Local

വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി
Local

വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി

Perinthalmanna RadioDate: 04-04-2023പെരിന്തൽമണ്ണ: മലയാളിക്ക് വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി. കനത്ത ചൂടിൽ വളരെ നേരത്തെ പൂത്ത കണിക്കൊന്നകൾ വിഷു എത്തുന്നതിനു മുൻപേ കൊഴിഞ്ഞു തീരുമോയെന്ന ആശങ്കയും ബാക്കിയാണ്. സ്വർണ്ണ വർണ്ണത്തിൽ നാട്ടു വഴികളിൽ കണി കൊന്ന പൂത്തലഞ്ഞു നിൽക്കുന്ന കാഴ്ച മനം കവരുന്നതാണ്.സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമില്ലാതെ മലയാളിയുടെ വിഷുക്കണി പൂർണ്ണമാകില്ല. വിഷുവിന്റെ വരവറിയിച്ച് കൊന്നകൾ പൂത്തുലഞ്ഞു തുടങ്ങുന്നത് ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തെ വീണ്ട് എടുക്കുന്നതാണ്. ഇത്തവണത്തെ വിഷു എത്താൻ ദിവസ ങ്ങൾ ബാക്കി നിൽക്കെ പലയിടത്തും കൊന്നപ്പൂക്കൾ വിടർന്നു കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. പലയിടത്തും വിഷുവിന് കണി ഒരുക്കാൻ പണം നൽകി കണിക്കൊന്ന വാങ്ങേണ്ട സാഹചര്യമുണ്ട്. മണ്ണിലെ ജലാംശം കുറയുന്നതിന് അനുസരിച്ച് കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് എ...
വാക്സിനെടുക്കാൻ ആവശ്യക്കാ‌ർ വർദ്ധിച്ചു; ജില്ലയിൽ കൊവിഡ് വാക്‌സിനില്ല
Local

വാക്സിനെടുക്കാൻ ആവശ്യക്കാ‌ർ വർദ്ധിച്ചു; ജില്ലയിൽ കൊവിഡ് വാക്‌സിനില്ല

Perinthalmanna RadioDate: 04-04-2023മലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്സിൻ പൂർണ്ണമായും തീർന്നു. വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിനായി സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 500 ഡോസ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം സംസ്ഥാന ആരോഗ്യ വകുപ്പിനെ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കൊവിഡ് വാക്സിനുള്ളത്. ഹജ്ജ് തീർത്ഥാടകരടക്കം ഇവിടെ നിന്നാണ് വാക്സിനെടുക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഒരു മാസത്തോളമായി കൊവിഡ് വാക്സിൻ സ്‌റ്റോക്ക് കുറഞ്ഞു തുടങ്ങിയിട്ട്. ഇതാണ് ഇപ്പോൾ രൂക്ഷമായത്. നേരത്തെ ആവശ്യത്തിന് കൊവിഡ് വാക്സിൻ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും വാക്സിനേഷന് ആളുകൾ എത്താതായതോടെ കാലാവധി കഴിഞ്ഞ് നിരവധി ഡോസ് വാക്സിനുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു വയൽ വാക്സിൻ പൊട്ടിച്ചാൽ പൂർ...
ട്രെയിൻ യാത്രക്കാർക്ക് ഇവിടെയും നെഞ്ചിൽ തീ
Local

ട്രെയിൻ യാത്രക്കാർക്ക് ഇവിടെയും നെഞ്ചിൽ തീ

Perinthalmanna RadioDate: 04-04-2023അങ്ങാടിപ്പുറം: ആലപ്പുഴ - കണ്ണൂർ എക്സ്പ്രസിൽ നടന്ന ദാരുണസംഭവം യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്. തിങ്ങി നിറഞ്ഞോടുന്ന ട്രെയിനുകളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഭവങ്ങളാണിത്. അടുത്തിരിക്കുന്നവർ ആരെന്നോ എവിടെ നിന്നു വരുന്നെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ റെയിൽവേക്കു പോലും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആർപിഎഫിന്റെ സേവനം പോലും മിക്ക ട്രെയിനുകളിലും ഇപ്പോഴും ലഭ്യമല്ല. രാത്രിയിലും സേനയുടെ സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. പലപ്പോഴും സ്ത്രീകൾ അടക്കമുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നടന്ന സംഭവം റിസർവേഷൻ കോച്ചായ ഡി 1–ൽ ആയിരുന്നു. ഇത്തരം കോച്ചുകളിൽ റിസർവ്  ചെയ്തു പോകുന്നവർ പ്രതീക്ഷിക്കുന്നത് സീറ്റ് മാത്രമല്ല, ആർപിഎഫ്, ടിടിഇ എന്നിവരുടെ സേവനങ്ങളും കൂടിയാ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്
Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്

