സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിന്
Perinthalmanna RadioDate: 08-04-2023സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നാരോപിച്ച് തൊഴിലാളികൾ സംയുക്ത പ്രതിഷേധത്തിന്. രണ്ടുലക്ഷത്തോളം വരുന്ന ബസ് അനുബന്ധ തൊഴിലാളികൾ വോട്ടുബാങ്കായി നിന്ന് തൊഴിൽ സംരക്ഷണത്തിന് സമരപരിപാടികൾ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു മേഖലകളിലായി സമരപ്രഖ്യാപന കൺവെൻഷനുകൾ ചേരുമെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.ഇരുപത്തയ്യായിരത്തോളം ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 5400 എണ്ണമാണ് അവശേഷിക്കുന്നത്. ഇവയെ ആശ്രയിച്ച് രണ്ടുലക്ഷത്തോളം തൊഴിലാളികൾ ജീവിക്കുന്നു. ബസ് ഉടമ, കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ എന്നിവർക്കുപുറമെ വർക്‌ഷോപ്പുകാർ, ടയർ കടക്കാർ, സ്‌പെയർപാർട്‌സ് കടക്കാർ, ഇന്ധനവിൽപ്പന സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെയെല്ലാം ഉപജീവനമാർഗമാണ് സ്വകാര്യ ബസ് വ്യവസായമേഖല.നേരത്തേ 140 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള സർവീസിന് സ്വകാര...










