Local

കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം വീണ്ടും  സഞ്ചാരികൾക്കായി തുറന്നു
Local

കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം വീണ്ടും  സഞ്ചാരികൾക്കായി തുറന്നു

Perinthalmanna RadioDate: 02-04-2023പെരിന്തൽമണ്ണ: കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച സഞ്ചാരികൾക്ക് തുറന്നു കൊടുത്തു. മാർച്ച് ഒന്നിന് കാട്ടുതീ പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായിട്ടാണ് വിനോദ സഞ്ചാര കേന്ദ്രം അടച്ചത്. ശനിയാഴ്ച വളരെ കുറച്ച് സഞ്ചാരികൾ മാത്രമാണ് എത്തിയത്. മലപ്പുറത്തിന്റെ ഊട്ടിയെന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ കൊടികുത്തിമലയുടെ പ്രകൃതി സൗന്ദര്യവും കുളിരും നുകരാൻ എത്തുമെന്നാണ് നിഗമനം. ഈ മേഖലയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിലൊന്നാണാണിത്.മലമുകളിൽ മനോഹരമാക്കിയ നിരീക്ഷണ ഗോപുരം, വിശ്രമകേന്ദ്രങ്ങൾ, ഇരിപ്പിടങ്ങൾ, ഫോട്ടോ എടുക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് നാലു വരെയാണ് പ്രവേശനം. ഒരാൾക്ക് നാൽപ്പതു രൂപയാണ് പ്രവേശനഫീസ്. വൈകീട്ട് ആറു വരെയാണ് വിനോദ സഞ്ചാ...
മാന്ധാദ്രി പുരസ്കാരം മല്ലികാ സാരാഭായിക്ക് സമര്‍പ്പിച്ചു
Local

മാന്ധാദ്രി പുരസ്കാരം മല്ലികാ സാരാഭായിക്ക് സമര്‍പ്പിച്ചു

Perinthalmanna RadioDate: 02-04-2023പെരിന്തല്‍മണ്ണ: കലാസാഹിത്യ സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം നല്‍കി വരുന്ന 'മാന്ധാദ്രി' പുരസ്‌കാരം വിശ്വപ്രസിദ്ധ നര്‍ത്തകി ഡോ.മല്ലിക സാരാഭായിക്ക് മന്ത്രി എം.ബി. രാജേഷ് സമര്‍പ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ വേദികളായി ക്ഷേത്രോത്സവങ്ങളും അനുബന്ധ പരിപാടികളും മാറുന്നിടത്ത് വ്യത്യസ്തമായ ഒരു പാരമ്ബര്യത്തെ ഉയര്‍ത്തിപ്പിക്കാന്‍ തിരുമാന്ധാംകുന്ന് ദേവസ്വത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വൈക്കം, ഗുരുവായൂര്‍, പാലിയം തുടങ്ങിയ സത്യഗ്രഹങ്ങളില്‍ ഇടമില്ലാതിരുന്നവര്‍ പോലും ഇപ്പോള്‍ തങ്ങളാണിതിന് കാരണക്കാരെന്ന് അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വേട്ടയാടലുകള്‍ നേരിട്ട് മുന്നോട്ടുപോകുന്ന മല്ലിക സാരാഭായിക്കുള്ള പുരസ്കാരം ഉചിതമായ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളിലും ക്ഷേത്രങ്ങളിലും കലയ്ക്...
പീഡാനുഭവ ഓർമകളുമായി വിശുദ്ധവാരത്തിന് ഇന്ന് തുടക്കം
Local

