താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
Perinthalmanna RadioDate: 05-12-2025 താമരശ്ശേരി: ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിനായി താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ചമുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ.വെള്ളിയാഴ്ചമുതല്‍ മൂന്നുദിവസമായി രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത്, എട്ടാംവളവിനരികില്‍ പാതയോരത്തും വനഭൂമിയിലുമായി മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറികളിലേക്ക് കയറ്റാനാണ് തീരുമാനം. മരങ്ങള്‍ നീക്കംചെയ്യുന്ന സമയത്ത് ഉണ്ടാവാനിടയുള്ള ഗതാഗതസ്തംഭനം പരിഗണിച്ചാണ് നിയന്ത്രണ നടപടി. ലോറികളില്‍ കയറ്റി ചുരമിറക്കിയെത്തിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് വെസ്റ്റ്കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് ലേലനടപടികള്‍ക്കായി മാറ്റിയിടും.മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്ന പകല്‍സമയങ്...










