Local

മുള്ള്യാകുർശ്ശിയിലെ പുലിഭീതി; കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്
Local

മുള്ള്യാകുർശ്ശിയിലെ പുലിഭീതി; കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്

Perinthalmanna RadioDate: 24-03-2023പട്ടിക്കാട്: പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശ്ശിയിൽ കെണി സ്ഥാപിക്കുമെന്ന് വനംവകുപ്പ്. കഴിഞ്ഞദിവസം മാട്ടുമ്മത്തൊടി ഉമൈറിന്റെ വീടിന് സമീപത്തുനിന്ന് പുലി ആടിനെ കടിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് വ്യാഴാഴ്ച സ്ഥലത്തെത്തിയ വനപാലകരാണ് കെണി സ്ഥാപിക്കുമെന്ന് അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെ പുലി കടിച്ചുകൊണ്ടുപോയത്. ഉമൈർ നോക്കി നിൽക്കേയാണ് സംഭവം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പകുതി ഭക്ഷിച്ച നിലയിൽ ആടിന്റെ ജഡമാണ് കണ്ടെത്താനായത്.കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് ആടുകളെയാണ് പുലി പിടിച്ചത്. ഇതിൽ രണ്ടെണ്ണം ഉമൈറിന്റെതാണ്. ആടുകൾക്കുപുറമേ വളർത്തുനായ്‌ക്കളെ കാണാതാകുന്നതും പതിവാണ്. മാസങ്ങൾക്കുമുൻപ് പുലിയെ പിടികൂടാൻ വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നങ്കിലും കുടുങ്ങിയില്ല. പുലിയെ വ്യക്തമായി...
ലോറിയിൽ കൊണ്ടു പോകുന്നതിനിടെ വഴിയിലിറക്കിയ ആന ഇടഞ്ഞു
Local

ലോറിയിൽ കൊണ്ടു പോകുന്നതിനിടെ വഴിയിലിറക്കിയ ആന ഇടഞ്ഞു

Perinthalmanna RadioDate: 24-03-2023പുലാമന്തോൾ: ലോറിയിൽ കൊണ്ടു പോകുന്നതിനിടെ യാത്ര മധ്യേ വിശ്രമിക്കാനായി വഴിയിലിറക്കിയ കൊമ്പൻ കുറുമ്പ് കാട്ടിയത് ചെമ്മലശ്ശേരി ആലമ്പാറയിൽ  ഏറെ നേരം പരിഭ്രാന്തിയിൽ ആക്കി. കുന്നംകുളത്ത് നിന്ന് ഉത്സവത്തിന്നായി കൊയിലാണ്ടിയിലേക്ക് ലോറിയിൽ കൊണ്ട് പോവുകയായിരുന്ന  ആനയെ കഴിഞ്ഞ ദിവസം വിശ്രമിക്കാനായി ചെമ്മലശ്ശേരി രണ്ടാം മൈലിനു സമീപം പുലാമന്തോൾ റോഡിൽ ഒഴിഞ്ഞ സ്ഥലത്തായി ഇറക്കിയതിന് ഇടയിലാണ്  ആന കുറുമ്പ് കാട്ടിയത് ഈ സമയം നിരവധി പേർ ആനയെ കാണുന്നതിന്നായി എത്തിയിരുന്നു. ആന കുറുമ്പു കാട്ടി തുടങ്ങിയതോടെ കൊമ്പനെ വരുതിയിലാക്കാനുള്ള പാപ്പാന്മാരുടെ പരിശ്രമം ഫലം കാണാത്തതിനെ തുടർന്ന് എലഫൻ്റ് സ്കോഡ് എത്തിയാണ്  ആനയെ തളച്ചത്. കൊളത്തൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു ആന ഇടഞ്ഞത് പ്രചരിച്ചതോടെ വഴിയാത്രക്കാർ ഉൾപ്പെടെ  നിരവധി പേർ കാഴ്ച കാണാനായി ഇവിടെ ഒത്തു കൂട...
ജില്ലാ ആശുപത്രിയിൽ സി.എച്ച്. സെന്ററിന്റെ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി
Local