Perinthalmanna RadioDate: 04-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ എട്ടാംപൂരദിനമായ ചൊവ്വാഴ്‌ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് നടക്കും. ഭഗവതിക്കും മഹാദേവനും ഒരേ സമയം ആറാട്ട് നടക്കുന്ന അപൂർവത തിരുനാമാന്ധാംകുന്ന് ക്ഷേത്രോത്സവത്തിന്റെ സവിശേഷതയാണ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലെ ഒമ്പതരയ്ക്കാണ് ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. ഭഗവതിയുടെയും ഭഗവാന്റെയും പഞ്ചലോഹത്തിടമ്പുകൾ വെവ്വേറെ കോലങ്ങളിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറ്റത്തിനുശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനുശേഷം ഉത്സവക്കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും. തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലി.തിങ്കളാഴ്‌ച ഏഴാംപൂരത്തിന് ഭഗവതിക്ക് നടത്തിയ ഉത്സവബലി ഭക്തിസാന്ദ്രമായി. ...
ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചില്ല; പെരിന്തൽമണ്ണയിൽ ഗതാഗത കുരുക്കേറുന്നു
Local

ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചില്ല; പെരിന്തൽമണ്ണയിൽ ഗതാഗത കുരുക്കേറുന്നു

Perinthalmanna RadioDate: 04-04-2023പെരിന്തൽമണ്ണ: പ്രധാന ജങ്ഷനിലെ സിഗ്‌നൽ തകരാർ പരിഹരിക്കാത്തതും വാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കോഴിക്കോട് റോഡിലാണ് തിങ്കളാഴ്‌ച കൂടുതൽ കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നു.പോകാൻ ഏറെ സമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ ഞായറാഴ്‌ച കുറഞ്ഞ സമയമാണ് സിഗ്‌നലിൽ ക്രമീകരിച്ചിട്ടുള്ളത്.സാങ്കേതിക തകരാർമൂലം ഞായറാഴ്‌ചയിലെ സമയമാണ് തിങ്കളാഴ്‌ചയും കാണിക്കുന്നത്. ഇതുമൂലം എല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചു വാഹനങ്ങൾ പോകുമ്പോഴേക്കും സിഗ്‌നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു.കോഴിക്കോട് റോഡിലെ കയറ്റവും കടന്നു പോകാൻ വലിയ വാഹനങ്ങൾക്ക് സമയക്കൂടുതൽ വേണ്ടതിനാൽ കുറച്ചു വാഹനങ്ങൾക്കേ പോകാനാകുന്നുള്ളൂ. ഇതിനിടെ ടൗൺ സ്‌ക്വയറിന് ...
വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്
Local

വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്

Perinthalmanna RadioDate: 03-04-2023മാസം പത്തു കോടിയുടെ സ്പെയർ പാർട്‌സുകൾ വാങ്ങി, വർക്ക്‌ഷോപ്പുകൾ ക്രമീകരിച്ചിട്ടും കെ.എസ്.ആർ.ടി.സി.യുടെ അഞ്ചിലൊന്ന് ബസുകളും കട്ടപ്പുറത്ത്. 5422 ബസുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും 4243 എണ്ണം മാത്രമാണ് നിരത്തിൽ ഇറക്കുന്നതെന്ന് മാർച്ചിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി. പറയുന്നു.പുതിയ ബസുകളില്ലെന്ന് പരാതിപ്പെടുമ്പോഴാണ് കൈവശമുള്ള ബസുകൾ ഓടിക്കാതെ ഇട്ടിരിക്കുന്നത്. ബസുകൾക്ക് പഴക്കമുണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാൽ വഴിയിലാകാതെ ഓടിക്കാനാകും. എന്നാൽ പരിചരണത്തിലെ വീഴ്ചയും അറ്റകുറ്റപ്പണി തീർത്ത് ഇറക്കുന്നതിലെ കാലതാമസവും കാരണം കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നില്ല. ഹൈക്കോടതിയിലെ കേസിൽ കഴിഞ്ഞദിവസം സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും മെക്കാനിക്കൽവിഭാഗത്തിന്റെ വീഴ്ച പരാമർശിക്കുന്നുണ്ട്.ശനിയാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 1161 ബസ...
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരങ്ങൾ ഇന്ന് തുടങ്ങും
Local

