Local

സീബ്രാ ക്രോസിംഗിൽ വാഹനം നിറുത്തിയില്ല; ഒരാഴ്ചക്കുള്ളിൽ 312 കേസുകൾ

Local

സീബ്രാ ക്രോസിംഗിൽ വാഹനം നിറുത്തിയില്ല; ഒരാഴ്ചക്കുള്ളിൽ 312 കേസുകൾ

Perinthalmanna RadioDate: 07-12-2025 മലപ്പുറം: നിരത്തുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിയമനടപടികളുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗുകളിൽ കാത്തുനിൽക്കുന്നവർക്ക് വഴിമാറാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജില്ലാ ആർ.ടി.ഒ. ബി. ഷഫീക്കിന്റെയും നിർദ്ദേശപ്രകാരം മലപ്പുറം ആർ.ടി.ഒ ഓഫീസ്, പൊന്നാനി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ സബ് ആർ.ടി.ഒ ഓഫീസിലെയും എൻഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയായി നടത്തിയ സ്‌പെഷ്യൽ പരിശോധനയിൽ 312 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നേരിട്ട് കോടതികളിലേക്കാണ് കൈമാറുന്നത്. പിന്നീട് കോടതിയാണ് പിഴ ചുമത്തുന്നത്.സീബ്ര ലൈൻ മാഞ്ഞുപോയ സ്ഥലങ...
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി

Local

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി

Perinthalmanna RadioDate: 06-12-2025 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.  ഡിസംബർ ഒൻപതിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബർ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബർ 13 നുമാണ് മദ്യ നിരോധനം. 2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും, 1953 ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയ...
2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു

Local

2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു

Perinthalmanna RadioDate: 06-12-2025 കായികപ്രേമികള്‍ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു.  അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍.ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാരും മൂന്നാംസ്ഥാനത്തെത്തുന്ന മികച്ച 8 ടീമുകളും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറും. ഇതിനകം 42 ടീമുകള്‍ ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി പ്ലേഓഫ് ജയിച്ച് 6 ടീമുകൾ കൂടി എത്തിയതിനു ശേഷമേ ലോകകപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകൂ. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.*2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പുകൾ ഇങ്ങനെ**▪️ഗ്രൂപ്പ് A*മെക്സിക്കോദക്ഷിണാഫ്രിക്കദക്ഷിണ കൊറിയയൂറോപ്യൻ പ്ലേ ഓഫ്– ഡി ജേതാവ്*▪️ഗ്...
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സമസ്ത മദ്റസകള്‍ക്ക് അവധി

Local

തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സമസ്ത മദ്റസകള്‍ക്ക് അവധി

Perinthalmanna RadioDate: 06-12-2025തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിനുംതൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് जिल്ലകളില്‍ 11നും സമസ്തക്ക് കീഴിലുള്ള മദ്റസകള്‍ക്കും അല്‍ബിര്‍റ്, അസ്മി, സി.എസ്.ഡബ്ല്യു.സി, എസ്.എന്‍.ഇ.സി, ഇ-ലേണിങ് മദ്റസ എന്നീ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട ഓഫിസുകള്‍ക്കും അവധിയാകുമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകപെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ല...
തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍

Local

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,18,851 വോട്ടര്‍മാര്‍

Perinthalmanna RadioDate: 06-12-2025മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,18,851 വോട്ടർമാർ. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്.ഇതില്‍ പുരുഷൻമാർ 17,40,280 ഉം സ്ത്രീകള്‍ 18,78,520 ഉം, ട്രാൻസ്ജെൻഡർ വോട്ടർമാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 29,91,292 വോട്ടർമാരും നഗരസഭകളില്‍ 6,27,559 വോട്ടർമാരുമുണ്ട്. 602 പ്രവാസി വോട്ടർമാരും ജില്ലയിലുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകപെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കേരളത്തിലെ എസ്.ഐ.ആര്‍ സമപരിധി ഡിസംബര്‍ 18 വരെ നീട്ടി