ജില്ലാ ആശുപത്രിയിൽ സി.എച്ച്. സെന്ററിന്റെ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി

Perinthalmanna RadioDate: 24-03-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരിന്തൽമണ്ണ സി.എച്ച്. സെന്റർ സൗജന്യമായി നൽകുന്ന നോമ്പുകാല ഭക്ഷണ വിതരണം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. നോമ്പുതുറ, അത്താഴ വിഭവങ്ങളാണ് വൊളന്റിയർമാർ മുഖേന ആശുപത്രിയിൽ നോമ്പു കാലത്ത് വിതരണം ചെയ്യുക.നിർമാണം പുരോഗമിക്കുന്ന പെരിന്തൽമണ്ണ സി.എച്ച്. സെന്ററിന്റെ സ്വന്തം കെട്ടിടം ജൂലായ് മാസത്തോടെ പ്രവർത്തനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാദിഖലി തങ്ങൾ പറഞ്ഞു. സേവന മേഖല പെരിന്തൽമണ്ണയുടെ പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ജില്ലാ ആശുപത്രിയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്ന ഭക്ഷണ വിതരണം ഈ വർഷം മുതൽ സി.എച്ച്. സെന്ററാണ് നിർവഹിക്കുന്നത്.നജീബ് കാന്തപുരം എം.എൽ.എ, സി.എച്ച്. സെന്റർ ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ, ജില്ലാ ആശുപത്രി...
ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹന അപകടങ്ങളില്‍ പൊലിഞ്ഞത് 17 ജീവന്‍
Local

ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹന അപകടങ്ങളില്‍ പൊലിഞ്ഞത് 17 ജീവന്‍

Perinthalmanna RadioDate: 23-03-2023മലപ്പുറം: ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 17 ജീവന്‍. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയത്.ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുന്നതില്‍ കൂടുതല്‍. അമിത വേഗവും അശ്രദ്ധയുമാണ് കാരണമായി കണ്ടെത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയും നടപടികളും കര്‍ശനമാക്കിയെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. നിരത്ത് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അഭ്യാസങ്ങളും മരണം വിളിച്ചുവരുത്തുന്നു.മലപ്പുറം ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായ അപകടത്തില്‍പെട്ടതില്‍ അധികവും ചെറു വാഹനങ്ങള്‍. ബൈക്ക്, കാര്‍, ഓട്ടോ എന്നിവ ഓടിച്ചവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച ചങ്ങരംകുളം കോലിക്കരയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കളാണ് മരിച്ചത്. ഒതളൂരില്‍ ഉത്സവം കണ്ട് മടങ്ങിവരുന്ന വഴി തൃശൂര്‍ ഭാ...
രാമൻചാടി പദ്ധതിയിൽ ഈ വർഷവും വെള്ളമെത്തില്ല
Local

രാമൻചാടി പദ്ധതിയിൽ ഈ വർഷവും വെള്ളമെത്തില്ല

Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: 2020 ഒക്ടോബർ ഏഴിന് അന്നത്തെ ജലമന്ത്രി കെ. കൃഷ്ണൻകുട്ടി നിർമാണോദ്ഘാടനം നടത്തി 2021 ജൂണിൽ മുഴുവൻ നിർമാണവും പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയ 92 കോടിയുടെ രാമൻ ചാടി ശുദ്ധജല പദ്ധതി ഈ വേനലിലും പ്രതീക്ഷിക്കേണ്ട, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞു നീങ്ങിയതും പദ്ധതി പ്രദേശമായ അങ്ങാടിപ്പുറത്ത് പുതിയ ടാങ്കും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ വൈകുന്നതുമാണ് കാരണം. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പദ്ധതി സമർപ്പിക്കുമെന്നാണ് 2021 അവസാനം ഉറപ്പ് നൽകിയത്. വർഷങ്ങൾ പഴക്കമുള്ള പെരിന്തൽമണ്ണ അർബൻ ജല വിതരണ പദ്ധതിയുടെ മെയിൻ പൈപ്പ് ലൈൻ ഉപയോഗിച്ചാണ് പദ്ധതിയിൽ വെള്ളം എത്തിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ നിലവിലെ ചെരക്കാപറമ്പ് ടാങ്കിൽ നിന്ന് വെള്ളം എത്താത്തതിനാൽ പുതിയ ടാങ്കിന് സ്ഥല...
വൈകുന്ന സാധന വിതരണവും ഇ പോസ് തകരാറും റേഷൻ വിതരണത്തെ ബാധിക്കുന്നു
Local

വൈകുന്ന സാധന വിതരണവും ഇ പോസ് തകരാറും റേഷൻ വിതരണത്തെ ബാധിക്കുന്നു

Perinthalmanna RadioDate: 23-03-2023മാസമാദ്യം കൃത്യസമയത്തു റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കാത്തതും ഇ പോസ് സെർവർ തകരാറും റേഷൻ വിതരണത്തെ ബാധിക്കുന്നു. ഈ മാസം ഇതുവരെ പകുതി കാർഡ് ഉടമകൾക്കു മാത്രമാണു റേഷൻ കിട്ടിയത്. വിതരണം പകുതിയായി കുറഞ്ഞതോടെ മിക്ക റേഷൻ വ്യാപാരികളുടെയും 8500 രൂപയുടെ സപ്പോർട്ടിങ് പേയ്മെന്റും മുടങ്ങി. റേഷൻ വ്യാപാരികൾക്കു കട വാടക, വൈദ്യുതി ചെലവ്, തൊഴിലാളിക്കു കൂലി തുടങ്ങിയവയ്ക്കുള്ള തുകയാണു സപ്പോർട്ടിങ് പേയ്മെന്റ്. ഭക്ഷ്യധാന്യം വിൽക്കുമ്പോൾ ക്വിന്റലിന് 220 രൂപ വീതം കമ്മിഷനും ലഭിക്കും.45 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ പ്രതിമാസം വിൽക്കുന്ന റേഷൻ വ്യാപാരിക്ക് 8500 രൂപ സപ്പോർട്ടിങ് പേയ്മെന്റും ക്വിന്റലിനു 220 രൂപ വീതം കമ്മിഷനും എന്നു കണക്കാക്കിയാണ് 18,000 രൂപ അടിസ്ഥാന വേതനം നൽകുന്നത്. റേഷൻ വിതരണം അവതാളത്തിലായി വരുമാനം 10,000 രൂപയിൽ താഴെയായി പല റേഷൻകടകളും അടച്ചുപൂട്ടലിന്റെ വക്...
കൃഷി, വ്യവസായ മേഖലകൾക്ക് പ്രാമുഖ്യം നൽകി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്
Local

കൃഷി, വ്യവസായ മേഖലകൾക്ക് പ്രാമുഖ്യം നൽകി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്

Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: കൃഷി, ക്ഷീരം, വ്യവസായം, സ്ത്രീ ശാക്തീകരണ മേഖലകൾക്ക് പ്രാധാന്യവുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അവതരിപ്പിച്ചു.വിവിധ വിഭാഗങ്ങളിലായി 21.18 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി ഇനത്തിലെ 22.21 കോടി രൂപയുമടക്കം 43.39 കോടി രൂപയാണ് ആകെ വരവ് പ്രതീക്ഷിക്കുന്നത്.വികസനഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ട്, പട്ടികവിഭാഗങ്ങൾ, പി.എം.എ.വൈ., ലൈഫ് വിഭാഗങ്ങളിലായി 21.18 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി ഇനത്തിലെ 22.21 കോടി രൂപയുമടക്കം ആകെ 43.28 കോടി രൂപ ചെലവും 11.64 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷതവഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, സി.എം. മുസ്തഫ, കെ.ടി. അഫ്‌സൽ, ജമീല ചാലിയത്തൊടി, ...
പുലി ഭീതി മാറാതെ മുള്ള്യാകുർശ്ശി; കൺമുന്നിൽ നിന്ന് ആടിനെ പുലി പിടിച്ചതായി ഉടമ
Local

