Local

പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി നഗരസഭാ കൗൺസിൽ യോഗം
Local

പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി നഗരസഭാ കൗൺസിൽ യോഗം

Perinthalmanna RadioDate: 18-03-2023പെരിന്തൽമണ്ണ: പ്രതിപക്ഷ പ്രതിഷേധത്തിലും ബഹളത്തിലും മുങ്ങി പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം. കേന്ദ്ര- സംസ്ഥാന ബജറ്റുകളിൽ ഉണ്ടായ നികുതി വർധനയ്ക്കെതിരെ ഇന്നലെ യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷാംഗം പച്ചീരി ഫാറൂഖ് അവതരിപ്പിച്ച പ്രമേയത്തിനൊപ്പം മറ്റ് വികസന പ്രശ്നങ്ങൾ കൂടി ഉന്നയിച്ചതോടെ ഭരണപക്ഷം തടസ്സപ്പെടുത്തി.പ്രമേയ ചർച്ച പൂർത്തിയാക്കിയ ശേഷം മറ്റ് വിഷയങ്ങൾ ഉന്നയിക്കണമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി നിലപാട് സ്വീകരിച്ചതോടെ ഭരണ പക്ഷവും പ്രതിപക്ഷവും പരസ്പരം വാദമുഖങ്ങളുമായി എഴുന്നേറ്റു.ഏറെ സമയം യോഗം ബഹളമയമായി. ഇതിനിടെ പ്രമേയം അവതരിപ്പിച്ചത് ചട്ട പ്രകാരമല്ലെന്നതിനാൽ തള്ളിക്കളയുന്നതായി ചെയർമാൻ അറിയിച്ചു. വികസന വിഷയങ്ങൾ ഉന്നയിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ...
ഡോക്ടർമാരുടെ സമരത്തിൽ തിരക്കൊഴിഞ്ഞത് ആശുപത്രിയിലെ മറ്റു പ്രവൃത്തികൾക്ക് ഗുണമായി
Local

ഡോക്ടർമാരുടെ സമരത്തിൽ തിരക്കൊഴിഞ്ഞത് ആശുപത്രിയിലെ മറ്റു പ്രവൃത്തികൾക്ക് ഗുണമായി

Perinthalmanna RadioDate: 18-03-2023പെരിന്തൽമണ്ണ; ഡോക്ടർമാരുടെ സമരത്തെ തുടർന്ന് തിരക്കൊഴിഞ്ഞ ജില്ലാ ആശുപത്രിയിൽ ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടന്നു. പഴയ ബ്ലോക്കിൽ റോഡും ആശുപ്രതി മുറ്റവും കട്ട പതിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി.പുതിയ ബ്ലോക്കിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിക്കായി കിടങ്ങ് കീറുന്ന പണികളും നടന്നു. മാതൃശിശു ബ്ലോക്കിൽ ഒഴിഞ്ഞു കിടന്ന ഒപിയിൽ മുകൾ വശത്തെ മാലിന്യം നീക്കുന്നത് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും ഇന്നലെ നടന്നു.ആശുപത്രി കാഷ്വൽറ്റിയിൽ ഇന്നലെ വലിയ തിരക്ക് ഉണ്ടായിരുന്നു. ഇന്നലെ മാതൃശിശു ബ്ലോക്കിൽ ചികിത്സ തേടി എത്തിയവർക്ക് പഴയ ബ്ലോക്കിലെ കാഷ്വൽറ്റിയെ ആശ്രയിക്കേണ്ടി വന്നു. ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി...................................................
നിലമ്പൂർ – ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി
Local