പീഡാനുഭവ ഓർമകളുമായി വിശുദ്ധവാരത്തിന് ഇന്ന് തുടക്കം

Perinthalmanna RadioDate: 02-04-2023അങ്ങാടിപ്പുറം:  വിശുദ്ധവാര കർമങ്ങൾക്കായി ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ രാജാവായി ജനം ജറുസലേം ദേവാലയത്തിലേക്ക് ആനയിച്ചതിന്റെ സ്മരണയിൽ ഇന്ന് ഓശാന ഞായർ.പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇന്ന് (ഏപ്രിൽ 2 ഞായർ) രാവിലെ 7ന് ഓശാനയുടെ തിരു കർമങ്ങൾ ആരംഭിക്കും. കുരുത്തോലയുടെ വെഞ്ചരിപ്പിനു ശേഷം ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽ നിന്നും ദേവാലയത്തിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടക്കും. വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, അസി.വികാരി ഫാ.സിബിൻ കിളിയം പറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. രാവിലെ 10നും വൈകിട്ട് 5നും വി.കുർബാനയുണ്ടാകും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30നും വൈകിട്ട് 5നും വി.കുർബാന.6ന് പെസഹ വ്യാഴം തിരുകർമ്മങ്ങൾ കാലുകഴുകൽ ശുശ്രൂഷയോടെ രാവിലെ 7 മണിക്ക് തുടങ്ങും. തുടർന്ന് വി.കുർബാനയും പൊതു ആരാധന...
പെരിന്തൽമണ്ണ -പുലാമന്തോൾ റോഡ് നവീകരണം; മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി
Local

പെരിന്തൽമണ്ണ -പുലാമന്തോൾ റോഡ് നവീകരണം; മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി

Perinthalmanna RadioDate: 02-04-2023പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ പെരിന്തൽമണ്ണ ടൗൺ വരെയുള്ള ഭാഗത്തെ നവീകരണം മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി. അധികൃതർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. പെരിന്തൽമണ്ണ മുതൽ മേലാറ്റൂർ വരെയുള്ള പണി പൂർത്തീകരിക്കുന്നതിന് 2024 മാർച്ച് വരെ സമയം നൽകിയിട്ടുണ്ട്. റോഡ് നവീകരണം വളരെയധികം ഇഴഞ്ഞുനീങ്ങി നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയമിച്ചിട്ടുണ്ടെന്ന് നിർമാണച്ചുമതലയുള്ള കെ.എസ്.ടി.പി. യുടെ സൂപ്പർവിഷൻ കൺസൾട്ടന്റ് ജോസഫ് മാത്യു യോഗത്തെ അറിയിച്ചു. ഇപ്പോൾ മെറ്റൽ ക്ഷാമമുണ്ടായതിനാലാണ് പുലാമന്തോൾ മുതലുള്ള ടാറിങ് വൈകിയത്. മുണ്ടൂരിൽനിന്ന് മെറ്റൽ എത്തിച്ച് പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള ഭാഗത്തെ ടാറിങ് തിങ്കളാഴ്ച തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാ...
വേങ്ങൂർ- കാഞ്ഞിരംപാറ റോഡ് നവീകരണത്തിന് എതിരെ പരാതി
Local

വേങ്ങൂർ- കാഞ്ഞിരംപാറ റോഡ് നവീകരണത്തിന് എതിരെ പരാതി

Perinthalmanna RadioDate: 01-04-2023മേലാറ്റൂർ: മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വേങ്ങൂർ-കാഞ്ഞിരംപാറ റോഡിൽ നടക്കുന്ന നവീകരണ പ്രവൃത്തിക്കെതിരേ വ്യാപക പരാതി. രണ്ടുദിവസം മുൻപാണ് ടാറിങ് തുടങ്ങിയത്. കഴിഞ്ഞദിവസം മഴപെയ്തതോടെ പലയിടത്തും ടാറിങ് പൊളിഞ്ഞു പോരുന്നതായാണ് പ്രധാന പരാതി. കൈകൊണ്ട് പൊട്ടിച്ചാൽപ്പോലും പൊടിഞ്ഞുപോരുന്ന നിലയിലാണ് ടാറിങ് എന്നും നാട്ടുകാർ പറയുന്നു.പണിയുടെ ഭാഗമായി മണ്ണുമാന്തി യന്ത്രംകൊണ്ട് പഴയ റോഡ് പൊളിച്ചു നീക്കിയപ്പോൾ ഓവുപാലങ്ങൾക്ക് ബലക്ഷയം സംഭവിച്ചതായും പരാതിയുണ്ട്.വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടൊരുമ പൗരാവകാശസമിതിയും നാട്ടുകാരും കളക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ‘ഗ്രാമീൺ സഡക്ക് യോജന’ പദ്ധതിപ്രകാരം അനുവദിച്ച മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചാണ് 4.77 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനികരീതിയിൽ നവീകരിക...
കരിപ്പൂരിൽ കള്ളക്കടത്ത് കൂടാനുള്ള കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവെന്ന് റിപ്പോർട്ട്
Local

കരിപ്പൂരിൽ കള്ളക്കടത്ത് കൂടാനുള്ള കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവെന്ന് റിപ്പോർട്ട്