പുലി ഭീതി മാറാതെ മുള്ള്യാകുർശ്ശി; കൺമുന്നിൽ നിന്ന് ആടിനെ പുലി പിടിച്ചതായി ഉടമ

Perinthalmanna RadioDate: 23-03-2023പട്ടിക്കാട്: കൺമുന്നിൽ നിന്ന് ആടിനെ പുലി കടിച്ചു കൊണ്ടു പോയതായി ഉടമ. മുള്ള്യാകുർശ്ശി മേൽമുറി പൊരുതല മലയടി വാരത്തു നിന്നാണ് ആടിനെ പുലി പിടിച്ചതായി പറയുന്നത്. ആടുകളെ മേയ്ക്കാൻ എത്തിയ മാട്ടുമ്മതൊടി ഉമൈറിന് പുലിയെ നേരിട്ട് കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടു മാറിയിട്ടില്ല. രണ്ട് ദിവസം മുമ്പും ഒരു ആടിനെ കാണാതായിരുന്നു.ബുധനാഴ്ച വൈകിട്ട് 5.30ഓടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആടിനെ പുലി കാടിനുള്ളിലേക്ക് കടിച്ചു കൊണ്ടു പോകുന്നത് നേരിൽ കണ്ടതായാണ് ഉമൈർ പറയുന്നത്. ഓടി എത്തിയപ്പോൾ സ്ഥലത്ത് ചോരപ്പാടുകളും രോമവും മാത്രമാണ് കാണാനായത്. നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ആടിനെ കണ്ടെത്താനായില്ല. എന്നാൽ, രണ്ടു ദിവസം മുമ്പ് കാണാതായ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 10 ദിവസം മുമ്പ് ഇതേ സ്ഥലത്ത് ആടുകളെ മേയ്ക്കുന്നതിനിടെ മാട്ടുമ്മത്തൊടി ഹംസ പുലിയെ കണ്ടതായി ...
ഇസ്‌ലാംമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ
Local

ഇസ്‌ലാംമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്‌ലാം മത വിശ്വാസികൾക്ക് വീണ്ടും വ്രതശുദ്ധിയുടെ പകലിരവുകൾ. പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. നോമ്പെടുത്തും സത്കർമങ്ങൾ അധികരിപ്പിച്ചും മനസ്സും ശരീരവും സ്‌ഫുടം ചെയ്‌തെടുക്കാനാകും ഓരോ വിശ്വാസിയുടെയും ശ്രമം.പുണ്യ റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. പള്ളികളും വീടകങ്ങളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ കൂടുതൽ പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി.'കരിയിച്ചു കളയുക' എന്നാണ് റംസാൻ എന്ന അറബി വാക്കിന്റെ അർഥം. വന്നിട്ടുള്ള കുറ്റങ്ങളെ വ്രതം അനുഷ്ഠിക്കുന്നവരിൽനിന്ന് കരിയിച്ചു കളയുമെന്ന് സാരം. റംസാൻ മാസത്തിൽ ദാനധർമങ്ങളും ജീവകാരണ്യ പ്രവർത്തനങ്ങളും വ്യാപകമാകും. പള്ളികളിൽ രാത...
മെഡിക്കൽ വിദ്യാർഥിനിയുടെ അപകടമരണം; അശ്രദ്ധമായി ബൈക്കോടിച്ചതിന് സഹപാഠി അറസ്റ്റിൽ
Local

മെഡിക്കൽ വിദ്യാർഥിനിയുടെ അപകടമരണം; അശ്രദ്ധമായി ബൈക്കോടിച്ചതിന് സഹപാഠി അറസ്റ്റിൽ

Perinthalmanna RadioDate: 22-03-2023അങ്ങാടിപ്പുറം: എം.ബി.ബി.എസ്. വിദ്യാർഥിനിയുടെ അപകടമരണത്തിൽ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്.തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അൽഫോൻസ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവിൽവെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അൽഫോൻസ മരിച്ചു. പരിക്കേറ്റ അശ്വിൻ ചികിത്സയിലായിരുന്നു.അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് വിദ്യാർഥിക്കെതിരേ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയ...