Local

വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Local

വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Perinthalmanna RadioDate: 05-03-2026 കോഴിക്കോട്: ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകൾ നടക്കുന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുരങ്കപാത വരുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.വയനാട് - കോഴിക്കോട് ജില്ലകളെ ബന...
തിരുമാന്ധാംകുന്ന് ക്ഷേത്രക്കടവിലെ മൺകൂനകൾ നീക്കിത്തുടങ്ങി

Local

തിരുമാന്ധാംകുന്ന് ക്ഷേത്രക്കടവിലെ മൺകൂനകൾ നീക്കിത്തുടങ്ങി

Perinthalmanna RadioDate: 05-03-2026 അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ക്ഷേത്രക്കടവിലെ മൺക്കൂനകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിത്തുടങ്ങി. പൂരാഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്തും അമ്പലക്കടവിലും എത്തുന്ന ഭക്തർക്കും നാട്ടുകാർക്കും കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനായാണ് മൺകൂന നീക്കുന്നതെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-----------------------------...
പെരിന്തൽമണ്ണ നഗരസഭയുടെ ബജറ്റിന് അംഗീകാരം

Local

പെരിന്തൽമണ്ണ നഗരസഭയുടെ ബജറ്റിന് അംഗീകാരം

Perinthalmanna RadioDate: 05-03-2026 പെരിന്തൽമണ്ണ: പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെ 144.7 കോടി രൂപ വരവും 141.7 കോടി രൂപ ചെലവും 2.92 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന നഗരസഭയുടെ ബജറ്റ് അംഗീകരിച്ചു. 70 വയസ്സു പിന്നിട്ട വയോജനങ്ങൾക്ക് വർഷത്തിൽ 4 തവണ കിറ്റ് നൽകാനുള്ള തീരുമാനം മാറ്റി എല്ലാ മാസവും പോഷകാഹാര കിറ്റ് നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റിൽ ഒരു പുതുമയും ഇല്ലെന്നും മുൻകാല പദ്ധതികളുടെ പകർപ്പാണെന്നും കുറ്റപ്പെടുത്തി. സ്‌ത്രീ ശാക്തീകരണത്തിനും കാര്യമായ പദ്ധതികളില്ല. നഗരസഭ കടത്തിലാണെന്ന വാദം മുൻകൂർ ജാമ്യമെടുക്കലാണെന്നും പദ്ധതികൾ നടപ്പാക്കുമ്പോൾ ബാധ്യതയുണ്ടാവുമെന്നും പറഞ്ഞു. 2 തവണ തന്നെ തെരുവുനായ കടിച്ച അനുഭവം പറഞ്ഞു കൊണ്ടായിരുന്നു കൗൺസിലർ പച്ചീരി സുബൈർ എബിസി ഷെൽറ്റർ ആൻഡ് കെയർ പദ്ധതിയെ അഭിനന്ദിച്ചത്. നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള നഗരസൗന്ദര്യവൽക്കരണത്തിനുള്ള പദ്ധതി അഭിനന്ദനാർഹമാണെന്ന് ...
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Local

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Perinthalmanna RadioDate: 06-03-2026 പെരിന്തൽമണ്ണ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായ 200 കോടി രൂപ ഒന്നിച്ച് നൽകാൻ കിഫ്ബിക്ക് കഴിയില്ലെന്ന് വന്നതോടെയാണ് പദ്ധതി മുടങ്ങിയത്. റെയിൽവേ ഓവർബ്രിഡ്ജിന്റെ അനുമതിക്കായി 13 ലക്ഷം രൂപയടക്കം നേരത്തെ അടച്ചിരുന്നു. പദ്ധതി യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനത്തിൽ എൽഡിഎഫ് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ആശുപത്രിയുടെ സമഗ്ര വികസന...
അങ്ങാടിപ്പുറം- വളാഞ്ചേരി റോഡില്‍ ഗതാഗതം നിരോധിച്ചു

Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡില്‍ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 05-03-2026 അങ്ങാടിപ്പുറം: വളാഞ്ചേരി- അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള  വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വളാഞ്ചേരി ഭാഗത്ത് നിന്നും അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മലശ്ശേരി- വളപുരം- വെങ്ങാട് റോഡിലൂടെയും കൊളത്തൂര്‍ - പടപ്പറമ്പ്- എടയൂര്‍ പൂക്കാട്ടിരി റോഡിലൂടെയും പോകണം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsa...
മങ്കട ഗവ. ആശുപത്രിയിൽ അടിസ്ഥാന മരുന്നുകൾ പോലുമില്ലെന്ന് പരാതി

Local

മങ്കട ഗവ. ആശുപത്രിയിൽ അടിസ്ഥാന മരുന്നുകൾ പോലുമില്ലെന്ന് പരാതി

Perinthalmanna RadioDate: 05-03-2026 മങ്കട : മങ്കട കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് പോലും മരുന്നുകൾ ലഭ്യമല്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ചെവി വേദനക്ക് നാലര വയസ്സുള്ള രാമപുരം- മേലെ കാളാവില കരുവള്ളി പാത്തിക്കൽ ഫാത്തിമ സഹ്റ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ട‌ർ നൽകിയ കുറിപ്പുമായി മരുന്ന് വാങ്ങാൻ എത്തിയ രക്ഷിതാക്കൾ ഏകദേശം ഒന്നേകാൽ മണിക്കൂർ ഫാർമസിയുടെ മുന്നിൽ കാത്തു നിന്നിട്ടും, കുറിപ്പിലുള്ള ഒരു മരുന്നു പോലും ലഭിച്ചില്ലെന്നാണ് പരാതി.പി.എം.ഒ.എൽ സിറപ്പ് (250/5) - പനി, പാരസെറ്റമോൾ സിറപ്പ്, അസ്ഥാലിൻ സിറപ്, സിപ്ലോക്‌സ് ഇയർ ഡ്രോപ്പ്സ് എന്നിവയാണ് ഡോക്‌ടർ നിർദേശിച്ചിരുന്ന മരുന്നുകൾ. എന്നാൽ പനി, ജലദോഷം, കഫക്കെട്ട്, മൂക്കൊലിപ്പ്, ചെവിവേദന, തൊണ്ട വേദന തുടങ്ങിയ സാധാരണ രോഗങ്ങൾക്ക് പോലും ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലെന്നതാണ് രക്ഷിതാക്കളുട...
ഇന്നു മുതല്‍ ലോഡ് ഷെഡ്ഡിങ്; രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി, അതിന്റെ സത്യാവസ്ഥ ഇതാണ്

Local

ഇന്നു മുതല്‍ ലോഡ് ഷെഡ്ഡിങ്; രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി, അതിന്റെ സത്യാവസ്ഥ ഇതാണ്

Perinthalmanna RadioDate: 05-03-2026 പെരിന്തൽമണ്ണ: ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം' ഇന്ന് പല പത്രങ്ങളിലും വന്ന തലക്കെട്ടുകളാണിവ. സര്‍ക്കാരിനെതിരെയെന്ന് തോന്നിക്കുന്ന ഇവ യഥാര്‍ഥത്തില്‍ വാര്‍ത്തകളല്ല. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യങ്ങളാണ്. പിആര്‍ഡി നല്‍കിയിരിക്കുന്ന ഈ പരസ്യം മിക്ക പത്രങ്ങളിലും വന്നിട്ടുണ്ട്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് ഇത് നല്‍കിയിരിക്കുന്നത്. ഒന്നാം പേജില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളം അനുഭവിച്ച ബുദ്ധിമുട്ടുകളെന്ന് ഇടതുമുന്നണി ആരോപിക്കുന്ന കാര്യങ്ങളാണ് ഉള്ളതെങ്കില്‍ രണ്ടാം പേജില്‍ പിണറായി വിജയന്റെ കാലത്ത് ഇതേ കാര്യങ്ങള്‍ പരിഹരിച്ചതായി പറയുന്നു.രണ്ട് പേജ് പരസ്യമാണ് നല്...
കടബാധ്യതകള്‍ വെളിപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയുടെ ബജറ്റ്‌

Local

കടബാധ്യതകള്‍ വെളിപ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയുടെ ബജറ്റ്‌

