Local

കോവിഡ് കേസുകളിൽ വർധന; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം
Local

കോവിഡ് കേസുകളിൽ വർധന; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം

Perinthalmanna RadioDate: 22-03-2023തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റ...
അപകടക്കെണിയായി റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ
Local

അപകടക്കെണിയായി റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ

Perinthalmanna RadioDate: 22-03-2023പുലാമന്തോൾ: പുലാമന്തോൾ പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുമ്പോൾ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്റെ നടുവിലായി.വഇത് അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം ഇലക്ട്രിക് പോസ്റ്റ്‌ ശ്രദ്ധയിൽ പെടാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാക്കൾ പുലാമന്തോൾ യു പി ഭാഗത്ത്‌ റോഡിൽ നിൽക്കുന്ന പോസ്റ്റിലിടിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. കെഎസ്ഇബി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക ...
ശരീര സൗന്ദര്യം വർധിപ്പിക്കാൻ യുവാവിന് നൽകിയത് കുതിരയ്ക്കു നൽകുന്ന മരുന്ന്
Local

ശരീര സൗന്ദര്യം വർധിപ്പിക്കാൻ യുവാവിന് നൽകിയത് കുതിരയ്ക്കു നൽകുന്ന മരുന്ന്

Perinthalmanna RadioDate: 22-03-2023ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ മരുന്നുകൾ കുത്തിവച്ചതോടെ രോഗങ്ങൾ വന്ന് ശരീരം ക്ഷീണിച്ചെന്നു പരാതി. ട്രെയിനർ നൽകിയത് പന്തയക്കുതിരകൾക്ക് ഉന്മേഷം നൽകാനുള്ള മരുന്നും സ്തനാർബുദത്തിനുള്ള മരുന്നുമടക്കമുള്ളവ. ചങ്ങരംകുളം സ്വദേശി സന്തോഷാണ് പരാതിക്കാരൻ.10 വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകാറുണ്ട്. ഗൾഫിൽ ട്രെയിനറുടെ ജോലിക്കുവേണ്ടി ശരീരസൗന്ദര്യം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ കണ്ടെത്തി. ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ ഇയാളാണ് പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചതായും പറയുന്നു.8 മാസത്തിനിടെ 80,000 രൂപയുടെ മരുന്നുകളാണ് ഉപയോഗിച്ചത്. പലതരം രോഗങ്ങൾ വന്ന് ഡോക്ടറെ കണ്ടതോടെയാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്നു തിരിച്ചറിഞ്ഞത്. സ്തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകൾ യ...
ഇഫ്താർ മീറ്റുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ നിർദേശം
Local

ഇഫ്താർ മീറ്റുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ നിർദേശം

Perinthalmanna RadioDate: 22-03-2023മലപ്പുറം: ഇഫ്താർ മീറ്റുകൾ പരിസ്ഥിതിസൗഹൃദമാക്കാൻ മതസംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ആഹ്വാനം.ഭക്ഷണസാധന വിതരണം, പാനീയങ്ങൾ എന്നിവയ്ക്ക് സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കും. പ്ലാസ്റ്റിക്, തെർമോക്കോൾ, പേപ്പർ, അലുമിനിയം ഫോയിൽ എന്നിവയ്ക്ക് പകരമാണിത്. ഐസ്‌ക്രീം, സലാഡ് വിതരണംഎന്നിവയ്ക്ക് പേപ്പർകപ്പുകൾ ഉപയോഗിക്കും.തോരണങ്ങൾ, നോട്ടീസുകൾ, ബാനറുകൾ എന്നിവയ്ക്ക് ഫ്ലക്‌സ്, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കി പേപ്പറിലോ തുണിയിലോ നിർമിച്ചവ സ്ഥാപിക്കും.മഹല്ല് തലത്തിൽ മുഴുവൻ കുടുംബങ്ങളെയും സംഘടനകളെയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് കത്തിക്കൽ മൂലമുള്ള ആരോഗ്യ ഭവിഷ്യത്തിനെക്കുറിച്ചും ഇമാമിന്റെ നേതൃത്വത്തിൽ ബോധവത്കരിക്കും.പാരിതോഷികങ്ങൾ നൽകുമ്പോൾ പ്ലാസ്റ്റിക് പാക്കിങ് ഒഴിവാക്കുക, വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ...
പെരിന്തൽമണ്ണയിൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ വായ്പ ലഭിച്ചശേഷം പൂർത്തിയാക്കും
Local