Perinthalmanna RadioDate: 01-04-2023മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് കൂടാനുള്ള പ്രധാന കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവാണെന്ന് കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റ് തയ്യാറാക്കിയ 70 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർഷം 15,000-ലേറെ അന്താരാഷ്ട്ര വിമാന സർവീസ് നടക്കുന്ന കരിപ്പൂരിൽ 25 ലക്ഷത്തിലേറെ അന്താരാഷ്ട്ര യാത്രക്കാർ വന്നുപോകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പത്തുലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാൻ 144 കസ്റ്റംസ് ജീവനക്കാർ വേണമെന്നാണ് മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ മാനദണ്ഡം. എന്നിട്ടും കരിപ്പൂരിൽ 85 കസ്റ്റംസ് ജീവനക്കാരേയെ നിയോഗിച്ചിട്ടുള്ളൂ. ഇതിൽത്തന്നെ 44 പേരെയാണ് വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുള്ളത്. ഇവരെ ദിവസം മൂന്ന്‌ ഷിഫ്റ്റിൽ വിന്യസിക്കുമ്പോൾ ഒരുബാച്ചിൽ ഏഴ്-എട്ട് ബാഗേജ് ഓഫീസർമാരേ ഉണ്ടാകൂ. ദിവസം ഏഴായിരത്തിലേറെ യാത്രക്കാരെ പരിശോധിക്കൽ ഇവരെ സംബന്ധിച്ച് സാധ്യമല...
താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം
Kerala, Local

താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 01-04-2023താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവ ആഘോഷങ്ങൾ, സ്‌കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്...
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല
India, Local

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

Perinthalmanna RadioDate: 01-04-2023പുതിയ സാമ്പത്തിക വാർഷാരംഭത്തിൽ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാർച്ചിൽ മാത്രം 350 രൂപയുടെ വർധനവാണ് വരുത്തിയിരുന്നത്. 2034 രൂപയാണ് കൊച്ചിയിൽ 19 കിലോ പാചക വാതക സിലിണ്ടറിന്റെ നിലവിലെ വില. അതേ സമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റമില്ലാതെ തുടരും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL------------...
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു
Local

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു

Perinthalmanna RadioDate: 01-04-2023പെരിന്തൽമണ്ണ: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും അവസാന ഗഡു നൽകാത്തതിലും പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ധർണ നടത്തി. ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി പിൻവലിക്കുക, വിലക്കയറ്റം തടയുക, നഗരസഭയിലെ രൂക്ഷമാകുന്ന കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.നഗരസഭാ ഓഫീസിന് മുന്നിൽ പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പത്തത്ത് ജാഫർ അധ്യക്ഷത വഹിച്ചു. താമരത്ത് സലീം, മുഹമ്മദ് സുനിൽ, ഹുസൈന നാസർ, ശ്രീജിഷ, നിഷ സുബൈർ, സജ്‌ന ഷൈജൽ, തസ്‌നീമ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളി...
പെരിന്തൽമണ്ണ നഗരസഭയിലെ സ്കൂളുകൾക്ക് 42.5 ലക്ഷത്തിൻ്റെ ഫർണിച്ചറുകൾ നൽകി
Local

പെരിന്തൽമണ്ണ നഗരസഭയിലെ സ്കൂളുകൾക്ക് 42.5 ലക്ഷത്തിൻ്റെ ഫർണിച്ചറുകൾ നൽകി

Perinthalmanna RadioDate: 01-04-2023പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ സ്‌കൂളുകൾക്കായി വകയിരുത്തിയ തുകയിൽ നിന്നും 42.5 ലക്ഷം രൂപയുടെ ഫർണിച്ചർ വിതരണം ചെയ്തു. ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ, GMLP സെൻട്രൽ സ്കൂൾ, GMLP കക്കൂത്ത് സ്കൂൾ എന്നി സ്‌കൂളുകളിലേക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്. അതാതു സ്‌കൂളുകളിൽ വെച്ച് നടന്ന പരിപാടികളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ഷാജി നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ എ നസീറ ടീച്ചർ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കെ. ഉണ്ണികൃഷ്ണൻ, നെച്ചിയിൽ മൻസൂർ, കൗൺസിലർമാരായ ഹുസൈന നാസർ, പ്രവീൺ എന്നിവർ പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------...