Perinthalmanna RadioDate: 05-03-2026 പെരിന്തൽമണ്ണ: ടൗൺ നവീകരണത്തിന് മുൻഗണന നൽകുന്ന 144.70 കോടി രൂപ വരവും 79.53 കോടി പദ്ധതി ഇതര ചെലവും 62.25 കോടി രൂപ പദ്ധതി ചെലവും ഉൾപ്പെടെ 141.7 കോടി രൂപ ചെലവും 2.92 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പെരിന്തൽമണ്ണ നഗരസഭയിൽ അവതരിപ്പിച്ചു. മുൻകാല കൗൺസിലുകൾ വരുത്തിവച്ച കടക്കെണി അക്കമിട്ട് നിരത്തിയാണ് നഗരസഭയുടെ 2026–27 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ് അവതരിപ്പിച്ചത്.ഹഡ്‌കോ വായ്‌പ തിരിച്ചടവ്(2.69 കോടി), കരാറുകാർക്ക് കുടിശിക(6.29 കോടി), ഇൻഡോർ മാർക്കറ്റിലേക്ക് നിക്ഷേപകർ നൽകിയ തുക(17.66 കോടി), ഇൻഡോർ മാർക്കറ്റ് 2 ഘട്ടങ്ങളുടെ പൂർത്തീകരണം(30 കോടി), ആയുർവേദ ആശുപത്രി നിർമാണം(3 കോടി), തിരികെ നൽകേണ്ടുന്ന വാടക അഡ്വാൻസ്(33 കോടി), മനഴി, തറയിൽ സ്‌റ്റാൻഡുകളിലെ മുറികൾ ഒഴിഞ്ഞു പോയവർക്ക് നൽകേണ്ടത്(10 കോടി), ഒലിങ്കര ഫ്ലാറ്റ് ദ്രവമാലിന്യ പ്ലാന്റ്(2.35 കോടി) എന...
ജില്ലയിൽ 80,947 വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷാ ഹാളിലേക്ക്

Local

ജില്ലയിൽ 80,947 വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷാ ഹാളിലേക്ക്

Perinthalmanna RadioDate: 05-03-2026 മലപ്പുറം ∙ ജില്ലയിൽ 80,947 വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷാ ഹാളിലേക്ക്. മലപ്പുറം, തിരൂർ, വണ്ടൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 305 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 40,490 ആൺകുട്ടികളും 40,457 പെ‍ൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ ഡ്യൂട്ടിക്കായി ജില്ലയിൽ 5,695 പേരെ ഇൻവിജിലേറ്റർമാരായി നിയമിച്ചിട്ടുണ്ട്. ഉത്തരമെഴുതുന്ന പേപ്പറുകളുടെ വിതരണം ഒരാഴ്ച മുൻപ് പൂർത്തിയായിട്ടുണ്ട്.ചോദ്യക്കടലാസുകൾ അതതു സ്കൂളുകൾക്കു സമീപമുള്ള ട്രഷറി/ ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസം രാവിലെ, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ അതതു ദിവസത്തെ ചോദ്യക്കടലാസുകൾ സ്കൂളുകളിൽ എത്തിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. 40 മാർക്കിന്റെ പരീക്ഷകൾ രാവിലെ 9.30 മുതൽ 11.15 വരെയും 80 മാർക്കിന്റെ പരീക്ഷകൾ രാവിലെ 9.30 മുതൽ 12.15 വരെയുമ...
മലപ്പുറം ജില്ല കഴിഞ്ഞ വർഷം ട്രെയിൻ ടിക്കറ്റ് ഇനത്തിൽ  റെയിൽവേയ്ക്ക് നൽകിയത് 72.48 കോടി രൂപ

Local

മലപ്പുറം ജില്ല കഴിഞ്ഞ വർഷം ട്രെയിൻ ടിക്കറ്റ് ഇനത്തിൽ  റെയിൽവേയ്ക്ക് നൽകിയത് 72.48 കോടി രൂപ

Perinthalmanna RadioDate: 04-03-2026 പെരിന്തൽമണ്ണ : കഴിഞ്ഞ സാമ്പത്തിക വർഷം ജില്ല ദക്ഷിണ റെയിൽവേയ്ക്ക് ആകെ നൽകിയത് 72,48,55,557 രൂപയാണ്. 2024-25 സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി ഈ തുക ലഭിച്ചത്. ജില്ലയിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി ലഭിച്ച ആകെ തുകയുടെ 44 ശതമാനത്തിലേറെ തിരൂർ റെയിൽവേ സ്റ്റേഷന്റെ സംഭാവനയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ റെയിൽവേ ടിക്കറ്റ് ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തിരൂർ സ്റ്റേഷനിൽ നിന്ന്. 31,91,13,961 രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്.അതേ സമയം പാലക്കാട് ഡിവിഷനിൽ ആകെയുള്ള 85 റെയിൽവേ സ്റ്റേഷനുകളിൽ വരുമാനത്തിന്റെ കാര്യത്തിൽ ഒൻപതാം സ്ഥാനത്താണ് തിരൂർ. 190,08,22,434 രൂപ വരുമാനം നേടിയ കോഴിക്കോട് ആണ് പാലക്കാട് ഡിവിഷനിൽ മുന്നിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ട്രെയിനിൽ യാത്ര ചെയ്തതും തിരൂർ റെയിൽവേ സ്റ്റ...