Local

കേരളത്തിലെ എസ്.ഐ.ആര്‍ സമപരിധി ഡിസംബര്‍ 18 വരെ നീട്ടി

Perinthalmanna RadioDate: 06-12-2025കേരളത്തിലെ എസ്‌ഐആര്‍ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ സ്വീകരിക്കും. ഡിസംബര്‍ 21ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് തീയ്യതി നീട്ടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്.ഐ.ആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

Local

പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

Perinthalmanna RadioDate: 05-12-2025 കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് (എൻഎച്ച് -966) ഉടൻ അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കേരളത്തിന്റെ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും കേന്ദ്രം അനുകൂല തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ 121 കിലോമീറ്റർ നീളുന്ന കേരളത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിനുള്ള സാധ്യതയേറി.കേരളത്തിൽ ദേശീയപാതാ വികസനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഭൂമി ഏറ്റെടുക്കലിനുള്ള വലിയ ചെലവാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു കിലോമീറ്റർ നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങാൻ ഏകദേശം 50 കോടി രൂപയോളം വേണ്ടിവരുന്നു. ചെലവ് കുറയ്ക്ക...
നിലമ്പൂർ- ഷൊർണൂർ മെമുവിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Local

നിലമ്പൂർ- ഷൊർണൂർ മെമുവിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Perinthalmanna RadioDate: 05-12-2025 പെരിന്തൽമണ്ണ :  നിലമ്പൂർ- ഷൊർണൂർ മെമുവിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് ആരംഭിക്കുന്ന ദിവസം ഉടൻ പ്രഖ്യാപിക്കും. 16 കോച്ചുകൾ നിർത്താൻ സൗകര്യത്തിന് പ്ലാറ്റ്ഫോം നവീകരണം അടുത്തയിടെയാണ് പൂർത്തിയായത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
പത്താംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ആത്മീയ ചികിത്സകൻ പിടിയില്‍

Local

പത്താംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ആത്മീയ ചികിത്സകൻ പിടിയില്‍

Perinthalmanna RadioDate: 05-12-2025 പെരിന്തല്‍മണ്ണ: മാനസികവെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ആത്മീയചികിത്സ നടത്തിയിരുന്നത്. പെരിന്തല്‍മണ്ണയില്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ചികിത്സനടത്താന്‍ എത്തുന്നത്.2024 ഒക്ടോബറില്‍ കുട്ടിയുടെ മുത്തശ്ശിയാണ് പെരിന്തല്‍മണ്ണയിലെ ചികിത്സയ്ക്ക് കൊണ്ടുവന്നത്. തുടര്‍ചികിത്സയ്ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സനടത്തുന്ന കെട്ടിടത്തിലെ രണ്ടാംനിലയിലെ അടച്ചിട്ടമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് അഞ്ചുതവണ പ്രതിയില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടു. ഈ കാര്യം ക...
പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി*

Local

പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി*

Perinthalmanna RadioDate: 05-12-2025 പെരിന്തൽമണ്ണ:  പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ഒബിസി മഞ്ച് ദേശീയ വൈസ് പ്രസിഡന്റ് ഹസൻ റഹ്‌മാൻ, പട്ടിക്കാട് റെയിൽവേ സ്റ്റേഷന്റെ ചുമതലയുള്ള ട്രെയിൻ ടൈം കൂട്ടായ്മ ചീഫ് കോ-ഓർഡിനേറ്റർ സലീം ചുങ്കത്ത് എന്നിവർ റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ മധുക്കർ റോട്ടുമായി ചർച്ച നടത്തി. ഊട്ടി റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിനോടു ചേർന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് കാലങ്ങളായി ദുരവസ്ഥയിലാണ്. ഇത് ഗതാഗത യോഗ്യമാക്കാനും സ്റ്റേഷനിൽ യാത്രക്കാർക്ക് വെയ്റ്റിങ് ഷെൽട്ടറുകളും ഇരിപ്പിടങ്ങളും അനുവദിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നടപടി വേണമെന്ന് ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യങ്ങൾ അനുഭാവപൂർവം വേഗത്തിൽ തന്നെ പരിഹരിക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകിയതായി സലീം ചുങ്കത്ത് അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇ...