റംസാൻ തുടങ്ങിയതോടെ ഈത്തപ്പഴ വിപണി സജീവം
Perinthalmanna RadioDate: 27-03-2023പെരിന്തൽമണ്ണ: റംസാനിൽ വിപണി കീഴടക്കാൻ ഈത്തപ്പഴങ്ങൾ കടകൾക്കു മുൻപിൽ സ്ഥാനം പിടിച്ചു. 100 മുതൽ 2000 രൂപവരെയുള്ള ഈത്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. സൗദി അറേബ്യയിൽനിന്ന് വരുന്നവയ്ക്കാണ് വിപണിയിൽ ഡിമാന്റ്. കൂടാതെ ഇറാൻ, ഇറാഖ്, ഒമാൻ, ടുണീഷ്യ, ജോർദാൻ എന്നിവിടങ്ങളിൽനിന്ന് കടൽകടന്ന് ജില്ലയിലെത്തിയിട്ടുണ്ട് ഈത്തപ്പഴം. കൂട്ടത്തിലെ രാജാവ് അജ്‌വ തന്നെയാണ്. 600 മുതൽ 1975 വരെയാണ് വലിപ്പത്തിനനുസരിച്ച് അജ്‌വയുടെ വില. പ്രമേഹരോഗികൾ, ഗർഭിണികൾ, പ്രസവം കഴിഞ്ഞവർ തുടങ്ങിയവർക്ക് ഉത്തമമാണ് അജ്‌വ.ഇതിനൊപ്പം മാർക്കറ്റിലെ താരമാണ് മബ്‌റൂമും മജ്ദൂലും. 1300 ആണ് മബ്‌റൂമിന്റെ വില. ജോർദാൻകാരനായ മജ്ദൂൽ 800 രൂപ മുതൽ കിട്ടും. പ്രീമിയം ക്വാളിറ്റിക്ക് 1900 കൊടുക്കണം.നോമ്പ് തുറക്കുമ്പോൾ ഈത്തപ്പഴത്തിനു പ്രത്യേക സ്ഥാനവുമുണ്ട്. അതുകൊണ്ട് ജില്ലയിലെ കച്ചവട സ്ഥാപനങ്ങൾക്കു മുൻപിൽ ഈത്ത...










