Local

അങ്ങാടിപ്പുറത്തെ സീബ്രാവരകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്
Local

അങ്ങാടിപ്പുറത്തെ സീബ്രാവരകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്

Perinthalmanna RadioDate: 31-03-2023അങ്ങാടിപ്പുറം: പൂരത്തിരക്കിൽ അങ്ങാടിപ്പുറത്തെത്തുന്ന ഭക്തരെ റോഡ് മുറിച്ച്കടത്താൻ പണിപ്പെടുകയാണ് നിയമപാലകരും സുരക്ഷാ ഉദ്യോഗസ്ഥരും. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു പോയിട്ട് വർഷങ്ങളായി. അടയാളം പോലുമില്ലാതെ പൂർണമായും മാഞ്ഞു. ഇതുകാരണം ക്ഷേത്ര കവാടത്തിലേക്കും കവാടത്തിൽ നിന്ന് റോഡിന്റെ മറുഭാഗത്ത് എത്തിപ്പെടാൻ പാടുപെടുകയാണ് ജനം.ഇരുഭാഗങ്ങളിലും നോക്കി വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാർ പൂരത്തിനെത്തുന്നവരെ മറു ഭാഗത്തേക്ക് കടത്തിവിടുന്നത്. പൂരത്തിന് നിത്യവും ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇടതടവില്ലാതെ ആയിരക്കണക്കിന് വാഹനങ്ങൾ ഒഴുകുന്ന റോഡാണ് -കോഴിക്കോട് പാലക്കാട് ദേശീയപാത. റോഡ് മുറിച്ചുകടക്കാൻ ഏറെ സാഹസപ്പെടണം.അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്ന് ക്ഷേത്ര കവാടത്തിന്‌ മുൻ...
തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപ്രൗഢിയിൽ ഉത്സവം കൊടിയേറി
Local

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപ്രൗഢിയിൽ ഉത്സവം കൊടിയേറി

Perinthalmanna RadioDate: 31-03-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മൂന്നാംപൂരം ആചാരപ്രൗഢിയോടെ കൊടിയേറി. ഭഗവതിക്ക്് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവധ്വജം ഉയർന്നു. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴിനു കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം.വടക്കെനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കെനടയിൽ മേൽശാന്തി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി.കൊടിക്കൂറകൾ ദർശിച്ച് ഭക്തർ നാമമരുവിട്ട് തൊഴുതു. തുടർന്ന് അഷ്ടദിക്പാലകൻമാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു.മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാംപൂരത്തിനാണ് കൊടി...
ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നവീകരണം പുരോഗമിക്കുന്നു
Local

ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നവീകരണം പുരോഗമിക്കുന്നു

Perinthalmanna RadioDate: 31-03-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്‌മാരക ബസ്‌ സ്റ്റാൻഡിലേക്ക്‌ ജൂബിലി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിച്ചുള്ള റോഡിന്റെ നവീകരണം പുരോഗമിക്കുന്നു. റോഡിന് കുറുകെയുള്ള  കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഏറെക്കാലം തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന് 20 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ച് റീടാറിങ് നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും റോഡ് തകർന്നതോടെ പൂർണമായും വിപുലമായ രീതിയിൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി ഒരു കോടി രൂപ നഗരസഭ അനുവദിച്ചു. കലുങ്ക് നിർമാണത്തിന് 15 ലക്ഷം രൂപകൂടി അനുവദിച്ചു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ച് ജനുവരി ഏഴിനാണ് നവീകരണം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരു വശവും ഓടയും നിർമിച്ചെങ്കിലേ റോഡിന്റെ നവീകരണം ഫലപ്രദമാകൂവെന്ന് എ...
കേരളത്തിൽ ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും 2 രൂപ കൂടും
Kerala, Local

കേരളത്തിൽ ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും 2 രൂപ കൂടും

Perinthalmanna RadioDate: 30-03-2023സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 106.94 രൂപയും ഡീസലിന് 95.80 രൂപയുമാണ് പെരിന്തൽമണ്ണയിൽ വ്യാഴാഴ്ചത്തെ വില. ഇത് ശനിയാഴ്ച 108.94 രൂപയും 97.80 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ...
വേനലവധിക്കാലം അടിച്ചു പൊളിക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി
Local

വേനലവധിക്കാലം അടിച്ചു പൊളിക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി

Perinthalmanna RadioDate: 30-03-2023പെരിന്തൽമണ്ണ:  ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധിക്കാലം അടിച്ചു പൊളിക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി. ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി നടത്തുന്നത് 59 ഉല്ലാസ യാത്രകൾ. ഈ ഇനത്തിൽ വലിയൊരു വരുമാനം കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് കോവിഡ് കാലത്തിനു ശേഷം കെഎസ്ആർടിസി നടത്തിയ ഉല്ലാസ യാത്രകളെല്ലാം വിജയകരമായിരുന്നു.ഈ ആത്മ വിശ്വാസത്തിലാണ് പുതിയ യാത്രാ പാക്കേജുകൾ ഒന്നിച്ച് ഒരുങ്ങുന്നത്. ജില്ലയിൽ കെഎസ്ആർടിസി ഇത്രയേറെ യാത്രകൾ ഒരേ സമയം നടത്തുന്നത് ഇതാദ്യം. മലപ്പുറം ഡിപ്പോയിൽ നിന്ന് അടുത്ത മാസം 2, 8, 9, 14, 15, 16, 22, 23, 26, 29, 30 തീയതികളിൽ വിവിധ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്രയുണ്ട്. മേയ് മാസത്തിൽ 1, 3, 7, 10, 13, 14, 17, 21, 24, 28,31 തീയതികളിലും യാത്രയുണ്ട്. ചില ദിവസങ്ങളിൽ ഒന്നിലേറെ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകള...
സ്‌ഫോടക വസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി അറസ്‌റ്റിൽ
Local

സ്‌ഫോടക വസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി അറസ്‌റ്റിൽ

Perinthalmanna RadioDate: 30-03-2023പെരിന്തൽമണ്ണ ∙ അനധികൃതമായി സ്‌ഫോ‌ടക വസ്‌തുക്കൾ കൈവശം വച്ചതിന് തമിഴ്നാട് സ്വദേശി പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. സേലം കൊങ്കരപ്പട്ടി സ്വദേശി കാശി വെങ്കിടാചലത്തെ (36) ആണ് സിഐ സി.അലവി, എസ്‌ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.ജില്ലയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും മറ്റും സ്‌ഫോടക വസ്‌തുക്കൾ എത്തിച്ച് അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ക്വാറികളിലും കിണറുകളിലും മറ്റും പാറ പൊട്ടിക്കുന്നതിനായാണ് ഇവ സൂക്ഷിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും നട‌ത്തിയ പരിശോധനയിലാണ് പട്ടാമ്പി റോഡിലെ ചോലോംകുന്ന് വച്ച് ഇയാൾ പിടിയിലായത്. ജലറ്റിൻ സ്‌റ്റിക്കുകൾ, ഡിറ്റനേറ്റർ, ഫ്യൂസ് വയറുകൾ...
പെരിന്തൽമണ്ണ നഗരസഭാ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരീക്ഷിക്കും
Local

പെരിന്തൽമണ്ണ നഗരസഭാ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരീക്ഷിക്കും

Perinthalmanna RadioDate: 30-03-2023പെരിന്തൽമണ്ണ: നഗരസഭാ പ്രദേശത്തെ വിവിധയിടങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി മാലിന്യം വലിച്ചെറിയുന്നതിനെതിരേ കർശന നിരീക്ഷണം ഏർപ്പെടുത്തും. ജില്ലയ്ക്ക് പുറത്തു നിന്നടക്കമുള്ള വാഹനങ്ങൾ നഗരസഭയിലെ റോഡുകളിലൂടെ കടന്നു പോകുമ്പോഴാണ് മാലിന്യം വലിച്ചെറിയുന്നതെന്നും ഇത്തരം നടപടികൾ തടയുന്നതിന് നഗരസഭാംഗങ്ങളുടെ കൂടി ശ്രദ്ധ വേണമെന്നും ശുചിത്വ കോ-ഓർഡിനേറ്ററും ക്ലീൻ സിറ്റി മാനേജരുമായ സി.കെ. അബ്ദുൾ നാസർ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു.ഈ മാസം 31-നകം നഗരസഭയിലെ നൂറ് ശതമാനം വീടുകളും ഹരിതകർമസേനയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കും. പുതിയ കൗൺസിലിലെ അംഗങ്ങൾക്ക് നാളിതുവരെയായിട്ടും മുനിസിപ്പൽ ആക്ട്, റൂൾസ് എന്നിവയുടെ മലയാളം പകർപ്പ് ലഭ്യമാക്കാത്തത് വീഴ്ചയാണെന്ന് ഇതുമായി ബന്ധപ്പെട്ട അജൻഡ പരിഗണിക്കവേ അംഗം എം.എം. സക്കീർ ഹുസൈൻ പറഞ്ഞു. 2022 മേയ് 25-ന് എറണാ...
കൊടികുത്തിമല ഏപ്രിൽ ഒന്നിന് തുറക്കും
Local

കൊടികുത്തിമല ഏപ്രിൽ ഒന്നിന് തുറക്കും

Perinthalmanna RadioDate: 30-03-2023പെരിന്തൽമണ്ണ: മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഏപ്രിൽ ഒന്നിനു തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് കൊടികുത്തിമല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രം അടച്ചത്. വേനൽ മഴ പെയ്ത സാഹചര്യത്തിലാണ് തുറന്നു നൽകാൻ തീരുമാനമായത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തിരുമാന്ധാംകുന്ന് പൂരം; ഉത്സവക്കൊടിയേറ്റം ഇന്ന്
Local

തിരുമാന്ധാംകുന്ന് പൂരം; ഉത്സവക്കൊടിയേറ്റം ഇന്ന്

Perinthalmanna RadioDate: 30-03-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പ്രധാന ചടങ്ങായ ഉത്സവക്കൊടിയേറ്റം വ്യാഴാഴ്ച നടക്കും. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി തിരുമാന്ധാംകുന്നിൽ മൂന്നാം പൂരത്തിനാണ് ഉത്സവ കൊടിയേറ്റം. രാത്രി ഏഴിന് ഭഗവതിക്ക് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവക്കൊടികൾ ഉയർത്തും. കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രികകർമങ്ങൾക്ക് ശേഷമാണ് കൊടിയേറ്റം.ബുധനാഴ്ച രണ്ടാംപൂരത്തിന് മൂന്നാമത്തേയും നാലാമത്തേയും ആറാട്ട് നടന്നു. ഉച്ചയ്ക്ക് അമ്മന്നൂർ കുട്ടൻചാക്യാരുടെ ചാക്യാർക്കൂത്ത്, കിള്ളിക്കുറുശ്ശി മംഗലം തുള്ളൽ കലാകേന്ദ്രത്തിലെ കലാകാരൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ചൊവ്വര രാമചന്ദ്രൻ നമ്പ്യാരുടെ പാഠകം, കടമ്പൂർ രാജകുമാറിന്റെ നാഗസ്വരം എന്നിവ നടന്നു.സന്ധ്യക്ക് ടി.എൻ. കൃഷ്ണ അവതരിപ്പിച്ച സംഗീതക്കച്ചേരി ആസ്വാദനത്തിന്റെ അപൂർവ ...
പെരിന്തൽമണ്ണ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സുകളിലെ മുറികൾ ഏറ്റെടുക്കാനാളില്ല
Local

പെരിന്തൽമണ്ണ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സുകളിലെ മുറികൾ ഏറ്റെടുക്കാനാളില്ല

Perinthalmanna RadioDate: 30-03-2023പെരിന്തൽമണ്ണ : സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പെരിന്തൽമണ്ണ നഗരസഭയിൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സുകളിൽ മുറികളും കംഫർട്ട് സ്റ്റേഷനുകളും വാടകക്ക് പോവാത്ത സ്ഥിതി. മുറികൾ ഏറ്റെടുക്കാൻ ആളില്ലാതായപ്പോൾ എത്ര വാടകക്ക് എടുക്കാൻ തയാറുണ്ടന്ന് ഓഫർ ക്ഷണിച്ചപ്പോൾ നഗരത്തിൽ കണ്ണായ ഭാഗത്തെ ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ ഡെപ്പോസിറ്റ് കണ്ടത് നഗരസഭ നിശ്ചയിച്ച തുകയുടെ പത്തു ശതമാനം. ഇവിടെ എഫ്.15, എഫ് 16 മുറികൾക്ക് 10 ലക്ഷം വീതമാണ് നഗരസഭ കണക്കാക്കിയ ഡെപ്പോസിറ്റ്. വാടക പ്രതിമാസം 4962 രൂപയും നിശ്ചയിച്ചു. ഓഫർ ലറ്ററിൽ വന്ന ഡെപ്പോസിറ്റ് തുക ഒരു ലക്ഷവും വാടക 1200ഉം നിരക്കിൽ നൽകാം എന്നായിരുന്നു. ബൈപാസ് ബസ് സ്റ്റാൻഡിലും ഡെപ്പോസിറ്റ് ഒരു ലക്ഷമാണ് ലഭിച്ച ഓഫ൪. ഇവിടെ മറ്റൊരു മുറിക്ക് 50,000 രൂപ ഡെപ്പോസിറ്റും 2100 രൂപ വാടകയുമാണ് മറ്റൊരു ഓഫർ. ബൈപ്പാസ് ബസ് സ്റ്റാൻഡിൽ റൂം ആറ്, ഏഴ് ...