പെരിന്തൽമണ്ണയിൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ വായ്പ ലഭിച്ചശേഷം പൂർത്തിയാക്കും

Perinthalmanna RadioDate: 22-03-2023പെരിന്തൽമണ്ണ : മുൻഭരണ സമിതി ആരംഭം കുറിച്ച് മുടങ്ങി കിടക്കുന്ന പദ്ധതികൾക്ക് ബജറ്റിൽ തുക മാറ്റി വെക്കേണ്ടതില്ലെന്നും അവ പൂർത്തിയാക്കുമെന്നും പെരിന്തൽമണ്ണ നഗരസഭ ബജറ്റിന് ശേഷം നഗരസഭ അധ്യക്ഷൻ അറിയിച്ചു. മൂന്നു വർഷമായി മുടങ്ങി കിടക്കുന്ന ഏഴു കോടിയുടെ ടൗൺ ഹാൾ, അഞ്ചു കോടിയുടെ ആയുർവേദ ആശുപത്രി, പൊതു ജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും മുൻകൂർ നിക്ഷേപം സ്വീകരിച്ച് നിർമാണം തുടങ്ങിയ 38.5 കോടിയുടെ ഇൻഡോർ മാർക്കറ്റ്, മൂസക്കുട്ടിക സ്മാരക ബസ് സ്റ്റാൻഡ് രണ്ടാം ഘട്ടം എന്നിവയാണ് ഈ ഗണത്തിൽ പ്രധാനപ്പെട്ടവ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ...
ക്ഷേമ-വികസന പദ്ധതികളുമായി പെരിന്തൽമണ്ണ നഗരസഭ ബജറ്റ്
Local

ക്ഷേമ-വികസന പദ്ധതികളുമായി പെരിന്തൽമണ്ണ നഗരസഭ ബജറ്റ്

Perinthalmanna RadioDate: 22-03-2023പെരിന്തൽമണ്ണ: കഴിഞ്ഞ ബജറ്റിൽ രൂപം നൽകിയ ആറ് പ്രത്യേക മിഷനുകളുടെ തുടർച്ചയ്ക്ക് പ്രാധാന്യവുമായി പെരിന്തൽമണ്ണ നഗരസഭയുടെ 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. വർഷാരംഭ മുന്നിരിപ്പായ 2.33 കോടി രൂപയടക്കം 83.22 കോടി രൂപ വരവും 80.55 കോടി രൂപ ചെലവും 2.67 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷ എ. നസീറ അവതരിപ്പിച്ചത്. നഗരസഭാ അധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചർച്ച ബുധനാഴ്ച രാവിലെ 11 മുതൽ നടക്കും.പ്രധാനമായും ഊന്നൽ നൽകിയത്പൊതുമരാമത്ത്- ഊർജം, നഗരാസൂത്രണം (3 കോടി), പട്ടികജാതി വികസനം- കോളനികളിൽ സമ്പൂർണ അടിസ്ഥാന വികസനം (ഭവന പദ്ധതിക്കുള്ള 42 ലക്ഷം ഉൾപ്പെടെ-2.59 കോടി), ദാരിദ്ര്യ ലഘൂകരണം- ചേരി പരിഷ്‌കരണം, പാർപ്പിടം (ലൈഫ് ഭവനത്തിന് 1.42 കോടി ഉൾപ്പെടെ-1.79 കോടി), സാമൂഹ്യ നീതി (1.49 കോടി), വിദ്യാഭ്യാസം, കലാകായികം, യുവജനക...
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരവും പയ്യനാട്ടേക്ക്?
Local

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരവും പയ്യനാട്ടേക്ക്?

