വെയിൽ ചുട്ടു പൊള്ളാൻ തുടങ്ങിയതോടെ ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും വില കൂടി
Perinthalmanna RadioDate: 15-03-2023മലപ്പുറം ∙ വേനൽ കടുത്ത് വെയിൽ ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ ചെറുനാരങ്ങയ്ക്ക് തീവില. വേനലിൽ ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും വില വർധിച്ചിട്ടുണ്ട്. ചെറുനാരങ്ങയും തണ്ണിമത്തനും വേണ്ടത്ര ലഭ്യമാണെങ്കിലും ആവശ്യക്കാർ വർധിച്ചതാണ് വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. റമസാൻ മാസത്തിൽ ആവശ്യക്കാർ ഇനിയും കൂടുമെന്നതിനാൽ വില വൻതോതിൽ വർധിക്കുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വർഷം റമസാനിൽ ചെറുനാരങ്ങ കിലോഗ്രാമിന് 200 രൂപ വരെയെത്തിയിരുന്നു. ചില്ലറ വിപണിയിൽ ചെറുനാരങ്ങ കിലോയ്ക്ക് 140–150 രൂപ വരെയാണു ജില്ലയിലെ വില. മൊത്തവിപണിയിൽ ഇത് 120–125 രൂപയാണ്. 4 മാസം മുൻപ് ചില്ലറ വിപണിയിൽ 60 രൂപ ആയിരുന്നു വില. പിന്നീട് വർധിക്കാൻ തുടങ്ങിയ വില താഴ്ന്നിട്ടില്ല. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്കു ചെറുനാരങ്ങ വരുന്നത്. ഇന്ധന വില വർധനയും വിലകൂടാൻ കാര...










