സമയ ക്രമമില്ലാതെ ഗുഡ്‌സ് ട്രെയിനുകൾ എത്തുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു
Perinthalmanna RadioDate: 25-03-2023അങ്ങാടിപ്പുറം : ഷൊർണൂർ - നിലമ്പൂർ പാതയിൽ സമയ ക്രമമില്ലാതെ ഗുഡ്‌സ് ട്രെയിനുകൾ എത്തുന്നത് യാത്രാ ട്രെയിനുകളെ വലിയ തോതിൽ ബാധിക്കുന്നു. ഇതുമൂലം യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നതു മൂലം യാത്രക്കാർക്ക് തീരാദുരിതമാണ്. വ്യാഴാഴ്‌ച രാവിലെയും വൈകിട്ടുമുള്ള യാത്രാ ട്രെയിനുകൾ ഏറെ നേരം ഗുഡ്‌സ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ടി വന്നു. മുൻപും പല ദിവസങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മെറ്റൽ, കല്ല്, അരി, ഗോതമ്പ് തുടങ്ങിയവയുമായാണ് ഈ റൂട്ടിലെ ഗുഡ്‌സ് ട്രെയിൻ സർവീസ്, മാത്രമല്ല പാതയിൽ റെയിൽവേയുടെ മുഖ്യമായ വരുമാന മാർഗവും ഗുഡ്‌സ് ട്രെയിനുകളാണ്. യാത്രാ ട്രെയിനുകളേറെയും ശരാശരി വരുമാനത്തിലും താഴെയാണ്.ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുലർച്ചെ 3.35, രാവിലെ 7.05, 9.00, 10.20, ഉച്ചയ്‌ക്ക് ശേഷം 02.05, വൈകിട്ട് 5.55, 8.10 എന്നീ സമയങ്ങളിലും നിലമ്പൂരിൽ നിന്ന് ഷൊർണൂ...