Perinthalmanna RadioDate: 21-03-2023മലപ്പുറം: ലോകകപ്പ് യോഗ്യതാ മത്സരവും പയ്യനാട്ടേക്ക്? ഇന്ത്യയുടെ യോഗ്യതാ മത്സരം പയ്യനാട്ടെത്തിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെഎഫ്എ ജനറൽ സെക്രട്ടറി കെ.അനിൽകുമാർ പറഞ്ഞു. സന്തോഷ് ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയപ്പോൾ ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തുവെന്നും അവർ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.സൂപ്പർ കപ്പിനു പുറമേ എഎഫ്സി ചാംപ്യൻസ് ലീഗ് യോഗ്യതാ മത്സരം കൂടി പയ്യനാട്ടെത്തുന്നത് മലപ്പുറത്തിനു മുതൽക്കൂട്ടാകും. സൂപ്പർകപ്പിന്റെ ഭാഗമായി ജില്ലയിൽ 2 ഇടങ്ങളിലായി 3 മൈതാനങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയവും കാലിക്കറ്റ് സർവകലാശാലയുടെ 2 മൈതാനങ്ങളുമാണ് പരിശീലന ഇടങ്ങളാകുക.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...
മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച
Local, World

മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

Perinthalmanna RadioDate: 21-03-2023ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാവുന്നത്. ഒമാനില്‍ നാളെ മാസപ്പിറവി ദൃശ്യമായാല്‍ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---...
പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി
Local

പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി

Perinthalmanna RadioDate: 21-03-2023പെരിന്തൽമണ്ണ: ദേശീയ പാതയും സംസ്ഥാന പാതയും കൂടിച്ചേരുന്ന പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി. ഏറെ നാളുകളായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയുമില്ല. ഞായറാഴ്ച വാഹനത്തിരക്ക് കുറവായതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കുറച്ചു സമയമാണ് അനുവദിക്കുന്നത്. മറ്റ് ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനാൽ കൂടുതൽ സമയവുമാണ്.എന്നാൽ സിഗ്നലിന്റെ സാങ്കേതിക തകരാർ മൂലം ഞായറാഴ്ചയിലെ കുറഞ്ഞ സമയമാണ് തിങ്കളാഴ്ച കാണിക്കുന്നത്. ഇതു മൂലം പൊതുവേ വാഹന തിരക്കേറുന്ന തിങ്കളാഴ്ച കുറച്ചു സമയമേ വാഹനങ്ങൾക്ക് കടന്നു പോകാൻ ലഭിക്കുന്നുള്ളൂ. കോഴിക്കോട് റോഡിലെ കയറ്റം കയറിയാണ് വാഹനങ്ങൾക്ക് മുന്നോട്ടു പോകേണ്ടത്.വലിയ ചരക്കു വാഹനങ്ങളടക്കം പച്ച സിഗ്നൽ ലഭിച്ച് മുന്നോട്ടു പോകുമ്പോഴേക്കും ചുവപ്പാകും. ഇതിനിടെ മറ്റ് ഭാഗങ്ങളിലെ വാഹനങ്ങൾ പച്ച സിഗ്നൽ ലഭിച്ച...
പതിവായി റേഷൻ വാങ്ങാത്ത 2311 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്
Local

പതിവായി റേഷൻ വാങ്ങാത്ത 2311 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്

Perinthalmanna RadioDate: 21-03-2023പെരിന്തൽമണ്ണ ∙ ജില്ലയിൽ സ്ഥിരമായി റേഷൻ വാങ്ങാത്ത 2311 പേർ പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് എന്നീ മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് പുറത്തായി. 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ കഴിഞ്ഞ 3 വർഷത്തിനിടെയാണ് ഇത്രയും പേർ പുറത്തായത്. ഇവരുടെ മുൻഗണനാ റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറി. മുൻഗണനാ വിഭാഗത്തിൽ (പിഎച്ച്എച്ച്) നിന്ന് 1575 പേരും അന്ത്യോദയ (എഎവൈ) വിഭാഗത്തിൽ നിന്ന് 122 പേരും മുൻഗണനേതരം സബ്‌സിഡി (എൻപിഎസ്) വിഭാഗത്തിൽ നിന്ന് 614 പേരുമാണ് ഇങ്ങനെ പുറത്തായത്.എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ അരിയും പിഎച്ച്എച്ച് വിഭാഗത്തിന് ആളൊന്നിന് 4 കിലോ അരിയും സൗജന്യമാണ്. എൻപിഎസ് വിഭാഗക്കാർക്ക് ആളൊന്നിന് 2 കിലോ അരി നാലു രൂപ തോതിൽ ലഭിക്കും. മുൻഗണനേതര വിഭാഗക്കാർക്ക് 8 കിലോ അരിയാണ് ലഭിക്കുക. കിലോഗ്രാമിന് 10.90 രൂപ നൽകണം. ജില്ലയിൽ ആകെയുള്ള 10,31,465 റേഷ...