രമണി എന്നിവർ പങ്കെടുത്തു.രക്തബാങ്ക് കെട്ടിടത്തിന് മുകളിൽ വരുന്ന ഓഡിറ്റോറിയത്തിന്റെ നിർമാണവും മറ്റ് പൊതുമരാമത്ത് പണികളും സമയ ബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഫാർമസി കൗണ്ടറിലെ തിരക്...