ഹെൽമെറ്റില്ലാതെ പിൻസീറ്റ് യാത്ര; ഒരു മാസം രജിസ്റ്റർ ചെയ്തത് 3046 കേസുകൾ
Perinthalmanna RadioDate: 06-04-2023മലപ്പുറം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവർ ഓർമിക്കുക, മാർച്ച് മാസം മാത്രം മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഇത്തരത്തിൽ 3046 കേസാണ് രജിസ്റ്റർചെയ്തത്.2022-ൽ ജില്ലയിൽനടന്ന വാഹനാപകടങ്ങളിൽ ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരായ അൻപതോളം പേരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരായിരുന്നു ഇതിലധികവും. ജില്ലാ ആർ.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിർദേശാനുസരണം എം.വി.ഐ.മാരായ കെ. നിസാർ, ഡാനിയൽ ബേബി, കെ.എം. അസൈനാർ, ബിനോയ് കുമാർ, പ്രിൻസ് പീറ്റർ, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.വിഷു, ഈസ്റ്റർ, പെരുന്നാൾ, ആഘോഷങ്ങൾക്കിടയിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആർ.ടി.ഒ. സി.വി.എം. ഷരീഫ്. ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം കൊടുക്കരുത്.ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം കൊണ്ടുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ...