നിലമ്പൂർ – ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി

Perinthalmanna RadioDate: 18-03-2023നിലമ്പൂർ - ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി പരിഗണിക്കുന്നു. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ യശ്പാൽ സിങ് തോമർ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ -ഷൊർണൂർ പാതയിൽ നിലവിൽ രണ്ട് ക്രോസിങ് സ്‌റ്റേഷനുകളാണുള്ളത്. കൂടുതൽ ക്രോസിങ് സ്‌റ്റേഷൻ ഇല്ലാത്തത് പലപ്പോഴും പ്രയാസമുണ്ടാക്കുന്നുണ്ട്.തുടർച്ചയായി എൻജിനുകൾ കേടു വരുന്നതിനാൽ പകരം സംവിധാനം നടപ്പാക്കാനടക്കം റെയിൽവേ ബുദ്ധി മുട്ടുകയാണ്. ഇതിനു പരിഹാരം എന്ന നിലയിലാണ് പുതിയ ക്രോസിങ് സ്റ്റേഷൻ പരിഗണിക്കുന്നത്.ബയാത്രക്കാർക്ക് വണ്ടി കാത്തിരിക്കാനുള്ള എ.സി. സംവിധാനത്തോട് കൂടിയ വെയ്റ്റിങ് ലോഞ്ച്, പാർക്കിങ് സൗകര്യം കൂടുതൽ വിപുലപ്പെടുത്താനും ട്രാഫിക് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി, നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് പ്രത്യേക ഗോപുരം മ...
റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി
Kerala, Local

റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി

Perinthalmanna RadioDate: 17-03-2023കേരളത്തിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ള കാർഡുപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും, ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം. ഇപ്രകാരമൊരു നടപടിയും ആലോചനയിൽ ഇല്ല. ഇത്തരം വ്യാജവാർത്ത നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽ...
ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്തുകൾക്കു തുടക്കം
Local

ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്തുകൾക്കു തുടക്കം

Perinthalmanna RadioDate: 17-03-2023പെരിന്തൽമണ്ണ:  അർഹരായ ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള ഭക്ഷ്യ കമ്മിഷന്റെ താലൂക്ക്‌തല അദാലത്തുകൾക്ക് തുടക്കം. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ നിർവഹിച്ചു. ഭക്ഷ്യഭദ്രതയുടെ കാര്യത്തിൽ ഏതെങ്കിലും വിഭാഗത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഇടപെടാൻ കമ്മിഷന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. 316 ഭിന്നശേഷിക്കാരാണ് പരാതിയുമായെത്തിയത്. ഇതിൽ നൂറോളം പേർ അർഹത ഉണ്ടായിട്ടും കാർഡ് ലഭിക്കാതെ പോയവരാണ്. അപേക്ഷ നൽകിയ പത്തോളം പേർ മുൻഗണനാ കാർഡ് അനുവദിക്കപ്പെട്ടത് അറിയാത്തവരായിരുന്നു.അർഹരായവർക്കു കാർഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ ഉറപ്പു നൽകി. ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ്, സാന്ത്വനം പ്രവർത്തകർ, വിവിധ സന്നദ...
സൂപ്പർ കപ്പ് ഫുട്ബോളിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നു
Local, Sports

സൂപ്പർ കപ്പ് ഫുട്ബോളിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നു

Perinthalmanna RadioDate: 17-03-2023മലപ്പുറം∙ സൂപ്പർ കപ്പിനെ വരവേൽക്കാൻ പയ്യനാട്, കോട്ടപ്പടി മൈതാനങ്ങൾ ഒരുങ്ങി  തുടങ്ങി. കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) നിർദേശ പ്രകാരം ആലുവ വികെഎം ഡവലപ്പേഴ്സിന്റെ നേതൃത്വത്തിലാണ് മൈതാനം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കടുത്ത വേനലിൽ മൈതാനത്തിന്റെ പച്ചപ്പു നിലനിർത്താൻ ദിവസം മൂന്നു നേരം നനയ്ക്കുന്നുണ്ട്.ഈ മാസം അവസാനത്തോടെ മൈതാനം ഏകദേശം സജ്ജമാകുമെന്ന് പ്രവൃത്തികൾക്കു നേതൃത്വം നൽകുന്ന വി.എം.സാജിദ് പറഞ്ഞു. സെമിഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുക. സൂപ്പർ കപ്പിനുള്ള പരിശീലന മൈതാനമാണ് കോട്ടപ്പടി സ്റ്റേഡിയം. ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സി, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കു പുറമേ യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന ടീമുകളും പയ്യനാട്ട് പോരാട്ടത്തിനിറങ്ങും....
വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
Local

വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

Perinthalmanna RadioDate: 17-03-2023വളാഞ്ചേരി: വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ചാലക്കുടിയിലേക്ക് ഉള്ളിയുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ ഇതു വരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിൽ ഒടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടാപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരി...
പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
Local

പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 17-03-2023പെരിന്തൽമണ്ണ: പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ ചില്ലീസ് ജംക്ഷൻ മുതൽ ടൗൺ സിഗ്നൽ ജംക്ഷൻ വരെ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. പെരിന്തൽമണ്ണ ഭാഗത്തു നിന്നും നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പെരിന്തൽമണ്ണ സിഗ്നൽ ജംക്ഷനിൽ നിന്ന് പാലക്കാട്- കോഴിക്കോട് ബൈപാസ് റോഡിലൂടെ ചില്ലീസ് ജംക്ഷനിൽ എത്തി യാത്ര തുടരണം. നിലമ്പൂർ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ചില്ലീസ് ജംക്ഷനിൽ നിന്നു തിരിഞ്ഞ് കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിലൂടെ പെരിന്തൽമണ്ണ സിഗ്നൽ ജംക്ഷനിലെത്തി യാത്ര തുടരണം.ചെറു വാഹനങ്ങൾക്ക് മുണ്ടത്തു പാലത്തിന്റെ സമീപം പുതുതായി നിർമിച്ച താൽക്കാലിക റോഡിലൂടെ യാത്ര തുടരാവുന്നതാണ്. പാലത്തിന്റെ പുനർ നിർമാണം 60 ദിവസത്...
സംസ്ഥാന വ്യാപകമായി നാളെ ഡോക്‌ടർമാരുടെ സമരം
Kerala, Local

സംസ്ഥാന വ്യാപകമായി നാളെ ഡോക്‌ടർമാരുടെ സമരം

Perinthalmanna RadioDate: 16-03-2023സംസ്ഥാനത്ത് നാളെ വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽ‍റ ക്ലനിക്കുകൾ അടഞ്ഞുകിടക്കും.സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവരും സമരത്തിൽ പങ്കെടുക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്...
നോമ്പുകാലത്തെ വരവേൽക്കാൻ; തയ്യാറെടുപ്പുമായി വിശ്വാസികൾ
Local

നോമ്പുകാലത്തെ വരവേൽക്കാൻ; തയ്യാറെടുപ്പുമായി വിശ്വാസികൾ

Perinthalmanna RadioDate: 16-03-2023പെരിന്തൽമണ്ണ:  ഒരു മാസത്തെ വ്രത ശുദ്ധിയുടെ പുണ്യ നാളുകളെ വരവേൽക്കാൻ ഒരുങ്ങിഇസ്‌ലാം മത വിശ്വാസികൾ. റമസാനിനെ വരവേൽക്കാൻ മനസ്സിനെയും ശരീരത്തെയും ഒരുക്കുന്നതിനൊപ്പം വീടും പരിസരങ്ങളും പള്ളികളും വൃത്തിയാക്കിയും വ്രതത്തെ വരവേൽക്കുകയാണ് ഓരോ മത വിശ്വാസികളും. പാതിരാത്രി വരെ നീണ്ടു നിൽക്കുന്ന  നമസ്കാരവും ഖുർആൻ പാരായണവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കുന്ന ഇഫ്താർ സംഗമങ്ങളും മത പ്രഭാഷണങ്ങളും റമസാനിന്റെ പകലിരവുകളെ സജീവമാക്കും. ഓരോ മഹല്ലുകളിലെയും പള്ളികൾ അറ്റകുറ്റപ്പണി നടത്തിയും നിലവിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പുതുക്കി പണിതുമെല്ലാം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.നോമ്പ് തുറ വിഭവങ്ങൾക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. നോമ്പ് തുറക്കാനുള്ള പത്തിരി തയ്യാറാക്കുന്നതിനും രാത്രിയിലെ അത്തായത്തിനുള്ള ഭക്ഷണത്തിനുള്ള അരി,​ ഗോതമ്പ്,​ മുളക്,​ മല്ല...