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരങ്ങൾ ഇന്ന് തുടങ്ങും

Perinthalmanna RadioDate: 03-04-2023മഞ്ചേരി: മരുഭൂമിയിലെ പോരാളികളോ അതോ ഓറഞ്ച് പടയോ? ആരാകും സൂപ്പർ കപ്പിന്റെ ആദ്യദിന സൂപ്പർ സ്റ്റാർ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ഇന്നു രാത്രി 8.30ന് തുടക്കമാകുമ്പോൾ മനസ്സിൽ വരുന്ന ആദ്യ ചോദ്യവും ഇതു തന്നെ. ഡെസേർട്ട് വോറിയേഴ്സ് എന്നറിയപ്പെടുന്ന രാജസ്ഥാൻ യുണൈറ്റഡും ഓറഞ്ച് ബ്രിഗേഡ് എന്നറിയപ്പെടുന്ന നെറോക്ക എഫ്സിയും തമ്മിലാണ് ഇന്നത്തെ പോരാട്ടം.വിജയിക്കുന്നവർക്ക് സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിലേക്കു പ്രവേശിക്കാം. തോൽക്കുന്നവർക്ക് വീട്ടിലേക്കു മടങ്ങാം. ഐ ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള ടീമാണ് രാജസ്ഥാൻ യുണൈറ്റഡ്. നെറോക്ക പത്താം സ്ഥാനത്തും. ഇതിനു മുൻപ് തമ്മിൽ ഏറ്റുമുട്ടിയ നാലു കളികളിൽ മൂന്നെണ്ണത്തിലും രാജസ്ഥാനായിരുന്നു വിജയം.ഒരെണ്ണം സമനിലയായി. എന്നാൽ പോയിന്റ് പട്ടികയ്ക്കപ്പുറത്തുള്ള ആത്മവിശ്വാസമാണ് നെറോക്കയുടെ കരുത്ത്. ഒരു വി...
ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാരത്തിന്  തുടക്കമായി
Local

ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാരത്തിന്  തുടക്കമായി

Perinthalmanna RadioDate: 03-04-2023അങ്ങാടിപ്പുറം: യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിൻ്റെ ഓർമയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടെ വിശുദ്ധ വാരത്തിനു തുടക്കമായി.പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന ഓശാനയുടെ തിരു കർമങ്ങളിൽ നൂറു കണക്കിനു വിശ്വാസികൾ പങ്കാളികളായി. കുരുത്തോലയുടെ വെഞ്ചരിപ്പിനു ശേഷം ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽനിന്നും ദേവാലയത്തിലേക്ക് പ്രദക്ഷിണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയുണ്ടായി. എപ്പിസ്കോപ്പൽ വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, ഫാ.സിബിൻ കിളിയംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. ഡീക്കൻ ജെഫിൻ എലിവാലങ്കിയിൽ നേതൃത്വം നൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം

Perinthalmanna RadioDate: 03-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ തിങ്കളാഴ്ച ഏഴാംപൂരം. പൂരംദിനങ്ങളിലെ പ്രധാന ദിവസമാണ് ഏഴാംപൂരം. മീനമാസത്തിലെ മകീര്യംനാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പൂരം നക്ഷത്രംവരുന്നത് ഏഴാംപൂരത്തിനാണ്. ഭഗവതിക്ക് ഉത്സവബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. 12.30-ന് ഉത്സവബലി തുടങ്ങും.ആറാംപൂരദിനമായ ഞായറാഴ്ച രാവിലെ ഇടത്തുപുറം പൂന്താനം മാതൃസമിതിയുടെ തിരുവാതിരക്കളിയോടെയായിരുന്നു തുടക്കം. തുടർന്ന് വലമ്പൂർ അഷ്ടമാംഗല്യം തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും, പെരിന്തൽമണ്ണ നൃത്തകലാകേന്ദ്രയിലെ വിദ്യാർഥികളുടെ നൃത്തനൃത്യങ്ങളും നടന്നു.ആറാം പൂരത്തിന് പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തെയും ആറാട്ട് നടന്നു. ശിവന്റെ ഉത്സവബലി മൂന്നുമണിക്കൂറിലധികം നീണ്ടു. നാലമ്പലത്തിനകത്ത് ബലിക്കല്ലുകളിൽ പ്രത്യേക പൂജയ്ക്കുശേഷം ശിവന്റെ തിടമ്പ് ആനപ്പുറത്ത് കോലത്തിൽ എഴുന്നള്ളിച...
പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
Local

പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

Perinthalmanna RadioDate: 02-04-2023പെരിന്തൽമണ്ണ: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്‌ബിയുടെ 3 കോടി 90 ലക്ഷം രൂപ ധന സഹായത്തോടെ പെരിന്തൽമണ്ണ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കേരള സംസ്ഥാന കായികം, വഖഫ്,ഹജ്ജ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറഹ്മാൻ  നിർവഹിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎ  നജീബ് കാന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങിന്  സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്സൺ എ നസീറ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ് എം മുഹമ്മദ് ഹനീഫ ഷാൻസി നന്ദകുമാർ കെ ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ഹുസൈനാ നാസർ മൻസൂർ നിച്ചയിൽ, മലപ്പുറം ഡിഡിഇ കെ പി രമേഷ് കുമാർ,  ഉബൈദുള്ള (എ ഡി വി എച്ച് എസ് ഇ )എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. വിദ്യാഗിരണം മിഷൻ ജില്ലാ കോഡിനേറ്റർ എ...